17.1 C
New York
Wednesday, August 17, 2022
Home Special അമ്മ, ഏറ്റവും വലിയ പോരാളി. (അനുഭവക്കുറിപ്പ്)

അമ്മ, ഏറ്റവും വലിയ പോരാളി. (അനുഭവക്കുറിപ്പ്)

✍സന്ന (സലീന )

മക്കളെ സ്ക്കൂളിലേക്ക് അയച്ച് രാവിലെ തിരക്കിട്ട് ഇറങ്ങുകയായിരുന്നു , ആശുപത്രിയിലേയ്ക്ക്. അതൊരു പുതുമ അല്ലെങ്കിലും പറഞ്ഞൂന്നേയുള്ളു. കാർഡിയോളജി ഒ.പിയിൽ ഊഴം കാത്ത് നിൽക്കുമ്പോൾ ഒരു കുഞ്ഞിനെയും തോളിലിട്ടു കൊണ്ട് ഒരു അച്ഛനും ഒപ്പം അമ്മയും തിടുക്കത്തിൽ എന്തോ ചോദിച്ച് അകന്ന് പോയി.ആർ.സി.സിയിൽ നിന്നും വന്നതാണെന്ന് കേട്ടത് കൊണ്ടു തന്നെ അർഹതപ്പെട്ടവരാണെങ്കിൽ അവർക്ക് പ്രത്യാശയിൽ താമസം ശരിയാക്കിക്കൊടുക്കാംന്ന് കരുതി ആശുപത്രിയിലെ പല ഭാഗത്തും തിരഞ്ഞു. അച്ഛന്റെ ചുമലിൽ തളർന്ന് മയങ്ങുന്ന രണ്ടു വയസ്സോളം പ്രായം വരുന്ന ചുവപ്പ് ബനിയനിട്ട കുഞ്ഞിനെ തിരക്കി എന്റെ കണ്ണുകൾ അലയുകയായിരുന്നു. കുഞ്ഞ് ചുവപ്പ് ബനിയൻ മാറ്റീട്ടുണ്ടെങ്കിലോ എന്ന ഭർത്താവിന്റെ ചോദ്യത്തിന് സ്കാൻ ചെയ്യ്തത് പോലെ കുഞ്ഞിന്റെ മുഖം മനസ്സിൽ തെളിഞ്ഞു കഴിഞ്ഞു.ആർ.സി സി യിലെ മക്കൾസ് മനസ്സീന്ന് മായില്ല. നമ്മളെ കൊണ്ട് ഏതെങ്കിലും രീതിയിൽ ഒരു സഹായം നൽകാനായാൽ അത്രയും നല്ലതല്ലേ. നിങ്ങൾ ഇപ്പോൾ നടക്കുന്ന വഴികളിൽ മുന്നേ .. നടന്നവരാണെന്ന് പറയുമ്പോൾ അത് തന്നെ ആദ്യമായി എത്തുന്നവർക്ക് ആശ്വാസമാണ്.

ഡോക്ടറെ കണ്ടു കഴിഞ്ഞെങ്കിലും എക്കോ എടുക്കാൻ രണ്ട് മണി മു തൽ ഒ.പി യിൽ ഇരിക്കുമ്പോൾ പെട്ടെന്ന് ഒരു സ്ത്രീ പൊട്ടിക്കരഞ്ഞ് കൊണ്ട് കാറ്റ് പോലെ ഒ.പിയിലേക്ക് . ആംബുലൻസിൽ ആരെയോ കൊണ്ട് വന്നിട്ടുണ്ട്. കാർഡിയോളജി റിവ്യൂ ഒ.പി യിൽ തന്നെയാണ് എമർജൻസി കൈകാര്യം ചെയ്യുന്നത് . പെട്ടെന്ന് തന്നെ നേഴ്സ്മാരും സ്റ്റാഫും സെക്യൂരിറ്റിയും ഓടുന്നു. ഐ.സി .യു ബെഡ്ഡിൽ ഏകദേശം നാല്‌ വയസ്സുള്ള ആൺകുഞ്ഞ് മയങ്ങിക്കിടപ്പുണ്ട്. Attention code Triage room cardiac review op എന്നോ മറ്റോ ഒരു അനൗൺസ്മെന്റ് കേട്ടതും പല ഭാഗത്ത് നിന്നും ഡോക്ടർമാരുടെയുംനേഴ്സ്മാരുടെയും , സ്റ്റാഫുകളുടെയും ഒഴുക്കായിരുന്നു. കുഞ്ഞിന്റെ അമ്മയെ സിസ്റ്റർമാർ ആരോ പുറത്തുള്ളകസേരയിൽ കൊണ്ടിരുത്തി. അവരുടെ ഒപ്പം ആരുമില്ല. അച്ഛൻ ജോലി സ്ഥലത്ത് നിന്ന് വരുന്നതേയുള്ളു. ഞങ്ങളുടെ എതിർ വശത്തിരുന്ന ആ അമ്മയുടെ അടുത്തേയ്ക്ക് എത്താതിരിക്കാൻ എനിക്കായില്ല. ആ വിറയ്ക്കുന്ന കൈകളിൽ ഞാൻ മുറുകെ പിടിച്ചു. കരച്ചിൽ നിർത്താത്തത് കണ്ട് ഞാൻ ആ അമ്മയുടെ ചെവിയിൽ പറഞ്ഞു “കരയരുത് കുഞ്ഞിന് ഒരു കുഴപ്പവും വരില്ല. നിങ്ങടെ കരച്ചിൽ കേട്ടാൽ കുഞ്ഞ് പതറിപ്പോകും ” . ആ അമ്മ കരച്ചിൽ നിർത്തി. വേറെയും ഒരു പെൺകുട്ടി ആശ്വസിപ്പിക്കാനായി എത്തിയിരുന്നു. അമ്മയ്ക്ക് ആവശ്യം ഉള്ള വെള്ളം കൊടുത്തു ഒപ്പം നിന്നു. അൽപ്പം കഴിഞ്ഞപ്പോൾ ഡോക്ടർ വന്നു കുഞ്ഞ് ok യാണെന്ന് പറഞ്ഞു. ആ അമ്മയെ കുഞ്ഞിന്റെ അരികിലേയ്ക്ക് കൊണ്ട് പോയി. വന്നു കൂടിയ ഡോക്ടേഴ്സ് എല്ലാരും പോയി. പത്തോളം രോഗികൾ ഉണ്ടായിരുന്ന ഒ.പിയി അത്രയും സമയം വല്ലാത്ത മാനസ്സിക സംഘർഷം തന്നെയായിരുന്നു. അകത്ത് അമ്മയും കുഞ്ഞുമാണെന്നറിഞ്ഞ് ഞാൻ പതിയെ അകത്തേയ്ക്ക് കയറി (അടുത്ത് പോയില്ല). രണ്ട്പ്രാവശ്യം എമർജൻസി യായി ഞാനും മുൻപ് അവിടെ എത്തിയിട്ടുണ്ടായിരുന്നതാണ്.

കുഞ്ഞ് ok യായി കിടക്കുന്നു. “താങ്ക്സ് അക്കാ… എന്റെ കൈ പിടിക്കാൻ ആ സമയം നിങ്ങളെ ഉണ്ടായിരുന്നുള്ളു. ”
” ഉച്ചത്തിൽ കുഞ്ഞിന്റെ അടുത്ത് കരയരുത് കേട്ടോ അമ്മാ… കുഞ്ഞ് പേടിക്കും. ”

” എന്റെ കുഞ്ഞ് സംസാരിക്കില്ല , ചെവി കേൾക്കില്ല. ഹൃദയത്തിൽ അഞ്ച് ഹോൾ . മൂന്നെണ്ണം സർജറി ചെയ്യ്തു .ഇന്നലെ ഡിസ്ചാർജ് ആയതേയുള്ളു. സർജറിയും സക്സെസ്സ് ആയില്ല അക്കാ . രാത്രി പനി ഉണ്ടായിരുന്നു “. ഇതൊക്കെ പറയുന്നത് ഏറ്റവും ഉറ്റവരോടെന്നപോലെയാണ്. എപ്പോഴെങ്കിലും സമയം കിട്ടുമ്പോൾ വിളിക്കണേന്ന് പറഞ്ഞ് എന്റെ നമ്പർ കൊടുത്തു. ടാറ്റ പറഞ്ഞപ്പോൾ കുഞ്ഞും തിരിച്ച് ടാറ്റ പറഞ്ഞു. തിരികെ കസേരയിൽ വന്നിരുന്നപ്പോൾ എല്ലാർക്കും കുഞ്ഞ് OK ആണോന്നറിയണം. എല്ലാരുടെ മുഖത്തും ആശ്വാസം. ആ കുഞ്ഞിന്റെ അച്ഛൻ അഡ്മിഷൻ എടുക്കാനുള്ള തിരക്കിലാണ്. അരമണിക്കൂർ കൂടി കഴിഞ്ഞപ്പോൾ കുഞ്ഞിനെ കൈലെടുത്തു കൊണ്ട് അമ്മ വരുന്നു, കുഞ്ഞ് കൈയിലെ ഫോണിൽ ഛോട്ടാ ഭീം കാണുന്നു. വാർഡിലേയ്ക്ക് പോകാൻ ലിഫിറ്റിനടുത്തേയ്ക്ക് അവർ പോകുന്നതും നോക്കി ഞങ്ങൾ ഒത്തിരി പേർ.

ഞാൻ മനസ്സിൽ പറയുന്നുണ്ടായിരുന്നു അമ്മാ നിങ്ങളോളം പോരാളി വേറെയില്ല. എന്നെങ്കിലും തുമ്പയിലുള്ള ആ അമ്മയുടെ ഫോൺ വരും. അമ്മ സന്തോഷത്തോടെ സംസാരിക്കും. ഞാൻ കാത്തിരിക്കുന്നു.

✍സന്ന (സലീന )

Facebook Comments

COMMENTS

- Advertisment -

Most Popular

ഫിലാഡൽഫിയായിലെ ആദ്യത്തെ ഓണം ബഡി ബോയ്സിന്റെ ഓണം. മജീഷ്യൻ ഗോപിനാഥ് മുതുകാട് ദീപം തെളിയിച്ചു.

ഫിലാഡൽഫിയാ: ബഡി ബോയ്സ് ഫിലാഡൽഫിയായുടെ ഓണാഘോഷം നൂറുകണക്കിന് കുടുംബ സദസ്സുകളെ സാക്ഷിനിർത്തി മജീഷ്യൻ ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്തു. അമേരിക്കയിലെയും കേരളത്തിലെയും ആദ്യത്തെ ഓണം എന്ന പ്രത്യേകതയും ഈ ഓണാഘോഷത്തിന് ഉണ്ട്. ഇതിൽ...

ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച

ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ പ്രശസ്തമായ അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച നടക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ ഉദ്ഘാടനം നിർവഹിക്കും. പാർത്ഥസാരഥിയുടെ പിറന്നാൾ സദ്യക്കായി ചേനപ്പാടി കരക്കാർ ഇന്ന് ക്ഷേത്രത്തിൽ...

പതിമൂന്നുകാരന് പ്രകൃതിവിരുദ്ധ പീഡനം : വയോധികന് 51 കൊല്ലം കഠിനതടവ്

പത്തനംതിട്ട : പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കിയ 63 കാരന് 51 വർഷം കഠിനതടവും, ഒന്നര ലക്ഷം രൂപ പിഴയും. കുളക്കട തുരുത്തീലമ്പലം ദിവ്യ സദനം വീട്ടിൽ പത്രോസിന്റെ മകൻ രാജു (63)വിനെയാണ്...

നിരണം ചുണ്ടൻ നീരണിഞ്ഞു:നെഹ്​റു ട്രോഫി വള്ളംകളിയിലാണ് നിരണം ചുണ്ടൻ ആദ്യമായി പങ്കെടുക്കുക

തിരുവല്ല: പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ആദ്യത്തെ ചുണ്ടൻ വള്ളമായ നിരണം ചുണ്ടൻ നീരണിഞ്ഞു. ജനകീയ കൂട്ടായ്മയിൽ നിർമ്മാണം പൂർത്തിയാക്കിയ വള്ളത്തിന്‍റെ നീരണിയൽ ചടങ്ങ് ശിൽപി കോയിയ്ക്കൽമുക്ക് ഉമാമഹേശ്വരൻ ആചാരിയുടെ മുഖ്യ കാർമ്മികത്വത്തിൽ പമ്പയാറ്റിലെ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: