17.1 C
New York
Wednesday, November 30, 2022
Home Special ☘️☘️☘️☘️☘️☘️☘️☘️☘️☘️☘️ഓർമ്മകൾക്ക് എന്ത് സുഗന്ധം-ഭാഗം (23)

☘️☘️☘️☘️☘️☘️☘️☘️☘️☘️☘️ഓർമ്മകൾക്ക് എന്ത് സുഗന്ധം-ഭാഗം (23)

തയ്യാറാക്കിയത്: സൈമ ശങ്കർ

Bootstrap Example

ഇന്നൊരു സമോവർ ചായ ആയാലോ. പണ്ടൊക്കെ മലയാളിയുടെ
സുപ്രഭാതങ്ങള്‍ പൊട്ടിവിടര്‍ന്നിരുന്നത് ചായക്കടകളിലായിരുന്നു . ആകാശവാണി വാര്‍ത്തകളും , പത്രവായനയും ,നാട്ടു വർത്തമാ നങ്ങളും , രാഷ്ട്രീയവും എല്ലാം കാലിച്ചായയുടെ രുചിയോടെയാണ് ആരംഭിച്ചിരുന്നത് . പഴയ കാലിളകുന്ന ബെഞ്ചും ഡസ്കും മുറിബീഡിയും ,ചായക്കോപ്പയും, ചായഅരിക്കുന്ന തുണിസഞ്ചിയും ,
സമോവര്‍ എന്ന ചായപ്പാത്രവും, കുപ്പി ഗ്ലാസിലെ പത നിറഞ്ഞ ചായയും ഗൃഹാതുരത്വത്തോടെ ഓര്‍ക്കാത്തവര്‍ ആരുണ്ട്‌ .?സമോവറി നുള്ളില്‍ ഇട്ട നാണയത്തുട്ട് വെള്ളം തിളക്കുന്നതിനൊപ്പം തുള്ളിക്കളിച്ചു പാത്രത്തിൽ സംഗീതം തീർത്തിരുന്നത് ഇന്നലെ കേട്ടപോലെ ചെവിയിൽ മുഴങ്ങുന്നില്ലേ.

സമോവറിന് രണ്ട് വായകൾ ആണുള്ളത്. ഒന്ന് കൽക്കരി, അല്ലെങ്കിൽ നാടൻ മരക്കരി നിറയ്ക്കാനും മറ്റൊന്ന് വെ‌ള്ളം നിറയ്ക്കാനും.
വെള്ളം നിറയ്ക്കാനുള്ള വായയെ ചായപ്പൊടി നിറച്ച സഞ്ചി വച്ചിട്ടുള്ള നീളൻ കപ്പുകൊണ്ട് അട‌ച്ചിരിക്കും.

സമോവര്‍ ഒരു മാജിക്‌ പാത്രം ആയാണ് അന്നത്തെ കുട്ടികൾക്ക് തോന്നിയിരുന്നത് .കാരണം ഇതിന്റെ മേല്മൂടി തുറന്നു കടക്കാരന്‍ വെള്ളം നിറക്കുന്നു .അതെ മേൽഭാഗത്ത് കൂടി തന്നെ വേറൊരു വായിൽ ഇന്ധനം ആയ കരിയും നിക്ഷേപിക്കുന്നു .ഇത് രണ്ടും തമ്മിലുള്ള യുക്തി ബാല്യത്തില്‍ പിടികിട്ടാ തിരുന്ന ഇപ്പോഴത്തെ മധ്യവയസ്കർ ഒരു സമോവർ ചായ കുടിക്കുന്ന സുഖത്തോടെ ആവും ഇത് വായിക്കുക .

-ഒരു ചായെടഡോ!”
…..എന്ന് വഴി പോക്കൻ കടയിൽ കയറി പറയും. ചായക്കടക്കാരൻ തല പൊക്കി മന്ദഹസിക്കും.എന്നിട്ട് കുപ്പി ഗ്ലാസ്സ്, പൊട്ടും എന്ന് തോന്നുന്ന രീതിയിൽ പലകയിൽ ഒച്ചയിൽ മലർത്തിവെക്കും
പഞ്ചാരയും പാലും ഗ്ളാസിലിടും; സ്പൂൺ കൊണ്ട് “ടക് ടക് ടക് ട…” എന്ന്ഇളക്കും. സമോവറിന്റെ ടാപ്പ് തുറക്കും; ചായപ്പൊടി ഇട്ട അരിപ്പ കപ്പിലേക്ക് തിളച്ച വെള്ളം എടുക്കും; അരിപ്പ വെള്ളത്തിൽ രണ്ടു തവണ കുത്തും; അരിപ്പയിലൂടെ ഗ്ളാസ്സിലേക്ക് ചായ വെള്ളം ഒഴിക്കും; വലിയ തകര കപ്പിലേക്ക് ഒരു കൈ ആകാശത്തോളം ഉയർത്തി മറു കപ്പിലാക്കിയ ചായ വെള്ളം പാലും പഞ്ചസാരയും കലർന്നത് താഴെ ഭൂമിയോളം താഴ്ന്ന മറ്റൊരു കപ്പിലേക്ക് ആറ്റുമ്പോൾ മഞ്ഞ കലർന്ന തവിട്ടു നിറത്തിന്റെ ഒരു രേഖതെളിയും “ശ്റോം…” എന്നൊരു ശബ്ദവും ക്ളാസ്സിലേക്ക് പകരുന്ന ചായ പത പൊന്തി നിൽക്കും!
…. ചായയേക്കാൾ ചായയുടെ ഹൃദ്യമായ മണം ഒരു ഉണർവ്, ഉന്മേഷം തോന്നിക്കും.
ഓടുകൊണ്ടോ ചെമ്പു കൊണ്ടോ ഉണ്ടാക്കിയ ഈ ലോഹപ്പാത്രത്തിന്റെ ജന്മദേശം റഷ്യ ആണ് .സെല്‍ഫ്‌ ബോയിലര്‍ എന്നാണു സമോവര്‍ എന്ന റഷ്യന്‍ വാക്കിന്റെ അര്‍ഥം .റഷ്യയില്‍ ഇവ വീടുകളില്‍ ധാരാളം ആയി ഉപയോഗിക്കപ്പെട്ടിരുന്നു .
ഉപയോഗിക്കുന്ന ഇന്ധനത്തിന്റെ മുഴുവന്‍ അംശവും പാഴാകാതെ ലഭിക്കും,എന്നതും,ചൂട് നഷ്ടപ്പെടുന്നില്ല ,വെള്ളം പാഴാകുന്നില്ല എന്നതൊക്കെ ഇതിന്റെ മേന്മകള്‍ ആണ്.ഒരേ സമയം ഈ പ്രയോജനങ്ങള്‍ ഉള്ളത് കൊണ്ടാകാം ചായക്കടകളില്‍ ഇവ സ്വീകാര്യം ആയത് .

പുതിയ പാത്രങ്ങളുടെയും സ്ടൌ എന്നിവയുടെ വരവോടെ സമോവര്‍ വിട വാങ്ങി. നാട്ടിന്‍ പുറങ്ങളിലെ അപൂര്‍വം ചില കടകളില്‍ മാത്രമാണ് ഇന്ന് സമോവര്‍ ഉപയോഗിക്കുന്നത് .ചായക്കടകള്‍ ഒക്കെ രീതി മാറി ഫാസ്റ്റ്‌ ഫുഡ്‌ ഹബ്ബുകള്‍ ആയി, തട്ടുകടകളിലും സമാവര്‍ ഇല്ല .ഇവ നല്ല വില നല്‍കി ശേഖരിക്കുന്ന പുരാവസ്തു പ്രേമികളും ഉണ്ട് .എങ്കിലും ഇന്നും പഴമക്കാര്‍ തേടുന്നത് ആത്മ നിർവൃതി നൽകുന്ന ആ സമോവര്‍ ചായ തന്നെ ആണ് .

☘️☘️☘️☘️☘️☘️☘️☘️☘️☘️☘️

തയ്യാറാക്കിയത്: സൈമ ശങ്കർ

Facebook Comments

COMMENTS

- Advertisment -

Most Popular

യുഡിഎഫ് ഭരിക്കുന്ന വല്ലപ്പുഴ സർവീസ് സഹകരണ ബാങ്കിൽ കോഴ വാങ്ങി നിയമനമെന്ന് പരാതി;അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവ്.

യുഡിഎഫ് ഭരിക്കുന്ന പാലക്കാട് വല്ലപ്പുഴ സർവീസ് സഹകരണ ബാങ്കിൽ ലക്ഷങ്ങൾ കോഴ വാങ്ങി നിയമനം നടത്തുന്നുവെന്നപരാതിയുമായി യൂത്ത് കോൺഗ്രസ്. മണ്ഡലം പ്രസിഡണ്ട് മൻസൂർ അലിയുടെ പരാതിയിൽ ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടു.പ്യൂൺ നിയമനത്തിന് മൂന്നുപേരിൽ...

നൈജീരിയയിൽ നാവികസേനയുടെ പിടിയിലായ സംഘം ദുരിതത്തിൽ; സംഘാംഗങ്ങൾക്ക് മലേറിയ ഉൾപ്പെടെയുള്ള രോഗങ്ങൾ.

നൈജീരിയയിൽ നാവികസേനയുടെ പിടിയിലായ സംഘത്തിന്റെ അവസ്ഥ കൂടുതൽ പ്രതിസന്ധിയിലേക്ക്. സംഘാംഗങ്ങൾക്ക് മലേറിയ ഉൾപ്പെടെയുള്ള രോഗങ്ങൾ പിടിപെട്ടു. നാട്ടിലേക്ക് ബന്ധപ്പെടാനും കഴിയാത്ത അവസ്ഥയാണ് ഉള്ളത്. കൊല്ലം നിലമേൽ സ്വദേശിയായ വിജിത്തുമായുള്ള വീട്ടുകാരുടെ ബന്ധം വിശ്ചേദിക്കപ്പെട്ടിട്ട് ആറു...

അർജന്റീനക്ക് ജീവന്മരണ പോരാട്ടം: തോറ്റാൽ മടങ്ങാം,നേരിടാനൊരങ്ങി പോളണ്ട്‌.

ദോഹ: ലോകകപ്പ് ഫുട്ബോളിലെ നിര്‍ണായക മത്സരത്തില്‍ അർജന്റീന ഇന്ന് പോളണ്ടിനെ നേരിടും. ഇന്ന് തോറ്റാല്‍ മെസിയും സംഘവും പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്താകും. സമനിലയായാല്‍ ഗ്രൂപ്പിലെ രണ്ടാം മത്സരഫലത്തെ ആശ്രയിക്കണം. ഇന്ത്യന്‍ സമയം രാത്രി...

മൂന്നാം ഏകദിനത്തിലും സഞ്ജു ഇല്ല; ഇന്ത്യ ബാറ്റ് ചെയ്യുന്നു.

ന്യൂസീലൻഡിനെതിരായ മൂന്നാം ഏകദിനത്തിലും മലയാളി താരം സഞ്ജു സാംസണ് ഇടമില്ല. കഴിഞ്ഞ മത്സരത്തിൽ കളിച്ച അതേ ടീമിനെ ഇന്ത്യ നിലനിർത്തി. സഞ്ജുവിനെ ഒഴിവാക്കുന്നതിൽ വ്യാപക പ്രതിഷേധം നടക്കുന്നതിനിടെയാണ് വീണ്ടും താരത്തെ ഒഴിവാക്കി ഇന്ത്യ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: