17.1 C
New York
Thursday, October 21, 2021
Home Special ☘️☘️☘️☘️☘️☘️☘️☘️☘️☘️☘️ഓർമ്മകൾക്ക് എന്ത് സുഗന്ധം ഭാഗം (32) ഇൻലാൻഡ് ലെറ്റർ കാർഡ്

☘️☘️☘️☘️☘️☘️☘️☘️☘️☘️☘️ഓർമ്മകൾക്ക് എന്ത് സുഗന്ധം ഭാഗം (32) ഇൻലാൻഡ് ലെറ്റർ കാർഡ്

✍തയ്യാറാക്കിയത്: സൈമ ശങ്കർ

ഓർക്കുന്നുണ്ടോ…പണ്ടൊക്കെ വിവരങ്ങൾ ഒരിടത്തു നിന്നും വേറൊരിടത്തു എത്തിക്കാൻ ഏറ്റവും അധികം ഉപയോഗിച്ചിരുന്ന ഒരു ഉപാദി ആണ് ഇൻലാൻഡ് ലെറ്റർ. അന്നൊക്കെ ഇൻലാൻഡ് ലെറ്റർ കാർഡും, പോസ്റ്റ്‌ കാർഡും, പിന്നെ വിദേശത്ത് ബന്ധുക്കൾ ക്ക് വിവരങ്ങൾ എത്തിക്കാൻ എയർമെയിൽ, പിന്നെ സ്റ്റാമ്പ്‌ ഒട്ടിച്ച കവർ ഇവയൊക്കെ ആണ് ഉപയോഗിച്ചിരുന്നത്.

ഇൻലാൻഡ് കത്തുകൾ പൊതുഅവധികൾ ഇല്ല ങ്കിൽ രണ്ടോ മൂന്നോ മാക്സിമം 4ദിവസത്തിനുള്ളിൽ കിട്ടുമായിരുന്നു. എന്നാൽ എയർമെയിൽ ഒരു കത്ത് വിദേശത്ത് അയച്ചിട്ട് അത് കിട്ടാൻ ഒരാഴ്ച മുതൽ പത്തിൽ കൂടുതൽ ദിവസം കാത്തിരിക്കണം മറുപടി കിട്ടാൻ വീണ്ടും അത്രയും ദിവസം..

കേരളീയർ ഗൾഫ് രാജ്യങ്ങളിലും, മറ്റു വിദേശ രാഷ്ട്രങ്ങളിലും ജോലി തേടി പോയി തുടങ്ങി യതോടെ എയർമെയിൽ, എയറോ ഗ്രാം കവറുകൾ ക്ക് ഉപയോഗം കൂടിയെങ്കിലും ഇന്ത്യയിൽ അങ്ങോളമിങ്ങോളം കത്തുകൾ അയയ്ക്കാൻ ഏറെ ഉപയോഗിച്ചിരുന്നത് ഇൻലാൻഡ് ലെറ്റർ കാർഡ് ആണ്.
കത്ത് കിട്ടാന്‍ കാത്തിരുന്ന കാലമുണ്ടായിരുന്നു. പോസ്റ്റ്മാന്‍ വരുന്നതും നോക്കി ആകാംക്ഷയോടെ ഇരുന്ന കാലം. കത്തു കിട്ടുകയെന്നത് വലിയൊരു സന്തോഷം മാത്രം അല്ല അംഗീകാരമായും പലരും അഭിമാനിച്ചിരുന്നു.

പ്രണയലേഖനം,ബന്ധുക്കൾക്ക്, സുഹൃത്തുക്കൾക്ക് എല്ലാം കുശലാന്വേഷണം മുതൽ എല്ലാവിശേഷങ്ങളും അറിയിക്കാനും, വിവരങ്ങൾ അറിയാനും ഇന്ത്യയിലുട നീളം ഉപയോഗിച്ചിരുന്നത് ഈ ഇൻലാൻഡ് ലെറ്റർ ആണ്. അകത്തു കുനു കുനെ എഴുതിയാൽ പിന്നെ യും വിശേഷങ്ങൾ ബാക്കി കാണും അത് ഇൻലാൻഡ് സൈഡിൽ മടക്കി വയ്ക്കുന്ന ഭാഗത്തു കൂടി എഴുതി തീർക്കും. പിന്നെ യും പോരാഞ്ഞു ഒരു ചെറിയ തുണ്ട് പേപ്പർ കൂടി എഴുതി അകത്തു വയ്ക്കും.

ഇതിൽ രജിസ്റ്റർഡ് കത്ത് എന്നൊരു വിഭാഗം ഉണ്ടായിരുന്നു. അതിനു എക്സ്ട്രാ കാശു ചിലവുണ്ടെങ്കിലും ഉദ്ദേശിച്ച ആൾ ഒപ്പിട്ട് കൊടുത്താലേ കത്ത് വാങ്ങാൻ സാധിക്കൂ. കത്തുകൾ ഉറപ്പായും കയ്യിൽ കിട്ടുമെന്ന ആശ്വാസം രജിസ്റ്റർഡ് കത്തിനു ഉണ്ട്.

ഗ്രാമപ്രദേശ ങ്ങളിൽ ചില പോസ്റ്റ്മാന്‍മാര്‍ കത്തുകള്‍ വീട്ടിലെത്തിക്കാതെ അടുത്ത് ഉള്ള കടയിലും മറ്റും ഏല്‍പ്പിക്കും. ആ കത്തുമായി ബന്ധം ഉള്ള (ചിലപ്പോൾ സ്കൂൾ വിട്ട് വീട്ടിൽ പോകുന്ന കുട്ടികൾ, അല്ലെങ്കിൽ കുടുംബത്തിലെ വേറെ ആരെങ്കിലും) കടയുടെ മുന്നിലൂടെ നടന്നു പോവുമ്പോള്‍
പേര് ചൊല്ലി കത്തുണ്ട്’ എന്ന് കടക്കാരന്‍ വിളിച്ചു പറയും. ആ വിളിച്ചു പറയലും സന്തോഷമുണ്ടാക്കുന്ന കാര്യമാണ്.
എല്ലാർക്കും ഇൻലാൻഡ് കത്തുകളെ ക്കുറിച്ചു ഓർക്കുമ്പോൾ ഏറെ സന്തോഷവും, ചിലർക്ക് എങ്കിലും സങ്കടകരമായ അനുഭവങ്ങളും കാണും.

എത്രയോ, കല്യാണം,നിശ്ചയം,ഗൃഹ പ്രവേശനം, കുഞ്ഞുങ്ങൾ ക്ക് നൂലുകെട്ടു,ചോറൂണ്,ഗർഭിണി കളുടെ വ്യാക്കൂൺ വിളിച്ചറിയിക്കൽ ചടങ്ങ് ഇതിനൊക്കെ കത്തിലൂടെ അറിയുമ്പോൾ ഉണ്ടായിരുന്ന സന്തോഷത്തെ ഓർക്കുന്നതിനൊപ്പം തന്നെ മേല്പറഞ്ഞ വിവരങ്ങൾ മഴ, വെള്ളപൊക്കം, അപൂർവ്വ മായി പോസ്റ്റുമാന്റെ അസൗകര്യത്തിനാൽ ഒക്കെ കത്തുകൾ കിട്ടാതെ പോകയോ വൈകി മാത്രം കിട്ടുകയോ ചെയ്ത ഒരു അനുഭവം എങ്കിലും ഇല്ലാത്ത പഴമക്കാർ കാണില്ല. അതുമൂലം ബന്ധുക്കളിൽ സുഹൃത്തുക്കളിൽ പരിഭവം ഉണ്ടായ അനുഭവങ്ങളും പലർക്കും കാണും. പ്രധാനമായും ജോലിക്കു ഉള്ള ഇന്റർവ്യൂ, അഡ്മിഷൻ, അപ്പോയ്ന്റ്മെന്റ് കത്തുകൾ ഒക്കെ വൈകി കിട്ടി ജീവിതത്തിന്റെ ഗതി തന്നെ മാറിയ വളരെ വിഷമകരമായ അനുഭവങ്ങൾ ഉള്ളവരും ഉണ്ട്‌.പഴയ കത്തുകൾ സൂക്ഷിച്ചു വയ്ക്കുന്ന ധാരാളം പേരുണ്ട്.ഒന്ന് നോക്കി എടുത്തു പൊടി തട്ടി വായിക്കാൻ തോന്നുന്നില്ലേ ഇപ്പോൾ ?പിന്നെ വേറൊന്നു ഊമ കത്ത് ആണ്. പേരും അഡ്രസ് ഇല്ലാതെ അയയ്ക്കുന്നത്. ഭീഷണി, കളിയാക്കൽ, പ്രേമം ഇതൊക്കെ അന്ന് ഊമ കത്തിലൂടെ കിട്ടിയ എത്ര അനുഭവങ്ങൾ ഇത് വായിക്കുമ്പോൾ ഓർമ്മയിൽ ഓടി എത്തുന്നുണ്ടാവും.ഇന്നത്തെ പോലെ ഡിജിറ്റൽ സംവിധാനം.. മൊബൈൽ ട്രാക്ക്.. ഗൂഗിൾ റൂട്ട് മാപ്പ് ഒന്നും ഇല്ലാത്തതിനാൽ ഊമ കത്ത് അയച്ചവരെ കണ്ടു പിടിക്കാനും സാധിച്ചിരുന്നില്ല.

പോസ്റ്റ്മാന്‍മാരെ കാത്തു നില്‍ക്കുന്ന കാലഘട്ടം അവസാനിച്ചു കഴിഞ്ഞു. ആര്‍ത്തിയോടെ കത്തുകള്‍ക്ക് കാത്തുനിന്ന കാലവും അസ്തമിച്ചു. ഒരുകാലത്ത് മനസ്സിന് സന്തോഷം പകര്‍ന്ന കത്തുകള്‍ ഇന്ന് മൊബൈല്‍ഫോണിന് വഴിമാറികൊടുത്തു.

മെസ്സേജുകള്‍ അയക്കാനും, ഓഡിയോ, വീഡിയോ കാൾ സൗകര്യവും,നിമിഷനേരം കൊണ്ട് ലോകത്തു എവിടെയും, ആരെയും കണ്ടു സംസാരിക്കാൻ വാട്‌സ്അപ്പ്, ഫേസ് ബുക്ക്‌, ഇന്റർനെറ്റ്‌ സൗകര്യവും വന്നതോടെ കത്തുകളുടെ പ്രസക്തിയെ നഷ്ടപ്പെട്ടു പോയിരിക്കുന്നു. എല്ലാം മൊബൈല്‍ ഫോണിലൂടെ സാധ്യമാവുമെന്ന സ്ഥിതി വന്നു കഴിഞ്ഞു.
പിഞ്ചു കുട്ടികള്‍ പോലും മൊബൈല്‍ ഉപയോഗിക്കേണ്ട സാങ്കേതിക വിദ്യകള്‍ പഠിച്ചുകഴിഞ്ഞു.

ഇപ്പോള്‍ ഒരു ഇ-മെയില്‍ ടൈപ്പ് ചെയ്യാനും അത് ലോകത്തിന്റെ ഏത് മൂലയില്‍ എത്തിക്കാനും ഏതാനും മിനിറ്റുകള്‍ മതി. ഓരോ മിനിറ്റിലും മെയില്‍ ബോക്സില്‍ സന്ദേശങ്ങള്‍ വന്നു കൊണ്ടിരിക്കും.എന്നാലും ഇന്‍ലാന്റ് തുറന്ന് വായിക്കുന്ന ഒരു സുഖം ഇപ്പോഴത്തെ മെയില്‍ വായിക്കുമ്പോള്‍ തോന്നുന്നുണ്ടോ.?
ഏറെ നേരം ഇരുന്നു എഴുതി പോസ്റ്റ്‌ ചെയ്തു മറുപടി യ്ക്കായി കാത്തിരിക്കേണ്ടി വരുന്ന ഇൻലാൻഡ് ലെറ്റർ കാർഡ് ഇപ്പോൾ പൂർണ്ണമായും ഉപയോഗ മില്ലാതെ ആയെങ്കിലും എഴുതി കഴിഞ്ഞു

ചോറ് വച്ചു അരികുകൾ ഒട്ടിച്ചു പോസ്റ്റ്‌ ബോക്സിൽ കൊണ്ട് ഇടുന്ന ഇൻലാൻഡ് കത്ത്……
സുഗന്ധം ഉള്ള ഓർമ്മ യായി മനസിന്റെ കോണിൽ ഇല്ലേ.??

✍തയ്യാറാക്കിയത്: സൈമ ശങ്കർ

☘️☘️☘️☘️☘️☘️☘️☘️☘️☘️☘️

COMMENTS

14 COMMENTS

  1. Very nicely written. Bring back to my childhood days. Especially, pasting the Inland letter with cooked rice. It was my childhood experience. I really appreciate author Saima Sankar for her excellent way of writing things in very appropriate manner. This shows her extraordinary writing skills. All the best her future sections

  2. ഈ അടുത്ത സമയത്താണ് സൈമ മാഡത്തിൻെറ “ഓർമ്മകൾക്കെന്തു സുഗന്ധം” എന്ന എഴുത്ത് ശ്രദ്ധിക്കുവാനും വായിക്കുവാനും തുടങ്ങിയത്. ഇന്ത്യയിൽ ജനിച്ചുവളർന്ന ആർക്കും മറക്കാൻ പറ്റാത്ത ഓർമ്മകളുടെ പുനരാവിഷ്ക്കാരമാണ് മാഡം ഇതിലൂടെ നടത്തുന്നത്. ജീവിതത്തിന്റെ അവസാനഘട്ടത്തിലേക്കടുക്കുന്ന എന്നെപ്പോലുള്ളവർക്ക്‌ ഇത്തരം ഓർമ്മകൾ നൽകുന്ന അനുഭൂതി ഒന്ന് വേറെതന്നെയാണ്.

    ഔദ്യോഗിക ജോലിയിലും അടുക്കളയിലും ജീവിതം തിരക്കുള്ളതാകുമ്പോൾ പഴയ ഇത്തരം കാര്യങ്ങൾ ഓർത്തെടുക്കാൻ ഞങ്ങളെപ്പോലുള്ള സ്ത്രീകൾക്ക് ഒട്ടും സമയമുണ്ടാവില്ല എന്നതാണ് സത്യം. വിസ്‌മൃതിയിലാണ്ടുമങ്ങിപ്പോയ ഓർമ്മകൾക്ക് ജീവൻ നൽകി സുഗന്ധമേകുന്ന സൈമ ശങ്കറിന് അഭനന്ദനങ്ങൾ … 🙏🌹

    • പ്രോത്സാഹിപ്പിക്കുന്ന വാക്കുകൾ ക്കും ആസ്വദനത്തിനും വളരെ നന്ദി.

      • ഞാനും അയച്ചിട്ടുണ്ട് ഈ ഇൻലാൻഡ് ലെറ്റർ… എന്റെ അമ്മക്ക്… എന്റെ ചിറ്റക്ക്… എന്റെ സുഹൃത്തിനു….. ഇന്നത്തെ ഫാസ്റ്റ് ഫുഡ്‌ ലൈഫിൽ എന്ത് ഇൻലാൻഡ് എന്ത് പോസ്റ്റ്‌ ഓഫീസ്… Thanks Saimaji… ഒരു നൂറു ഓർമ്മകൾ സമ്മാനിച്ചതിനു.. 🙏

  3. മലയാളികൾ മറന്നുതുടങ്ങിയ റാന്തൽ വിളക്ക് ആണ് ആദ്യം വായിച്ചത്. ഒട്ടനവധി ഓർമ്മകൾ എന്റെ മനസ്സിലേക്ക് ഓടിയെത്തി. പിന്നീട് ഞാൻ ഓർമ്മകൾക്കെന്തു സുഗന്ധം മുൻ ലക്കങ്ങൾ തിരഞ്ഞു വായിച്ചു. ഇപ്പോൾ എല്ലാ ഞായറാഴ്ചയും മുടങ്ങാതെ വായിക്കുന്നു. ഗ്രഹാതുരത്വമുണർത്തുന്ന അടുത്ത ഓർമ്മകൾ സുഗന്ധം പരത്തി വിരിയുന്നത് കാണുവാൻ കാത്തിരിക്കുന്നു. സൈമ ശങ്കറിന് അഭിനന്ദനങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പടക്കപ്പലിന് യാത്രാനുമതി; ബൈപ്പാസിൽ കയറാതെ ബീച്ചിലേയ്ക്കുള്ള യാത്ര വെള്ളിയാഴ്ച്ച.

പടക്കപ്പലിന് യാത്രാനുമതി; ബൈപ്പാസിൽ കയറാതെ ബീച്ചിലേയ്ക്കുള്ള യാത്ര നാളെ ഇരുപത് ദിവസത്തെ കാത്തിരി​പ്പിന് ഒടുവിൽ ലക്ഷ്യസ്ഥാനമായ ആലപ്പുഴ ബീച്ചിലെത്താൻ പടക്കപ്പലിന് യാത്രാനുമതി. ആലപ്പുഴ ബൈപാസ്​​​ മേൽപാലം വഴി കപ്പൽ എത്തിക്കാനുള്ള നീക്കത്തിന്​ ദേശീയപാത അധികൃതർ...

കാലാവസ്ഥാ റിപ്പോർട്ട് ചെയ്യുന്നതിനിടെ ലൈവ് പോയത്, അശ്ലീല വിഡിയോ

വാഷിംഗ്ടൺ: തത്സമയ പ്രക്ഷേപണത്തിനിടെ അബദ്ധങ്ങൾ സംഭവിക്കുന്നത് സ്വാഭ്വാവികമാണ്. എന്നാൽ അമേരിക്കയിലെ ചാനൽ ഇത്തരത്തിൽ ഒരു അപകടം പിണഞ്ഞതിനെതുടർന്ന് പോലീസ് അന്വേഷണം നേരിടുകയാണ്. വാഷിംഗ്ടണിലാണ് സംഭവം. കാലാവസ്ഥ റിപ്പോർട്ട് ചെയ്യുന്നതിനിടെ അബദ്ധത്തിൽ അശ്ലീല വീഡിയോ തെറ്റി...

കവി അയ്യപ്പനെ സ്മരിക്കുമ്പോൾ

"സുഹൃത്തെ,മരണത്തിനുമപ്പുറംഞാൻ ജീവിക്കുംഅവിടെ ഒരു പൂക്കാലമുണ്ടായിരിക്കും…" 'ജീവിതമെന്നാൽ സ്വാതന്ത്ര്യ'മെന്നാണെന്ന് കവിതകളിലൂടെയും സ്വജീവിതത്തിലൂടെയും നിർവചിച്ച കവിയാണ് അയ്യപ്പൻ. ജീവിതവും രതിയും പ്രണയവും കാമവും കണ്ണുനീരും ഒക്കെ നമുക്ക് മുന്നിൽ തുറന്നുവെച്ച് രഹസ്യങ്ങളുടെ ഭാണ്ഡം ചുമക്കാതെ, വിധേയത്വത്തിന്റെ അടയാളമോ...

ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവര്‍ക്ക് കോവിഡ് 19 വാക്‌സിനേഷന്‍ ഉറപ്പാക്കാന്‍ പ്രത്യേക പദ്ധതി തയ്യാറാക്കിയിട്ടുണ്ട് എന്ന് ആരോഗ്യ മന്ത്രി.

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ പരമാവധി ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കി സുരക്ഷിതമാക്കാനാണ് ശ്രമിച്ച് വരുന്നത്. കനത്ത മഴയെ തുടര്‍ന്ന് പലര്‍ക്കും ക്യാമ്പുകളില്‍ കഴിയേണ്ട അവസ്ഥയുണ്ടായി. വാക്‌സിനെടുത്തവര്‍ക്ക് കോവിഡ് ബാധയില്‍...
WP2Social Auto Publish Powered By : XYZScripts.com
error: