17.1 C
New York
Monday, December 4, 2023
Home Special 2020 പഠിപ്പിച്ച നന്മയുടെ പാഠങ്ങൾ

2020 പഠിപ്പിച്ച നന്മയുടെ പാഠങ്ങൾ

മിലി ഫിലിപ്പ്, ഫിലഡൽഫിയ

2020 നമ്മൾ ഒരിക്കലും മറക്കാത്ത ഒരു വർഷമായിരിക്കും, ഈ വർഷത്തെ കുറിച്ച് വീണ്ടും ഓർമ്മിക്കുവാൻ നമ്മൾ ഒരിക്കലും ഉത്സുകരാകില്ല.

           2020 ജനുവരി ഒന്നിന് “ഹാപ്പി ന്യൂ ഇയർ” പറഞ്ഞു നമ്മൾ വര്ഷം തുടങ്ങിയപ്പോൾ ജീവിതം അനിശ്ചിതമെങ്കിലും നമ്മളിൽ ഒരാൾ പോലും ഓർത്തിട്ടുണ്ടാവില്ല ,2020 സങ്കീർണതകളും വെല്ലുവിളികളും നിറഞ്ഞ ഒരു വർഷമായി തീരും എന്ന്.മാർഗരറ്റ് എന്ന എഴുത്തുകാരി ജീവിതത്തെ ഒരു വിളക്കിനുള്ളിലെ എണ്ണയോട് ഉപമിക്കുക ഉണ്ടായി.വിളക്കിനുള്ളിലെ എണ്ണ പോലെയാണ് ജീവിതം. ഇത് അളക്കാൻ കഴിയും, പക്ഷേ അത് കത്തുന്ന വേഗത ഡയൽ ദിനംപ്രതി എങ്ങനെ തിരിയുന്നു, തീജ്വാല എത്ര തിളക്കമുള്ളതും കഠിനവുമാണ് എന്നതിനെ ആശ്രയിച്ചിരിക്കുന്നു. വിളക്ക് നിലത്തുവീഴുകയും തകർക്കുകയും ചെയ്യുമോ എന്ന് പ്രവചിക്കാനാകില്ല, . ജീവിതത്തിന്റ്റെ പ്രവചനാതീത ഇതാണ്.പ്രപഞ്ചതിൻറ്റെ പ്രവചനാതീതമായ അവകാശം നാം തിരിച്ചറിയണം.ഈ പ്രവചനാതീതതമായ ജീവിതത്തിൽ ,യാഥാർത്ഥ്യം ഉൾക്കൊള്ളാൻ ശ്രമിക്കാതെ അതിനെ നിർവചിക്കാനും അതിന്റ റ്റെ നിയമങ്ങൾ മാറ്റി എഴുതാനും ശ്രമിക്കുമ്പോൾ നാം പരാജയപ്പെടുന്നു. 

               ഈ വർഷത്തെ നാം വെറുക്കുമ്പോൾ ,അതെ വെറുത്തുപോകും .എത്ര ജീവിതങ്ങൾ പൊലിഞ്ഞു .എത്ര കുടുംബങ്ങൾ   അനാഥങ്ങൾ ആയി.. പലർക്കും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടു. പലരും കഷ്ടപ്പെടുന്നു. പലർക്കും സങ്കടവും ഭയവും നിരാശയും തകർച്ചയും തോന്നുന്നു. എങ്കിലും കുറച്ചു നന്മ 2020 നമ്മൾക്കെ തന്നില്ലേ? 2020 നന്മകളെ കുറിചു ഒരു അവലോകനം നടത്തിയാലോ? അവിശ്വസനീയമാംവിധം ദുഃഖം നൽകിയ ഒരു വർഷത്തിന്റെ പരുഷമായ യാഥാർത്ഥ്യം കുറയ്ക്കുന്നതിന് ഇത് അർത്ഥമാക്കുന്നില്ല.എന്നെ സംബന്ധിച്ചിടത്തോളം എല്ലാം ഒരു പോസിറ്റീവ് ചിന്താഗതിയിൽ കൊണ്ടുവരുവാൻ ഞാൻ ഇഷ്ടപെടുന്നു. “എല്ലാം നന്മയ്ക്ക് “എന്ന് ചിന്തിക്കുവാൻ മാത്രം ഇഷ്ടപെടുന്നു.
 1. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചിലവഴിക്കുവാൻ സാധിച്ചു. അവരുടെ ഇഷ്ടാനിഷ്ടങ്ങൾ കൂടുതൽ മനസിലാക്കാനും,അതനുസരിച്ചു മാറ്റങ്ങൾ കൊണ്ടുവരുവാനും സാധിച്ചു.നമ്മുടെ പങ്കാളിയെ മാറ്റുവാൻ ശ്രമിക്കുന്നതിനു പകരം നാം സ്വയം മാറിയാൽ ജീവിതം കൂടുതൽ സന്തുഷ്ടമാകും എന്ന് 2020 പഠിപ്പിച്ചു തന്നു.
 2. സുഹൃത്ബന്ധങ്ങൾ കൂടുതൽ ദൃഢപ്പെട്ടു.വൈകാരികപരമായും ,
  സാമ്പത്തികപരമായും ഏതു പ്രതിസന്ധിയിലും ഉത്തമ സുഹൃത്തുക്കൾ നമ്മെ പിന്തുണക്കും എന്ന് ഏതു പോലെ മനസിലാക്കിയ ഒരു കാലഘട്ടം ഉണ്ടായിട്ടില്ല . അനുകമ്പയെക്കുറിച്ചുള്ള ഗ്രാഹ്യം പുതുക്കി .2020 നിന്നോട് നന്ദി ഉണ്ട് , സുഹൃദ്‌ബന്ധങ്ങളെയും കുടുംബത്തെയും നിസ്സാരമായി കാണരുതെന്ന് എന്നെ പഠിപ്പിച്ചതിനും ഞങ്ങളുടെ ബന്ധങ്ങൾ പരിപോഷിപ്പിക്കുന്നതിന് ഞങ്ങൾ ഒരേ സ്ഥലത്ത് തന്നെ ആവശ്യമില്ലെന്ന് എന്നെ കാണിച്ചതിനും നന്ദി.
 3. പ്രതീക്ഷ കൈവിടരുത് .നമ്മൾ പ്രതീക്ഷ കൈവിട്ടില്ല. ധൈര്യം, വിനയം, ഉന്മേഷം, ദൃഢ നിശ്ചയം എന്നിവയുടെ പുതിയ തലങ്ങൾ നമ്മൾ കണ്ടെത്തുകയുണ്ടായി . അനേകം ശാസ്ത്രജ്ഞരുടെ പ്രയത്ന ഫലമായി പ്രത്യാശയുടെ ചക്രവാളത്തിൽ കിരണങ്ങളെ ഉതിർത്തു കൊണ്ട് വാക്‌സിൻ വരികയുണ്ടായി. ആ വാർത്ത ആശ്വാസത്തിന്റ്റെ കുളിർമഴ ആയിരുന്നു. നാം പ്രതീക്ഷകൾ കൈവിട്ടു ഇരുട്ടിലേക്ക് ഇറങ്ങുമ്പോൾ മാത്രമേ നമ്മുടെ ഉള്ളിലെ തിളക്കമാർന്ന പ്രകാശത്തിന്റെ യഥാർത്ഥ ശക്തി കണ്ടെത്താനാകൂ, അത് ഒരിക്കലും കെട്ടുപോകയില്ല. ലോകം മുഴുവനും ഇല്ല എന്ന് പറയുമ്പോൾ നാം മാത്രം കേൾക്കുന്ന ഒരു മന്ത്രമുണ്ട്‌ ” ഒരു പക്ഷെ” അതാണ് പ്രതീക്ഷ .നിരാശകൾ അംഗീകരിക്കണം , പക്ഷേ നമുക്ക് ഒരിക്കലും അനന്തമായ പ്രതീക്ഷ നഷ്ടപ്പെടരുത്.” – മാർട്ടിൻ ലൂതർ കിംഗ്.
 4. അസാധ്യമായി ഒന്നുമില്ല എന്നു 2020 പഠിപ്പിച്ചു .പരിശ്രമം ചെയ്യുകിൽ എന്തിനെയും വശത്തിലാകുവാൻ കഴിവുള്ള വണ്ണം ദീ ർഘങ്ങളാം കൈകളെ നൽകിയത്രേ മനുഷ്യന് പാരിൽ ആയിച്ചതീശൻ എന്ന് കവി പാടിയിട്ടുണ്ട്. 2020 ലെ ദാരുണമായ യാഥാർത്ഥ്യങ്ങൾ നിഷേധിക്കാനാവാത്തതാണ്. എന്നാൽ അപരിചിതമായ ഈ ജീവിതത്തിലേക്ക് നമ്മെ നയിക്കുവാൻ അത്ഭുതകരമായ വഴികളിലൂടെ ലോകം മുഴുവൻ പ്രയതഃ നിച്ചിട്ടുണ്ട് .
  ഭവനങ്ങള് വിദ്യാലയം ആയി .ഒരു സഹാധ്യാപിക എന്ന നിലയിൽ , ഈ മഹാമാരി മാതാപിതാക്കൾക്ക് അധ്യാപകവൃത്തിയെ വിലയിരുത്തുവാൻ സഹായിച്ചു എന്ന് ഞാൻ അടിയുറച്ചു പ്രതീക്ഷിക്കുന്നു. മാതാപിതാക്കളാകാനും സ്‌കൂൾ ക്രമീകരണത്തിൽ അവരുടെ കുട്ടിയെ സഹായിക്കാനും അധ്യാപകർ ചെയ്യുന്നതെല്ലാം മാതാപിതാക്കൾക്ക് വിലമതിക്കാനും മനസ്സിലാക്കാനും ഒരു അവസരം ഒരുക്കി ഞാൻ പ്രതീക്ഷിക്കുന്നു. ഈ പ്രതിസന്ധി കാരണം അധ്യാപന തൊഴിലിനെയും അധ്യാപകരെയും ഇപ്പോൾ വളരെ വ്യത്യസ്തമായി കാണുമെന്ന് ഞാൻ കരുതുന്നു.

5.പ്രതിസന്ധികളെ ഒരു നിറഞ്ഞ പുഞ്ചിരിയോടെ നേരിടുവാൻ പഠിച്ചു .പ്രതീക്ഷ കൈവിട്ടു പോകുമ്പോഴും ഈ തുരങ്കത്തിന്റ്റെ അവസാനത്തിൽ ഒരു പ്രകാശമുണ്ട് എന്ന് പ്രതീക്ഷയോടെ, ഈശ്വരൻ കൈവിടില്ല എന്ന് ഉറച്ച വിശ്വാസത്തോടെ മുന്പോട്ടു പോകുവാൻ 2020 കരൂത്ത് നൽകി .നമ്മുടെ വേദനകൾ ,പ്രതിസന്ധികൾ നമ്മുടെ ജീവിയാത്രക്കുള്ള ഇന്ധനമായി കരുതുക. മൈക്കിൾ ജോർദാൻ പ്രതിപാദിച്ചത് പോലെ ,തടസ്സങ്ങൾ നിങ്ങളെ തടയേണ്ടതില്ല. നിങ്ങൾ ഒരു മതിലിലേക്ക് ഓടുകയാണെങ്കിൽ, തിരിഞ്ഞ് പോകരുത്.. അത് എങ്ങനെ കയറാം എന്ന് ചിന്തിക്കുക , അല്ലെങ്കിൽ അതിനുചുറ്റും പ്രവർത്തിക്കുക. തളരരുത് ,പ്രതിസന്ധികൾ നമ്മെ തടയുന്ന അടയാളങ്ങളല്ല, അവ മാർഗ്ഗനിർദ്ദേശങ്ങളാണ്. പ്രതിസന്ധികളിൽ നിന്ന് പഠിച്ച പാഠങ്ങളെ നാം ഭാവിയിലെ ക്കുള്ള വഴിത്താരയാക്കുവാൻ ശ്രമിക്കുക ഘർഷണമില്ലാതെ രത്നം മിനുക്കാനാവില്ല, പരീക്ഷണങ്ങളില്ലാതെ മനുഷ്യൻ പരിപൂർണ്ണനാകില്ല.

 1. നാളെയെ കുറിച്ച അമിത പ്രതീക്ഷകൾ സ്വരുക്കൂട്ടാതിരിക്കാൻ പഠിച്ചു.അമിത സ്വപ്‌നങ്ങൾ പാടില്ല.ഇന്നലെ കഴിഞ്ഞു പോയി ,നാളെ വരാൻ പോകുന്നെ ഉള്ളു, അതിനാൽ ഇന്ന് ജീവിക്കു.ഈ മഹാമാരിയിൽ
  ഞാൻ പഠിച്ചത് ഇന്ന് ജീവിക്കുക എന്നതാണ്, മാത്രമല്ല ഭാവിയെക്കുറിച്ച് വളരെയധികം ആകാംക്ഷയും കാണിക്കരുത്. ഏപ്പോഴും സന്തോഷത്തോടെ ഇരിക്കൂ. നാളെ എന്ത് സംഭവിക്കും എന്ന് നാം അറിയുന്നില്ല., അതിനാൽ എല്ലായ്പ്പോഴും പോസിറ്റീവായിരിക്കുകയും മറ്റുള്ളവരുടെ സന്തോഷത്തിന് കാരണമാവുകയും ചെയ്യുക.ചിലർ നമ്മോട് കൂടുതൽ അടുപ്പമുള്ളവരാണ്, ചിലർ വെറും സുഹൃത്തുക്കളാണ്, ചിലർ നമ്മെ വിധിച്ചേക്കാം. എപ്പോഴും പുഞ്ചിരിക്കുകയും,മറ്റുള്ളവരെ സഹായിക്കുകയും ചെയുക.ആരെയും വെറുക്കാതിരികുവാൻ ശ്രമിക്കാം. ഓരോ നിമിഷവും പൂർണ്ണ സന്തോഷത്തോടെ ജീവിക്കാനും, നമ്മിൽ നിന്ന് മറ്റുള്ളവരിലേക്ക് മനസികോർജ്ജം പ്രവഹിപ്പിക്കുവാൻ കഴിവുള്ള വ്യക്തിത്ത്വത്തിനു ഉടമയാകുവാനും പരിശ്രമിക്കണം..നിങ്ങൾ ഭൂമിയിൽ എത്രനാൾ ചെലവഴിക്കുന്നു, എത്ര പണം ശേഖരിച്ചു അല്ലെങ്കിൽ എത്ര ശ്രദ്ധ നേടി എന്നത് പ്രശ്നമല്ല. ജീവിതത്തിൽ നിങ്ങൾ പ്രസരിപ്പിച്ച അസന്ദിഗ്ദ്ധത യുടെ സ്പന്ദനത്തിന്റ്റെ(positive vibes) അളവാണ് പ്രധാനം.2020 എന്നെ ഒരു വലിയ മാറ്റത്തിൽ എത്തിച്ചു, ഒരു പ്രകൃതി തത്വജ്ഞാനവാധി യാകുവാനും(positivist) ,പൂർണമായി വസ്തുനിഷ്ഠ പ്രതിഭാസങ്ങളെ മാത്രം അംഗീകരിക്കുന്ന ഒരു സിദ്ധാന്തത്തിൽ(positivism) അടിയുറച്ചു ജീവിക്കുവാനും തീരുമാനം എടുക്കുകയുണ്ടായി .
 2. കൃതജ്ഞതാ മനോഭാവം വളർത്തിയെടുക്കുവാൻ പഠിച്ചു.
  നിങ്ങൾക്ക് സംഭവിക്കുന്ന എല്ലാത്തിനും ഈശ്വരനോട് നന്ദി പറയുക, ജീവിതത്തിൽ മുന്നോട്ടുള്ള ഓരോ കാൽവയ്പ്പിനും അത് നമ്മെ അത്യന്തം സഹായിക്കും എന്ന് നിസംശയം പറയാം. ചില സമയങ്ങളിൽ നമ്മുടെ ഉള്ളിലെ പ്രകാശം അണയുകയും മറ്റൊരു വ്യക്തിയിൽ നിന്നുള്ള തീപ്പൊരി നമ്മെ പുനർജ്ജീവിപ്പിക്കുകയും ചെയുകയില്ലേ ?. നമ്മുടെ ഉള്ളിൽ ജ്വാല പുനർജനിപ്പിച്ചവരോട് നാം നന്ദിയുള്ളവർ ആവണം.ഒരു വാക്ക്,ഒരു ചെറിയ ഊർജ്ജം , ഇവയൊക്കെ നമ്മെ സഹായിക്കാറുണ്ട് .നിങ്ങളുടെ ജീവിതം മാറ്റങ്ങൾ വരുവാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ,കൃതജ്ഞത മനോഭാവം ഉള്ളവരാകുക . ഇത് നിങ്ങളുടെ ജീവിതത്തെ ശക്തമായി മാറ്റും.

ജീവിതത്തെക്കുറിച്ച് 2020 പഠിപ്പിച്ച പാഠങ്ങളുടെ ഒരു രത്നച്ചുരുക്കം.
നാം മിക്കപ്പോഴും കഷ്ടപ്പെടുന്നത് ജീവിതം പ്രവചനാതീതമായതുകൊണ്ടല്ല, മറിച്ച് നാം സ്വയം പ്രവചിക്കുകയും ,അമിതമായി പ്രതീക്ഷിക്കുകയും ,നമ്മൾക്ക് ചുറ്റുമുള്ള കഥകൾ അനാവശ്യമായി നെയ്യുകയും ചെയ്യുന്നതിനാലാണ്.
നമ്മളുടെ ജീവിതത്തിൽ നിന്നും ,ചുറ്റുപാടുകളിൽ നിന്നും എല്ലാ നിസ്സംഗത, സംശയങ്ങൾ, ഭയം, അനിശ്ചിതത്വങ്ങൾ എന്നിവ തുടച്ചുമാറ്റാൻ നാം തുടർച്ചയായി കഠിനാധ്വാനം ചെയ്യുക. നിങ്ങളുടെ സത്കർമ്മങ്ങൾ, ജ്ഞാനം, ക്ഷമ, ഉറപ്പ് എന്നിവ എല്ലായ്പ്പോഴും ,നിങ്ങളെ പ്രതിസന്ധികളിൽ തളരാതെ നയിക്കട്ടെ . നിങ്ങളുടെ ജീവിതപന്ഥാവിൽ കൂടുതൽ വ്യക്തതയോടെ ദിവ്യപ്രകാശം എപ്പോഴും പ്രകാശിക്കട്ടെ..മറ്റുള്ളവർക്ക് സഹായഹസ്തം നീട്ടി, മാനസികോർജ്ജം നൽകി ,മനസ്സിൽ നന്മ ഉള്ളവരായി, ദുരഹങ്കാരം ഇല്ലാതെ , നന്ദിയുള്ളവരായി ജീവിക്കുക. അഹംഭാവം ഇല്ലാത്തവരായി ജീവിക്കുക, അഹം ഒരിക്കലും സത്യം സ്വീകരിക്കുന്നില്ല.

ജീവിതത്തെക്കുറിച്ച് 2020 പഠിപ്പിച്ചതെല്ലാം നാല് വാക്കുകളിൽ സംഗ്രഹിക്കാം. പ്രതിസന്ധിയിൽ തളരരുത് , ജീവിതം തുടർന്നുകൊണ്ടേയിരിക്കും……………………

മിലി ഫിലിപ്പ്
ഫിലഡൽഫിയ

FACEBOOK - COMMENTS

WEBSITE - COMMENTS

2 COMMENTS

 1. Well written, Milly! Let’s be positive! Experience is the best teacher! Let’s learn from our experiences, make corrections where needed, and move on!

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കളമശ്ശേരി കണ്‍വന്‍ഷന്‍ സെന്റര്‍ സ്‌ഫോടനം; ചികിത്സയിലിരുന്ന ഒരാള്‍ കൂടി മരിച്ചു, മരണം ഏഴായി*

തൊടുപുഴ (ഇടുക്കി): കളമശ്ശേരി സാമ്ര കൺവൻഷൻ സെന്ററിലുണ്ടായ സ്ഫോടനത്തിൽ മരണം ഏഴായി. തൊടുപുഴ വണ്ടമറ്റം സ്വദേശി കെ.വി. ജോൺ ആണ് മരിച്ചത്. അൻപതു ശതമാനത്തിലേറെ പൊള്ളലേറ്റ ജോൺ, കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വില്ലേജ്...

ജില്ലാ കലോത്സവം :

ക്ഷീണമകറ്റാൻ ചൂടു ചുക്കുകാപ്പിയുമായി വെൽഫെയർ കമ്മറ്റി കോട്ടയ്ക്കൽ --കലോത്സവ നഗരിയിൽ അരങ്ങുണർന്നപ്പോൾ മത്സരങ്ങളിൽ പങ്കെടുത്തും മേളയിൽ പങ്കാളികളായും ക്ഷീണിക്കുന്നവർക്ക് ആശ്വാസമായി വൈകുന്നേരങ്ങളിൽ സൗജന്യമായി ചൂടു ചുക്കു കാപ്പി വിതരണം ചെയ്ത് വെൽഫെയർ കമ്മറ്റി. രാജാസ്...

ക്വീൻസിൽ രണ്ട് കുട്ടികളടക്കം നാല് കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും രണ്ട് പോലീസുകാരെ കുത്തി പരിക്കേൽപ്പിക്കുകയും ചെയ്ത പ്രതി പോലീസിന്റെ വെടിയേറ്റു കൊല്ലപെട്ടു

ന്യൂയോർക്ക്: ഞായറാഴ്ച പുലർച്ചെ ന്യൂയോർക്ക് സിറ്റി ഫാർ റോക്കവേയിലെ വീട്ടിൽ കത്തികൊണ്ട് ആക്രമണം നടത്തിയ ഒരാൾ രണ്ട് കുട്ടികളടക്കം നാല് ബന്ധുക്കളെ കൊലപ്പെടുത്തി, തുടർന്ന് കെട്ടിടത്തിന് തീയിടുകയും തീപിടിത്തമുണ്ടായ വീട്ടിൽ പരിശോധനകെത്തിയ രണ്ട്...

സുമേഷ് കുട്ടന്നെതിരായ വധഭീഷണിയിൽ പ്രതിഷേധിച്ചു.

തിരുവനന്തപുരം: അനധികൃത പശു ഫാമിലെ മാലിന്യം കൊണ്ട് ജീവിതം ദു:സഹമായ നാട്ടുകാരുടെ പരാതിയെക്കുറിച്ച് അന്വേഷിക്കുവാൻ ചെന്ന മാതൃഭൂമി ന്യൂസ് ചാനൽ പെരുമ്പാവൂർ ലേഖകനും കേരള പത്രപ്രവർത്തക അസോസിയേഷൻ എറണാകുളം ജില്ലാ സെക്രട്ടറിയുമായ സുമേഷ്...
WP2Social Auto Publish Powered By : XYZScripts.com
error: