ഓലപ്പന്ത്
കഴിഞ്ഞ (16ആം) ഭാഗത്തിൽ പെൺകുട്ടികളുടെ പഴയ കാല നാടൻ കളികളെ കുറിച്ച് പറഞ്ഞു വല്ലോ.. ഇത്തവണ പഴയതലമുറ കളിലെ ആൺകുട്ടികളുടെ കളികളെ കുറിച്ച് ഓർക്കാം. പണ്ട് കാലത്തു കക്ക് പെൺകുട്ടികളുടെ കളി എന്ന് അറിയപ്പെട്ട പ്പോൾ ഓലപ്പന്ത് ആൺകുട്ടികളുടെ പ്രധാന നാടൻ കളികളിൽ ഒന്നായി അറിയപ്പെട്ടിരുന്നു.
ഓലയുടെ ഒരില എടുത്തു അതിന്റെ മുകളിൽ ചേർന്നിരിക്കുന്ന ഭാഗം അങ്ങനെ തന്നെ നിലനിർത്തി ഈർക്കിൽ മാത്രം എടുത്തു മാറ്റുമ്പോൾ മുകളിൽ ഒട്ടി പിടിച്ച നീണ്ട പച്ച കളർ രണ്ടു റിബൺ പോലെ തോന്നും. അത് പോലെ വീണ്ടും ഒരു ഓല ഇല കൂടി തയ്യാർ ആക്കുമ്പോൾ നാലു റിബൺ പോലെ ആകും. അത് ഒരു പ്രത്യേക രീതിയിൽ കൂട്ടി പിന്നി (മെടഞ്ഞു )ഒരു ചെറിയ സമചതുര ബോക്സ് പോലെ ആക്കുമ്പോൾ ഓലപ്പന്ത് റെഡി ആകും.പനഓല ലഭ്യമായ പ്രദേശങ്ങളിൽ പന ഓലപ്പന്തുകളും ഉണ്ടാക്കാറുണ്ട്.
ക്രിക്കറ്റ് പ്രചാരത്തിൽ ആകുന്നതിനു മുൻപ് കളിച്ചിരുന്ന രസകരമായ ഒരു നാടൻ കളിയാണ് തലപ്പന്ത് കളി. ക്രിക്കറ്റ്കളിപോലെ ആകെയുള്ള കളിക്കാർ രണ്ട് സംഘങ്ങളായി പിരിഞ്ഞ് ഒരു കൂട്ടർ കളിക്കുകയും മറ്റേ കൂട്ടർ കാക്കുകയും ചെയ്യുന്നു. ഓലപ്പന്ത് ആണ് ഈ കളിയിലെ പ്രധാന താരം.ഇത് പോലെ പല വിധം കളികൾക്ക് ഈ ഓലപ്പന്തു ഉപയോഗിച്ചിരുന്നു.
അവധിക്കാലം പലവിധ കളികളിലൂടെ ആണ് തീർത്തിരുന്നത്. ഇന്നത്തെ പോലെ tv, മൊബൈൽ, ഫേസ് ബുക്ക്, വാട്സാപ്പ്, ഇൻസ്റ്റാഗ്രാം ഒന്നും ഇല്ലാത്തതിനാൽ ഇത്തരം നാടൻ കളികൾ തന്നെ ആശ്രയം. ഇതുമൂലം കുട്ടികൾക്ക് നല്ല എക്‌സർ സൈസിന്റെ ഫലം കിട്ടുകയും അതിനാൽ ആരോഗ്യം നിലനിർത്താനും സാധിച്ചിരുന്നു. കൂടാതെ കുട്ടികൾ കൂട്ടം ചേർന്നുള്ള ഇത്തരം കളികൾ മൂലം സൗഹൃദം,കൂട്ടായ്മ, പരസ്പരസഹകരണം, സ്നേഹം, കരുതൽ ഒക്കെ യും വളരെ അധികം അനുഭവിച്ചിരുന്ന കുട്ടിക്കാലം ആയിരുന്നു.
ഓല കൊണ്ട്.. പമ്പരം.. കണ്ണാടി.. ഓലപ്പീപ്പി . ഓല പാമ്പ്, വാച്ച് ഇങ്ങനെ വിവിധ തരം കളിപ്പാട്ടങ്ങൾ ഉണ്ടാക്കിയിരുന്നു.
ഇതൊക്കെ പുതിയ തലമുറയിൽ അധികം പേര്‍ കണ്ടിട്ടില്ലെങ്കിലും.. ഈ കളി വസ്തുക്കളെ കുറിച്ചു കേള്‍ക്കാത്തവര്‍ വിരളമായിരികും.. ബെന്‍10 ഉം Angry Birds, കംപ്യൂട്ടർ ഗെയിം ഒക്കെ നമ്മുടെ മക്കളുടെ കളിമുറ്റത്ത് അരങ്ങ് വാഴുന്ന ഈ യുഗത്തില്‍ അവര്‍ക്ക് പറഞ്ഞു കൊടുക്കാന്‍.. അവരെ കാണിക്കാന്‍..നമ്മുടെ നാടന്‍ കളിപ്പാട്ടങ്ങള്‍.
തയ്യാറാക്കിയത്:
സൈമ ശങ്കർ✍
☘️☘️☘️☘️☘️☘️☘️☘️☘️☘️☘️