17.1 C
New York
Wednesday, January 19, 2022
Home Special 👔ടൈ--ഒരു ഓർമ്മക്കുറിപ്പ് 🎀

👔ടൈ–ഒരു ഓർമ്മക്കുറിപ്പ് 🎀

മേരി ജോസി മലയിൽ, തിരുവനന്തപുരം.

നെക്ക്ടൈയുടെ ഉദ്‌ഭവം യൂറോപ്പിൽ നിന്നാണ്‌. ലോകമെമ്പാടുമുള്ള വിവിധ നഗരങ്ങളിൽ ഒക്ടോബർ 18നാണ് അന്തരാഷ്ട്ര നെക്ക് ടൈ ദിനം ആഘോഷിക്കുന്നത്. 1960കളിൽ ഇത് കേരളത്തിലും എത്തി. ഷർട്ടുകൾക്ക് ഒപ്പം ടൈകളും വിൽക്കാൻ തുടങ്ങി. ഓഫീസ് വസ്ത്രധാരണ ശൈലിയിൽ നെക്ക്ടൈക്ക് ഒരു പ്രധാന സ്ഥാനമുണ്ട്. ടൈയെ പറ്റി പറയാൻ എന്റെ ചേട്ടനും ഒരു കഥയുണ്ട്.

എൻറെ സഹോദരൻ ടി. ജെ. റാഫേൽ സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്ന് കഴിഞ്ഞ മെയ് മാസം വിരമിച്ചു. നാൽപ്പത്തി ആറാം വയസ്സിൽ റീജണൽ ഹെഡ് ആയി ചാർജ് എടുത്ത അന്ന് മുതൽ 14 വർഷത്തോളം ഔദ്യോഗിക ജീവിതത്തിൽ എന്നും തൻറെ ഡ്രസ്സിന്റെ ഒരു ഭാഗമായിരുന്നു ടൈ.👔 അത് ബാങ്കിൻറെ സിസ്റ്റത്തിന്റെ ഭാഗമായി നിർബന്ധമായും ധരിക്കേണ്ടതുണ്ടായിരുന്നു. പക്ഷേ ഇതിലൊക്കെ രസകരമായിട്ടുള്ള വസ്തുത ഈ ടൈയുടെ 👔പുറകിൽ ചെറിയൊരു കഥയുണ്ട് എന്നുള്ളതാണ്. ചെറുപ്പകാലം തുടങ്ങി ചേട്ടൻ എല്ലാ ചടങ്ങുകൾക്കും ഷർട്ട് ഇൻ ചെയ്ത് ടൈ കെട്ടി നടക്കുന്ന ഒരു കുട്ടിയായിരുന്നു. പഴയ ഏത് ഫയൽ ചിത്രം എടുത്താലും ചേട്ടൻ ടൈ ധരിച്ചിട്ടുണ്ടാകും. ആ കാലഘട്ടത്തിൽ കുട്ടികൾക്ക് സ്കൂളിൽ ടൈയോ ഷൂസ്🧦👢🎀 &സോക്സ്‌ ഒന്നും നിർബന്ധമായിരുന്നില്ല. സിനിമാപ്രേമിയായിരുന്ന ചേട്ടന് പ്രേംനസീറും സത്യനും സി. ഐ. പോളും (1967 ൽ ‘പാവപ്പെട്ടവൾ’ എന്ന സിനിമയിൽ ടൈ കെട്ടി അഭിനയിച്ച ഡോക്ടർ കഥാപാത്രം) ഒക്കെ ടൈ 🎀ധരിച്ചത് കണ്ടത് കൊണ്ടായിരിക്കും ഇങ്ങനെ ഒരു ആഗ്രഹം ചെറുപ്പത്തിലേ ഉണ്ടായത്.ആ കുഞ്ഞു മനസ്സിൽ ടൈ കെട്ടുന്നത് ഒരു സംഭവമാണെന്ന് തോന്നിക്കാണും. 😜😂

1970 കാലഘട്ടം. ഞാനും സഹോദരങ്ങളും പള്ളം ചർച്ച് മിഷണറി സൊസൈറ്റി (സി.എം.എസ്) ബുക്കാന സ്കൂളിൽ പഠിക്കുന്നു. സ്കൂളിൻറെ വാർഷികദിനത്തിന് സ്റ്റേജിൽ അവതരിപ്പിക്കാനുള്ള ഒരു ആക്ഷൻ സോങ് പഠിപ്പിച്ച് കുട്ടികളെ തയ്യാറാക്കുന്ന തിരക്കിലായിരുന്നു അമ്മിണി ടീച്ചറും ആനി ജോൺ ടീച്ചറും. മൂന്നാം ക്ലാസ്സിലെ കുട്ടികൾ അവതരിപ്പിക്കുന്നത് ‘ഫൗണ്ട് എ പീനട്ട്’ 🥜എന്ന ആക്ഷൻ സോങ്.റിഹേഴ്സൽ ഒക്കെ കഴിഞ്ഞു. നാടകത്തിൽ ഡോക്ടറായി അഭിനയിക്കുന്ന കുട്ടിക്ക് പെട്ടെന്നുണ്ടായ അസുഖം മൂലം തലേദിവസമാണ് പകരക്കാരനെ അന്വേഷിക്കാൻ തുടങ്ങിയത്. സ്കൂൾ ലീഡറും നാലാം ക്ലാസുകാരനുമായ എൻറെ സഹോദരൻ ടി. ജെ. റാഫേൽ തൽക്കാലം ഡോക്ടർ ആകട്ടെ എന്ന് നിശ്ചയിച്ചു ടീച്ചർ. അഭിനയവും ആക്ഷനും ഒറ്റ പ്രാവശ്യം കൊണ്ട് തന്നെ ചേട്ടൻ പഠിച്ചെടുത്തെങ്കിലും പിന്നെയും ഒരു പ്രശ്നം. റാഫേലിന്റെ കൈവശമുള്ളത് ബ്ലാക്ക് ടൈയാണ്. ബ്ലൂ ടൈ കെട്ടിയാണ് ഡോക്ടർ വരേണ്ടത് എന്നാണ് ആനി ജോൺ ടീച്ചറുടെയും സഹ അധ്യാപകരുടെയും അഭിപ്രായം. അന്ന് പള്ളം ഒരു കൊച്ചു ഗ്രാമമാണ്. സോക്സ്, ഷൂസ്, ടൈ അതുപോലുള്ള hi-fi സാധനങ്ങളൊക്കെ ലഭിക്കണമെങ്കിൽ കോട്ടയം ടൗണിൽ എത്തണം. ടീച്ചറുടെ ശുപാർശപ്രകാരം ബ്ലു ടൈയുടെ ഉടമസ്ഥനായ കുട്ടി റാഫേലിന് തൻറെ ബ്ലൂ ടൈ കൊടുക്കാൻ സന്നദ്ധനായി. ആക്ഷൻസോങ് സ്റ്റേജിൽ കുട്ടികൾ എല്ലാവരും കൂടി ഗംഭീരമായി അവതരിപ്പിച്ചു🎤🎶🎵🎼റിഹേ ഴ്സൽ കുറവായിരുന്നെങ്കിലും നാടകം രക്തത്തിൽ അലിഞ്ഞുചേർന്നതുകൊണ്ടാകാം റാഫേൽ ഡോക്ടറായി കസറി. ഒരാഴ്ചയായി റിഹേഴ്സൽ കിട്ടിയവരെക്കാൾ ഏറ്റവും നന്നായി അഭിനയിച്ചത് റാഫേൽ ആണെന്ന് ടീച്ചർ പറഞ്ഞു. അതിനും പുറമേ പ്രോഗ്രാം കാണാൻ ഉണ്ടായിരുന്ന എല്ലാവരും സ്കൂൾ ലീഡറെ വാനോളം പുകഴ്ത്തി. ഡ്രാമയും മറ്റു പരിപാടികളും കഴിഞ്ഞു എല്ലാ രക്ഷകർത്താക്കളും മടങ്ങി. ഡ്രാമയിൽ പങ്കെടുത്തവരും അദ്ധ്യാപകരും സ്ഥലം വിട്ടു. സ്കൂൾ ലീഡറുടെ ചുമതല കൂടി തീർത്ത് ഏകദേശം ആറു മണിയോടെ ചേട്ടൻ തിരികെ വീട്ടിലെത്തി. അഭിനന്ദനത്തിൽ മതിമറന്ന എൻറെ സഹോദരൻ പ്രധാന അദ്ധ്യാപകൻ പറഞ്ഞ കാര്യങ്ങളും മറ്റും അമ്മയോടും അച്ഛനോടും പങ്കുവയ്ക്കുകയായിരുന്നു. കുറേസമയം കഴിഞ്ഞപ്പോഴാണ് മനസ്സിലാക്കുന്നത് ടൈ👔നഷ്ടപ്പെട്ടുവെന്ന്. കൂടുതൽ സന്തോഷിച്ചാൽ ഉടനടി കരയേണ്ടി വരും എന്ന് പറയുന്നത് അച്ചട്ടായി. കരഞ്ഞുകൊണ്ട് തിരിഞ്ഞോടി സ്കൂൾ കോമ്പൗണ്ട് പരിസരവും എല്ലാം അരിച്ചുപെറുക്കി. ടൈ മാത്രം കണ്ടുകിട്ടിയില്ല. സുഹൃത്തിനോട് എന്ത് പറയും? പിന്നെ അടുത്ത ആഴ്ച അച്ഛൻ അടക്കം കോട്ടയത്ത് പോയി രണ്ടുമൂന്ന് ടൈ 👔👔ഒന്നിച്ചു വാങ്ങി ഒരെണ്ണം സുഹൃത്തിന് കൊടുത്തു.

🌐🌏🌺🥀🌹🌞🌟⛈️💧

കാലചക്രം ഉരുണ്ട് ഒരു വ്യാഴവട്ടം കഴിഞ്ഞപ്പോൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകോറിൽ ബാങ്ക് ഉദ്യോഗസ്ഥനായി ചേട്ടൻ കുറിച്ചി ബ്രാഞ്ചിൽ ചാർജെടുത്തു. കറുകച്ചാലിൽ ബാങ്കിൻറെ ഡെപ്യൂട്ടേഷനിൽ പോയപ്പോൾ ആനി ജോൺ എന്ന ടീച്ചർ അവിടെ അദ്ധ്യാപകരുടെ ശമ്പളം ട്രഷറി വഴി വാങ്ങാൻ എത്തിയത് കണ്ട്, ടീച്ചർക്ക് മനസ്സിലായില്ലെങ്കിലും ചേട്ടൻ ഓടിച്ചെന്ന് ടീച്ചറെ പരിചയപ്പെട്ട് ബന്ധം പുതുക്കി. അധ്യാപകർക്ക് മാത്രം കിട്ടുന്ന ഒരു അപൂർവ ഭാഗ്യം! ടീച്ചർ പഴയ നാലാം ക്ലാസുകാരൻ ഡോക്ടറെ വീട്ടിലേക്ക് ക്ഷണിച്ച് ഇത് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട എൻറെ വിദ്യാർത്ഥിയായിരുന്നു എന്നു പറഞ്ഞു കുടുംബാംഗങ്ങൾക്ക് ഒക്കെ പരിചയപ്പെടുത്തി, ഒരു നേരത്തെ ഭക്ഷണവും കൊടുത്ത് സൽക്കരിച്ചു. വിശേഷങ്ങൾ അയവിറക്കുന്നതിനിടയിൽ ആക്ഷൻ സോങ്ങും ടൈ നഷ്ടപ്പെട്ട കഥയും പറഞ്ഞ് എല്ലാവരും ചിരിച്ചു.

ജോലിയുടെ ഭാഗമായി എന്നും ടൈ ധരിക്കുമ്പോൾ ഡോക്ടർ വേഷം അഭിനയിക്കാൻ കൂട്ടുകാരൻ സമ്മാനിച്ച നഷ്ടപ്പെട്ട ബ്ലൂ ടൈ സംഭവം ഓർമയിലേക്ക് ഓടിയെത്തും എന്ന് അദ്ദേഹം എന്നോട് പറഞ്ഞിട്ടുണ്ട്. ജീവിതത്തിലെ വലിയ നഷ്ടങ്ങൾ പോലും മറവിയുടെ മേഘപടലങ്ങൾ ഓർമ്മകളെ മൂടുമ്പോൾ ബാല്യകാലത്തുണ്ടായ ചില ചെറിയ നൊമ്പരങ്ങൾ, കുഞ്ഞുനഷ്ടങ്ങൾ……. .. എത്ര മറക്കാൻ ശ്രമിച്ചാലും കൂടുതൽ തെളിമയോടെ ചിലത് നമ്മുടെ ഓർമ്മച്ചെപ്പിൽ എന്നും ഉണ്ടാകും അല്ലേ? 🤔🥰😇🙄

മേരി ജോസി മലയിൽ,
തിരുവനന്തപുരം.

COMMENTS

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കെട്ടിട ഉടമയെ കൊല്ലാൻ ശ്രമം., വ്യാപാരി അറസ്റ്റിൽ.

കോട്ടയ്ക്കൽ: വാടകമുറി ഒഴിയാൻ പറഞ്ഞതിന്റെ പേരിൽ കെട്ടിട ഉടമയെ തീക്കൊളുത്തി കൊല്ലാന്‍ ശ്രമിച്ചെന്ന് പരാതി. ഇതുമായി ബന്ധപ്പെട്ട് നായാടിപ്പാറ കമ്മാടന്‍ പ്രകാശനെ (50) പൊലീസ് അറസ്റ്റു ചെയ്തു. കെട്ടിട ഉടമ പരവയ്ക്കല്‍ ഇസ്മായിലിന്റെ( 58)...

പച്ചോലത്തത്തകൾ (കവിത)

പാറിപ്പറന്നിടും പച്ചോലത്തത്തകൾപൂമാനത്തായ്നർത്തനമാടുന്നുവോപൂവിനു ചുംബനമേകുവല്ലോ ചിലർചാരത്തായ് ചേഷ്ടകൾകാട്ടുകല്ലോ! പൂവിൻസുഗന്ധം നുകർന്നുടൻ,ചിലരാതേനുണ്ടുരതിനൃത്തമാടിടുന്നുവാനിൽലീലകൾപലതവർ കാട്ടിടുന്നു,ചേലിൽമാനത്തുയർന്നുപറന്നു രമിക്കുന്നവർ! ചെഞ്ചുണ്ടുചേർത്തിണയുടെ കാതിൽകിന്നാരംചൊല്ലി ക്ഷണിക്കും പറക്കാൻനീലവിഹായസ്സിൽ നീളേപ്പറന്നു വെൺമേഘങ്ങൾതൊട്ടാമോദമോടെമടങ്ങും! ദൂരേക്കു പാറിപ്പറക്കുന്നനേരം പൊൻകതിരണിപ്പാടംതാഴേ കണ്ടുവെന്നാൽഒന്നായിവന്നു നെൽകതിർമണി വെട്ടിക്ഷണനേരത്തുവാനിലുയർന്നുപാറും! സ്വന്തമെന്നോതാനവർ,ക്കൊന്നുമില്ലചിന്തിക്കുവാനോ സമ്പത്തിൻ ഭാരമില്ലനാളെയെന്നുള്ളെയാചിന്തയുമില്ലവർക്കുള്ളിലോ അൽപ്പവും കള്ളവുമില്ല! അന്തിക്കുമാമരച്ചില്ലയിൽ ചേക്കേറുംഎല്ലാം മറന്നുരമിക്കുന്നു...

പന്നൽച്ചെടികൾ (കവിത)

അവൻ്റെ രക്തംചുട്ടെരിഞ്ഞതിനാലാണ്അവരുടെ അന്നം വെന്തുവന്നത് .അവൻ്റെ ഉപ്പുകുത്തിയവേർപ്പു കൊണ്ടാണ്,അവർ ഭക്ഷണത്തിൻ്റെരുചി ഭേതമറിഞ്ഞത്.ആഞ്ഞു വലിയുന്ന,അവൻ്റെ ഉച്ഛ്വാസങ്ങളായിരുന്നുഅവരുടെ ശ്വാസഗതിയുടെസ്പന്ദനങ്ങളായത് .അവൻ പാകപ്പെടുത്തിയമണ്ണിലാണ്അവരുടെ പരമ്പരകൾഅസ്ഥിവാരമിട്ടത്.അവൻ കാത്തുവച്ച,നീരൊഴുക്കുകളായിരുന്നുഅവരുടെ വരണ്ടതൊണ്ടയിലെദാഹത്തെ നനച്ചത് .അവൻ്റെ ദേഹം ചേർത്ത് പടുത്തപടുതകളിലായിരുന്നു അവരുടെസിംഹാസനങ്ങൾ ഗർജ്ജിച്ചത്.അവൻ...

വടശേരിക്കരയിൽ ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയ സംഭവം: വർഗീയ മുതലെടുപ്പ് നടത്താൻ ശ്രമം

വർഗീയ മുതലെടുപ്പ് നടത്താൻ ബിജെപി ശ്രമം; പോലിസ് വസ്തുതകൾ പുറത്തുവിടണം - പോപുലർ ഫ്രണ്ട് പത്തനംതിട്ട ജില്ലയിലെ വടശേരിക്കരയിൽ ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയ സംഭവത്തിൽ പോലിസ് കാര്യക്ഷമമായ അന്വേഷണം നടത്തി വസ്തുകകൾ പുറത്തുവിടണമെന്ന് പോപുലർ...
WP2Social Auto Publish Powered By : XYZScripts.com
error: