17.1 C
New York
Saturday, January 22, 2022
Home Special ☘️☘️☘️☘️☘️☘️☘️☘️☘️☘️☘️ഓർമ്മകൾക്ക് എന്ത് സുഗന്ധം- ഭാഗം (18) ...

☘️☘️☘️☘️☘️☘️☘️☘️☘️☘️☘️ഓർമ്മകൾക്ക് എന്ത് സുഗന്ധം- ഭാഗം (18) ☘️☘️☘️☘️☘️☘️☘️☘️☘️☘️☘️

തയ്യാറാക്കിയത്: സൈമ ശങ്കർ✍

ഉമിക്കരി

ഉമിക്കരി ഓർമ്മ ഉണ്ടോ… ടൂത്‌പേസ്റ്റ്, ടൂത് ബ്രഷ്, പ്രചാരത്തിൽ വരും മുന്നേ മിക്കവാറും മലയാളികൾ പല്ല് തേയ്ക്കാൻ (ദന്തധാവനം) ഉപയോഗിച്ചുരുന്ന ചൂർണ്ണം ആണ് ഉമിക്കരി.

നെല്ലിന്റ പുറം പാളി ആയ ഉമി കരിച്ച്, ചാരമാകുന്നതിനുമുമ്പ് തണുപ്പിച്ചെടുക്കുന്നതാണ് “ഉമിക്കരി”

ആഗ്രഹാനുസരണം ഉമിക്കരിയിൽ ഉപ്പും, കുരുമുളകു പൊടിച്ചതും ചേർക്കുക പതിവുണ്ട്. ടൂത്ത് പേസ്റ്റുകളുടെ പ്രചാരം വർദ്ധിച്ചതും, ഉമി കരിക്കുവാനുള്ള അസൗകര്യങ്ങളും കാരണമായിരിക്കണം ഉമിക്കരിയുടെ ഉപയോഗം കുറഞ്ഞു പോയത്.

ഉമിക്കരി, കരി തുടങ്ങിയ വസ്തുക്കളുപയോഗിക്കുന്നത് പല്ലും മോണയും ചേരുന്ന ഭാഗം തേയാൻ കാരണമാകുമെന്ന വൈദ്യോപദേശവും ഉമിക്കരിയുടെ പ്രചാരം കുറയാൻ കാരണമായിട്ടുണ്ടാവാം.

ഏതാനും ദശകങ്ങൾ മുമ്പു വരെ ടൂത്ത് പേസ്റ്റിനു പകരം ഉമിക്കരിയും, ടംഗ് ക്ലീനറിനു പകരം ഈർക്കിൽ പിളർന്നെടുത്തുണ്ടാക്കുന്ന അലകുകളും ആയിരുന്നു കൂടുതൽ പേരും ഉപയോഗിച്ചിരുന്നത്. എന്നാൽ ഉമിക്കരി ഉപയോഗിക്കുന്ന കാലത്തേക്കാൾ മോണരോഗങ്ങളും പല്ല് രോഗങ്ങളും കൂടാൻ കാരണം ആധുനിക ഭക്ഷണരീതികളും കെമിക്കലുകൾ അടങ്ങിയ ടൂത്ത് പേസ്റ്റുകളുമാണ്.
ഉമിക്കരി കൊണ്ട് വീട്ടിലെ മറ്റു അംഗങ്ങൾ പ്രത്യേകിച്ചും കുട്ടികൾ പല്ല് തേച്ചു വായിൽ ചുണ്ടിൽ കരി യോടെ നിൽക്കുന്ന ഒരു ഗൃഹാതുരത്വം ഉണർത്തുന്ന സുഖം ഉള്ള ഓർമ്മ വന്നില്ലേ.

തയ്യാറാക്കിയത്: സൈമ ശങ്കർ

☘️☘️☘️☘️☘️☘️☘️☘️☘️☘️☘️

COMMENTS

3 COMMENTS

  1. Nice.. എന്റെ ചെറുപ്പത്തിൽ പല്ല് മഞ്ഞ നിറം ആയാൽ ആണ് ഉമികരി ഉപയോഗിക്കുന്നെ 😍

  2. മോൾ ഇപ്പോഴും ഉമികരി കൊണ്ടാണ് പല്ലു തേക്കുന്നത്….

  3. ചെറുപ്പത്തിൽ ഉമിക്കരിയാണ് ഞാനും ഉപയോഗിച്ചിരുന്നത്. അതുകൊണ്ടാണോ എന്നറിയില്ല പല്ലുവേദന ഇതുവരെ വന്നിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

സിപിഎം കാസര്‍കോട്, തൃശൂര്‍ ജില്ലാ സമ്മേളനങ്ങള്‍ക്കു തിരിച്ചടിയായി ഹൈക്കോടതി ഇടപെടല്‍.

സിപിഎം കാസര്‍കോട്, തൃശൂര്‍ ജില്ലാ സമ്മേളനങ്ങള്‍ക്കു തിരിച്ചടിയായി ഹൈക്കോടതി ഇടപെടല്‍. 50 പേരില്‍ കൂടുതലുള്ള കൂടിച്ചേരലുകള്‍ ഹൈക്കോടതി വിലക്കി. കാസര്‍കോട് ജില്ലാ കലക്ടറുടെ വിവാദ നടപടിയ്‌ക്കെതിരെ തിരുവനന്തപുരം സ്വദേശി അരുണ്‍ രാജ് സമര്‍പ്പിച്ച...

സംസ്ഥാനത്ത് 18 വയസിന് മുകളില്‍ ലക്ഷ്യം വച്ച ജനസംഖ്യയുടെ (2,67,09,000) 100 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് കോവിഡ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.

സംസ്ഥാനത്ത് 18 വയസിന് മുകളില്‍ ലക്ഷ്യം വച്ച ജനസംഖ്യയുടെ (2,67,09,000) 100 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് കോവിഡ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സമ്ബൂര്‍ണ വാക്‌സിനേഷന്‍ 83 ശതമാനവുമായി...

രാജ്യത്ത് ഇന്ന് 3.37 ലക്ഷം കോവിഡ് കേസുകൾ, ഒമിക്രോൺ രോഗബാധിതർ പതിനായിരം കടന്നു.

രാജ്യത്ത് 24 മണിക്കൂറിനിടെ 3,37,704 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒമിക്രോണ്‍ ബാധിതരു​ടെ എണ്ണം 10,050 ആയി. 19,60,954 സാംപിളുകളാണ് പരിശോധിച്ചത്. വെള്ളിയാഴ്ച 3,47,254 കോവിഡ് കേസുകളായിരുന്നു സ്ഥിരീകരിച്ചത്. 488 പേരാണ് കഴിഞ്ഞ ദിവസം...

ബിവറേജസ്, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകള്‍ നാളെ തുറക്കില്ല.

ബിവറേജസ്, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകള്‍ നാളെ തുറക്കില്ല. അടുത്ത ഞായറാഴ്ചയും ഔട്ട്‌ലെറ്റുകള്‍ പ്രവര്‍ത്തിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു.കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി അടുത്ത രണ്ടു ഞായറാഴ്ചകളിലും ലോക്ഡൗണ്‍ സമാന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് പരിഗണിച്ചാണ് ഔട്ട്‌ലെറ്റുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. അതേസമയം...
WP2Social Auto Publish Powered By : XYZScripts.com
error: