17.1 C
New York
Sunday, June 13, 2021
Home Special 🕉️നക്ഷത്ര വാരഫലം🕉️ മാർച്ച് 03, 2021 മുതൽ മാർച്ച് 20, 2021...

🕉️നക്ഷത്ര വാരഫലം🕉️ മാർച്ച് 03, 2021 മുതൽ മാർച്ച് 20, 2021 വരെ

തയ്യാറാക്കിയത്: പ്രശസ്ത ജോതിഷ പണ്ഡിതൻ പയ്യന്നൂർ ശശിധരപ്പൊതുവാൾ

⭕മേടക്കൂറ്
(അശ്വതി,ഭരണി, കാര്‍ത്തിക1/4)

പല ആഗ്രഹങ്ങളും സാധിക്കാൻ കഴിയും. ഭൂമി, നിർമാണ പ്രവർത്തനങ്ങൾ മുതലായവ സംബന്ധിച്ച കാര്യങ്ങൾ അനുകൂലമായി ഭവിക്കും. മംഗളകർമങ്ങളിൽ പങ്കെടുക്കുവാൻ അവസരങ്ങളുണ്ടാക്കും

⭕ഇടവക്കൂറ്
(കാര്‍ത്തിക3/4, രോഹിണി,മകയിരം 1/2)

മന സംതൃപ്തിയും ഊർജവും കുറയാൻ ഇടയുള്ള വാരമാണ്. ആത്മ വിശ്വാസത്തോടെയും ശുഭചിന്തയുടെയും കാര്യങ്ങളെ സമീപിക്കുക.

⭕മിഥുനക്കൂറ് (പൂരൂരുട്ടാതി1/4, ഉത്രട്ടാതി,രേവതി)
(മകയിരം1/2,തിരുവാതിര,പുണര്‍തം 3/4)

അമിത ചിലവുകൾ മൂലം സാമ്പത്തിക ക്ലേശം വരാൻ ഇടയുണ്ട്. അപ്രതീക്ഷിത യാത്രകൾ വേണ്ടി വന്നേക്കാം.

⭕കര്‍ക്കിടകക്കൂറ്
(പുണര്‍തം 1/4, പൂയം,ആയില്യം)

ഏർപ്പെടുന്ന കാര്യങ്ങളിൽ പലതിലും അനായാസേന വിജയം ഉണ്ടാകുന്നതാണ്. അലസത മൂലം മാറ്റി വച്ചിരുന്ന പല കാര്യങ്ങളും ചെയ്തു പൂർത്തിയാക്കാൻ സാധിക്കും.

⭕ചിങ്ങക്കൂറ്
(മകം, പൂരം,ഉത്രം 1/4)

പ്രതീക്ഷയും ആത്മ വിശ്വാസവും നിറയുന്ന വാരമായിരിക്കും. അധികാരികളും സഹ പ്രവർത്തകരും സ്നേഹത്തോടെ പെരുമാറും. സാമ്പത്തിക നേട്ടവും പ്രതീക്ഷിക്കാം

⭕കന്നിക്കൂറ്
(ഉത്രം 3/4,അത്തം, ചിത്തിര1/2)

മനസമ്മർദം വർധിക്കുന്ന തരത്തിലുള്ള അനുഭവങ്ങൾ കരുതണം. വേണ്ടത്ര ആലോചനയോടെ മാത്രം പ്രധാന കാര്യങ്ങൾ നിർവഹിച്ചാൽ വിഷമതകൾ ഒഴിവാകും

⭕തുലാക്കൂറ്
(ചിത്തിര1/2,ചോതി, വിശാഖം3/4)

പ്രതീക്ഷിക്കുന്ന രീതിയിൽ ലാഭവും ധനനേട്ടവും വരാൻ പ്രയാസമുള്ള വാരമാണ്. പ്രധാന ജോലികൾ കൂടുതൽ ജാഗ്രതയോടെ നിർവഹിക്കാൻ ശ്രദ്ധിക്കുക.

⭕വൃശ്ചികക്കൂറ്
(വിശാഖം1/4, അനിഴം,തൃക്കേട്ട)

സാമ്പത്തിക ലാഭവും തൊഴിൽ നേട്ടവും പ്രതീക്ഷിക്കാം. സുഹൃത്തുക്കളിൽ നിന്നും അനുകൂല സമീപനങ്ങൾ ഉണ്ടാകുന്നത് ആശ്വാസകരമാകും.

⭕ധനുക്കൂറ്
(മൂലം,പൂരാടം,ഉത്രാടം 1/4)

അത്ര അനുകൂലമല്ലാത്ത അനുഭവങ്ങൾ പ്രതീക്ഷിക്കണം. ശ്രദ്ധയോടെ നീങ്ങിയാൽ പരാജയങ്ങൾ ഒഴിവാകും.ഏഴര ശനിദോഷം നടക്കുന്ന സമയമായതിനാൽ ശനിശ്വരപ്രീതികരമായ വഴിപാടുകൾ സമർപ്പിച്ച് പ്രാർത്ഥിക്കുക

⭕മകരക്കൂറ്
(ഉത്രാടം3/4,തിരുവോണം,അവിട്ടം 1/2)

അധിക പരിശ്രമം കൂടാതെ കാര്യസാധ്യം പ്രതീക്ഷിക്കാവുന്ന വാരമാണ്. വ്യക്തിബന്ധങ്ങളും പ്രണയവും ദാമ്പത്യവും കൂടുതൽ മെച്ചമാകും.

കുംഭക്കൂറ്
(അവിട്ടം1/2,ചതയം,പൂരൂരുട്ടാതി 3/4)

അദ്ധ്വാനവും പരിശ്രമവും വർദ്ധിക്കുമെങ്കിലും അതിനു തക്കതായ പ്രതിഫലം ഉണ്ടാകാൻ പ്രയാസമാണ്. വാരം പൊതുവിൽ അനുകൂലമല്ല എന്ന ബോധ്യത്തോടെ പ്രധാന കാര്യങ്ങളെ സമീപിക്കുക.

മീനക്കൂറ് (പൂരൂരുട്ടാതി1/4, ഉത്രട്ടാതി,രേവതി)

സർക്കാർ, കോടതി, നിയമ സംബന്ധമായ കാര്യങ്ങൾ ഒക്കെ അനുകൂലമായി ഭവിക്കും. തടസ്സങ്ങൾ അകന്ന് കാര്യങ്ങൾ അനുകൂലമാകും.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മേഘ രാജഗോപാലൻ, നീൽ ബേദി എന്നിവർക്കു മാധ്യമപ്രവര്‍ത്തനത്തിനുള്ള പുലിറ്റ്‌സർ പുരസ്‌കാരം

ന്യൂയോർക്ക്: മാധ്യമപ്രവര്‍ത്തനത്തിന് നല്‍കിവരുന്ന 2021ലെ അമേരിക്കയിലെ പരമോന്നത ബഹുമതിയായ പുലിറ്റ്‌സർ പുരസ്‌കാരത്തിന് ഇന്ത്യൻ വംശജരും മാധ്യമപ്രവർത്തകരുമായ മേഘ രാജഗോപാലൻ, നീൽ ബേദി എന്നവർ അർഹയായി. അന്താരാഷ്ട്ര റിപ്പോർട്ടിംഗ് വിഭാഗത്തിലെ അവാർഡിനു മേഘ രാജഗോപാലനും പ്രാദേശിക...

വാക്സിൻ സ്വീകരിക്കാത്ത ഹൂസ്റ്റൺ ആശുപത്രി ജീവനക്കാരുടെ സസ്പെൻഷനെതിരെയുള്ള ലോ സൂട്ട് തള്ളി

ഹൂസ്റ്റൺ: ഹൂസ്റ്റൺ മെത്തഡിസ്റ്റ് ആശുപത്രിയിലെ ജീവനക്കാർ കോവിഡ് വാക്സിൻ സ്വീകരിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് മാനേജ്മെന്റ് സ്വീകരിച്ച സസ്പെൻഷൻ നടപടിക്കെതിരെ നൂറോളം ജീവനക്കാർ നൽകിയ ലോ സ്യൂട്ട് ഫെഡറൽ ജഡ്ജി തള്ളി. 200 ജീവനക്കാരാണ്...

കഞ്ചാവ് കൈവശം വച്ച കുറ്റത്തിന് യുവാവ് എക്സൈസ് പിടിയിൽ.

കഞ്ചാവ് കൈവശം വച്ച കുറ്റത്തിന് യുവാവ് എക്സൈസ് പിടിയിൽ. വൈക്കം: പാലാംകടവ് പാലത്തിന്റെ തെക്ക് വശത്തുവച്ച് വൈക്കം എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ മജു. റ്റി. എം ന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 152 ഗ്രാം...

തിങ്കളാഴ്ച്ച 27 കേന്ദ്രങ്ങളില്‍ കോവിഷീല്‍ഡ് വാക്സിൻ നൽകും

കോട്ടയം ജില്ലയില്‍ 27 കേന്ദ്രങ്ങളില്‍ ജൂണ്‍ 14 (തിങ്കൾ )40-44 പ്രായവിഭാഗത്തിലുള്ളവര്‍ക്ക് കോവിഷീല്‍ഡ് വാക്സിന്‍ നല്‍കും. വാക്സിന്‍ സ്വീകരിക്കുന്നതിന് www.cowin.gov.in പോര്‍ട്ടലില്‍ രജിസ്ട്രേഷനും ബുക്കിംഗും നടത്തണം. രാവിലെ പത്തു മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടുവരെയാണ് വാക്സിനേഷന്‍. വാക്സിനേഷന്‍...
WP2Social Auto Publish Powered By : XYZScripts.com
Share via
Copy link
Powered by Social Snap