17.1 C
New York
Tuesday, January 25, 2022
Home Special 🌻 ദി റെക്കോർഡ് ബുക്ക്‌ 🌻

🌻 ദി റെക്കോർഡ് ബുക്ക്‌ 🌻

ലൗലി ബാബു തെക്കേത്തല ✍

പ്രകൃതി സുന്ദരമായ മുക്കാട്ടുകരയിലെ ബെത്ലേഹേം സ്കൂളിൽ നിന്നും ജയിച്ചത് 501 /600 മാർക്ക് വാങ്ങിയായിരുന്നു. ഡിസ്റ്റിങ്ഷനും ഫസ്റ്റ് ക്ലാസിനുമൊക്ക വിലയുള്ള കാലം….501 എന്ന് കേട്ടപ്പോഴേ ഒരു വശപിശക്… അതൊരു ബാർസോപ്പിന്റെ പേരായിരുന്നുവല്ലോ അന്ന്…

ജീവിതം വലിയ സ്വപ്‌നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല… പലപ്പോഴും പ്രതീക്ഷിക്കാതെ കിട്ടുന്ന ഭാഗ്യങ്ങൾ ഉള്ള കുട്ടി ആയതു കൊണ്ടും ഒരു സ്വപ്‌നജീവി ആയതു കൊണ്ടും ജീവിതം എക്കാലവും സുഖകരമായിരിക്കും എന്ന് വിശ്വസിക്കാൻ പ്രേരിപ്പിച്ചു.

TTC യ്ക്കു ചേർന്ന് പഠിച്ചു ഒരു ജോലിയ്ക്കു പോവണം. അതിനു ശേഷം പിന്നെ വീട്ടുകാരിൽ നിന്നും മാറി സ്വതന്ത്രമായി നടക്കണം. പഠിക്കാൻ തോന്നിയാൽ പഠിക്കണം… എന്നിങ്ങനെ പദ്ധതി ആവിഷ്കരിച്ചു..

അപ്പോഴാണ് അമ്മ പറയുന്നത് TTC ഒന്നും വേണ്ട. മാർക്ക് ഉണ്ടല്ലോ pre degree സെക്കന്റ്‌ ഗ്രൂപ്പ്‌ എടുത്തു പഠിച്ചാൽ മതിയെന്ന്.
. പ്രി ഡിഗ്രി അപ്ലിക്കേഷൻ
സെന്റ് മേരീസ്‌ കോളേജിലും സെന്റ് അലോയ്‌ഷ്യസ്സ് കോളേജിലും കൊടുത്തു. സെന്റ് മേരീസ്‌ ൽ നിന്നും തേർഡ് ഗ്രൂപ്പ്‌ ന് ആദ്യം സെലക്ട്‌ ആയി.. പിന്നെ മാനേജ്മെന്റ് ക്വാട്ടയിൽ ഒരു മന്ത്രിയുടെ ശുപാർശയിൽ സെക്കന്റ്‌ ഗ്രൂപ്പിൽ കിട്ടി…

എന്നാൽ കുറേ നാൾ കോൺവെന്റില് പഠിച്ചതല്ലേ ഇനി എനിക്ക് വേണ്ട… എനിക്ക് നല്ല ക്യാമ്പസ്‌ ഉള്ള കോളേജ് മതി.. ഞാൻ നിർബന്ധം പിടിച്ചു.

കേരളവർമ്മ കോളേജ് ആയിരുന്നു ഏറ്റവും നല്ല ക്യാമ്പസ്‌.. പക്ഷേ അമ്മ പ്രീഡിഗ്രി അവിടെ ആയിരുന്നു അവിടെ എന്നും സമരം ആണ് അവിടെ വേണ്ട അമ്മ പറഞ്ഞു.

സെന്റ് അലോഷ്യസ് കോളേജ് പാതി മനസ്സോടെ അമ്മയും അച്ഛനും സമ്മതം മൂളി… എന്നാലും. .. അമ്മയ്ക്ക് തൃപ്തിയില്ലാത്ത തീരുമാനം .

പത്താം ക്ലാസ്സിൽ ഉയർന്ന മാർക്ക് നേടി സെക്കന്റ്‌ ഗ്രൂപ്പിൽ വന്നവർ ആയിരുന്നു കുട്ടികൾ ഏറിയ ഭാഗവും.

രണ്ട് ഡിവിഷൻ ആയിരുന്നു സെക്കന്റ്‌ ഗ്രൂപ്പിൽ . അത് തിരിച്ചിരുന്നത് സെക്കന്റ്‌ ലാംഗ്വേജ് അടിസ്ഥാനത്തിൽ ആയിരുന്നു. ഹിന്ദി, ഫ്രഞ്ച്, ലാറ്റിൻ എടുക്കുന്നവർ ബി ബാച്ച്, മലയാളo സെക്കന്റ്‌ ലാംഗ്വേജ് എടുക്കുന്നവർ C ബാച്ച്..

B batch ൽ ആയിരുന്നു പഠിപ്പിസ്റ്റ് പിള്ളേർ, cbse syllabus പിള്ളേർ ഒക്കെ ഉണ്ടായിരുന്നത്.. ആകെ മൊത്തം ഏകദേശം 100 കുട്ടികൾ ഉണ്ടായിരുന്നു. അതിൽ പത്തോ പതിനഞ്ചോ ആൺകുട്ടികൾ .. ക്ലാസ്സിലെ കുട്ടികൾ തമ്മിൽ ആശയവിനിമയം കുറവായിരുന്നു അതുകൊണ്ട് തന്നെ ക്ലാസ്സ്‌ മൂകവും ബധിരവും. പോലെ തോന്നി എനിക്ക്….

മിക്കവാറും പേർ തൃശൂർക്കാർ ആണെങ്കിലും തൃശൂരിന്റെ പടിഞ്ഞാറു ഭാഗത്തു നിന്നും ഉള്ള കുട്ടികൾ ആയിരുന്നു അവിടെ കൂടുതൽ.. ഞാൻ കിഴക്കേ ഭാഗത്തു നിന്നും ആയതു കൊണ്ടായിരിക്കും വളരെ കുറച്ചു കുട്ടികളുമായി മാത്രമേ എനിക്ക് കൂട്ടുകൂടാൻ താല്പര്യം തോന്നിയുള്ളൂ

ഞങ്ങൾക്ക് ഫിസിക്സ്‌ എടുത്തിരുന്ന സർ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി റാങ്ക് ഹോൾഡർ ആയിരുന്നു.പിന്നെ കെമിസ്ട്രി സർ ഒരു പാവമായിരുന്നു. ബോട്ടണി എടുത്തിരുന്ന സർ ആയിരുന്നു ഒരു കോളേജ് ലെക്ചർ എന്ന സങ്കല്പത്തിന് ഏറ്റവും അനുയോജ്യൻ. സൂവോളജി എടുത്തിരുന്ന സർ ആണ് ഈ കഥയിലെ നായകനും വില്ലനും..

സെക്കന്റ്‌ ഗ്രൂപ്പ്‌ കാർക്ക് റെക്കോർഡ് ബുക്ക്‌ ഉണ്ട്. അതിൽ ടീച്ചേർസ് പറയുന്ന ചിത്രങ്ങൾ വരച്ചു അടയാളപ്പെടുത്തണം. അതിനു മാർക്കുണ്ട് 10 മാർക്കോ 20 മാർക്കോ ആണ്. നന്നായി ചെയ്താൽ ഫുൾ മാർക്ക് കിട്ടും.

സ്കൂളിൽ എന്റെ അടുത്ത കൂട്ടുകാർ നല്ല സഹകരണം ഉള്ളവർ ആയതുകൊണ്ട് അവരാണ് എനിക്ക് എന്തെങ്കിലും വരയ്ക്കാൻ ഉണ്ടെങ്കിൽ ചെയ്തു തരുക.

എന്നാൽ കോളേജജിൽ അങ്ങനെ ഒരു അടുപ്പം ആരോടും ഇല്ല. അതുകൊണ്ട് വീട്ടിൽ അച്ഛനോട് പരാതി പറഞ്ഞു. എനിക്ക് സൂവോളജി റെക്കോർഡ് വരയ്ക്കാൻ ആണ് ബുദ്ധിമുട്ട്.. അത്‌ പാമ്പ്, തവള, പാറ്റ ഒക്കെ ആണ് എനിക്ക് അത്‌ അത്ര ഭംഗി ആവുന്നില്ല.

ഒരു തീപ്പെട്ടി എടുക്കാൻ പോലും സഹായി വേണമെന്ന സ്വഭാവം ഉള്ള അച്ഛന്റെ മകൾ അല്ലേ ഇവളും. എന്നോർത്തു അച്ഛൻ പറഞ്ഞു അത്‌ സാരമില്ല അത്‌ നമുക്ക് വീടിനടുത്തുള്ള ഛായ ചിത്രം വരച്ചു കൊടുക്കുന്ന ഒരാൾ ഉണ്ട്. ഞാൻ അവനെ പറഞ്ഞേൽപ്പിക്കാം.

അതൊക്കെ കുറച്ചു ഓവർ ആവില്ലേ എന്ന് തോന്നി.. എന്നാലും റെക്കോർഡ് book നന്നായി വരച്ചാൽ ഫുൾ മാർക്കിങ്ങു പോരും. പിന്നെ ബാക്കി ഒപ്പിച്ചാൽ മതി ജയിക്കാൻ.. അനുജന്റെ കയ്യിൽ ടെക്സ്റ്റ്‌ ബുക്കിൽ വരക്കേണ്ട ചിത്രങ്ങൾ അടയാളം വെച്ച് ചിത്രകാരനായ ചേട്ടന്റെ വീട്ടിൽ കൊടുത്തയച്ചു..
രാജവെമ്പാല, അണലി, പാറ്റ, തവള,, മത്തി അയില ഇങ്ങനെ പല ജീവികളുടെയും ജീവൻ തുടിക്കുന്ന ചിത്രങ്ങൾ മനോഹരമായി ചിത്രകാരൻ വരച്ചു തന്നു
റെക്കോർഡ് സബ്‌മിറ്റ് ചെയ്യേണ്ട ദിവസം കൃത്യമായി സബ്‌മിറ്റ് ചെയ്തു.

ഒരു ആഴ്ച കഴിഞ്ഞു.സർ ക്ലാസ്സിൽ റെക്കോർഡ് ബുക്സ് കൊണ്ട് വന്നു. പേര് വിളിച്ചു വിതരണം ചെയ്തു. പലർക്കും ഓരോ ചിത്രത്തിനും 10ൽ 6 മാർക്ക് 10ൽ 5 ഇങ്ങനെ മാർക്ക് നൽകിയത് ഞാൻ കണ്ടു.
എന്റെ പേര് വിളിക്കാത്തതു കൊണ്ട് എനിക്ക് ടെൻഷൻ ആയി.

അവസാനം എന്റെ പേര് വിളിച്ചു സർ പറഞ്ഞു ഈ ക്ലാസ്സിലെ ഈ ഒരു കുട്ടി മാത്രം നല്ല മനോഹരമായി വരച്ചിട്ടുണ്ട്. ആ കുട്ടിക്ക് മാത്രം എല്ലാ ചിത്രത്തിനും 10 ൽ 10മാർക്കും വാങ്ങിയിട്ടുണ്ട്. എല്ലാവരും ഈ കുട്ടിയുടെ റെക്കോർഡ് ബുക്ക്‌ വാങ്ങി അതുപോലെ വരയ്ക്കാൻ ശ്രമിക്കണം 😄

ഏതാണ്ട് ഒരു മാസം കഴിഞ്ഞു ഞങ്ങളുടെ ആദ്യത്തെ ക്ലാസ്സ്‌ പരീക്ഷ വന്നെത്തി. ഇന്റെർണൽ മാർക്ക്‌ ആയി കൂട്ടുന്ന എക്സാം ഞാൻ നന്നായി പഠിക്കാൻ ശ്രമിച്ചു.. ഫിസിക്സ്‌ ഒഴിച്ച് ബാക്കി എല്ലാ വിഷയവും എന്റെ വരുതിയിൽ ഞാൻ നിർത്തി. പക്ഷേ സുവോളജി യിൽ ഒരു രാജ വെമ്പാലയെ വരയ്ക്കാൻ പറഞ്ഞു സുവോളജി സർ എന്റെ പരീക്ഷയിലെ വില്ലൻ കഥാപാത്രം ആയി..

ഞാൻ എനിക്ക് പറ്റാവുന്ന രീതിയിൽ ഒരു പാമ്പിനെ തേച്ചും മാച്ചും കറപ്പിച്ചും വരച്ചു. കുശാഗ്ര ബുദ്ധിമാനായ ആ സുവോളജി സർ എന്റെ പരീക്ഷ പേപ്പറിൽ ഉള്ള രാജ വെമ്പാലയെ കണ്ടപ്പോൾ റെക്കോർഡ് ൽ വരച്ച രാജ വെമ്പാല എന്റേത് അല്ലെന്ന് കണ്ടെത്തി..
ഞാൻ അത്‌ അത്ര പ്രതീക്ഷിച്ചില്ലായിരുന്നു. ക്ലാസ്സിൽ അദ്ദേഹം ഫ്രണ്ട് ബെഞ്ചിൽ ഇരിക്കുന്നവരെയുo സി ബി എസ് ഇ സിലബസ് പഠിച്ച കുട്ടികളെയും ആണ് ശ്രദ്ധിക്കുക എന്ന് എനിക്ക് തോന്നിയിരുന്നു ക്ലാസ്സിൽ സെക്കന്റ്‌ റോ യിൽ 4 മത്തെ ബെഞ്ചിൽ ഇരിക്കുന്ന എന്നെ അദ്ദേഹം ഓർക്കില്ല എന്ന് കരുതി ഞാൻ അദ്ദേഹത്തിന്റെ നിരീക്ഷണ പാടവത്തെ അണ്ടർ എസ്റ്റിമേറ്റ് ചെയ്തു…

എക്സാം ന്റെ ആൻസർ പേപ്പറുമായി അദ്ദേഹം വന്നു.. ഓരോരുത്തരെയായി വിളിച്ചു… എന്റെ പേര് അവസാനം വിളിക്കും എനിക്ക് ആയിരിക്കും കൂടുതൽ മാർക്കെന്ന് ഞാൻ കണക്കുകൂട്ടി .. അവസാനം എന്നെ വിളിച്ചു ഞാൻ മേശക്ക് അരികിൽ ചെന്നപ്പോൾ ചോദിച്ചു

തന്റെ റെക്കോർഡ് ബുക്ക്‌ൽ വരച്ച പാമ്പ് പോലെ അല്ലല്ലോ എക്സാം പേപ്പറിൽ… ആരാണ് റെക്കോർഡ് ബുക്ക്‌ വരച്ചത്…

ഞാൻ ഒന്നും മിണ്ടിയില്ല.. അദ്ദേഹം ചൂടായി പറഞ്ഞു.. ആരാണ് വരച്ചത്? ഞാൻ പറഞ്ഞു വീടിനടുത്തുള്ള ചേട്ടൻ… സോറി സർ ഞാൻ ഇനിയും ഇങ്ങനെ ചെയ്യില്ല

സർ പറഞ്ഞു നീ നാളെ റെക്കോർഡ് ബുക്ക്‌ കൊണ്ട് വരണം എനിക്ക് അതിൽ മാർക്ക് കുറക്കണം . ബാക്കി മാർക്ക്‌ ആ ചേട്ടന് നീ കൊടുക്കണം..ഇനി ഇത്‌ ആവർത്തിക്കരുത് എന്ന് താക്കീത് ചെയ്തു…

ഞാൻ ആകെ ചമ്മി എന്റെ സീറ്റിൽ വന്നിരുന്നു… കുറച്ചു കുട്ടികൾക്ക് മാത്രം കാര്യം മനസ്സിൽ ആയുള്ളൂ സർ ഇനി വിളിച്ചു പറഞ്ഞു എല്ലാവരെയും അറിയിക്കുമോ എന്ന് കരുതി ഇല്ല..സർ എല്ലാവരെയും രൂക്ഷമായി നോക്കി.. ക്ലാസ്സ്‌ എടുക്കാൻ തുടങ്ങി..സാറിന് വകതിരിവ് ഉണ്ട്…😄

ഈ കഥ ക്ലാസ്സ്‌മേറ്റ്സ് ഗ്രൂപ്പിൽ പങ്ക് വെച്ചപ്പോഴാണ് ബോട്ടണി സാറിന്റെ ഒപ്പ് അനുകരിച്ചു ഞങ്ങളുടെ ബി ബാച്ചിലും സി ബാച്ചിലും റെക്കോർഡ് ഒപ്പിട്ടു കൊടുത്തിരുന്ന ഒരു തിരുമാലി പയ്യൻ കൂടി ക്ലാസ്സിൽ ഉണ്ടായിരുന്നു എന്ന് അവൻ തന്നെ ഏറ്റു പറഞ്ഞത്… അതും ഇത് പോലെ സാറിന് വകതിരിവ് ഉള്ളത് കൊണ്ട് കയ്യോടെ പിടിച്ചെങ്കിലും താക്കീത് കൊടുത്തു വിട്ടയച്ചു…

കൊക്കെത്ര കുളം കണ്ടതാ എന്ന് പിള്ളേർക്ക്‌ അറിയില്ലല്ലോ 😄😄

ലൗലി ബാബു തെക്കേത്തല ✍

COMMENTS

4 COMMENTS

Leave a Reply to Jimsy Cancel reply

Please enter your comment!
Please enter your name here

- Advertisment -

Most Popular

തീ​യ​റ്റ​റു​ക​ൾ അ​ട​യ്ക്കാ​നു​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​നെ​തി​രേ തീ​യ​റ്റ​ർ ഉ​ട​മ​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫി​യോ​ക് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു.

ഞാ​യ​റാ​ഴ്ച​ക​ളി​ലെ അ​ട​ച്ചി​ൽ ഉ​ത്ത​ര​വും സി ​കാ​റ്റ​ഗ​റി​യി​ൽ ഉ​ൾ​പ്പെ​ട്ട തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ മു​ഴു​വ​ൻ തീ​യ​റ്റ​റു​ക​ളും അ​ട​യ്ക്കാ​നു​ള്ള ഉ​ത്ത​ര​വും ചോ​ദ്യം ചെ​യ്താ​ണ് ഹ​ർ​ജി. രൂ​ക്ഷ​മാ​യ കോ​വി​ഡ് വ്യാ​പ​നം ക​ണ​ക്കി​ലെ​ടു​ത്ത് ഇ​ന്ന് മു​ത​ലാ​ണ് തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ തീ​യ​റ്റ​റു​ക​ൾ അ​ട​യ്ക്കാ​ൻ...

മലപ്പുറത്തെ ശൈശവ വിവാഹം; ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ കേസെടുത്തു.

മലപ്പുറത്ത് 16 കാരിയെ വിവാഹം കഴിപ്പിച്ച സംഭവത്തില്‍ ഭര്‍ത്താവിനും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്കുമെതിരെ കേസെടുത്ത് പൊലീസ്. ചൈല്‍ഡ് മാര്യേജ് ആക്ട്, പോക്സോ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. 5 മാസം ഗര്‍ഭിണിയായ കുട്ടിയെ ചൈല്‍ഡ്...

കശ്മീരിൽ വീരമൃത്യു വരിച്ച മലയാളി സൈനികന് ശൗര്യ ചക്ര; നായിബ് സുബൈദാർ ശ്രീജിത്തിന് രാജ്യത്തിന്‍റെ ആദരം.

കശ്മീരിൽ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച നായിബ് സുബൈദാർ എം ശ്രീജിത്തിന് ശൗര്യചക്ര. കോഴിക്കോട് സ്വദേശിയാണ് എം ശ്രീജിത്ത്. ആറ് പേർക്കാണ് ശൗര്യചക്ര നൽകി രാജ്യം ആദരമർപ്പിക്കുന്നത്. മലയാളിയായ ആർ ആർ ശരത്തിന് മരണാനന്തര...

കേരളത്തില്‍ 55,475 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ 55,475 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 9405, തിരുവനന്തപുരം 8606, തൃശൂര്‍ 5520, കൊല്ലം 4452, കോഴിക്കോട് 4432, കോട്ടയം 3672, പാലക്കാട് 3550, മലപ്പുറം 3138, കണ്ണൂര്‍ 2578, ആലപ്പുഴ...
WP2Social Auto Publish Powered By : XYZScripts.com
error: