17.1 C
New York
Thursday, August 11, 2022
Home Special ☘️☘️☘️☘️☘️☘️☘️☘️☘️☘️☘️ഓർമ്മകൾക്ക് എന്ത് സുഗന്ധം - ഭാഗം (15)

☘️☘️☘️☘️☘️☘️☘️☘️☘️☘️☘️ഓർമ്മകൾക്ക് എന്ത് സുഗന്ധം – ഭാഗം (15)

തയ്യാറാക്കിയത്: സൈമ ശങ്കർ✍

കിണ്ടി

കിണ്ടി ഓർക്കുന്നുവോ.?
പണ്ടുകാലത്തു ഭവനങ്ങളിൽ ഉമ്മറ പുറത്തു വെള്ളം നിറച്ചു വച്ചിരിക്കും.
കിണ്ടിക്ക് വളരെ നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. പുറത്തുനിന്നും ഗൃഹത്തിലേയ്ക്ക് പ്രവേശിക്കുന്ന ഒരാൾക്ക് കൈകാൽ കഴുകി ശുദ്ധമാകാനുള്ള ജലം സൂക്ഷിച്ചു വെയ്ക്കുകയാണ് കിണ്ടിയുടെ ഏറ്റവും സാധാരണമായ ഉപയോഗം. കേരളത്തിലെ മിക്കവാറും എല്ലാ വീടുകളിലും സൂക്ഷിച്ചു വരുന്ന ഒരു ചെറിയ ജലപാത്രമാണ്‌ കിണ്ടി. .

എല്ലാ മലയാളി വീടുകളിലും പൊതുവെ കാണുമെങ്കിലും ഹിന്ദുക്കളുടെ ഇടയിലാണ്‌ കിണ്ടി ഒഴിച്ചുകൂടാത്ത ഗൃഹോപകരണമായി സൂക്ഷിക്കാറുള്ളത്. പഴയ മുസ്ലിം തറവാടുകളിലും ഉമ്മറത്തിണ്ണയിൽ ഒന്നോ രണ്ടൊ കിണ്ടികളിൽ വെള്ളം നിറച്ച് വെക്കാറുണ്ട്. ക്ഷേത്രങ്ങളിൽ പൂജക്കുള്ള ജലം കൈകാര്യം ചെയ്യാൻ കിണ്ടി ഉപയോഗിക്കുന്നു. ശ്രീകോവിലിനുള്ളിൽ ജലം നിറച്ച കിണ്ടികൾ സൂക്ഷിക്കും. ഹിന്ദു വിവാഹ വേദികളിലും കിണ്ടി അവശ്യഘടകമാണ്‌. വരനെയും വധുവിനെയും വേദിയിലേക്ക് ആനയിച്ചു കൊണ്ടുവരുമ്പോൾ മുന്നിൽ നടക്കുന്നവരുടെ കയ്യിൽ ജലം നിറച്ച കിണ്ടി , കത്തിച്ച നിലവിളക്ക് എന്നിവ ഉണ്ടാകും. ഹിന്ദുക്കളുടെ ബലിതർപ്പണം നടത്താനും, ശവസംസ്കാര ചടങ്ങുകളിലും കിണ്ടി ഉപയോഗിക്കുന്നു. വീടുകളിൽ പൂജാമുറിയിൽ കിണ്ടി നിത്യേന ജലം നിറച്ച് വെക്കണമെന്നാണ്‌ വിശ്വാസം. ജീവനും ജലവും ശാസ്ത്രീയമായി ബന്ധപ്പെട്ടു നിൽക്കുന്നതിനാൽ, ഉറങ്ങുമ്പോഴും ജലസാന്നിധ്യം സമീപത്തുണ്ടാകണമെന്ന പഴമക്കാരുടെ കാഴ്ചപ്പാടാകാം ഇതിനു കാരണം.


പഴയ തറവാടുകളിലെല്ലാം കിണ്ടികളിൽ ജലം നിറച്ച് പുറത്ത് അതിഥികൾക്ക് ഉപയോഗിക്കാനായി സൂക്ഷിക്കാറുണ്ട്. വീട്ടിലെത്തുന്നവർ ഈ ജലത്താൽ കാലും മുഖവും കഴുകി ശുദ്ധി വരുത്തി മാത്രമേ വീട്ടിൽ കയറാറുള്ളു. വിവാഹത്തിനായി എത്തുന്ന വരനെ, വധുവിന്റെ ബന്ധു കിണ്ടിജലത്താൽ കാൽ കഴുകിക്കുന്ന ചടങ്ങുണ്ട്. ഹിന്ദുപൂജകൾ, ഹോമങ്ങൾ എന്നിവയിൽ കിണ്ടി ഒരു പുണ്യോപകരണമായി ഉപയോഗിക്കുന്നു.


പള്ളയിൽ ഒരു കുഴൽ ഉള്ള കിണ്ടി യ്ക്ക് വായ കീഴ് ഭാഗത്തേക്കാൾ വിസ്ത്രിതി കുറഞ്ഞ താണ്. ജലം കുറഞ്ഞ അളവിൽ പുറത്തു ഒഴിച്ച് കളയാൻ പാകത്തിൽ ആണ് പള്ള യിലെ കുഴൽ. വെള്ളോട്, ചെമ്പു എന്നീ ലോഹങ്ങൾ കൊണ്ടാണ് കിണ്ടി ഉണ്ടാക്കുന്നത്.


പൂജകൾക്കും, ക്ഷേത്രങ്ങളിലും ഇപ്പോഴും കിണ്ടി ഉപയോഗിക്കാറുണ്ടെങ്കിലും പൈപ്പ് വെള്ളം വന്നതോടെ വീട്ടുകളിലെ നിത്യ ഉപയോഗവും, കൈകാൽ കഴുകാൻ മുറ്റത്തു വെള്ളം നിറച്ചു വയ്ക്കലും ഒക്കെ പൂർണ്ണമായും നിലച്ചു.

☘️☘️☘️☘️☘️☘️☘️☘️☘️☘️☘️

സൈമ ശങ്കർ✍

Facebook Comments

COMMENTS

- Advertisment -

Most Popular

മുന്നറിയിപ്പില്ലാതെ സെൽഫോൺ എഫ്.ബി.ഐ. പിടിച്ചെടുത്തുവെന്ന് കോൺഗ്രസ് അംഗം

  പെൻസിൽവാനിയ : ചരിത്രത്തിലാദ്യമായി അമേരിക്കൻ മുൻ പ്രസിഡന്റിന്റെ വസതി എഫ്.ബി.ഐ. റെയ്ഡ് ചെയ്തതിന് അടുത്തദിവസം യു.എസ്. കോൺഗ്രസ് അംഗവും, ട്രമ്പിന്റെ ശക്തനായ അനുയായിയുമായ പെൻസിൽവാനിയ റിപ്പബ്ലിക്കൻ നേതാവ് സ്കോട്ട് പെറിയുടെ സെൽഫോണും എഫ്.ബി.ഐ....

67 ദിവസത്തെ ഇടവേളക്കുശേഷം ഡാളസ്സിൽ കനത്ത മഴ

ഡാളസ് : മഴ പൂർണ്ണമായും മാറിനിന്ന 67 ദിവസങ്ങൾക്കുശേഷം ഡാളസ് ഫോർട്ട് വർത്തിൽ ആഗസ്റ്റ് 10 ബുധനാഴ്ച കനത്ത മഴ ലഭിച്ചു. ഉണങ്ങിവരണ്ട പ്രദേശങ്ങളിലെല്ലാം കനത്ത മഴ ലഭിച്ചതു വരൾച്ചക്ക് അല്പം ആശ്വാസം...

ടെക്സസ് സംസ്ഥാനത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഏബട്ടിന് കഴിയില്ലെന്ന് ബെറ്റൊ റൂർക്കെ

ക്ലിബേൺ( ടെക്സസ്): കഴിഞ്ഞ രണ്ടു ടേമായി ടെക്സസ്സിൽ ഗവർണ്ണറായി തുടരുന്ന ഗ്രേഗ് ഏബട്ടിന് സംസ്ഥാനം ഇന്നഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയില്ലെന്ന് ഡമോക്രാറ്റിക് പാർട്ടി ഗവർണ്ണർ സ്ഥാനാർത്ഥിയായ ബെറ്റൊ ഒ.റൂർക്കെ അഭിപ്രായപ്പെട്ടു. ഗൺ വയലൻസ്, പവർ...

നിയമസഭാ സമ്മേളനം ഈ മാസം 22 മുതൽ; സർക്കാർ ശുപാർശ ഗവർണർ അംഗീകരിച്ചു.

ഈ മാസം 22 മുതൽ സെപ്റ്റംബർ 2 വരെ നിയമ നിർമാണത്തിന് മാത്രമായി നിയമസഭ ചേരാനുള്ള സംസ്ഥാന സർക്കാരിന്റെ ശുപാർശ ഗവർണർ അംഗീകരിച്ചു. ഇതിനു പിന്നാലെ ഒപ്പിടാതെ പിടിച്ചുവച്ച ലോകായുക്ത ഭേദഗതി ഉൾപ്പെടെയുള്ള...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: