17.1 C
New York
Monday, September 20, 2021
Home Special ☘️☘️☘️☘️☘️☘️☘️☘️☘️☘️☘️ഓർമ്മകൾക്ക് എന്ത് സുഗന്ധം ഭാഗം (31) തൊപ്പിക്കുട

☘️☘️☘️☘️☘️☘️☘️☘️☘️☘️☘️ഓർമ്മകൾക്ക് എന്ത് സുഗന്ധം ഭാഗം (31) തൊപ്പിക്കുട

✍തയ്യാറാക്കിയത്: സൈമ ശങ്കർ

തൊപ്പിക്കുട

പണ്ടത്തെ തൊപ്പിക്കുട ഓർമ്മയുണ്ടോ. ഒരു കാലത്തു നാട്ടിൻ പുറങ്ങളിൽ സർവ്വ സാധാരണമായി ഉപയോഗിച്ചിരുന്ന പഴയ കാലത്തിന്റെ പ്രതീകമായിരുന്ന തൊപ്പിക്കുട നാടു നീങ്ങി എന്ന് തന്നെ പറയാം. കുട്ടികളും, മുതിർന്നവരും, എല്ലാ കാലാവസ്ഥ യിലും തൊപ്പിക്കുട ഉപയോഗിച്ചിരുന്നു. മുഖ്യമായി കർഷക തൊഴിലാളികൾ ആണ് കൂടുതലായി തൊപ്പിക്കുടകൾ പ്രയോജനപ്പെടുത്തിയത്.

പനയോല, മുള എന്നിവ ഉപയോഗിച്ച് ആണ് തൊപ്പിക്കുട നിർമിച്ചിരുന്നത്.കുടപ്പനകളിൽ നിന്നും, ഓലപ്പന കളിൽ നിന്നും വെട്ടി എടുക്കുന്ന ഓല ഉണക്കിയത്, ചെത്തി മിനുക്കിയ മുളയിൽ കെട്ടി യുണ്ടാക്കുന്ന ഫ്രയിമിൽ പൊതിഞ്ഞു കെട്ടിയാണ് തൊപ്പിക്കുടയുണ്ടാക്കുക. നടുക്ക് വിസ്ത്രിതി ഉള്ള നീളം കുറഞ്ഞ ഒരു കുഴൽ പോലെ തൊപ്പി തുന്നി പിടിപ്പിക്കും. കൃഷിപ്പണി ക്കാർക്ക് മഴയത്തും, വെയിലത്തും കൈകൾ സ്വാതന്ത്രമാക്കി പണി ചെയ്യാനും അതേ സമയം തലയും ശരീരവും നനയാതെയും, സൂര്യ താപം ഏൽക്കാതെയു മിരിക്കാൻ ഈ തൊപ്പി കുടകൾ ഏറെ സഹായിച്ചിരുന്നു.


പണ്ട് കാലത്തു പാലക്കാട്‌ ജില്ല യിലെ ആനക്കര തൊപ്പിക്കുട നിർമ്മാണത്തിൽ പേരുകേട്ട സ്ഥലം ആയിരുന്നു. ഈ കുടകൾ ഉണ്ടാക്കി മാർക്കറ്റിൽ വിറ്റ് ഉപജീവനം നടത്തിയിരുന്നവരും ഉണ്ടായിരുന്നു.പഴയ തല മുറയ്ക്കൊപ്പം തൊപ്പി ക്കുട നിർമ്മാണവും മണ്മറഞ്ഞതിന്നാൽ ഇപ്പോൾ പ്ലാസ്റ്റിക് ഷീറ്റുകളും, തൊപ്പികളും ആ സ്ഥാനം ഏറ്റെടുത്തു.കൂടാതെ കൃഷി പണികൾ കുറഞ്ഞു വരികയും ശീലക്കുടകൾ കടന്നു വരികയും ചെയ്തതോടെ തൊപ്പിക്കുടകൾക്ക് പ്രാധാന്യം ഇല്ലാതായി.അങ്ങനെ തൊപ്പിക്കുടകളും സുഗന്ധമുള്ള ഓർമ്മയായി മാറി.

☘️☘️☘️☘️☘️☘️☘️☘️☘️☘️☘️

✍തയ്യാറാക്കിയത്: സൈമ ശങ്കർ

COMMENTS

13 COMMENTS

  1. പഴയ കാല ഓർമ്മകൾ മനസ്സിൽ ഓടി എത്തുന്നു. നൊസ്റ്റാൾജിയ.

  2. നൊസ്റ്റാൾജിയ വിഷയം. നല്ല ലേഖനം. പഴയ തലമുറയുടെ കുടയാണ് ഓലക്കുട.

  3. Ente kuttikkalam orma vannu ith vaayichappol. Njangalk paadam undayirunnu avide panikkark oppam achanum mamanum ee thoppikuda vechu joli cheyyum avar randum innilla vallathe nostalgia feel cheythu.

  4. പരസ്പര സ്നേഹവും സഹകരണവും ബഹുമാനവും നിലനിന്നിരുന്ന നന്മകൾനിറഞ്ഞ ആ പഴയകാല ഓർമ്മകളിലേക്കൊരു മടക്കയാത്രയാണ് ഓരോ ആഴ്ചയിലും സൈമ ശങ്കർ വായനക്കാർക്കായി ഒരുക്കുന്നത്. ‘ഓർമ്മകൾക്കെന്തു സുഗന്ധം’ അതേ..തീർച്ചയായും . വരും ദിവസങ്ങളിലും ആ പഴയകാല ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ പര്യാപ്തമായ ഓർമ്മച്ചെപ്പുകൾ കാണുവാൻ കാത്തിരിക്കുന്നു . പ്രിയ എഴുത്തുകാരിക്ക് അഭിനന്ദനങ്ങൾ..

  5. നഷ്ട്ടപ്പെട്ട നന്മകളുടെ നാട്ടുവഴിയെ ഒരു യാത്രയൊരുക്കുന്ന സൈമ ശങ്കറിന് അഭിനന്ദനങ്ങൾ ..!!

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മൗനസഞ്ചാരി (തുടർക്കഥ – ഭാഗം – 6)

വല്ലാത്തൊരു ആത്മനൊമ്പരത്തോടെയാണ്ഉറങ്ങാൻ കിടന്നത് കണ്ണുകൾ അടക്കുമ്പോഴെല്ലാം പേടിപ്പെടുത്തുന്ന സ്വപ്നങ്ങൾ മനസ്സിലേക്ക് ഓടി വന്നു. എന്തൊക്കെയോ സ്വപ്നങ്ങൾ ഞാനറിയാത്ത കാണാത്ത ഏതോ സ്ഥലങ്ങൾ, എവിടേക്കൊയോ യാത്രയാകുന്നു. ഉറക്കത്തിനും ഉറക്കമില്ലായ്മക്കും ഇടയ്ക്കു ഇങ്ങനെ കിടന്നു. കൂടുതൽ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (24)

ഓണവും ഓണാഘോഷവും എന്നുംമലയാളികളുടെ മനസ്സിൽ ഗൃഹതുരത്വം നിറഞ്ഞ ഓർമ്മകൾ മാത്രമാണ്. അതിജീവനത്തിന് പ്രത്യാശ നൽകിയാണ് ഓരോ മലയാളിയുടെയും ഓണാഘോഷം. സമൃദ്ധിയുടെയും നന്മയുടെയും പൂവിളിയുമായെത്തുന്ന ഓണാഘോഷം മലയാളിക്ക് ഒത്തുചേരലിന്റെയും ഓർമ്മപ്പെടുത്തലിന്റെയും ദിനം കൂടിയായിരുന്നു. എന്റെ സങ്കല്പത്തിലെ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (23)

ഓണം- തിരുവോണം - പൊന്നോണംഓണം എന്ന വാക്ക് പോലെ ഗൃഹാതുരത്വം തുളുമ്പുന്ന ഒരുവാക്കും മലയാളിക്ക് ഇല്ലെന്നു തോന്നുന്നു. മലനാട്ടിൽ ആയാലും മറുനാട്ടിൽ ആയാലും ചിങ്ങമാസത്തിലെ പൊന്നിൻ തിരുവോണത്തെ എതിരേൽക്കാൻ, മലയാളി മനസ്സ് വെമ്പൽ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (22)

തിരുവോണ കോടിയുടുത്ത ചിങ്ങപ്പുലരികൾ കൺതുറക്കുന്നതും കാത്തിരിക്കുന്ന മലയാളികൾ. പൊന്നോണത്തെ വരവേൽക്കാൻ ആയിരമാശകളോടെ കാത്തിരിക്കുന്ന മലയാളി മനസ്സുകൾ.കർക്കിടകത്തിന്റെ കറുത്തദിനങ്ങൾക്ക് വിടയേകി , കണ്ണിനും കരളിനും കുളിർമ്മയേകുന്ന വർണ്ണക്കാഴ്ചകളുമായി അണയുന്ന പൊന്നിൻ ചിങ്ങം. ഓണക്കാലം പലരുടെയും...
WP2Social Auto Publish Powered By : XYZScripts.com
error: