17.1 C
New York
Wednesday, August 10, 2022
Home Special ☘️☘️☘️☘️☘️☘️☘️☘️☘️☘️☘️ഓർമ്മകൾക്ക് എന്ത് സുഗന്ധം-ഭാഗം (11)

☘️☘️☘️☘️☘️☘️☘️☘️☘️☘️☘️ഓർമ്മകൾക്ക് എന്ത് സുഗന്ധം-ഭാഗം (11)

തയ്യാറാക്കിയത്
സൈമ ശങ്കർ✍

☘️☘️ഉറി☘️☘️

ഉറി ഓർമ്മയുണ്ടോ?
പാത്രങ്ങൾ വയ്ക്കുന്നതിന് കയറുകൊണ്ടും, ഓല മെനഞ്ഞും മറ്റും ഉണ്ടാക്കി അടുക്കളയിൽ ഉത്തരത്തിൽ അടുപ്പിനോട് ചേർന്ന് പുക തട്ടും വിധം കെട്ടിത്തൂക്കുന്ന ഒരു ഗൃഹോപകരണം ആണ് ഉറി. പ്രധാന മായും പാകം ചെയ്ത മൺ കലങ്ങളിലെഭക്ഷണ സാധനങ്ങൾ ആണ് ഇതിൽ സൂക്ഷിച്ചു വയ്ക്കുക. പൂച്ച, നായ. തുടങ്ങിയ വീട്ടു മൃഗങ്ങൾ തൊടാതെ ഇരിക്കാൻ അത് ഉപകരിച്ചു. മോര്, തൈര് ഉണ്ടാക്കാൻ ഉള്ള പാൽ ഉറ ഒഴിച്ച് ഉറിയിൽ ആണ് സൂക്ഷിച്ചിരുന്നത്. അടുക്കളയിൽ തീച്ചൂട് ഏൽക്കാത്ത കോണിലാണ് ഇതിനായി ഉറി കെട്ടുക.

ഭഗവാൻ കൃഷ്ണ ന്റെ ശൈശവത്തിൽ(ഉണ്ണിക്കണ്ണൻ )ഉറിയിൽ നിന്നും വെണ്ണ എടുത്തു തിന്നുന്ന ചിത്രങ്ങൾ കാണാത്തവർ ഉണ്ടാവില്ല.

കയർ കൊണ്ടു നിർമ്മിച്ച, വൃത്താകൃതിയുള്ള ഒരു വളയമാണ് ഉറി യുടെ അടിസ്ഥാനം. മൂന്നോ നാലോ കയർവള്ളികളിലോ, ഓല മെടഞ്ഞു പരന്നവള്ളി രൂപത്തിൽ ആക്കിയോ ഇത് തൂക്കിയിടുന്നു. മുകളിൽ ഈ കയർ വള്ളികൾ ഒരു സ്ഥലത്ത് വീണ്ടും ഒന്നിപ്പിക്കുന്നു. തൂക്കിയിടാനുള്ള സജ്ജീകരണം മുകളറ്റത്തു കാണും.
ഫ്രിഡ്ജും ,
വാർക്ക കെട്ടിടങ്ങളും വന്നതോടെ അശേഷം കാണാതായ ഉറി ഇന്നും
മധ്യ വയസ്കരായ മലയാളികളുടെ മനസ്സിൽ ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മകളിൽ അടുക്കളകോണിൽ തൂങ്ങി നിൽക്കും.

☘️☘️☘️☘️☘️☘️☘️☘️☘️☘️☘️

Facebook Comments

COMMENTS

- Advertisment -

Most Popular

അട്ടപ്പാടി മധുകൊലക്കേസ്:അതിവേ​ഗ വിചാരണ ഇന്നുമുതൽ.

അട്ടപ്പാടി മധുകൊലക്കേസിൽ ഇന്നു മുതൽ അതിവേഗ വിസ്താരം. 25 മുതൽ 31 വരെയുള്ള ഏഴ് സാക്ഷികളെ മണ്ണാക്കാട് എസ് സി എസ് ടി കോടതിയിൽ വിസ്തരിക്കും. പ്രതികൾ ജാമ്യവ്യവസ്ഥ ലംഘിച്ചതിനാൽ, ജാമ്യം റദ്ദാക്കണമെന്ന ഹർജിയും വിചാരണക്കോടതി...

രണ്ടു  പെണ്‍മക്കളെ വെടിവെച്ചു കൊലപ്പെടുത്തിയ  പിതാവ് യാസര്‍ സെയ്ദ  കുറ്റക്കാരനെന്നു ജൂറി

ഡാളസ്: ' അമുസ്‌ലിമുകളായ ആണ്‍കുട്ടികളെ പ്രണയിച്ചുവെന്ന കാരണത്താല്‍ രണ്ടു പെണ്‍മക്കളെ കാറിനകത്തുവച്ച് വെടിവച്ചു കൊലപ്പെടുത്തിയ പിതാവ് യാസര്‍ സെയ്ദ കുറ്റക്കാരനാണെന്നു ജൂറി കണ്ടെത്തി . ആഗസ്ത് 9 ചൊവ്വാഴ്ചയാണ് ജൂറി സുപ്രധാന വിധി...

ഒഐസിസി യുഎസ്എ “ആസാദി കി ഗൗരവ്” ആഗസ്ററ് 15 ന് – പി.പി. ചെറിയാൻ    

ഹൂസ്റ്റൺ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യുഎസ്എ (ഒഐസിസി യൂഎസ്എ) യുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികം 'ആസാദി കി ഗൗരവ്’ വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു.ആഗസ്റ്റ് 15 ന് തിങ്കളാഴ്ച വൈകുന്നേരം...

വാളയാര്‍ പീഡനകേസ്;CBI യുടെ നിലവിലെ കുറ്റപത്രം പോക്സോ കോടതി തള്ളി.

വാളയാർ പീഡന കേസിൽ CBI യുടെ നിലവിലെ കുറ്റപത്രം പോക്സോ കോടതി തള്ളി.പുനരന്വേഷണത്തിന് പാലക്കാട് പോക്സോ കോടതി ഉത്തരവിട്ടു.സിബിഐ തന്നെ അന്വേഷിക്കണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം.പെണ്‍കുട്ടിയുടെ അമ്മ നില്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിധി.പെണ്‍കുട്ടികളുടെ മരണം...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: