17.1 C
New York
Wednesday, December 6, 2023
Home Special ■■കൈയ്യാപ്പ് പതിച്ചവർ■■ കവിതയും വരയും സംഗീതവും കൊണ്ട് സിംഫണി തീർക്കുന്ന ദീപാ ചന്ദ്രന്‍ റാം..

■■കൈയ്യാപ്പ് പതിച്ചവർ■■ കവിതയും വരയും സംഗീതവും കൊണ്ട് സിംഫണി തീർക്കുന്ന ദീപാ ചന്ദ്രന്‍ റാം..

തയ്യാറാക്കിയത്: ജോയി ഏബ്രഹാം, അവതരണം: ബാലചന്ദ്രൻ ഇഷാര.

ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ മലയാളിയുടെ പ്രവാസചിന്തയിലും എഴുത്തിലും കാര്യമായ മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ നൂറ്റാണ്ടിലും മലയാളത്തില്‍ എത്രയോ പ്രവാസരചനകള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അതില്‍ നിന്നെല്ലാം മാറി മുമ്പ് കടന്നുചെന്ന പരിസരങ്ങളിലേക്കും മേഖലകളിലേക്കുമെല്ലാം വ്യത്യസ്ഥമായി കടന്നുചെന്ന് പുതിയ അനുഭവങ്ങള്‍ പങ്കുവെയ്ക്കാനുള്ള ശ്രമം ഈ നൂറ്റാണ്ടില്‍ ഇതുവരെ എഴുതപ്പെട്ട മികച്ച പ്രവാസരചനകളില്‍ കാണാം. പ്രവാസം തീക്ഷ്ണമായ സാംസ്‌കാരികാനുഭവമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇന്നത് വലിയ ഒരു സ്വത്വ പ്രശ്‌നവുമായിരിക്കുന്നു. ഒരു പ്രവാസി എഴുതിയത് കൊണ്ട് മാത്രം ഒരു കൃതിയെ പ്രവാസ രചനയായി കാണാന്‍ കഴിയില്ല. അതുകൊണ്ടു തന്നെ പ്രവാസ മേഖലയില്‍ നിന്നും പുറത്തിറങ്ങുന്ന ഒട്ടേറെ ഗുണമേന്‍മയില്ലാത്ത രചനകള്‍ പ്രവാസ എഴുത്തിനെ താഴ്ത്തിക്കെട്ടുകയാണ് ചെയ്യുന്നത്. പാടിപ്പതിഞ്ഞ കഥകളും കവിതകളും ലേഖനങ്ങളും ഇനി മലയാളി പ്രവാസിക്ക് ഉപേക്ഷിക്കാം. യാഥാര്‍ത്ഥത്തില്‍ പ്രവാസി ഒരു മൂന്നാമിടത്തിലാണെന്നുള്ള തിരിച്ചറിവിന് സാംഗത്യം വര്‍ദ്ധിച്ചിരിക്കുന്നു. ഈ തിരിച്ചറിവില്‍ നിന്നും പുതിയ വിത്തുകള്‍ മുളപൊട്ടണം. ആഗോള സാമ്പത്തിക പ്രതിസന്ധി ലോകത്തെ മുഴുവന്‍ പ്രവാസികളുടെയും ജീവിത വീക്ഷണങ്ങളെ തകിടം മറിച്ചിരിക്കുകയാണ്. അതില്‍ മലയാളിയെന്നോ, ഇന്ത്യനെന്നോ, അറബിയെന്നോ, ആഫ്രിക്കനെന്നോ, യൂറോപ്യനെന്നോ ഉള്ള വ്യത്യാസമില്ല. എങ്ങോട്ട്, എന്തിന് തിരിച്ചുപോണം എന്ന നീറുന്ന ചിന്തയാണിന്ന് പ്രവാസിയെ ചൂഴുന്നത്. പുതിയ ലോക പ്രവാസ ചിന്ത പോയ കാലത്തെ മൂല്യസങ്കല്‍പ്പനങ്ങളെ വിമര്‍ശാത്മകമാക്കാന്‍ തുടങ്ങിയിരിക്കുന്നു. അതുപോലെ തന്നെ ചിതലെടുത്ത രാഷ്ട്ര സംഹിതകളെയും സ്വത്വത്തെയും ദേശീയതയെയും ചരിത്രത്തെയും വിചാരണ ചെയ്യാനും.

ഇനിയങ്ങോട്ട് യൂറോപ്യന്‍ മാതൃകകളുടെയും തത്വ വിചാരങ്ങളുടെയും ജ്ഞാനരൂപങ്ങളുടെയും തണലില്‍ മാത്രം നടത്തിയിട്ടുള്ള ഇന്ത്യന്‍
അക്കാദമിക് പഠനങ്ങളുടെ തണലില്‍ മലയാളി പ്രവാസത്തിന്റെയും ഇന്ത്യന്‍ പ്രവാസത്തിന്റെയും ആവിഷ്‌കാര പ്രകാരങ്ങളെ വിശകലനം
ചെയ്യാനാകില്ല. ക്ലാസ്സിക്കല്‍ അര്‍ത്ഥരൂപങ്ങളില്‍ നിന്ന് തെന്നിമാറി ജീവിത യാഥാര്‍ത്ഥ്യങ്ങളെ കാണാനും അപഗ്രഥിക്കാനുമുള്ള കരുത്താണ്
ഓരോ വായനക്കാരനും നേടേണ്ടത്. ആ കരുത്തായിരിക്കും നമ്മുടെ വായനമുറികളില്‍ വെളിച്ചം തെളിക്കുക.ഞാനിത്രയും പറഞ്ഞുവന്നത്
ലോക ആംഗലേയ കവിതകളില്‍ സ്വന്തമായ സ്ഥാനം കരസ്ഥമാക്കിയ ഡോ .ദീപ ചന്ദ്രന്‍ റാം എന്ന കവയിത്രിയെ കുറിച്ച് മലയാളി അറിയണം എന്ന
ഉദ്ദേശത്തോടെയാണ് . ആൽബർട്ട് ഐൻ‌സ്റ്റീന് ബീറ്റോവനെപ്പോലെ പിയാനോ വായിക്കാൻ കഴിഞ്ഞാലോ? പിക്കാസോയെപ്പോലെ പെയിന്റ് ചെയ്ത് ഷേക്സ്പിയറെപ്പോലെ എഴുതാനായാലോ ? തിരുവനന്തപുരത്ത് ജനിച്ച് മെൽബണിൽ സ്ഥിരതാമസമാക്കിയ ദീപ ചന്ദ്രൻ റാമിന്റെ കഥ പറയുമ്പോൾ മനസ്സിൽ തോന്നിയതാണ് .തിരുവനന്തപുരത്തു പഠിച്ച് ISRO-യില്‍ നിന്ന് PHd എടുത്ത് ഇപ്പോള്‍ ഓസ്ട്രേലിയയില്‍ അദ്ധ്യാപികയാണ് .ഇന്ത്യ ഇന്നും വളരെ
പിന്നിലായ കാര്‍ബണ്‍ നാനോ ഫൈബര്‍ ടെക്നോളജിയില്‍ വീണ്ടും ഗവേഷണം നടത്തുന്ന ദീപ ഒരു ബഹുമുഖ പ്രതിഭയാണ് . ലോകോത്തര
കവിതകള്‍ എഴുതുക , ചിത്രരചനയില്‍ തനതായ ശൈലി കണ്ടെത്തുക , സംഗീതത്തിന്‍റെ പുതിയ ഭാവങ്ങള്‍ തേടിയുള്ള യാത്രയില്‍
ഓസ്ട്രേലിയയില്‍ സ്വന്തമായി ഓര്‍ക്കസ്ട്ര സംഘടിപ്പിക്കുക എന്നീ നിലകളില്‍ കഴിവുകള്‍ തെളിയിച്ച ദീപ ഇന്ന് ആംഗലേയ കവിതാ
രചനയില്‍ ലോകപ്രശസ്തയാണ് എന്ന് പറയുമ്പോള്‍ മലയാളി തിരിച്ചറിഞ്ഞിട്ടില്ലാത്ത ഒരു വ്യക്തിത്വം .

ദീപ ഓസ്ട്രേലിയയില്‍ മെല്‍ബണ്‍ എന്ന സ്ഥലത്ത് പ്രശസ്തിയുടെ ലോകത്ത് തലക്കനമില്ലാതെ ശാന്തയായി തന്‍റെ കര്‍മ്മപധങ്ങളില്‍ സജീവയായി ജീവിക്കുന്നു . ഇന്ത്യക്കാര്‍ക്ക് , പ്രത്യേകിച്ചും മലയാളിക്ക് അഭിമാനിക്കാവുന്ന ഒരു നേട്ടം ദീപ കൈവരിച്ചു , ലോക കവിത ഇയര്‍ബുക്ക് -2015 -ല്‍ ഓസ്ട്രേലിയയെപ്രതിനിധീകരിച്ച് മൂന്നു കവിതകള്‍ ഇടംനേടി , World union of Poets-2016 -ല്‍ അഞ്ചാം സ്ഥാനം എന്നിവ എന്നത് ശ്ലാഘനീയം .വളരെ ചെറുപ്പം മുതലേ ദീപ മലയാളത്തിലും ഇഗ്ളീഷിലും കവിതകള്‍ രചിച്ചിരുന്നു എങ്കിലും പഠനത്തിന്റെ ഔന്നത്യങ്ങള്‍ തേടുന്നതിനിടയില്‍ കവിതയെഴുത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിഞ്ഞില്ല എന്നതില്‍ ദീപയ്ക്ക് ദുഃഖമുണ്ട് അത് മലയാളിയുടെ നഷ്ടവും എന്നുവേണമെങ്കില്‍ പറയാം . ഓസ്ട്രേലിയൻ കവയിത്രി , എഴുത്തുകാരി , ചിത്രകാരി , പ്രഭാഷക, ശാസ്ത്രജ്ഞ എന്നീ നിലകളിൽ പ്രശസ്തയാണ് ഡോ. ദീപ റാം. കേരളത്തിൽ തിരുവനന്തപുരത്ത് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ അവർ രസതന്ത്രത്തിൽ ISRO -യിൽ നിന്ന് പിഎച്ച്ഡി നേടി., പിന്നീട് ഓസ്‌ട്രേലിയയിലേക്ക് കുടിയേറി, അവിടെ ഇപ്പോൾ ഡീക്കിൻ യൂണിവേഴ്‌സിറ്റിയിലെ ഡീക്കിൻ കോളേജിൽ ജോലി ചെയ്യുന്നു.

ലോകമെമ്പാടുമുള്ള വിദ്യാർത്ഥികൾക്ക് ദീപ രസതന്ത്രത്തിൽ പ്രഭാഷണം നടത്തുന്നു, കൂടാതെ സയൻസ് എഡ്യൂക്കേഷൻ ഗവേഷണത്തിൽ സജീവമായി ഏർപ്പെടുന്നു. കവിത, സംഗീതം, പെയിന്റിംഗ് എന്നിവ കുട്ടിക്കാലം മുതലേ ദീപയുടെ സിരകളിലായിരുന്നു, എന്നിരുന്നാലും സയൻസിനെ ദീപയുടെ തൊഴിലായി അവർ പിന്തുടരുന്നു . വേൾഡ് യൂണിയൻ ഓഫ് പോയറ്റ്സ് 2016- ലെ ഏറ്റവും മികച്ച അഞ്ച് അന്താരാഷ്ട്ര കവികളിൽ ഒരാളായി തിരഞ്ഞെടുക്കപ്പെട്ടു. കൂടാതെ വേൾഡ് പോയട്രി ബുക്ക് , വേൾഡ് പീസ് ആന്തോളജി ഉൾപ്പെടെ നിരവധി ആഗോള സമാഹാരങ്ങളിൽ എണ്ണമറ്റ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയയിൽ മലയാളികൾക്കിടയിൽ അറിയപ്പെടുന്ന ഗായികയും വീണ വാദകയുമാണ് . ഡോ. റാമിന്റെ കവിതകളിലും ചിത്രങ്ങളിലും രൂപകങ്ങളും ഇമേജറികളും സമൃദ്ധമാണ്, കൂടാതെ പല അന്താരാഷ്ട്ര എക്സിബിഷനുകളിലും പങ്കെടുത്തിട്ടുണ്ട്.ദീപയുടെകവിതകൾ നിരവധി അന്താരാഷ്ട്ര ഓൺലൈൻ കവിതാ വാരികളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്, അവ അന്താരാഷ്ട്ര പ്രശസ്തി നേടിയ എഴുത്തുകാരനായ റയാൻ വുഡ്സ് സ്‌ക്രിബിൾ ഓൺലൈൻ റേഡിയോ ഷോയിൽ ദീപയെ കുറിച്ചും അവരുടെകവിതാരചനയെ കുറിച്ചും വളരെ വിശദമായ അപഗ്രഥനം നടത്തിയിട്ടുണ്ട്. ദീപ കേരളത്തിൽ പഠിച്ചത് ഇംഗ്ളീഷ് മീഡിയത്തിൽ ആയിരുന്നെങ്കിലും, പിന്നീട് ജീവിതം ആസ്ട്രേലിയയിലേക്ക് പറിച്ചുനട്ടപ്പോഴും ഇംഗ്ളീഷിനൊപ്പം മലയാളം കവിതകളും എഴുതിയിട്ടുണ്ട്.

പോളി വർഗീസ് എഴുതിയ “ രക്തം ചുരമിറങ്ങി വരുന്നു” എന്ന കവിതാസമാഹാരത്തിലെ ചില കവിതകൾ ഇംഗ്ളീഷിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.ദീപ എന്‍റെയും ഒരു സുഹൃത്ത് എന്ന് പറയുന്നതില്‍ അഭിമാനവും സന്തോഷവും , ഭാവുകങ്ങള്‍ ദീപ .

On the parting tranquil
of the ebbing moon…
As the first golden leaf,
descended,
on the summer tomb…
My face
proxied green…
As death visited me last night….
It sat proximate
to my whispers..
To twirl my dreams to real…
The indigo on my lips
Snuffed it fresh and delicious…
My palate, how it wished,
To douse in its spicy flavour…
My soul, serene, mourned,
to gravitate deep
in its mystic wine urn…
Viscid,
turned the grave soil
as the tears in my bone
drenched them in darkness,
forlorn…
I woke up….
The fall,
Rose,
And hastened like a water bead….
But my veins
were still drinking the space
between you and me…..
©® Deepa Chandran Ram 2017

വള്ളുവനാടന്‍ .✍

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഫർഹാൻ ഓട്ടത്തിൽ മാത്രമല്ല ഖുർആൻ പാരായണത്തിലും കേമൻ

കോട്ടയ്ക്കൽ.മുഹമ്മദ് ഫർഹാൻ ഓട്ടത്തിൽ മാത്രമല്ല കേമൻ. ഹൈസ്കൂൾ വിഭാഗം ഖുർആൻ പാരായണത്തിലും ഒന്നാമനാണ് ഈ പത്താംക്ലാസുകാരൻ. ചേറൂർ പിപിടിഎംവൈ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയായ ഫർഹാൻ 200 മീറ്റർ ഓട്ടത്തിലും 100 മീറ്റർ റിലേയിലും...

കണ്ണൂരിൽ ക്ഷേത്ര ഭണ്ഡാരം കുത്തിപ്പൊളിച്ച് പണം കവർന്ന കേസ്; പ്രതികൾ കല്യാണം കൂടാൻ വന്നവർ; മൂന്ന് പേർ അറസ്റ്റിൽ

കണ്ണൂർ: തയ്യിലിൽ ക്ഷേത്ര ഭണ്ഡാരം കുത്തിപ്പൊളിച്ച് പണം കവർന്ന കേസിലെ മൂന്നു പേരെ അറസ്റ്റ് ചെയ്ത് പോലീസ്. ക്ഷേത്ര ജീവനക്കാരെ കണ്ടപ്പോൾ ഓടി രക്ഷപെട്ട ഇവരെ സിസിടിവി ദൃശ്യങ്ങളിലൂടെയാണ് കുടുക്കിയത്. കഴിഞ്ഞ മാസം...

അ­​തി​ര്‍­​ത്തി ത​ര്‍​ക്കം: കോ­​ഴി­​ക്കോട്ട് അ­​ച്ഛ​നും മ­​ക​നും വെ­​ട്ടേ­​റ്റു*

കോ­​ഴി­​ക്കോ­​ട്: അ­​തി​ര്‍­​ത്തി ത​ര്‍­​ക്ക­​ത്തി­​നി­​ടെ അ­​ച്ഛ​നും മ­​ക​നും വെ­​ട്ടേ​റ്റു. മൈ­​ക്കാ­​ട് സ്വ­​ദേ­​ശി അ­​ശോ­​ക് കു­​മാ​ര്‍, മ­​ക​ന്‍ ശ​ര­​ത് എ­​ന്നി­​വ​ര്‍­​ക്കാ­​ണ് വെ­​ട്ടേ­​റ്റ­​ത്.ഇ​വ­​രെ കോ­​ഴി­​ക്കോ­​ട് മെ­​ഡി­​ക്ക​ല്‍ കോ​ള­​ജ് ആ­​ശു­​പ­​ത്രി­​യി­​ലേ­​ക്ക് മാ​റ്റി. ഇ­​രു­​വ­​രു­​ടെ​യും ആ­​രോ­​ഗ്യ​നി­​ല തൃ­​പ്­​തി­​ക­​ര­​മാ­​ണെ­​ന്നാ­​ണ് വി­​വ​രം. കോഴിക്കോട് കോടഞ്ചേരിയിലാണ്...

ഓർമ്മകളിൽ ഒരു ക്രിസ്തുമസ്ക്കാലം (ഓർമ്മക്കുറിപ്പ്‌ – ക്രിസ്തുമസ് സ്‌പെഷ്യൽ – 4) ✍ബെന്നി മഞ്ഞില, കൊച്ചി)

വര്‍ഷങ്ങൾക്ക് മുമ്പ്, ഒരു ക്രിസ്തുമസ് ദിനത്തിനു പിറ്റേന്ന്, വെറുതെ നടക്കാന്‍ ഇറങ്ങിയതാണ് ഞാന്‍. നടന്നുകയറിയത് നാട്ടിലെ സി.പി.എം ഓഫീസില്‍. അവിടെ അന്നത്തെ പാര്‍ട്ടി ഏരിയാ സെക്രട്ടറിയും, അന്നും ഇന്നും ജില്ലാ കമ്മിറ്റി അംഗവുമായ...
WP2Social Auto Publish Powered By : XYZScripts.com
error: