17.1 C
New York
Thursday, October 28, 2021
Home Special സ്വാശ്രയ വിചാരങ്ങൾ

സ്വാശ്രയ വിചാരങ്ങൾ

✍ജോണി തെക്കേത്തല, ഇരിഞ്ഞാലക്കുട

(ഡോക്ടർ പി. കെ. എബ്രഹാം വോയിസ് ഓഫ് വെൽത്ത് എന്ന മാസികയിൽ എഴുതിയ ലേഖനത്തിൽ നിന്ന്. സ്വതന്ത്ര പരിഭാഷ: ജോണി തെക്കേത്തല, ഇരിഞ്ഞാലക്കുട. )

എൻറെ മുത്തച്ഛൻ സാമ്പത്തിക വിദഗ്ധൻ ഒന്നുമല്ല, ഒരു കൃഷിക്കാരനായിരുന്നു. ഒരു ചെറിയ കുലാക്ക് എന്ന് പറയാം. സ്വന്തം കൃഷിസ്ഥലം ഉള്ളയാൾ;കൂലിവേല എടുപ്പിക്കുന്ന ആൾ; അവരെക്കൊണ്ട് പണിയെടുപ്പിക്കാൻ കഴിവുള്ള ആൾ.ആ മാനേജ്മെൻറ് സ്റ്റൈലിന് ഞാൻ മുത്തച്ഛൻ സ്റ്റൈൽ എന്ന് പേരിട്ടു. ജോലിക്കാരുടെ കൂടെ തന്നെ, ഒരു കൈക്കോട്ടുമായി മുത്തച്ഛൻ പണിയെടുക്കും. ഏത് ജോലിക്കാരനെക്കാളും ഭംഗിയായി മുത്തച്ഛൻ തന്നെ ജോലി എടുക്കുന്നത് കണ്ട്, പണിക്കാർ ആഞ്ഞു പണിയും. നല്ല വിളവും ഉണ്ടാകും.

മൂന്ന് വയസ്സുള്ളപ്പോൾ മുതൽ ഉള്ള ഓർമ്മയാണ് എനിക്ക് മുത്തച്ഛനെ പ്പറ്റിയുള്ളത്. അന്ന് അച്ഛനെ ആയിരുന്നു ഏറ്റവും പേടി. ആ അച്ഛനെ പോലും വഴക്ക് പറയുന്ന മുത്തച്ഛനാണ് ഞാൻ ഭൂമിയിലെ ‘ഹീറോ’ ആയി കണ്ടത്. മുത്തച്ഛന്റെ വിരലിൽ പിടിച്ചാണ് അന്ന് ഞാൻ പാടത്ത് പോയിരുന്നത്. അവിടെ ചെന്നാൽ, ഉയർന്ന ഒരു സ്ഥലത്ത് ഞാനിരിക്കും. മറ്റുള്ളവരുടെ ജോലികൾ കാണും. മാവിൻറെ തണലിലിരുന്നു മുത്തച്ഛൻറെ കൂടെ കളിക്കാൻ എത്രയോ ഞാൻ ആഗ്രഹിച്ചിട്ടുണ്ട്. എന്നാൽ മുത്തച്ഛൻ ജോലിക്കാരുടെ കൂടെനിന്ന് വിയർപ്പ് ഒഴുക്കുകയേ യുള്ളൂ. എനിക്ക് അത് ഇഷ്ടപ്പെട്ടില്ല. തണലിലിരുന്ന് കളിക്കാൻ ഒരു ദിവസം ഞാൻ മുത്തച്ഛനെ ക്ഷണിച്ചു. അപ്പോൾ പറഞ്ഞ മറുപടി ഇപ്പോഴും എൻറെ കാതിൽ മുഴങ്ങുന്നു.

“എടാ കുട്ടാ, ഞാൻ രണ്ട് കിളച്ചാലേ, അവർ ഒന്നു കിളയ്ക്കു…….. ……………..”

ഇതിൻറെ പൊരുൾ ലളിതമാണ്. നേതാവ് ഇരട്ടി ജോലി എടുത്താലേ അനുയായി അതിൻറെ പകുതിയെങ്കിലും പണിയൂ.

മുത്തച്ഛന് വേറൊരു സാമ്പത്തിക വിചാരം കൂടിയുണ്ട്. അയലത്തെ പറമ്പിലെ പുല്ലു കണ്ട് ഇവിടെ പശുവിനെ വാങ്ങരുത്.

എന്നാൽ ഇന്നുള്ളതു തലതിരിഞ്ഞ സാമ്പത്തിക വിചാരമാണ്. നിങ്ങളുടെ കഴിവിന് അതീതമായി ജീവിക്കുന്നു. മറ്റുള്ളവരുടെ മൂലധനത്തെ ആശ്രയിക്കുന്നു. ഇവയ്ക്ക് പകരം, നിങ്ങൾക്കുള്ളത് പുഷ്ടിപ്പെടുത്തി, പണിയാൻ ഉള്ളത് പണിയുക.

✍ജോണി തെക്കേത്തല, ഇരിഞ്ഞാലക്കുട

COMMENTS

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി.

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി  പിണറായി വിജയന്‍.വിചാരണ കൂടുതല്‍ ശിശു സൗഹൃദമാക്കുന്നതിന് ഉദ്യോഗസ്ഥർക്ക് ഹൈക്കോടതിയുടെ സഹായത്തോടെ പരീശലനം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരാകേണ്ടിവന്നവർക്ക് നിയമ പരിരക്ഷ, സംരക്ഷണം...

കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം.

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സിഎംഡിയും ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം. ശനിയാഴ്ച വീണ്ടും ചര്‍ച്ച നടത്തും. നവംബര്‍ അഞ്ചിന് പ്രഖ്യാപിച്ചിട്ടുള്ള പണിമുടക്ക് ഉള്‍പ്പെടെയുള്ള സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് യൂണിയനുകള്‍...

എരുമേലിയില്‍ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ ഒ​രു ഓ​ട്ടോ​റി​ക്ഷ​യും ര​ണ്ടു ബൈ​ക്കും ഒ​ലി​ച്ചു​പോ​യി.

കോ​ട്ട​യം: ശബരിമല വനമേഖലയോട് അടുത്തു കിടക്കുന്ന എരുമേലിയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായി. ശക്തമായ മഴ തുടരുന്ന എരുമേലി പഞ്ചായത്തിലെ എയ്ഞ്ചല്‍ വാലി, പളളിപ്പടി, വളയത്ത് പടി എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്.എ​രു​മേ​ലി പ​ഞ്ചാ​യ​ത്തി​ലെ എ​യ്ഞ്ച​ല്‍​വാ​ലി​യി​ല്‍...

അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചു.

കൊല്ലം : ശാസ്താംകോട്ടയിൽ അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി പൊലീസിന്റെ പിടിയിലായി. തേവലക്കര, മുള്ളിക്കാലയിൽ വാടകക്ക് താമസിക്കുന്ന മൊട്ടയ്ക്കല്‍ സ്വദേശിയായ അബ്ദുള്‍ വഹാബ്...
WP2Social Auto Publish Powered By : XYZScripts.com
error: