ചാണകം മെഴുകിയ തറ
ചാണകം മെഴുകിയ വീടുകൾ ഓർമ്മയുണ്ടോ. ചാണകത്തിന്റെ ഗന്ധവും, ചാണകം മെഴുകിയ തറയിൽ ഇരിക്കുമ്പോൾ ഉള്ള കുളിർമ്മയും ഗൃഹാതുര ത്വമുണർത്തുന്ന ഓർമ്മയാണ്.
ചാണകം ഇപ്പോൾ കൃഷിക്ക് ജൈവ വളമായും, ഉണക്കി വരളിയായും (വിറകിന്റെ ഉപയോഗം പോലെ ഇന്ധനം) ഉപയോഗിക്കുന്നെങ്കിലും പണ്ട് കാലത്തു ചാണകം വീടുകളുടെ തറയും ഉമ്മറവും അകത്തളങ്ങളും, ഭിത്തികളും ഒക്കെ മെഴുകാനും ഉപയോഗിച്ചിരുന്നു . ഇതിനൊപ്പം തൊണ്ട് കരിച്ച കരി ചേര്‍ക്കുന്ന ഒരു പതിവും കേരളത്തില്‍ നിലവിലുണ്ടായിരുന്നു. ഇത് തറയ്ക്ക് നിറവും മിനുസവും നല്‍കാന്‍ സഹായിച്ചിരുന്നു.

ചാണകം വീടിനുള്ളിലെ വായു ശുദ്ധീകരിക്കുന്നതിനോ ടൊപ്പം താപനിലയെ നിയന്ത്രിച്ച് സുഖകരമായ ഒരു അന്തരീക്ഷം പ്രധാനം ചെയ്യുന്നു. ഇത്തരം വീടുകളില്‍ കഴിയുന്നവര്‍ക്ക് ചൂടുകാലത്ത് അധികം ചൂടോ അല്ലെങ്കില്‍ തണുപ്പു കാലത്ത് അധികമായ തണുപ്പോ അനുഭവപ്പെട്ടിരുന്നില്ല. ഇങ്ങനെ സന്തുലിതമായ ഒരു താപനില നിലനിര്‍ത്താന്‍ കഴിയുന്നത് മൂലം, രോഗങ്ങളില്‍ നിന്നു ഒരു പരിധിവരെ മുക്തി ലഭിച്ചിരുന്നു. കൂടാതെ ചാണകം നല്ല ഒന്നാന്തരം ഒരു അണുനാശിനിയാണ്. മനുഷ്യ ശരീരത്തിന് ഹാനികരമായ പല അണുക്കളെയും തുരത്താനുള്ള കഴിവ് ചാണകത്തിനുണ്ട്.
ഇന്നും മതപരമായ പല ആചാരങ്ങള്‍ക്കും ശുദ്ധികലശത്തിനും ഒക്കെ ചാണകം ഉപയോഗിക്കുന്നുണ്ട്. ശവദാഹത്തിനു ചാണക വരളി ഉപയോഗിക്കുന്നു.ഉണങ്ങിയ ചാണകം കത്തുമ്പോള്‍ അതില്‍ നിന്നും ചില രാസപദാര്‍ത്ഥങ്ങള്‍ വായുവിനെ അണുവിമുക്തമാക്കുന്നു എന്നതാണ് ഇതിന്റെ ശാസ്ത്രീയ വശം.

പണ്ടൊക്കെ ചാണകം മെഴുകിയ തറകൾ, വീട്ടിലെ സ്ത്രീകൾ മാസത്തിൽ ഒരിക്കൽ എങ്കിലും ചാണകം കലക്കി തറയിലും ഭി ത്തിയിലും പുതിയ പെയിന്റ് അടിക്കുന്ന പോലെ തേച്ചു പിടിപ്പിച്ചിരുന്നു. ഓരോ മുറിയിലെയും സാധന ങ്ങൾ മറ്റൊരു മുറിയിലോ, പൂമുഖത്തോമാറ്റി വച്ചിട്ട് ചാണകം മെഴുകി ഉണങ്ങിയ ശേഷം സാധനങ്ങൾ എടുത്തു വച്ചിട്ട് അവിടെയും ചാണകം മെഴുകും. ഇങ്ങനെ ഘട്ടം ഘട്ടം ആയാണ് മെഴുകി തീർക്കുക. കുട്ടികൾ കൗതുകത്തോടെ നോക്കി നിൽക്കയും ചെറിയ സഹായങ്ങൾ ചെയ്തു കൊടുക്കയും, ചാണകത്തിന്റെ ഗന്ധം ആസ്വദിക്കയും ചെയ്തിരുന്നു. ഇപ്പോൾ ചാണകം മെഴുകിയ തറയുള്ള വീടുകൾ എങ്ങും കാണാനില്ല. പിന്നീട് പടി പ്പടിയായിസിമന്റ്, റെഡ് ഓക്സൈഡ്,ടൈൽസ്, ഗ്രാനൈറ്റ്, മാർബിൾ വരെഎത്തി. കാലം പുരോഗതിയിലേയ്ക്ക് കുതിച്ചു കയറിക്കൊ ണ്ട് ഇരിക്കുന്നു വെങ്കിലും പണ്ടത്തെ ചാണകം മെഴുകിയ തറയുള്ള വീടുകൾ സുഗന്ധം ഉള്ള ഓർമ്മയായി തന്നെ നിലനിൽക്കുന്നു.
☘️☘️☘️☘️☘️☘️☘️☘️☘️☘️☘️
തയ്യാറാക്കിയത്:
സൈമ ശങ്കർ ✍
