17.1 C
New York
Thursday, October 21, 2021
Home Special ☘️☘️☘️☘️☘️☘️☘️☘️☘️☘️☘️ഓർമ്മകൾക്ക് എന്ത് സുഗന്ധം-ഭാഗം (16)

☘️☘️☘️☘️☘️☘️☘️☘️☘️☘️☘️ഓർമ്മകൾക്ക് എന്ത് സുഗന്ധം-ഭാഗം (16)

തയ്യാറാക്കിയത്: സൈമ ശങ്കർ✍

കക്ക് കളി അഥവാ…അക്ക് കളി

ഇത്തവണ പണ്ടത്തെ ഒരു നാടൻ കളിയെ കുറിച്ചുള്ള ഓർമ്മകൾ ആവാം. ഇതിനു കേരളത്തിൽ ഓരോ ജില്ലയിലും പല പേരുകളിൽ അറിയപ്പെ ടുന്നു .കക്ക്,അക്ക് , പാണ്ടി കളി, ചക്ക കളി,കൊച്ചം കുത്തി, കൊന്തി ക്കളി
ചിക്ക് കളി, കൊത്തൻ മാടിക്കളി, സ്കർക്ക് കളി, , മലകളി എന്നിങ്ങനെ പ്രാദേശികമായി പല പേരുകളുണ്ട്.

ഇങ്ങനെ വിവിധ പേരിൽ അറിയപ്പെടുന്ന ഈ കളി അന്നൊക്കെ പെൺകുട്ടികളുടെ കളി ആയി അംഗീകരിച്ച, ഒരു ഗ്രാമീണകളി ആയിരുന്നു.
1980നും മുൻപ് ജനിച്ച പെൺകുട്ടികൾ ഒക്കെ യും ഇത് കളിച്ച ഓർമ്മ ഉള്ളവർ ആയിരിക്കും.

കക്ക് കളിയ്ക്ക് . കുട്ടികൾ രണ്ടു ചേരികളായിത്തീരും, ഒരോ ഭാഗത്തുള്ളവർക്കും നാലു വീതം ആകെ എട്ട് കള്ളികളുള്ളതാണ് കളിക്കളം.

കക്ക്/അക്ക് എന്നിവയൊക്കെ കളിക്കുപയോഗിക്കുന്ന കരുവിന്റെ പേരാണ്. അതിൽ നിന്നാണ് ഈ കളിക്ക് പേരു വീഴുന്നത്.
ഉരച്ച് വൃത്തിയാക്കിയ മൺകലത്തിന്റെ ചെറിയതുണ്ടാണ് കക്കായി പൊതുവേ ഉപയോഗിക്കുന്നത്. ചിലപ്പോൾ ഓട്ടിൻ കഷണവും കക്കായി ഉപയോഗിക്കാറുണ്ട്.

ദീർഘ ചതുരക്കളം വരച്ചാണ് ഈ കളി കളിക്കുന്നത്. കളം എട്ട് സമ ഭാഗങ്ങളായി ഭാഗിക്കുന്നു. കളിയിൽ പങ്കെടുക്കുന്ന ഓരോ ആളും കൈയിൽ കക്ക് കരുതണം. അത് കളത്തിനു പുറത്ത് നിന്ന് ഓരോ കളത്തിലായി എറിഞ്ഞ്, എറിഞ്ഞ ആൾ തന്നെ ഒറ്റക്കാലിൽ ചാടി കുനിഞ്ഞ് കക്ക് എടുത്ത് തിരിച്ച് വരണം. ചാട്ടത്തിനിടയിൽ വരകളിൽ തൊടാൻ പാടില്ല. കക്ക് കാൽ പാദത്തിനു മുകളിൽ വച്ച് വീഴാതെ എല്ലാ കളവും തുള്ളികടന്ന് വരുന്ന ഒരു രീതിയും ഉണ്ട്. വലതു പുറം കൈയിൽ കക്ക് വെച്ച് തുള്ളുന്നത് മറ്റൊരു രീതിയാണ്. ഒരു കണ്ണടച്ച് പോളയ്ക്ക് മുകളിൽ കക്ക് വെച്ച് വീഴാതെ തുള്ളിവരുന്നതാണ് അവസാന ഇനം. കളിക്കിടയിൽ കക്ക് വീണാലും വരയിൽ തൊട്ടുപോയാലും കളി തോറ്റതായി കണക്കാക്കും. തുടർന്ന് അടുത്ത ആൾക്ക് കളിക്കാം. ഇതെല്ലാം തെറ്റാതെ ചെയ്തു തീർത്താൽ കളത്തിനു പുറത്ത് പുറംതിരിഞ്ഞ് നിന്ന് കളങ്ങൾ ലക്ഷ്യമാക്കി പുറകോട്ട് കക്ക് വലിച്ചെറിയും. കക്ക് കൃത്യമായി കളത്തിൽ വീണാൽ ആ കളം ആ കളിക്കാരിയുടേതായി. കോണോട് കോൺ വരഞ്ഞ് അത് അടയാളപ്പെടുത്തും. തുടർന്ന് അടുത്ത ആളുടെ കളിയാണ്. മുൻ വിജയിയുടെ അടയാളപ്പെടുത്തിയ കളത്തിൽ കാൽ വെക്കാതെ വേണം അയാൾ ഇനി കളിക്കാൻ. കള്ളിയിൽ കാൽകുത്തിപ്പോകുകയോ വരയിൽ ചവിട്ടുകയോ ചെയ്താൽ കളിയിൽ നിന്നും പുറത്താകും.
ഈ കളിയെ കുറിച്ച്
പുതിയ തലമുറയ്ക്ക് അറിയില്ല എങ്കിലും, പഴയ തലമുറക്കാർ
അന്ന് ലഭിച്ച മാനസിക ഉല്ലാസത്തിന്റെ ഗൃഹാതുരത്വ മുണർത്തുന്ന ഓർമ്മകൾ അയവിറക്കുക ആവും, ഇത് വായിക്കുമ്പോൾ.

തയ്യാറാക്കിയത്: സൈമ ശങ്കർ✍

☘️☘️☘️☘️☘️☘️☘️☘️☘️☘️☘️

COMMENTS

3 COMMENTS

  1. തീർച്ചയായും ഇത്‌ ഒർമ്മകലിലേക്കുല്ല ഒരു തിരിഞ്ഞുനൊട്ടം തന്നെ . ഗ്ഗ്രുഹാതുരത്വം തോന്നി .Superb .K R Anilakumar

  2. നല്ല നല്ല ഓർമ്മകൾ ഈ locked down ഇൽ അയവിറക്കാൻ പറ്റി.. Thank you Saima♥️

  3. കാൽമുട്ടിലെ മുറിവിൻ്റ പാട് ഇപ്പോഴും പോയിട്ടില്ല ….

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

എന്താണ് സൈബർ സെക്യൂരിറ്റി? – Chapter 6- Ecosystem – Part 3

Chapter 6 Ecosystem part 3. 4.Session Layer :- ഈ layer ൽ ആണ് device കൾ തമ്മിൽ ഉള്ള ബന്ധം ഉറപ്പിക്കുന്നത്. Printer ൽ paper തീർന്നു പോയി,disk-ൽ ആവശ്യത്തിനുള്ള space ഇല്ല എന്നിങ്ങനെയുള്ള...

🌹 സേവന പാതയിൽ Dr. രാധാകൃഷ്ണൻ 🌹

നാല്പത്തിരണ്ടു വർഷമായി ചങ്ങനാശേരി അതിരൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന ചെത്തിപ്പുഴ st. Thomas ഹോസ്പിറ്റലിന്റെ മെഡിക്കൽ അഡ്മിനിസ്ട്രേറ്റർ ആയി സേവനം അനുഷ്ഠിക്കുന്ന Dr. N. രാധാകൃഷ്ണൻ ആതുരസേവന രംഗത്ത് 52 വർഷങ്ങൾ പൂർത്തിയാക്കി. വൈദ്യശാസ്ത്ര...

സി. കെ. രാജലക്ഷ്മി എഴുതിയ നോവൽ..“ദേവപദം തേടി” (ഭാഗം 26)

മൈഥിലി അഷ്ടപദീലയത്തിൽ ക്ഷീണം കണ്ണുകളെ തലോടികൊണ്ടിരുന്നു.ധന്യ ഞാനിത്തിരി നേരം കിടക്കട്ടേ. മേലേക്കു കയറാൻ തുടങ്ങിയതും അതാ കറൻ്റു പോയി. ധന്യ ഒരു കുഞ്ഞു വിളക്കു കത്തിച്ചു തന്നു. അതുമെടുത്ത് മുറിയിലെത്തി.വിളക്കിന്റെ തിരിയിൽ നിന്നു...

പടക്കപ്പലിന് യാത്രാനുമതി; ബൈപ്പാസിൽ കയറാതെ ബീച്ചിലേയ്ക്കുള്ള യാത്ര വെള്ളിയാഴ്ച്ച.

പടക്കപ്പലിന് യാത്രാനുമതി; ബൈപ്പാസിൽ കയറാതെ ബീച്ചിലേയ്ക്കുള്ള യാത്ര നാളെ ഇരുപത് ദിവസത്തെ കാത്തിരി​പ്പിന് ഒടുവിൽ ലക്ഷ്യസ്ഥാനമായ ആലപ്പുഴ ബീച്ചിലെത്താൻ പടക്കപ്പലിന് യാത്രാനുമതി. ആലപ്പുഴ ബൈപാസ്​​​ മേൽപാലം വഴി കപ്പൽ എത്തിക്കാനുള്ള നീക്കത്തിന്​ ദേശീയപാത അധികൃതർ...
WP2Social Auto Publish Powered By : XYZScripts.com
error: