17.1 C
New York
Monday, June 21, 2021
Home Special 💒💒 ഈസ്റ്റർ ആഘോഷം 💒💒 (കപിൽ പി. ശങ്കർ)

💒💒 ഈസ്റ്റർ ആഘോഷം 💒💒 (കപിൽ പി. ശങ്കർ)

യേശു ക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്റെ ഓർമ്മ കൊണ്ടാടുന്ന ദിനമാണ്‌ ഈസ്റ്റർ (Easter). ദുഃഖവെള്ളിയാഴ്ചക്ക് ശേഷം വരുന്ന ഞായറാഴ്ചയാണ്‌ ഈസ്റ്റർ ആചരിക്കുന്നത്. ഭൂരിപക്ഷം ക്രിസ്തുമത വിശ്വാസികളും ഈ‍ ദിവസം സുപ്രധാന പുണ്യദിനമായി ആഘോഷിക്കുന്നു. തിന്മയുടെയും അസത്യത്തിന്റെയും ജയം താൽക്കാലികം ആണെന്നും ഭൂരിപക്ഷത്തോടൊപ്പം വളഞ്ഞവഴികൾ തേടാതെ കഷ്ടങ്ങൾ സഹിച്ചും സത്യത്തിനു വേണ്ടി നില നിൽക്കണം എന്നും ആണ് ഈസ്റ്റർ നമുക്കു നൽകുന്ന രണ്ടു സുപ്രധാന പാഠങ്ങൾ.

മാനവരാശിയെ പാപത്തിന്റെ കരങ്ങളില്‍ നിന്നും മോചിപ്പിച്ച്‌ മോക്ഷത്തിന്റെ വഴി കാണിച്ചു തന്ന നിത്യരകഷകന്റെ ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും സ്മരണകള്‍ ഉണര്‍ത്തി വീണ്ടും ഒരു ഉയിര്‍പ്പ് തിരുന്നാള്‍ ഇതാ വന്നെത്തി ..
മനുഷ്യവര്‍ഗ്ഗത്തിന്റെ രക്ഷകനായ ക്രിസ്തുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ് ക്രിസ്ത്യന്‍ വിശ്വാസത്തിന്റെ മൂല ക്കല്ലാണ്. ക്രിസ്തുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ് കൊണ്ടാടുന്ന ഈസ്റ്റര്‍ ഞായറാഴ്ച. . ദുഃഖവെള്ളിയാഴ്ചക്ക്ശേഷം വരുന്ന ഞായറാഴ്ചയാണ്‌ ഈസ്റ്റർ ആചരിക്കുന്നത്.

യേശുവിന്റെ മൃതദേഹത്തില്‍ പുരട്ടുവാന്‍ സുഗന്ധദ്രവ്യങ്ങളുമായാണ് മഗ്ദലന മറിയവും യാക്കോബിന്റെ അമ്മയായ മറിയവും,സലോമിയും അതിരാവിലെ കല്ലറയിലേക്കു പോയത്. യേശുവിനെ സംസ്ക്കരിച്ച കല്ലറയുടെ വാതില്‍ ഒരു വലിയ കല്ലുരുട്ടിവച്ച് അടച്ചിരുന്നതിനാല്‍ അത് നീക്കാനാകുമോയെന്ന് മൂന്നാള്‍ക്കും സംശയമുണ്ടായിരുന്നു. കല്ലറയുടെ വാതില്‍ക്കലെത്തിയ നിമിഷം മുന്നാളും അത്ഭുതചകിതരായി. ആരോ കല്ലറയുടെ മുന്നില്‍ വച്ചിരുന്ന കല്ല് ഉരുട്ടിമാറ്റിയിരിക്കുന്നു. അവര്‍ കല്ലറയ്ക്കുള്ളില്‍ കടന്നപ്പോള്‍ വെള്ള വസ്ത്രം ധരിച്ച ഒരു മാലാഖ പറഞ്ഞു: “യേശു ഉയര്‍ത്തെഴുന്നേറ്റു. നിങ്ങള്‍പോയി പത്രോസിനേയും മറ്റു ശിഷ്യന്മാരെയും അറിയിക്കണം.
അവിടുന്ന് നിങ്ങൾക്ക് മുൻപേ ഗലീലിയിലേക്കു പോകുന്നു. വാഗ്ദാനം ചെയ്തതു പോലെ അവിടെവച്ച് നിങ്ങള്‍ അവിടുത്തെ കാണും.” സ്ത്രീകള്‍ ഭയന്ന്കല്ലറ വിട്ട് ഓടിപ്പോയി .. ആ ദിവസം തന്നെ യേശു ജറുസലെമില്‍ നിന്നും എമ്മാവൂസിലേക്കു പോകുകയായിരുന്ന രണ്ട് ശിഷ്യന്മാരുടെ മുന്നിലും പത്രോസിന്റെ മുന്നിലും പ്രത്യക്ഷപ്പെട്ടു. ശിഷ്യന്മാര്‍ ജറുസലേമില്‍ സമ്മേളിച്ച് ഭയന്ന് കതകടച്ചിരുന്ന നേരം യേശു വീണ്ടും അവരുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു. തന്റെ കയ്യിലെ മുറിപ്പാടുകള്‍ അവരെ കാണിച്ചു. ശിഷ്യന്മാരോട് അദ്ദേഹം പറഞ്ഞു. “”നിങ്ങള്‍ക്കു സമാധാനം. പിതാവ് എന്നെ അയച്ചതു പോലെ, ഞാനും നിങ്ങളെ അയക്കുന്നു. നിങ്ങള്‍ പരിശുദ്ധാത്മാവിനെ സ്വീകരിക്കുവിന്‍. നിങ്ങള്‍ ആരുടെ പാപങ്ങള്‍ ക്ഷമിക്കുന്നുവോ, അവരോട് ക്ഷമിക്കപ്പെട്ടിരിക്കും. യേശുവിന്റെ ആവശ്യപ്രകാരം ഗലീലി മലയില്‍ എത്തിയ ശിഷ്യന്മാരുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ട് അദ്ദേഹം അരുള്‍ ചെയ്തു. “”നിങ്ങള്‍ പോയി എല്ലാ ജനതകളേയും ശിഷ്യപ്പെടുത്തുവിന്‍. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ അവര്‍ക്കു മാമ്മോദീസ നല്കുവിന്‍. യുഗാവസാനം വരെ എന്നും ഞാന്‍ നിങ്ങളോടു കൂടെ ഉണ്ടായിരിക്കും..”’

ക്രിസ്ത്യാനിയെ സംബന്ധിച്ച് വലിയ പ്രാധാന്യം ഉള്ള തിരുനാള്‍ ഈസ്റ്റര്‍ ആണ് .അമ്പതു നാള്‍ നോമ്പെടുത്ത്, ആഴ്ച തോറും ഉപവസിച്ച്, ആത്മ ശുദ്ധി കൈവരിച്ച്, ആത്മനാഥനെ സ്വീകരിക്കുന്ന പുണ്യ നാളുകള്‍. മനുഷ്യകുലത്തിന്റെ രക്ഷയ്ക്കു വേണ്ടി മനുഷ്യനായി അവതരിച്ച ദൈവപുത്രന്റെ രക്ഷാകര വേലയുടെ പൂര്‍ത്തീകരണം സാദ്ധ്യമാകുന്നത് അവിടത്തെ പുനരു ത്ഥാനത്തിലൂടെയാണ്.യേശുവിന്റെ ആഘോഷപൂര്‍വ്വമായ ജറുസലേം പ്രവേശനവും പെസഹാ തിരുനാളും വിശുദ്ധ കുര്‍ബ്ബാന സ്ഥാപനവും പീഢാനുഭവവും കുരിശുമരണവും ഉത്ഥാനവും ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ പൂജ്യതയോടെ സ്മരിക്കുന്നു. ഈ പുണ്യ നാളുകളെ വലിയ ആഴ്ച അല്ലെങ്കില്‍ ”ഹോളീ വീക് ” എന്നാണല്ലോ വിളിക്കുക. മനുഷ്യനായി അവതരിച്ച പരിശുദ്ധനായ ദൈവപുത്രന്‍ മനുഷ്യകുലത്തിന്റെ പാപത്തിനു വിലയായി മരിച്ചതിന്റെ ഓര്‍മ്മ; മരണത്തിന്റെ മേല്‍ വിജയം വരിച്ച് മഹത്വ പൂര്‍ണ്ണനായി അവിടുന്ന് ഉയിര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മ്മ. അനുരഞ്ജനത്തിലൂടെയും അനുതാപത്തിലൂടെയും ആരാധനയ്ക്കും വിശുദ്ധ കുര്‍ബ്ബാന സ്വീകരണത്തിനും ഏറ്റവും കൂടുതല്‍ ആളുകള്‍ അണയുന്ന പുണ്യ കാലം. അതാണ്‌ ഈസ്റ്റര്‍ .

ഈസ്റ്റർ ആചരണത്തിന്റെ ചരിത്രം

ആദ്യ നൂറ്റാണ്ടിൽ റോമിലെ ക്രിസ്ത്യാനികൾ ഈസ്റ്റർ ദിനത്തെ വിളിച്ചിരുന്നത് ആനന്ദത്തിന്റെ ഞായർ എന്നായിരുന്നു. ക്രൈസ്തവ വിശ്വാസത്തിന്റെ കേന്ദ്രമർമ്മമായ പുനരുത്ഥാനത്തെ അനുസ്മരിക്കുന്ന ഈ ദിവസത്തിൽ ആദിമ പൗരസ്ത്യ സഭകളിലെ വിശ്വാസികൾ പരസ്പരം ഉപചാരം കൈമാറിയിരുന്നത് ഒരു വിശ്വാസപ്രഖ്യാപനത്തിലൂടെയാണ്. ‘ക്രിസ്തു ഉയിർത്തെഴുന്നേറ്റു’ എന്നൊരാൾ പറയുമ്പോൾ ‘സത്യം സത്യമായ് അവിടുന്ന് ഉയിർത്തെഴുന്നേറ്റിരിക്കുന്നു’ എന്ന് മറ്റേയാൾ പ്രതിവചിക്കുമായിരുന്നത്രേ.ആദ്യത്തെ മൂന്ന് നൂറ്റാണ്ടുകളിൽ പാസ്ക്ക (Pascha) എന്ന പേരിൽ ഈസ്റ്റർ ആചരിച്ചിരുന്നു. പാസ്ക്ക എന്ന പദം യഹൂദരുടെ പെസഹാ ആചരണത്തിൽ നിന്നാണ് ഉരുവായത്. ഈ പാസ്ക്ക പെരുന്നാൾ പീഡാനുഭവും മരണവും ഉയിർപ്പും ചേർന്ന ഒരു സമഗ്ര ആഘോഷമായിരുന്നു. നാലാം നൂറ്റാണ്ടു മുതൽ ദുഃഖവെള്ളി വേറിട്ട് ആഘോഷിച്ച് തുടങ്ങി. ഇംഗ്ലണ്ടിലെ ആംഗ്ലോ-സാക്സോണിയന്മാർ ഈയോസ്റ്ററേ എന്ന ദേവതയെ ആരാധിച്ചിരുന്നു. ഈയോസ്റ്ററേ ദേവതയുടെ പ്രീതിക്കായുള്ള യാഗങ്ങൾ ഏറെയും നടന്നിരുന്ന മാസത്തെ ഈസ്റ്റർ മാസം എന്നാണറിയപ്പെട്ടിരുന്നത്. പിന്നീട് ക്രിസ്തുമതം അവിടെ പ്രചരിച്ചപ്പോൾ ഈസ്റ്റർ മാസത്തിൽതന്നെ ആചരിച്ചിരുന്ന ക്രിസ്തുവിന്റെ പുനരുത്ഥാനപ്പെരുന്നാളിനെ ഈസ്റ്റർ എന്നു വിളിച്ചു തുടങ്ങുകയും പിന്നീടത് സാർവത്രികപ്രചാരം നേടുകയും ചെയ്തു. സുറിയാനി പാരമ്പര്യത്തിലുള്ള സഭകൾക്കിടയിൽ ഇപ്പോഴും ഈസ്റ്ററിനെ ഉയിർപ്പ് പെരുന്നാൾ എന്നർത്ഥമുള്ള ക്യംതാ പെരുന്നാൾ എന്ന് വിളിക്കുന്ന പഴയ പതിവും നിലനിൽക്കുന്നു.

💒💒💒💒💒💒💒💒💒💒

COMMENTS

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ല​ക്ഷ​ദ്വീ​പി​ൽ ലോ​ക്ക്ഡൗ​ൺ ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ച്ചു.

ല​ക്ഷ​ദ്വീ​പി​ൽ ലോ​ക്ക്ഡൗ​ൺ ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ മാ​ത്ര​മാ​യി​രി​ക്കും ഇ​നി സ​മ്പൂ​ർ​ണ ലോ​ക്ക്ഡൗ​ൺ ഉ​ണ്ടാ​കു​ക. ദ്വീ​പി​ലെ എ​ല്ലാ ക​ട​ക​ൾ​ക്കും ഇ​നി മു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ പ്ര​വ​ർ​ത്തി​ക്കാം. എ​ന്നാ​ൽ രാ​ത്രി​കാ​ല ക​ർ​ഫ്യൂ തു​ട​രു​മെ​ന്നും അ​ഡ്മി​നി​സ്ട്രേ​റ്റ​റു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു

സംസ്ഥാനത്ത് ഇന്ന് 7,499 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 7,499 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 963, എറണാകുളം 926, തൃശൂര്‍ 820, കൊല്ലം 810, പാലക്കാട് 710, മലപ്പുറം 689, കോഴിക്കോട് 563, ആലപ്പുഴ 451, കണ്ണൂര്‍ 434, കാസര്‍ഗോഡ്...

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ മഴ കളിക്കുന്നു

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ മഴ കളിക്കുന്നു നാലാം ദിവസമായ ഇന്ന് മഴയെത്തുടർന്ന് മത്സരം ഇതുവരെ തുടങ്ങിയിട്ടില്ല. ആദ്യ സെഷൻ കളി നടക്കില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ചിലപ്പോൾ ഇന്നത്തെ മത്സരം ഉപേക്ഷിക്കാനും സാധ്യതയുണ്ട്. ആദ്യ ദിവസം പൂർണമായും മഴ...

മമ്മൂട്ടിയും, ദുൽക്കറും പിന്നെ മറിയവും..

മമ്മൂട്ടിയും, ദുൽക്കറും പിന്നെ മറിയവും.. മമ്മൂട്ടിയും കൊച്ചുമകള്‍ മറിയവും ഒന്നിച്ചുളള മിക്ക ചിത്രങ്ങളും, സമൂഹമാധ്യമങ്ങളില്‍ മിന്നൽ വേഗത്തിലാണ്, വൈറലായി മാറുന്നത്. ഇപ്പോഴിതാ അത്തരത്തില്‍ ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് മകൻ ദുല്‍ഖര്‍ സല്‍മാന്‍.മമ്മൂട്ടി കൊച്ചുമകൾ  മറിയത്തിന് മുടി...
WP2Social Auto Publish Powered By : XYZScripts.com
Share via
Copy link
Powered by Social Snap