17.1 C
New York
Thursday, October 28, 2021
Home Special ☘️☘️☘️☘️☘️☘️☘️☘️☘️☘️☘️ ഓർമ്മകൾക്ക് എന്ത് സുഗന്ധം ഭാഗം (35) - കോലം

☘️☘️☘️☘️☘️☘️☘️☘️☘️☘️☘️ ഓർമ്മകൾക്ക് എന്ത് സുഗന്ധം ഭാഗം (35) – കോലം

✍തയ്യാറാക്കിയത്: സൈമശങ്കർ

കോലം

കേരളത്തിൽ പണ്ടൊക്കെ ബ്രാഹ്മണ ഭവനങ്ങളിലും ആഗ്രഹാരങ്ങളിലും ഒക്കെ വീടിന്റെ മുന്നിൽ അരിപ്പൊടി കൊണ്ട് കോലങ്ങൾ വരച്ചു കണ്ടിരുന്നു. കാലക്രമേണ അരിപ്പൊടിയ്ക്ക് പകരം കോലമാവ് എന്ന പേരിൽ ചോക്ക് പൊടിയും, കെമിക്കൽ ചേർത്ത കളർ പൊടിയും, കൽപ്പൊടിയും, കൊണ്ട് കോലം വരയ്ക്കാൻ തുടങ്ങി.. ഇപ്പോൾ സ്ഥിരമായി സിമന്റ് തറയിൽ ഒട്ടിക്കുന്ന സ്റ്റിക്കർ കോലം ആണ് മിക്കവാറും ഇടങ്ങളിൽ കാണുന്നത് .

എന്നാൽ മുൻകാലങ്ങളിൽ സ്ത്രീകൾ കാലത്തു കുളിച്ചു വന്നു മുറ്റത്തു ചാണകവെള്ളം തളിച്ച് അരിപ്പൊടിയിൽ വരയ്ക്കുന്ന കോലങ്ങൾ വീടിനു ഐശ്വര്യവും, സന്തോഷവും
ഉണ്ടാക്കുന്നു എന്ന വിശ്വാസം നില നിന്നിരുന്നു. മാത്രമല്ല, പൂർവ്വികർ ഇങ്ങനെ ഒരു ആചാരം അനുസരിച്ചു വന്നതിനു പിന്നിൽ ശാസ്ത്രീയവും ആരോഗ്യകരവുമായ ചില കാരണങ്ങൾ കൂടി ഉണ്ടായിരുന്നു.

അരിപ്പൊടി കോലം വരയ്ക്കുമ്പോൾ അത്
ഉറുമ്പുകൾക്കും, മറ്റു ചെറു പ്രാണികൾക്കും ആഹാരമാവുന്നു. അങ്ങനെ ഭൂമിയിലെ ചില ജീവ ജാലങ്ങൾക്ക് അന്നദാനം നൽകൽ എന്ന സൽകർമ്മം നടന്നിരുന്നു. അതിനു വാതിലിന്റെ മുന്നിൽ മുറ്റത്തു തന്നെ വേണോ വേറെ എവിടെ എങ്കിലും പോരേ?, ഉറുമ്പുകൾ വാതിൽക്കൽ വന്നാൽ നടക്കുമ്പോൾ കടിക്കില്ലേ എന്നൊക്കെ സംശയം ഉണ്ടായോ…? എന്നാൽ അറിഞ്ഞോളൂ ഉറുമ്പിനു സൂചി കുത്തൽ(ആക്യൂപങ്ക്ചർ)
ചികിത്സ നടത്താൻ കഴിവുണ്ട്.വെരിക്കോസ് വെയിന്‍ കൂടുതലും ഉണ്ടാകുന്നത് സ്ത്രീകളില്‍ ആണ്. ഉറുമ്പ് കടിയേറ്റാല്‍ കാലിലെ ഞരമ്പിനും മസിലിനും ഉത്തേജനം ലഭിക്കും, രക്തയോട്ടം വര്‍ദ്ധിക്കും. അത് മൂലം വെരിക്കോസ് വെയിൻ പ്രശ്നം ഒരു പരിധി വരെ കുറയ്ക്കാൻ സാധിച്ചിരുന്നു.

