17.1 C
New York
Tuesday, May 17, 2022
Home Special സ്വപ്നത്തിലെ പട്ടാണി ✍മേരി ജോസ്സി മലയിൽ, തിരുവനന്തപുരം

സ്വപ്നത്തിലെ പട്ടാണി ✍മേരി ജോസ്സി മലയിൽ, തിരുവനന്തപുരം

✍മേരി ജോസ്സി മലയിൽ, തിരുവനന്തപുരം

 

സ്വപ്ന ശാസ്ത്രത്തിൽ വെളുപ്പിന് കാണുന്ന സ്വപ്നം പലപ്പോഴും സാക്ഷാത്കരിക്കപ്പെടുമെന്ന് പറയുന്നുണ്ട്. കാരണം ഈ സമയത്ത് മരിച്ചുപോയവർക്കും ദിവ്യ ശക്തികൾക്കും നമ്മുടെ മേൽ വലിയ സ്വാധീനം ഉണ്ടത്രേ! സ്വപ്നത്തിൽ കാണുന്ന കാര്യങ്ങൾ വരാനിരിക്കുന്ന സംഭവങ്ങളെ സൂചിപ്പിക്കുന്നു. എനിക്കുണ്ടായ ഒരു അനുഭവം നിങ്ങളുമായി പങ്കുവയ്ക്കുന്നു.

വൈദ്യുതി സംബന്ധമായിട്ടുള്ള ലേഖനങ്ങൾ സ്ഥിരമായി പത്രത്തിൽ എഴുതിക്കൊണ്ടിരുന്ന ആളായിരുന്നു എൻറെ അച്ഛൻ. ഉദ്യോഗത്തിൽ നിന്ന് വിരമിച്ചശേഷം ഒരു സുപ്രഭാതത്തിൽ സർവീസ് സ്റ്റോറി എഴുതാൻ തുടങ്ങി. കുറെ സമയം ഇരുന്ന് എഴുതും, പിന്നെ അടച്ചു വയ്ക്കും, പിന്നെ വിശ്രമം എടുക്കും, പിന്നെയും എഴുതും…. . അങ്ങനെയായിരുന്നു എഴുത്തിന്റെ പോക്ക്. വാത സംബന്ധമായ അസുഖങ്ങൾ അലട്ടുമ്പോൾ എഴുത്ത് പൂർണമായും നിർത്തും. പിന്നെയും കുറച്ച് എഴുതും അങ്ങനെ അങ്ങനെ കുറെ നാളുകൾ…. …..അപ്പോഴാണ് ഞാൻ അച്ഛന് ഒരു ഓഫർ കൊടുത്തത്. രാത്രി 9 മണി കഴിഞ്ഞ് എന്നെ ഫോൺ ചെയ്ത് ഇത് ഡിക്റ്റേറ്റ് ചെയ്തു തന്നാൽ ഞാൻ ഇത് എഴുതിയെടുത്ത് അച്ഛന് ഫോട്ടോ എടുത്ത് അയച്ചു തരാമെന്ന്. ദിവസവും ഒരു മൂന്നു പേജ് പകൽ ഇരുന്ന് അച്ഛൻ എഴുതും, രാത്രി കൃത്യസമയത്ത് എന്നെ വിളിച്ച് ഫോണിലൂടെ പറഞ്ഞു തരും. ഞാൻ ഒരു നോട്ട് ബുക്കിൽ എഴുതി എടുത്ത് പിറ്റേദിവസം വെള്ള ഫുൾസ്‌ക്യാപ് പേപ്പറിൽ വലിയ അക്ഷരത്തിൽ എഴുതി ഫോട്ടോയെടുത്ത് അച്ഛന് അയച്ചുകൊടുക്കും. അങ്ങനെ ആറുമാസംകൊണ്ട് 540 പേജ് എഴുതി പൂർത്തിയാക്കി. ഞാൻ ഫെയർ കോപ്പി പലതവണയായി കൊറിയർ ആയി അയച്ചു കൊടുത്തു. 540 പേജും ഫയലിൽ ആക്കി അച്ഛൻ സഹപ്രവർത്തകർക്കും ഫോട്ടോ എടുത്തയച്ച ഭാഗം ഈമെയിലായി കൂട്ടുകാർക്കും ഒക്കെ അയച്ചു കൊടുത്തു. അവരുടെ നിർദ്ദേശപ്രകാരം പലതവണ തിരുത്തി സൂക്ഷിച്ചു വെച്ചിരുന്നു. പുസ്തകമാക്കണ്ടേ എന്ന് ചോദിച്ചപ്പോൾ പല എൻജിനീയർമാർക്കും വായിക്കാൻ കൊടുത്തിരിക്കുകയാണ്; സാവധാനം പുസ്തകം ഇറക്കണം എന്നൊക്കെ പറഞ്ഞു. ഞാനും അതെ കുറിച്ച് ഒക്കെ പിന്നീട് മറന്നുപോയി. ഫോണിൽ അച്ഛൻ വിളിച്ചു പറയുമ്പോൾ കരകുര എന്ന് എഴുതിയെടുത്ത അഞ്ചാറ് നോട്ടുബുക്കുകൾ എന്റെ വായനമുറിയുടെ ഒരു മൂലയ്ക്ക് അലക്ഷ്യമായി വെച്ചിരുന്നു.

അപ്പോഴാണ് ഉച്ചമയക്കത്തിനു പോയി, ആരോടും ഒരു യാത്ര പോലും പറയാതെയുള്ള അമ്മയുടെ അപ്രതീക്ഷിത മരണം. ചടങ്ങുകൾ ഒക്കെ കഴിഞ്ഞ് എല്ലാവരും അവരവരുടെ ജോലി സ്ഥലങ്ങളിൽ തിരികെയെത്തി. സഹോദരങ്ങൾ പരസ്പരം ഫോൺ വിളിച്ചും കരഞ്ഞും ഇരിക്കുന്ന സമയമായിരുന്നു അത്. “ആരും എനിക്ക് കൂട്ട് നിൽക്കേണ്ട. പെൺമക്കൾ ഒക്കെ അവരവരുടെ ഭർത്തൃഗൃഹത്തിലേക്ക് മടങ്ങിക്കോളൂ” എന്ന കടുംപിടുത്തത്തിൽ ആയിരുന്നു അച്ഛൻ; ബാങ്കിൻറെ ഉന്നതപദവിയിൽ ഇരിക്കുന്ന ഏകസഹോദരൻ ഔദ്യോഗിക തിരക്കുകളിലും. ആ സമയത്താണ് എൻറെ അനുജത്തി അച്ഛനോട് ആവശ്യപ്പെടുന്നത്, അച്ഛനു എന്തെങ്കിലും പഴയതുപോലെ എഴുതിക്കൂടെ എന്ന്. “എനിക്ക് ഇനി യാതൊന്നും എഴുതാൻ ഇല്ല. ഒന്നും എഴുതാനുള്ള മാനസികാവസ്ഥയിലും അല്ല.” എന്ന് അച്ഛൻറെ മറുപടി. ഇത് ഞങ്ങളെ കൂടുതൽ വിഷമിപ്പിച്ചു. സർവ്വ സമയവും വായനയും എഴുത്തുമായി ഇരുന്നിരുന്ന അച്ഛന് ദിവസത്തിന് 24 മണിക്കൂർ തികയുന്നില്ല എന്ന പരാതിയിൽ നിന്ന് ഒന്നും ചെയ്യാനില്ലാതെ ദുഃഖം ഉള്ളിലൊതുക്കി നെടുവീർപ്പെട്ടു ഇരിക്കുന്ന സമയമായിരുന്നു അത്.

അപ്പോഴാണ് ഞാൻ അച്ഛൻറെ ആദ്യ ശമ്പളത്തിന്റെ ഒരുഭാഗം കൊടുത്ത പട്ടാണിയെ സ്വപ്നം കാണുന്നത്. ഇരുപത്തിയൊന്നാം വയസ്സിൽ ജോലി കിട്ടി ആദ്യ ശമ്പളത്തിന്റെ ഒരു ഭാഗം കൊടുത്ത 70 വയസ്സ് എങ്കിലും പ്രായമുള്ള ഇരിഞ്ഞാലക്കുടയിലെ ആ യാചകനെ ഞാൻ കണ്ടിട്ടുപോലുമില്ല. പട്ടാണി ഇരിഞ്ഞാലക്കുട ചന്തയിൽ മധുര പാനീയം വിൽക്കുന്നതും എൻറെ മുത്തച്ഛനോട് എൻറെ അച്ഛൻറെ വിവരങ്ങൾ കൗതുകത്തോടെ തിരക്കി ‘ദൈവം ആ കുഞ്ഞിനെ അനുഗ്രഹിക്കട്ടെ’ എന്ന് പറയുന്നതും ആണ് ഞാൻ സ്വപ്നം കാണുന്നത്. രാവിലെ എണീറ്റപാടെ ഞാൻ അലക്ഷ്യമായി നീക്കിവെച്ചിരുന്ന ആ 4 നോട്ട് ബുക്ക് എടുത്ത് അതിൻറെ ആദ്യ ഭാഗം വായിച്ചു നോക്കി. വെറുതെ ഒരു കൗതുകത്തിന്, ആ ഭാഗം മാത്രം എടുത്ത് ടൈപ്പ് ചെയ്ത് അച്ഛനു അയച്ചുകൊടുത്തു. വളരെ പെട്ടെന്ന് അച്ഛൻ അതിലെ അക്ഷരത്തെറ്റുകൾ തിരുത്തി തിരികെ അയച്ചു തന്നു. അതൊരു തുടക്കമായിരുന്നു. ‘സംസ്കൃതി എഴുത്തു കൂട്ടായ്മ’, ‘ആർഷഭാരതി’ ഈ ഗ്രൂപ്പുകളുടെ അഡ്മിൻ ആയ നിർമ്മല മാഡത്തിന് ഞാൻ ഇത് അയച്ചുകൊടുത്തു. “വളരെ നന്നായിട്ടുണ്ട്. നമുക്കിത് പബ്ലിഷ് ചെയ്തു തുടങ്ങാം. ദിവസവും ഒന്നര പേജ് വച്ച് പ്രസിദ്ധീകരിക്കാം” എന്ന് പറഞ്ഞതോടെ വാടി കരിയാൻ നിന്ന ചെടിക്ക് പുതുമഴ കിട്ടിയ അവസ്ഥയായി. നിർമല മാഡത്തിനോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ഞങ്ങൾ സഹോദരങ്ങൾ എല്ലാവരും ഉഷാറായി. ഒരു ഭാഗം എടുത്തു അനുജത്തി ടൈപ്പ് ചെയ്യാൻ തുടങ്ങി. സഹോദരൻ അതിനു ചേർന്ന ഫോട്ടോകൾ സംഘടിപ്പിച്ചു. എല്ലാവരുടെയും സഹകരണം കണ്ട് അച്ഛനും എഴുത്തിൻറെ ലോകത്തേക്ക് വീണ്ടും തിരിച്ചുവന്നു. ജനുവരി 1 2021 സംസ്കൃതിയിലും ആർഷഭാരതിയിലും സർവീസ് സ്റ്റോറി പ്രസിദ്ധീകരിച്ചു തുടങ്ങി. കുറെ സ്ഥിരം വായനക്കാർ അതിനുണ്ടായിരുന്നു.

രണ്ടു മാസം പിന്നിട്ടപ്പോൾ അമേരിക്കയിലെ ഫിലാഡെൽഫിയയിൽ നിന്ന് ശ്രീ രാജു ശങ്കരത്തിൽ ആരംഭിച്ച മലയാളി മനസ്സ് എന്ന ഓൺലൈൻ പത്രം ഇത് പ്രസിദ്ധീകരിക്കാൻ താൽപര്യമുണ്ടെന്ന് അറിയിച്ചു. ഇപ്പോഴും ആഴ്ചയിലൊരു ദിവസം പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്നു. ആറുമാസംകൊണ്ട് 130 ഭാഗങ്ങളായി സംസ്കൃതിയിൽ പ്രസിദ്ധീകരിച്ചു തീർന്നു. സഹോദരൻ ഈ സർവീസ് സ്റ്റോറി ആമസോണിൽ ഇ- ബുക്ക് ആക്കി പ്രസിദ്ധീകരിച്ചു. ഇന്ന് ഈ പുസ്തകം ഞാൻ വായിക്കുമ്പോൾ എന്നെ ഇതിന് പ്രേരിപ്പിച്ച, എൻറെ സ്വപ്നത്തിൽ വന്ന് എന്നെ കൊണ്ട് ടൈപ്പ് ചെയ്യിച്ച് ‘സംസ്കൃതി’യിലും ‘ആർഷഭാരതി’ യിലും ‘മലയാളി മനസ്സിലും’ പ്രസിദ്ധീകരിപ്പിച്ച ആ പട്ടാണിക്ക് എൻറെ നല്ല നമസ്കാരം🙏🙏 നന്ദി🙏🙏

മേരി ജോസി മലയിൽ, തിരുവനന്തപുരം.
**

ഒരു എൻജിനിയറുടെ സർവീസുത്സവം –
ജോണി തെക്കേത്തല,
ഇരിങ്ങാലക്കുട
trjohny@gmail.com

ആമുഖം: അസിസ്റ്റൻറ് എഞ്ചിനിയറായി തുടക്കം;ചീഫ് എൻജിനിയറായി മടക്കം. അങ്ങനെയുള്ള ഒരാളുടെ ആയകാലത്തേയും പോയകാലത്തേയും അനുഭവങ്ങൾ;ചിരിക്കാനും ചിന്തിപ്പിക്കാനും ഉതകുന്ന കാര്യങ്ങൾ: ഒപ്പം ചതിയും വഞ്ചനയും നിറഞ്ഞ പാതകളിലൂടെയുള്ള ഓട്ടവും ,ചാട്ടവും;കുന്നും കുഴിയും താണ്ടിയുള്ള നടത്തവും; വന്യജീവികളുമായുള്ള ഇണക്കവും പിണക്കവും ചേരുന്ന മധുരനൊമ്പര ഓർമ്മകൾ.

കേരളത്തിലെ വിവിധ പദ്ധതികളിൽ നിർണ്ണായക പങ്കുവഹിച്ച ഒരാളുടെ അനുഭവസമ്പത്തു പുതിയ തലമുറക്കു മുതൽക്കൂട്ടും മാർഗ്ഗദർശകവുമാകുമെന്നു കരുതുന്നു.
പൂർവ്വകാലകഥകളുടെ വർണ്ണചിത്രം തെളിഞ്ഞു വരുന്ന ഈ ഓർമ്മക്കുറിപ്പുകളിലേക്കുസ്വാഗതം.

Xxxxxxxxxxxxxxxxxx….Xxxxxxxxxxx……

4. ആദ്യ ശമ്പളം:-
ഇതു വാങ്ങി വീട്ടിൽ എത്തി. കുടുംബാംഗങ്ങൾ നിർദ്ദേശിച്ചത് പോലെ മരിച്ച ബന്ധുക്കൾക്ക് വേണ്ടി പൂജകൾ ഏർപ്പാടുചെയ്തു. ഒരു ചെറിയ സംഖ്യ പിതാവ് വാങ്ങി സൂക്ഷിച്ചു. ആർക്കു കൊടുത്തു എന്നും പ്രതികരണം എന്തായിരുന്നു എന്നും പിന്നീട് അറിഞ്ഞു. എൻറെ കുട്ടിക്കാലത്ത് ഒരാൾ വീട്ടിലെത്തും. കിണറിൽ നിന്ന് വെള്ളം കോരും. ഒരു മധുര പാനീയം ഉണ്ടാക്കും. എനിക്ക് അല്പം തരും. മധുരം കുറഞ്ഞോ കൂടിയോ എന്ന് ഞാൻ പറയണം. ചന്ത ദിവസങ്ങളിൽ മൂന്നു തവണയെങ്കിലും ഇത് ഉണ്ടാകും. ഞാൻ പള്ളിക്കൂടത്തിൽ പോയി തുടങ്ങിയപ്പോൾ ഈ പരിപാടി ഒഴിവു ദിനത്തിൽ മാത്രമായി. പിന്നീട് അതും നിന്നു. നരച്ച മുടിയും താടിയും നീട്ടി വളർത്തിയ ഒരു പഠാണി ആണ് ഈ ദാഹശമനക്കാരൻ.ഇന്ത്യയുടെ ഒരു സുഹൃദ് രാജ്യമായ പത്താൻ എന്ന നാട്ടിൽ നിന്ന് കുടിയേറിപ്പാർത്ത ഒരാളുടെ കൊച്ചുമകൻ ആയിരുന്നു ഇയാൾ. പഠാണിക്ക് ആൺമക്കൾ ഇല്ല. പെൺകുട്ടികളെയും ഭാര്യയെയും പണിക്ക് വിടുന്നത് അവരുടെ ആത്മാഭിമാനത്തെ തൊട്ടു കളിക്കുന്ന കാര്യമാണ്. അതുകൊണ്ട് പിന്നീട് അയാൾ സ്വയം യാചകനായി മാറി. അദ്ദേഹത്തിനാണ്
എൻറെ ആദ്യ ശമ്പളത്തിൽനിന്ന് ഒരു വിഹിതം ലഭിച്ചത്. 1000 വീടുകളിൽ നിന്ന് കിട്ടുന്ന തുകയ്ക്ക് തുല്യമായിരുന്നു അത്. ആളാകെ സന്തോഷത്തിലായി.എന്റെ വിവരങ്ങൾ കൗതുകത്തോടെ കേട്ടു. ‘ദൈവം രക്ഷിക്കട്ടെ’ എന്ന് അനുഗ്രഹിച്ചു. ആ രംഗം എൻറെ മനസ്സിലേക്ക് ഇടയ്ക്കിടെ ഓടി വരാറുണ്ട്.

✍മേരി ജോസ്സി മലയിൽ, തിരുവനന്തപുരം

Facebook Comments

COMMENTS

2 COMMENTS

  1. ജോണി അങ്കിൾ ആന്റിയുടെ മരണo നടന്ന കാലങ്ങളിൽ ഏറെ ദുഖിതനായിരുന്നു എന്ന് ഓർക്കുന്നു.ഇരിങ്ങാലക്കുടയിൽ നിന്ന് തൃശൂരിലേക്ക് ചേക്കേറിയ തെക്കെത്തല കുടുംബത്തിലെ ശാഖയെ കുറിച്ച് അറിയാൻ ആ കാലത്ത് ഞാൻ അദ്ദേഹത്തോട് സംസാരിക്കാറുണ്ടായിരുന്നു. ആന്റിയുടെ പെട്ടെന്നുള്ള കടന്നുപോകൽ അദ്ദേഹത്തിന് ഒരു പാട് വിഷമം ഉണ്ടാക്കി. എങ്കിലും എഴുത്തിലൂടെയും സ്നേഹം നിറഞ്ഞ മക്കളുടെ കരുതലും അദ്ദേഹത്തിന് വീണ്ടും പുതു ജീവൻ നൽകി. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഡെങ്കിപ്പനി, എലിപ്പനി വര്‍ധിക്കാന്‍ സാധ്യത അതീവ ജാഗ്രത: മന്ത്രി വീണാ ജോര്‍ജ്.

സംസ്ഥാനത്ത് കാലാവസ്ഥാ വ്യതിയാനം കാരണം ഡെങ്കിപ്പനി, എലിപ്പനി വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇനിയുള്ള 4 മാസങ്ങള്‍ വളരെ ശ്രദ്ധിക്കണം. പകര്‍ച്ച വ്യാധികള്‍ക്കെതിരെ ശക്തമായ...

മീന്‍എണ്ണ കഴിക്കുന്നവര്‍ക്ക് ഹൃദ്രോഗ സാദ്ധ്യത കുറവായിരിക്കുമെന്ന് പഠനം

മീന്‍എണ്ണ ഗുളിക അഥവാഫിഷ് ഓയില്‍സപ്ലിമെന്റുകളെക്കുറിച്ച് നാമെല്ലാം സുപരിചിതരാണ്. എണ്ണമയമുളള മത്സ്യങ്ങളായ സാല്‍മോണ്‍, വെളുത്ത മത്സ്യം, മത്തി എന്നിവയില്‍നിന്നും അവയുടെ തോലുകളില്‍നിന്നുമാണ് മീന്‍ എണ്ണ എടുക്കുന്നത്. ഇതിലൂടെ നമുക്ക് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങള്‍ ഏറെയാണ്....

ബസിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികൾ മരിച്ചു.

ചാവക്കാട്: ദേശീയപാത ചേറ്റുവയിൽ ബസിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികളുടെ വിയോഗ വാർത്ത നാടിനെ ഞെട്ടിച്ചു. കടപ്പുറം അഞ്ചങ്ങാടി വെളിച്ചെണ്ണപ്പടി സ്വദേശി മുനൈഫ് (32), ഭാര്യ മുംബൈ സ്വദേശി സുവൈബ (22) എന്നിവരാണ് മരിച്ചത്. കൊടുങ്ങല്ലൂര്‍-...

പാലക്കാട് കല്ലാംകുഴി സുന്നി പ്രവര്‍ത്തകരുടെ കൊല; 25 പ്രതികൾക്കും ഇരട്ടജീവപര്യന്തവും പിഴയും ശിക്ഷ വിധിച്ചു.

മണ്ണാർക്കാട്: കാഞ്ഞിരപ്പുഴ കല്ലാംകുഴിയില്‍ രണ്ട് സുന്നിപ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ 25 പ്രതികൾക്കും ഇരട്ട ജീവപര്യന്തവും 50,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. പാലക്കാട് ജില്ലാ ജുഡീഷ്യല്‍ ഫാസ്റ്റ് ട്രാക്ക്...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: