അമ്മികല്ല്
അമ്മിക്കലും കുഴവിയും ഓർമ്മയുണ്ടോ?
മിക്സിയും, ഗ്രൈൻഡറും വന്നതോടെ പിന്തള്ളപെട്ട അടുക്കളയിലെ ഒരു അത്യാവശ്യ ഉപകരണം ആയിരുന്നു അമ്മികല്ല്.അരകല്ല് എന്നും പേരുണ്ട്.ദീർഘ ചതുരാകൃതിയിൽ കരിങ്കല്ല് കൊണ്ട് നിർമിച്ച ഈ അമ്മികല്ല് അടുക്കളയിലോ അടുക്കളയിൽ നിന്നും ഇറങ്ങുന്ന വീടിന്റെ പിന്നാമ്പുറത്തോ സ്ഥാനം പിടിച്ചിരുന്നു.
കറികൾ, തോരൻ, ചമ്മന്തി, തുടങ്ങിയ വ യ്ക്ക് വേണ്ടിയ തേങ്ങാ, മുളക് ഒക്കെ അരച്ച് എടുക്കാൻ ഉപയോഗിച്ചിരുന്നു.അമ്മികല്ലിൽ വച്ച് അരയ്ക്കാൻഉപയോഗിക്കുന്ന നീണ്ടുരുണ്ട കല്ലാണ് കുഴവി. ഇതിനു അമ്മി പിള്ള, അമ്മി കുഴ, പിള്ള കല്ല് ഇങ്ങനെ പല പേരിൽ അറിയപ്പെട്ടിരുന്നു.
അമ്മി കല്ലിൽ അരച്ച് ഉണ്ടാക്കുന്ന കറികൾക്ക് ഒരു പ്രത്യേകരുചി ആണ്.എന്നും മധ്യവയസ്കരായ മലയാളികളുടെ ഗൃഹാതുര ത്വവും, നാവിൽ രസമുകുളങ്ങളെയും ഉണർത്തുന്ന ഒരു ഓർമ്മ യായിരിക്കും അമ്മി കല്ല്.
ധാന്യങ്ങൾ,കിഴങ്ങു വർഗ്ഗങ്ങൾ എല്ലാം പൊടിച്ചും ചതച്ചും കുഴമ്പു രൂപത്തിൽ ആക്കാനും ഒക്കെ നിരന്തരം ഉപയോഗിച്ചിരുന്ന മൂലം മിക്കവാറും നടു ഭാഗം കുഴിഞ്ഞു കാണപ്പെടുന്ന അരകല്ലും, കുഴവിയും അതി പ്രാചീന കാലം മുതൽ ഉപയോഗിച്ച് വരുന്നു എങ്കിലും ഇപ്പൊ വളരെ പ്രാധാന്യം കുറഞ്ഞു.
അമ്മിയിൽ അരച്ച് പാചകം ചെയ്യുന്നതിലൂടെ രുചികരമായ ഭക്ഷണം മാത്രം അല്ല.. സ്ത്രീ സൗന്ദര്യം,ശരീരആകൃതി, പേശീ ബലം,ആരോഗ്യം ഒക്കെ നില നിർത്തുന്ന ഒരു എക്സർസൈസിന്റെ ഗുണങ്ങൾ കൂടി ലഭിച്ചിരിന്നു
ഹിന്ദുക്കളുടെ ആചാരാ നുഷ്ഠാനങ്ങളിലും അമ്മിക്കലിന് പങ്കുണ്ട്.
അമ്മിക്കല്ലുപോലെ ഹൃദയം അചഞ്ചലമായിരിക്കണമെന്ന സങ്കല്പത്തിൽ വരൻ വധുവിന്റെ വലതുകാൽ പിടിച്ച് അമ്മിമേൽ ചവിട്ടിക്കുന്ന ഒരു കർമം വിവാഹത്തോടനുബന്ധിച്ചു ബ്രാഹ്മണർ അനുഷ്ഠിക്കാറുണ്ട്. ഇതിന് ‘അമ്മിചവിട്ടുക’ എന്നാണ് പറയുക.പാതി വ്രത്യം കാത്തു സൂക്ഷിച്ചോ ളാം എന്ന പ്രതിജ്ഞയുടെ ഭാഗമായി വിവാഹ സമയത്തു താലി കെട്ടലിനു ശേഷം കതിർ മണ്ഡപത്തിൽ മൂന്നു വലം വച്ച് കഴിഞ്ഞാൽ വലതു ഭാഗത്തു വച്ചിരിക്കുന്ന അമ്മി കല്ലിൽ വധു കാൽ വച്ച് കയറി നിന്ന് ആകാശത്തിലെ അരുന്ധതി നക്ഷത്ര ത്തെ നോക്കി പ്രാർത്ഥിക്കണംഎന്നൊരു വിശ്വാസം കൂടി ഹിന്ദു ആചാര പ്രകാരം ഉള്ള ചില കല്യാണങ്ങളിൽ കാണാറുണ്ട്.
അമ്മി ചവിട്ടി അരുന്ധതി
കാണൽ എന്ന് പറയും.
പുതു യുഗത്തിൽ എല്ലാം കേട്ടു കേൾവികൾ മാത്രം ആയി മാറിക്കൊണ്ടിരിക്കുന്നു.
☘️☘️☘️☘️☘️☘️☘️☘️☘️☘️
Nice👌👌
പഴയകാല സ്മരണകൾ… 👌👌👌👌👌
👍👍👍