കൂടാതെ ഉറുമ്പ് കടിക്കുന്ന മാത്രയില്‍ തന്നെ ആ ജീവനെ കാലില്‍ അരച്ചു തേക്കുന്ന മനുഷ്യ സഹചമായ പ്രവണത മൂലം ഉറുമ്പിന്റെ രക്തത്തിന് തുല്യമായ എന്‍സൈമുകള്‍ കാൽപാദങ്ങളിൽ പുരളുന്നു. ഇത് രോഗ പ്രതിരോധശക്തി വർദ്ധിപ്പിക്കാൻ കഴിവുള്ള താണ്.

പൂർവ്വികർ അരിപ്പൊടി കോലം വീട്ടു മുറ്റത്തു തന്നെ വരയ്ക്കാൻ വേറൊരു പ്രധാന കാരണം കൂടി ഉണ്ടെന്നു അറിയപെടുന്നു. അന്നൊക്കെ വീടിന്റെ മുൻവാതിൽ എപ്പോഴും തുറന്നു തന്നെ കിടക്കും. ഉറുമ്പും, ചിതലും ഉള്ളിടത്തു പാമ്പ് വരില്ല എന്നാണ് വിശ്വാസം. മുറ്റത്തു കോലവും അതിൽ എപ്പോഴും ഉറുമ്പും ഉള്ളതിനാൽ ഉറുമ്പിനെ മറികടന്നു പാമ്പ് വീട്ടിൽ കടക്കില്ല .
ഇന്നത്തെ സ്റ്റിക്കർ കോലത്തിനും, കളർപ്പൊടി ക്കോലത്തിനുമൊന്നും പണ്ടത്തെ അരിപ്പൊടി കോലത്തിന്റെ ഗുണങ്ങൾ നൽകാൻ കഴിയില്ലല്ലോന്ന് ഓർത്ത് പോകുന്നു. അന്നൊക്കെ അരി പ്പൊടി കൊണ്ട് പുള്ളി വച്ചും വരകൾ കൊണ്ട് യോജിപ്പിച്ചും ഭംഗിയിൽ വരച്ച കോലങ്ങൾ കാണുമ്പോൾ തന്നെ മനസ്സിൽ സന്തോഷം തോന്നും, ഒരു പോസിറ്റീവ് എനർജി ഫീൽ ചെയ്യും. ഇപ്പോൾ അതും സുഗന്ധം ഉള്ള ഓർമ്മ യായി മാറി.

☘️☘️☘️☘️☘️☘️☘️☘️☘️☘️☘️

✍തയ്യാറാക്കിയത്: സൈമശങ്കർ

COMMENTS

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി.

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി  പിണറായി വിജയന്‍.വിചാരണ കൂടുതല്‍ ശിശു സൗഹൃദമാക്കുന്നതിന് ഉദ്യോഗസ്ഥർക്ക് ഹൈക്കോടതിയുടെ സഹായത്തോടെ പരീശലനം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരാകേണ്ടിവന്നവർക്ക് നിയമ പരിരക്ഷ, സംരക്ഷണം...

കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം.

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സിഎംഡിയും ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം. ശനിയാഴ്ച വീണ്ടും ചര്‍ച്ച നടത്തും. നവംബര്‍ അഞ്ചിന് പ്രഖ്യാപിച്ചിട്ടുള്ള പണിമുടക്ക് ഉള്‍പ്പെടെയുള്ള സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് യൂണിയനുകള്‍...

എരുമേലിയില്‍ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ ഒ​രു ഓ​ട്ടോ​റി​ക്ഷ​യും ര​ണ്ടു ബൈ​ക്കും ഒ​ലി​ച്ചു​പോ​യി.

കോ​ട്ട​യം: ശബരിമല വനമേഖലയോട് അടുത്തു കിടക്കുന്ന എരുമേലിയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായി. ശക്തമായ മഴ തുടരുന്ന എരുമേലി പഞ്ചായത്തിലെ എയ്ഞ്ചല്‍ വാലി, പളളിപ്പടി, വളയത്ത് പടി എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്.എ​രു​മേ​ലി പ​ഞ്ചാ​യ​ത്തി​ലെ എ​യ്ഞ്ച​ല്‍​വാ​ലി​യി​ല്‍...

അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചു.

കൊല്ലം : ശാസ്താംകോട്ടയിൽ അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി പൊലീസിന്റെ പിടിയിലായി. തേവലക്കര, മുള്ളിക്കാലയിൽ വാടകക്ക് താമസിക്കുന്ന മൊട്ടയ്ക്കല്‍ സ്വദേശിയായ അബ്ദുള്‍ വഹാബ്...
WP2Social Auto Publish Powered By : XYZScripts.com
error: