” അപ്പാർ”
ശിവഭക്തി പ്രചരിപ്പിക്കുന്ന നയനാർമാരിൽ ഒരുവനായിരുന്നു അപ്പാർ.അദ്ദേഹത്തിന്റെ ശില്പത്തിൽ ക്ലീൻ ഷേവ് ചെയ്ത തലയായിരുന്നു നിർമിച്ചത്. രുദ്രാക്ഷ മാലകളും രുദ്രാക്ഷങ്ങൾ കൊണ്ടുള്ള കെട്ടുകളും ആർട്ടിലൂടെ വിരിഞ്ഞു.നെറ്റിയിലും രുദ്രാക്ഷം കൊണ്ടുള്ള മാല ചുറ്റിയിരുന്നു.ഇടതു തോളിൽ ചാരി വെച്ചിരിക്കുന്ന ആയുധവും ആർട്ടിലൂടെ വിരിഞ്ഞു. ചരിത്രത്തിലെ സങ്കല്പത്തെ അപ്പാടെ ആർട്ടിലൂടെ പകർത്താൻ കഴിവുള്ള കലാകാരന്മാർ അന്നുണ്ടായിരുന്നു എന്നതിന്റെ തെളിവാണ് ഈ ശില്പം. ദൈവങ്ങളുടെ ശില്പമായാലും മനുഷ്യരുടെ ശില്പമായാലും വളരെ പൂർണതയിൽ നിർമ്മിക്കുവാൻ കലാകാരന്മാർക്ക് കഴിഞ്ഞിരുന്നു.തേവാരം (പതികം )എന്ന ശിവസ്തുതിയുടെ കർത്താവ് കൂടിയാണ് അപ്പാർ.

ശിവഭക്തി പ്രചരിപ്പിച്ച മറ്റൊരു കവിയായിരുന്നു സുന്ദരാർ.അദ്ദേഹത്തിന്റെ തലയിൽ കേശബന്ധം നിർമിച്ചു. ഇടതു കൈയും തോളും അല്പം ഉയർത്തി തന്റെ സഹധർമിണിയുടെ തോളിൽ ചാരി നിൽക്കുന്ന രീതിയിലാണ് നിർമിച്ചിരിക്കുന്നത്.ചെവിയിൽ പത്രക്കുണ്ടലാസ് അണിഞ്ഞിരിക്കുന്നു.വയറിൽ അണിഞ്ഞിരിക്കുന്ന ഉദരബന്ധയും ഈ ശില്പത്തിന്റെ പ്രത്യേകതയാണ്.ശരീരത്തോട് ചേർന്ന് കിടക്കുന്ന വസ്ത്രങ്ങളാണ് ഈ ശില്പത്തിനുള്ളത്.
ഇദ്ദേഹത്തിന്റെ ഭാര്യമാരുടെ ശില്പവും ആർട്ടിലൂടെ നിർമിച്ചു.അതിൽ ഒരാളായിരുന്നു സങ്കിലി നാച്ചിയാർ. അന്നത്തെ സമൂഹത്തിലെ സ്ത്രീ വസ്ത്രധാരണവും ആഭരണ രീതിയും ഈ ശില്പത്തിലൂടെ വിരിഞ്ഞു. തലയിൽ മുടി വട്ടത്തിൽ കെട്ടിവെച്ചിരിക്കുന്നു.വലത് കൈ ശാന്തമായ ലോല മുദ്രയിലാണ്.ഇടതു കൈ കടക മുദ്രയിലും കൂടെ ഒരു പൂവും പിടിച്ചിരിക്കുന്നു.നേക്ലസ് മാലകളും ചന്നവീര എന്നറിയപ്പെടുന്ന ലോകറ്റോടു കൂടിയ മാല മാറിനിടയിലൂടെ താഴേക്ക് ഇട്ട് അണിഞ്ഞിരിക്കുന്നു. തുടകളോട് ചേർന്ന് കിടക്കുന്ന സാരി ശിപ്പത്തിൽ കാണാവുന്നതാണ്.സ്ത്രീ ശരീര അളവുകൾ എടുത്തു കാട്ടുന്ന വസ്ത്ര ധാരണം സമൂഹത്തിൽ നില നിന്നിരുന്നു എന്നത് ഈ ആർട്ടിലൂടെ മനസിലാക്കാവുന്നതാണ്.
മറ്റൊരു ഭാര്യയായ പാർവയ് നാച്ചിയാരുടെ ശില്പവും സൗന്ദര്യ സങ്കല്പത്തിൽ തന്നെയാണ് നിർമിച്ചിരിക്കുന്നത്.മൂന്നു നേക്ലസ് മാലകൾ അനിഞ്ഞിരിക്കുന്നു. തലയിൽ മുടി പൊക്കി കെട്ടി വെച്ചിരിക്കുന്നു. ധമില്ല എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്.കണ്ടെടുത്ത ശില്പത്തിന്റെ വലത് കൈ മുറിഞ്ഞു പോയിരിക്കുന്നു. ഇടതു കൈ ലോല മുദ്രയിൽ ആണുള്ളത്.ഞൊറിവുകളോട് കൂടിയ സാരി ശില്പത്തിൽ കാണാവുന്നതാണ്. ഈ രണ്ടു സ്ത്രീ ശില്പങ്ങളും വിരിഞ്ഞ മാറിടം ഒതുങ്ങിയ അരക്കെട്ട്, അഴകുള്ള നിതംബങ്ങൾ എന്നിവയോട് കുടിയതായിരുന്നു. സ്ത്രീ സൗന്ദര്യ സങ്കല്പത്തിൽ മാറ്റി നിർത്താനാവാത്ത സാവിശേഷതകൾ ആയിരുന്നു അവ എന്നത് ഈ ആർട്ടിലൂടെ മനസിലാക്കാവുന്നതാണ്.ശിവഭക്തി പ്രചരിപ്പിച്ചവർക്കും അവരുടെ കുടുംബത്തിനും സമൂഹത്തിലുണ്ടായിരുന്ന പ്രാധാന്യം ഈ ആർട്ട് ശില്പങ്ങൾ മനസിലാക്കി തരുന്നു.

അമ്പലത്തിൽ തുക്കിയിരുന്ന മണികളിലും ആർട്ട് വർക്കുകൾ ചെയ്തിരുന്നു. താഴത്തെ വ്യാസം മധ്യത്തിൽ എത്തുമ്പോൾ കുറഞ്ഞു വന്നു. അതിനു മുകളിൽ അർദ്ധ വൃത്തകൃതിയിൽ നിർമിച്ചു. അതിനും മുകളിലാണ് ആർട്ട് വർക്കുകളോട് കൂടിയ കൊളുത്തുകൾ നിർമിച്ചിരുന്നത്.മണിയുടെ ചുറ്റിലും ആർട്ട് വർക്കുകൾ ചെയ്തിരുന്നു.കൂടാതെ കോപ്പർ പ്ലേറ്റുകളിൽ കോർത്തിണക്കിയ വളയിൽ നിർമിച്ച ആർട്ട് വർക്കുകളും കലാകാരന്മാരുടെ വൈഭവം വിളിച്ചോദുന്നവയാണ്. അത്രയും ചെറിയ രൂപങ്ങൾ പോലും ഭംഗിയായി ചെയുവാനുള്ള അറിവും സാങ്കേതിക വിദ്യയും അന്നത്തെ ആർട്ടിൽ ഉണ്ടായിരുന്നു എന്നത് അത്ഭുതം തന്നെയാണ്.
ഇപ്രകാരം വളരെ ചെറിയ ഭാവങ്ങൾ പോലും ആർട്ടിലൂടെ നിർമിച്ചത് ഭക്തിപ്രസ്ഥാനത്തെ വളർത്തി. മെയിൻ ശില്പങ്ങളുടെ ഭാവങ്ങൾ മാത്രമല്ല കൂടെയുള്ള ശില്പങ്ങളുടെ ഭാവവും പൊസിഷനുമെല്ലാം വളരെ പ്രാധാന്യം നൽകിയാണ് ആർട്ടിലൂടെ നിർമിച്ചത്. അതിനു ഏറ്റവും ഉദാഹരണമാണ് കാളിയ മർദ്ദന ശില്പം. ഈ ശില്പത്തിൽ കൃഷ്ണ ഭഗവാന്റെ മുഖത്തെ പ്രസന്നതയും സൂക്ഷിച്ചു നോക്കിയാൽ കൈ കൂപ്പി കിടക്കുന്ന കാളിയ സർപ്പത്തെയും കാനാവുന്നതാണ്. ജനങ്ങളെ രക്ഷിക്കുന്നതോടൊപ്പം ശാപമോക്ഷം കിട്ടുന്ന കാളിയനെയും കാണാം.ഇത്തരത്തിൽ സങ്കല്പ ഭക്തിരസം കണ്മുന്നിൽ നിറക്കുന്നതിൽ ആർട്ടിന്റെ പങ്ക് വളരെ വലുതായിരുന്നു….
(തുടരും )
