17.1 C
New York
Thursday, December 2, 2021
Home Special ഓരോരോ ആചാരങ്ങളെ ...(2)

ഓരോരോ ആചാരങ്ങളെ …(2)

തങ്കം വർഗീസ്✍

എന്റെ ചെറുപ്പത്തിൽ എന്റെ വീടിനടുത്ത് ഒരു വീട്ടുകാർ താമസിച്ചിരുന്നു അവരുടെ മക്കളും ഞങ്ങളും വളരെ കൂട്ടായിരുന്നു ഒരേ പ്രായക്കാരും ആയിരുന്നു അവർ ഞങ്ങളുടെ വീട്ടിലേക്കും ഞങ്ങൾ അവരുടെ വീട്ടിലേക്കും കളിക്കാൻ ഒക്കെ പോകാറുണ്ട്. അങ്ങനെയിരിക്കെ അവരുടെ അമ്മാവന്റെ മകളുടെ കല്യാണം അവരെല്ലാവരും കല്യാണത്തിന് പോകാനുള്ള തയ്യാറെടുപ്പിലാണ്.

എല്ലാവർക്കും പുതിയ ഉടുപ്പുകൾ ഷർട്ട് സാരി ഷൂസുകൾ ചെരിപ്പുകൾ ‘ മിക്ക ദിവസവും അവർ ഷോപ്പിങ്ങിനായി പുറത്തു പോകുമായിരുന്നു പുതിയതായി വാങ്ങിയ ഡ്രസ്സും ഷൂസും എല്ലാം ഞങ്ങളെ കാണിക്കുമായിരുന്നു അവരുടെ അപ്പാപ്പനും അമ്മാമയും അവരുടെ കൂടെ തന്നെയാണ് താമസിച്ചിരുന്നത് അവരുടെ അമ്മയും എന്റെ അമ്മയും നല്ല കൂട്ടുകാരായിരുന്നു മനസ്സമ്മതം കഴിഞ്ഞ കല്യാണക്ഷണം എന്ന ഒരു വലിയ കടമ്പ ഉണ്ട് മനസ്സമ്മതം കഴിഞ്ഞേ കല്യാണത്തിന് തലേ ബുധനാഴ്ച വരെ മാത്രമേ ക്ഷണിക്കുന്ന തിനുള്ള സമയം ഉള്ളൂ പണ്ടൊക്കെ കല്യാണങ്ങൾ തിങ്കളാഴ്ചയാണ് നടക്കാറ് കല്യാണത്തിന് തലേന്നു ബുധനാഴ്ച ക്കു ശേഷം പിറ്റേ ദിവസം മുതൽ കല്യാണം ക്ഷണിച്ചാൽ അതിനെ വാല്യൂ ഇല്ല ക്ഷണം കിട്ടിയവർ ആരും വരുകയും ഇല്ല ഈ വീട്ടുകാർ കല്യാണത്തിന് ക്ഷണിക്കുന്നതും കാത്ത് ഓരോ ദിവസവും കാത്തിരിക്കുകയാണ്.

ദിവസങ്ങൾ കടന്നു പോയി അവരെ കല്യാണം ക്ഷണിക്കാൻ ഇന്ന് വരും നാളെ വരും എന്ന പ്രതീക്ഷയിൽ കാത്തിരുന്നു ഞങ്ങളും വളരെ പ്രതീക്ഷയിൽ കാത്തിരുന്നു അങ്ങനെ ക്ഷണിക്കുന്നതിന് അവസാനദിവസമായ ബുധനാഴ്ചയും വന്നുചേർന്നു . ഇന്ന് എന്തായാലും വരും എന്ന് ഉറപ്പിച്ച് ഞങ്ങൾ കളി എല്ലാം മാറ്റി വെച്ച് കാത്തിരിക്കുകയാണ് അവർക്ക് ആ ദിവസങ്ങളിലൊന്നും ഇവരുടെ വീട്ടിലേക്ക് വരാൻ പറ്റിയില്ല. പിറ്റേദിവസം വ്യാഴാഴ്ച കാലത്ത് തന്നെ അവർ ക്ഷണിക്കാൻ അവരുടെ വീട്ടിൽ വന്നു വരാൻ പറ്റാത്ത അതിന്റെ വിഷമങ്ങൾ ഒക്കെ പറഞ്ഞ് അവർ ക്ഷമാപണത്തോടെ കല്യാണം ക്ഷണിച്ചു യാത്രയായി.

പിറ്റേ ദിവസം നേരം വെളുത്തു ഞങ്ങൾ അവരുടെ വീട്ടിലേക്ക് നോക്കിയപ്പോൾ ആ ചേച്ചിയും പിള്ളേരും കരച്ചിലോട് കരച്ചിൽ അവരുടെ അപ്പാപ്പനും അമ്മാമയും കർശനമായി കല്യാണത്തിന് പോകുന്നതിനെ എതിർത്തു കല്യാണത്തിന് ഇവിടെനിന്നും ആരും പോകുന്നില്ല ക്ഷണിക്കാൻ വന്നത് തന്നെ വ്യാഴാഴ്ച അതും പോരാഞ്ഞ് നടുവിലെ മുറിയിലേക്ക് വന്ന എല്ലാവരെയും വിളിച്ചു ക്ഷണിച്ചില്ല കാരണവന്മാരുടെ വാശിക്ക് മുന്നിൽ അവർക്ക് ആ നിയമം അനുസരിച്ചേ പറ്റൂ..
ഓരോ ഓരോ ആചാരങ്ങളെ…

തങ്കം വർഗീസ്

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഓർമ്മയിലെ ക്രിസ്തുമസ്:- ലേഖനമത്സരം – (2)

ആകാശത്തു മിന്നിത്തിളങ്ങുന്ന നക്ഷത്രഗണങ്ങളിൽ ക്രിസ്തുവിന്റെ വരവറിയിച്ച ദിവ്യതാരകം കൺചിമ്മി നോക്കുന്നുണ്ടോ എന്നറിയാൻ വിടർന്ന കണ്ണുകളിൽ ജിജ്ഞാസയും കൗതുകവും നിറച്ചു ഇടയ്ക്കിടെ മാനത്തെ കാഴ്ചകൾ ചികഞ്ഞു നോക്കിയിരുന്ന ബാല്യം✨️✨️✨️കേരളത്തിലെ തൃശൂരിലെ മുക്കാട്ടുകര എന്ന ഗ്രാമത്തിൽ,ഒരു...

ഓർമ്മയിലെ ക്രിസ്തുമസ്സ്:- ലേഖനമത്സരം – (1)

ഓർമ്മയിലെ ക്രിസ്തുമസിനെ കുറിച്ച് ചിന്തിക്കുമ്പോൾ.. എല്ലാ വർഷവും ക്രിസ്തുമസ് അടുക്കുമ്പോൾ എന്റെ മനസ്സിൽ ഓർക്കുന്ന ഒരു കാര്യം പറയാതിരിക്കാൻവയ്യ. അന്ന് എനിക്ക് ഏകദേശം പത്തു വയസാണ് പ്രായം. ഏതാണ്ട് നാല്പത്തിഅഞ്ചുവർഷങ്ങക്ക് മുമ്പ്....

സ്വപ്നങ്ങളേ..( ഗാനം )

സ്വപ്നങ്ങളേ..സ്വപ്നങ്ങളേ..മിഴിവാർന്ന സുന്ദര സ്വപ്നങ്ങളേ..//നിദ്രയിൽ മോഹനചിത്രങ്ങളേകിപറയാതെ പോകുവതെന്തേ..?ഒന്നും..പറയാതെ പോകുവതെന്തേ..?// ...

മോർബി ഡാം ദുരന്തം.! (ലേഖനം)

മനുഷ്യ മനഃസാക്ഷിയെ മരവിപ്പിച്ച കേരളത്തിലെ മഹാപ്രളയദുരന്തം 2018- മലയാളിക്ക് മറക്കാൻ കഴിയില്ല.. ഗുജറാത്തിലെ മോർബി അണക്കെട്ട് തകർന്നത് 1982-ൽ ഒരു നഗരത്തെ മാത്രമല്ല എത്രയോ പ്രദേശങ്ങളിലെ നിരപരാധികളേയും അനേകം വളർത്തുമൃഗങ്ങളേയും, ജനങ്ങളുടെ സർവ്വം സമ്പാദ്യത്തേയും...
WP2Social Auto Publish Powered By : XYZScripts.com
error: