17.1 C
New York
Wednesday, December 1, 2021
Home Special ☘️☘️☘️☘️☘️☘️☘️☘️☘️☘️☘️ ഓർമ്മകൾക്ക് എന്ത് സുഗന്ധം ഭാഗം (41) - അന്നദാനം

☘️☘️☘️☘️☘️☘️☘️☘️☘️☘️☘️ ഓർമ്മകൾക്ക് എന്ത് സുഗന്ധം ഭാഗം (41) – അന്നദാനം

തയ്യാറാക്കിയത്: സൈമ ശങ്കർ✍

അന്നദാനം

അന്ന ദാനം എന്ന് വായിക്കുമ്പോൾ അതിൽ എന്താ പഴമയും പുതുമ യും എന്ന് ആലോചിക്കുന്ന ചിലരെങ്കിലും ഉണ്ടാവും. എന്നാൽ അറിഞ്ഞോളൂ… പണ്ടത്തെ അന്നദാനവും ഇപ്പോഴത്തെ അന്നദാനവും ഏറെ വിത്യാസം ഉണ്ട്. ഇന്ന് ആഡംബരവും പ്രൌഡ്ഢിയും പ്രകടമാവുന്ന വിധത്തിൽ വിശേഷ അവസരങ്ങളിൽ മാത്രം ആണ് മിക്കവാറും അന്നദാനം നടത്തുക. പണ്ടൊക്കെ വിശക്കുന്ന ഏതൊരാൾക്കും, വഴിയിൽ കാണുന്ന വീട്ടിൽ കേറി ചെന്ന് വിശക്കുന്നു എന്ന് പറഞ്ഞാൽ ഭക്ഷണവും വെള്ളവും നൽകും. ഇന്ന് അപരിചിതരെ വീടിന്റെ ഗേറ്റിന് മുന്നിൽ കണ്ടാൽ വാതിൽ പോലും തുറക്കാതെ ആയിരിക്കുന്നു. വിശ്വസിച്ചു അന്യരെ വീട്ടിൽ പ്രവേശിപ്പിക്കാൻ വയ്യാത്ത കാലവും ആയെന്നത് വിസ്മരിക്കുന്നില്ല.

വിശക്കുന്നവന് വയർ നിറയെ ആഹാരം കൊടുക്കുന്നതാണ് അന്നദാനം. വിശപ്പിന് പാമരനെന്നോ, പണക്കാരൻ എന്നോ വിത്യാസം ഇല്ല. എന്തിനു എല്ലാ ജീവജാലങ്ങൾക്കും ഉള്ളതാണ് വിശപ്പ് എന്ന സത്യം എല്ലാർക്കും അറിയാം. പണ്ട് കാലത്തു ഇന്നത്തെ പോലെ മുക്കിനും മൂലയ്ക്കും ഹോട്ടലുകളോ… മക്ഡോണൽ. കെ. എഫ്. സി. തുടങ്ങിയ വിദേശ ഭക്ഷണ വിൽപ്പനശാല കളോ, ഫാസ്റ്റ് ഫുഡ്‌ സംവിധാനങ്ങളോ ഇല്ലായിരുന്നു. ദൂരെ യാത്രകൾക്ക്‌ കാൽ നടയും കാള വണ്ടികളും, കുതിരയെ യും ഒക്കെ ആശ്രയിച്ചിരുന്ന കാലം ഉണ്ടായിരുന്നു. അന്നേരം വഴിയിൽ കാണുന്ന വീടുകളിലെ ഭക്ഷണം ആണ് ആശ്രയം. അന്നദാനം വളരെ സന്തോഷമായി അന്നൊക്കെ എല്ലാപേരും ചെയ്തിരുന്നു.

അത്താഴപട്ടിണിക്കാർ ഉണ്ടോ എന്ന് വിളിച്ചു ചോദിച്ച ശേഷം രാത്രിയിൽ പടിപ്പുര അടയ്ക്കുന്ന വീടുകൾ കേരളത്തിൽ ഉണ്ടായിരുന്നു. വീടിനു മുന്നിൽ മൺ കലത്തിൽ ശുദ്ധജലം നിറച്ചു മൂടി വച്ച്‌ കോരി കുടിക്കാൻ ഗ്ലാസ് കൂടി വച്ചിരുന്ന ധാരാളം വീടുകൾ കേരളത്തിൽ മുൻപ് ഉണ്ടായിരുന്നു. പൊരി വെയിലത്ത്‌ നടന്നു പോകുന്നവർക്ക്‌ ദാഹം തീർക്കാൻ അതുപകരിച്ചു. ഇപ്പോൾ യാത്രയിൽ ദാഹിച്ചാൽ കടയിൽ മിനറൽ വാട്ടർ വിലയ്ക്ക് വാങ്ങി കുടിക്കണം.

കേരളത്തിലെ മിക്കവാറും വീടുകളിൽ കാലത്തു തന്നെ വലിയ കലത്തിൽ അരി വേവിക്കും. ചിലപ്പോൾ ഒക്കെ അയൽ പക്കത്ത്കാർക്കും കൂടി ചേർത്ത് ആവും വയ്ക്കുക. അപ്രതീക്ഷിതമായി നാലഞ്ച് പേര് ഉച്ചക്ക് കേറി വന്നാലും ഭക്ഷണം ഉണ്ടാവും. പോരാത്തതിന് കറികൾ, അയല്പക്കത്തെ വീടുകളിൽ പോയി എടുത്തോണ്ട് വന്ന് അതിഥികൾക്ക് വിഭവ സമൃദ്ധമായി തന്നെ വിളമ്പും.

ഇന്നൊക്കെ മുൻ‌കൂർ അപ്പോയ്ന്റ്മെന്റ് വാങ്ങി യാണ് ബന്ധു വീട് സന്ദർശിക്കുക. എല്ലാപേർക്കും തിരക്ക് ആണ്.. പോരാത്തതിന് അണു കുടുംബം. സ്ത്രീകളും ഉദ്യോഗസ്ഥർ. അതിനാൽ വരുന്ന വിവരം മുന്നേ അറിയിച്ചില്ല എങ്കിൽ വീട്ടിൽ ആള് കാണില്ല. അറിയിച്ചു ചെന്നാലും ആഹാര മൊന്നും പ്രതീക്ഷിക്കണ്ടാ. ഒരു ചായയോ.. വല്ല പാനീയമോ കിട്ടിയാലായി.

എന്നാൽ പണ്ടൊക്കെ അതിഥി സൽക്കാരം മഹാ സേവനം ആയിരുന്നു. തങ്ങൾക്ക്‌ ഇല്ല എങ്കിൽ പോലും വീട്ടിൽ വരുന്നരെ ആഹാരം നൽകി സൽ കരിച്ചിരുന്നു. കൂടാതെ പട്ടിണി പാവങ്ങൾക്ക്‌ അന്നദാനം നൽകിയിരുന്നു.വിശക്കുന്നവർക്ക്‌ ആഹാരം നൽകാനും ഉള്ളത് പങ്കിട്ടു കഴിക്കാനും പഴമക്കാർ ശീലിച്ചിരുന്നു. അന്നദാനം ആണ് ദാനങ്ങളിൽ ഏറ്റവും മഹത്തായതു. മറ്റു ഏതൊരുദാനവും അന്നദാനത്തോളം മാഹാത്മ്യമേറിയതാവില്ല.

വിശന്നുവലഞ്ഞു വരുന്ന ഒരാള്‍ക്ക്‌ അന്നം ലഭിക്കുമ്പോഴുണ്ടാകുന്ന ആശ്വാസവും അതു കഴിച്ചശേഷമുണ്ടാകുന്ന സംതൃപ്തിയും അന്നദാദാവിന് അനുഗ്രഹമായി പരിണമിക്കുന്നു. വേറെ ഏതു ദാനം കൊണ്ടും കിട്ടുന്നയാള്‍ക്ക് തൃപ്തി വരണമെന്നില്ല. ധനം, വസ്ത്രം, സ്വര്‍ണ്ണം, ഭൂമി ഇവയില്‍ ഏതു കൊടുത്താലും വാങ്ങുന്നയാള്‍ക്ക് കുറച്ച് കൂടി കൊടുത്താല്‍ അതും അയാള്‍ വാങ്ങും. എന്നാല്‍ അന്നദാനം ലഭിച്ചാല്‍, വിശപ്പുമാറി കഴിഞ്ഞാല്‍ സംതൃപ്തിയോടെ പുഞ്ചിരിച്ചുകൊണ്ട് പറയും മതിയെന്ന്.

അന്നദാനത്തിലൂടെ ദാനം ഏറ്റുവാങ്ങുന്നയാളിന് പരിപൂര്‍ണ്ണ തൃപ്തിയാണ് ഉണ്ടാകുന്നത്. ഈ ഒരു തൃപ്തി മറ്റൊരു ദാനത്തിലൂടെയും കിട്ടില്ല . അന്നദാനം നടത്തിയാല്‍ ദാരിദ്ര്യവും, കടവും മാറുമെന്നാണ് വിശ്വാസം. കൂടാതെ കുടുംബത്തില്‍ സമ്പത്ത് സമൃദ്ധിയും ഐശ്വര്യവുമുണ്ടാകും. ജീവന്‍ നിലനിര്‍ത്താന്‍ ഭക്ഷണം അത്യാവശ്യമാണ്. അന്നദാനം നല്‍കുന്നതിലൂടെ ഒരാള്‍ക്ക് ജീവന്‍ നല്‍കുകയാണ് ചെയ്യുന്നത്.

മറ്റുള്ള മനുഷ്യരുമായി ശക്തമായ ഒരു അടുപ്പം സ്ഥാപിക്കുന്നതിനും അനാദാനം സഹായകമാണ്. പൂർണ്ണമായ മനസ്സോടെ, സ്നേഹത്തോടെ ഭക്തിയോടെ സ്വന്തം കൈയാൽ അന്നം നൽകുന്നത് ഇതിനാണ്. അതുകൊണ്ടാണ് അന്നദാനം മറ്റു ദാനങ്ങളെക്കാള്‍ മഹത്തരമാണ് എന്നു പറയുന്നത്.

ആയിരം കൊമ്പനാനകള്‍, ആയിരം പടക്കുതിരകള്‍, ഒരു കോടി പശുക്കള്‍, നവരത്‌നങ്ങള്‍ പതിച്ച അനവധി സ്വര്‍ണ്ണാഭരണങ്ങള്‍, പാത്രങ്ങള്‍, സമുദ്രത്തോളം ഭൂമീ എന്നിങ്ങനെ നിരവധി ദാനങ്ങള്‍ ചെയ്താലും അതൊന്നും അന്നദാനഫലത്തിന് തുല്യമാകില്ല എന്നാണ് വിശ്വാസം.

ഇപ്പോഴൊക്കെ വിശേഷദിനങ്ങളിൽ സംഘം ചേർന്നു അന്നദാനം വിവിധ സ്ഥലങ്ങളിൽ നല്കുന്ന കാണുമ്പോൾ പഴമക്കാർ ഇല്ലായ്മയിലും വല്ലായ്മയിലും ഉള്ളത് പരസ്പരം പങ്കിട്ടും ദാനം ചെയ്തും ജീവിച്ച സുഗന്ധം ഉള്ള ഓർമ്മകൾ മനസ്സിൽ ഓടി എത്താറില്ലേ.?

തയ്യാറാക്കിയത്:
സൈമ ശങ്കർ

COMMENTS

2 COMMENTS

  1. Great professional writing!!!

    It’s all there in our bygone days. Definitely these magical words are compelling us to re-think about our today’s mechanical and selfish life. We are always thinking now that we do miss something now in these lives. Possessiveness -We are stuck in that. But how to come out???

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

അലബാമയിൽ വെടിയേറ്റു മരിച്ച വിദ്യാർത്ഥിനിയുടെ കുടുംബത്തെ സഹായിക്കാൻ ഫോമാ ധനശേഖരണം തുടങ്ങി.

അലബാമയുടെ തലസ്ഥാനമായ മോണ്ട്ഗോമറിയിൽ അയൽവാസിയുടെ വെടിയേറ്റു മരണപ്പെട്ടമറിയം സൂസൻ മാത്യുവിന്റെ മൃതദേഹം കേരളത്തിൽ എത്തിക്കുന്നതിനും, മറ്റു അനുബന്ധ സഹായങ്ങൾക്കുമായി ഫോമാ ഗോഫണ്ടുമീ വഴി ധനശേഖരണം ആരംഭിച്ചു. പത്തനംതിട്ട ജില്ലയിലെ നിരണം സ്വദേശികളായ ബോബൻ മാത്യുവിന്റെയും...

വിവാദമായ മൂന്ന് കർഷകനിയമങ്ങൾ റദ്ദായി, ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചു.

വിവാദമായ മൂന്ന് കാർഷികനിയമങ്ങൾ പിൻവലിക്കുന്ന നടപടികൾ പൂർത്തിയായി ശീതകാലസമ്മേളനം പാസ്സാക്കിയ മൂന്ന് കാർഷികനിയമങ്ങളും പിൻവലിക്കാനുള്ള ബില്ലിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ചർച്ചയില്ലാതെയാണ് തിങ്കളാഴ്ച ബില്ല് പാർലമെന്‍റിന്‍റെ ഇരുസഭകളും മിനിറ്റുകൾക്കകം പാസ്സാക്കിയത്. ഇരുസഭകളിലും മൂന്ന്...

കോന്നി മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്താന്‍ ഡ്രോൺസർവ്വെ തുടങ്ങി

കോന്നി മെഡിക്കൽ കോളേജിൻ്റെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഡ്രോൺസർവ്വെ അഡ്വ. കെ. യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്തി സംരക്ഷണ വേലിയും നിർമ്മിക്കും. ത്രിമാന...

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമാക്കി നടപ്പിലാക്കും

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമായി നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. ഇതിൻ്റെ ഭാഗമായി സ്ഥലത്തെത്തിയ ഇക്കോ ടുറിസം ഡയറക്ടറും, ജില്ലാ കളക്ടറും എം.എൽ.എയോടൊപ്പം...
WP2Social Auto Publish Powered By : XYZScripts.com
error: