17.1 C
New York
Wednesday, September 22, 2021
Home Special സ്ലിംസ് നദി (നദികൾ സ്നേഹപ്രവാഹങ്ങൾ)

സ്ലിംസ് നദി (നദികൾ സ്നേഹപ്രവാഹങ്ങൾ)

✍സുജഹരി

വളർത്തുമൃഗങ്ങളെയും, മനുഷ്യരെയും വസ്തുവകകളുമൊക്കെ കാണാതാകുന്നതിനെപ്പറ്റി നമ്മൾ കേട്ടിട്ടുണ്ട്. പക്ഷേ ഒരു നദിതന്നെ കാണാതായാലോ ….?

നീലനിറത്തിൽ, മഞ്ഞുപോലെ തണുത്ത സ്ഫടികവസ്ത്രമണിഞ്ഞ്, കുതിച്ചൊഴുകിയിരുന്ന നദിയെ നാലേനാലു ദിവസം കൊണ്ട് കാണാതാവുന്നു. ഇരുപത്തിനാലു കിലോമീറ്റർ നീളത്തിൽ, നൂറ്റിഅൻപതോളംമീറ്റർ വീതിയിൽ കുതിച്ചൊഴുകിയിരുന്ന ഒരു നദി മുഴുവനായി വറ്റി വരണ്ടു പോകുന്നു.

മനുഷ്യരെപ്പോലെ തന്നെയായിരിക്കാം ഒരുപക്ഷെ, നദികളും ………
ലഭിച്ചിരുന്ന സ്നേഹവും പരിഗണനയും പരിചരണവും ലഭിക്കാതെ വരുമ്പോൾ അവയും വഴിമാറിപ്പോവുകയോ മാഞ്ഞുപോവുകയോ ചെയ്തേക്കാം ….!

‘റിവർ പൈറസി’ എന്ന ഈ പ്രതിഭാസം 2016 മേയ് 26നും 29നും ഇടയ്ക്ക് കാനഡയിലാണുണ്ടായത് .
അൽപമൊന്നു മലയാളീകരിച്ചു പറഞ്ഞാൽ ‘നദിയെ കൊള്ളയടിക്കൽ’! പേരു പോലെ തന്നെ നദിയെ, പ്രകൃതി തന്നെ ‘കൊള്ളയടിച്ച്’ ഇല്ലാതാക്കുന്നതാണ് സംഭവം.

അറിഞ്ഞിടത്തോളം അടുത്ത കാലത്തൊന്നും എവിടെയും റിവർ പൈറസി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യ ‘പുഴക്കൊള്ള’യാണിത്.

സമുദ്രനിരപ്പില്‍ നിന്ന് ആയിരക്കണക്കിന്
അടി ഉയരത്തിലുള്ള ‘കേസ്കാവുഷ്’ എന്ന മഞ്ഞുമലയില്‍ നിന്നും ഉൽഭവിച്ച്,
യുകോണിലൂടെ, ക്ലൂയൻ തടാകത്തിലെത്തി, ബെറിങ് കടലിടുക്കിലേയ്ക്ക്, നൂറ്റാണ്ടുകളായി ഒഴുകിക്കൊണ്ടിരുന്ന നദിയിലെ, ജലമെല്ലാം സമീപത്തൊഴുകിയിരുന്ന അൽസെക് എന്ന നദി, ‘കൊള്ളയടിച്ച്’, ആയിരക്കണക്കിന് കിലോമീറ്റര്‍ മാറി, വിപരീതദിശയില്‍ ഒഴുകി, ഗൾഫ് ഓഫ് അലാസ്ക വഴി, പസഫിക് സമുദ്രത്തിൽ പതിക്കുന്നു.

2017ന്റെ ആരംഭത്തിൽ സ്ലിംസ് നദീതടത്തിൽ പര്യവേഷണത്തിനായി എത്തിയ ടക്കോമ സർവകലാശാലയിലെ ജിയോളജിസ്റ്റുകളുടെ ഒരു സംഘമാണ് നദി അപ്രത്യക്ഷമായ വിവരം ആദ്യമറിഞ്ഞത്. സ്ലിംസിന്റെ തീരത്തെത്തിയ ശാസ്ത്രജ്ഞർക്ക് നദിയിൽ ഒരു തുള്ളി വെള്ളംപോലും കണ്ടെത്താനായില്ല !

തുടർന്നുനടത്തിയ അന്വേഷണത്തിൽ സ്ലിംസിന്റെ പ്രഭവസ്ഥാനത്തു ചെറിയൊരു തടാകം മാത്രമാണ് അവർക്ക് കണ്ടെത്താൻ കഴിഞ്ഞത്.

സാധാരണഗതയിൽ ഒരു നദി ഇല്ലാതാവുകയാണെങ്കിൽ തന്നെ അത് കാലക്രമേണയാണ് സംഭവിക്കാറ്!

വെറും നാലുദിവസംകൊണ്ട് ഇല്ലാതായ
സ്ലിംസിന്റെ തിരോധാനം ഉണർത്തിയ ആകാംക്ഷ മൂലം, അവർ പഠനം ആരംഭിച്ചു…..

പഠനറിപ്പോർട്ട് ഇങ്ങനെ പറയുന്നു.

‘നൂറ്റാണ്ടുകളായി, സ്ലിംസ് നദിയെ പരിപോഷിപ്പിച്ചിരുന്നത് ‘കസ്‌കാവുൾഷ്’ എന്ന ഭീമൻ മഞ്ഞുമലയാണ്. മഞ്ഞുമലകളിൽ, ഉരുകിപ്പോകുന്ന മഞ്ഞിനു പകരം പുതുതായി മഞ്ഞുകണങ്ങൾ കൂടിച്ചേരാറുമുണ്ട്. എന്നാൽ ആഗോളതാപനം മൂലം, മഞ്ഞുരുകൽ കൂടുകയും പുതിയ മഞ്ഞുകണങ്ങൾ എത്തിച്ചേരാതിരിക്കുകയും ചെയ്യുന്ന ‘ഗ്ലേഷ്യർ റിട്രീറ്റ്’ എന്ന അവസ്ഥ മൂലം. ‘കസ്കാവുൾഷ്’ മഞ്ഞുമല ചുരുങ്ങി, മറ്റൊരു ദിശയിലേക്ക് ചരിയുകയും, മഞ്ഞുമലയുടെ ഉള്ളിൽ ഒരു ദ്വാരം രൂപപ്പെടുകയും, സ്ലിംസ് നദിയിലേക്ക് ഒഴുകിയിരുന്ന വെള്ളമെല്ലാം ഈ വലിയ ദ്വാരത്തിലൂടെ സമീപത്തുള്ള ‘കസ്കാവുൾഷ്നദി’ വഴി അൽസെക് എന്ന നദിയിലേക്ക് ഒഴുകിപ്പോവുകയും ചെയ്തു……’

ലോകപൈതൃക പട്ടികയിൽ ഉൾപ്പെട്ട അൽസെക് നദി, ‘കട്ടെടുത്ത മുതലി’ൻ്റെ ബലത്തിൽ, ഇന്ന് ഏറെ സമ്പന്നയും പ്രതാപശാലിയുമായി ഒഴുകുന്നു.

കാനഡയുടെ ജനവാസം കുറഞ്ഞ പ്രദേശത്ത് സംഭവിച്ച ഈ പ്രതിഭാസം, മനുഷ്യ ജീവിതത്തെ കാര്യമായി ബാധിച്ചില്ലെങ്കിലും, നദിയെ ചുറ്റിപ്പറ്റിയുള്ള ആവാസവ്യവസ്ഥ പൂർണ്ണമായും തകിടം മറിയുകയാണുണ്ടായത്.

ചൂട് കൂടിയതുമൂലം മരുഭൂമിയായി മാറിയ നദിയിൽ ഇന്നുള്ളത് വെറും
പൊടിക്കാറ്റാണത്രെ !!

കാലാവസ്ഥാമാറ്റം ഭൂമിയിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്.
സ്ലിംസ് നദിക്കുണ്ടായ ദുർവിധി, കൂറ്റൻ മഞ്ഞുപർവതങ്ങളിൽ നിന്ന് ഉത്ഭവിക്കുന്ന മറ്റു നദികൾക്കും സംഭവിക്കാമെന്ന് ഭൗമശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നുണ്ട്. നമ്മുടെ ഗംഗയുൾപ്പടെ പല നദികളും, ഹിമാനികളുടെ സംഭാവനയാണെന്ന കാര്യം വിസ്മരിച്ചു കൂടാ ….

ഒരിയ്ക്കൽ, ഇവിടെ, ഈ ഭൂമിയിൽ ഉണ്ടായിരുന്നുവെന്നതിന്റെ സാക്ഷ്യപത്ര മായി, ഒരു കൊച്ചു കണ്ണീർതടാകത്തെ ലോകത്തിന് സമ്മാനിച്ച്, മാഞ്ഞുപോയ സ്ലിംസ്നദിയ്ക്ക് …. പ്രണാമം…

ഇന്ന് നീ ഇല്ലാതായെങ്കിലും, നീ പകർന്ന ‘സ്നേഹപ്രവാഹങ്ങൾ’ ഇന്നും അവശേഷിക്കുന്നു.
❤❤

✍സുജഹരി (കടപ്പാട്)

COMMENTS

1 COMMENT

 1. ഞാന്‍ രാജന്‍ കല്ലിങല്‍.
  കാനഡയിലുള്ള മഞ്ഞുമലയായ കേസ്കാവൂഷ്
  പര്‍വ്വതത്തില്‍ നിന്നും തുടക്കമിട്ടെഴുകിയിരുന്ന
  സ്ലിംസിന്‍റെ പതനം പ്രകൃതിയില്‍തന്നെ വേറിട്ടെരു
  കാഴ്ചയായിട്ടാണ് എനിക്ക് തോന്നുന്നത് . വെറും
  നാലുദിവസം കൊണ്ട് അപ്രത്യക്ഷ്യമാകുന്ന ഈ നദിയെ കുറിച്ചുള്ളത് ഒരു പുതിയ അറിവാണെനിക്ക്

  നദിതടസംസ്കാരത്തിന്‍റെ അറിവിലേക്ക് ശ്രദ്ധക്ഷണിച്ച പ്രിയ യുവഎഴുത്തുകാരിക്ക് അഭിനന്ദനങ്ങള്‍ .

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കാറില്‍ കടത്തുകയായിരുന്ന 17 കിലോ കഞ്ചാവുമായി മൂന്ന് പേര്‍ പിടിയില്‍.

കോഴിക്കോട് കൊടുവള്ളി വട്ടോളി സ്വദേശി കൂളിപൊയില്‍ ലിപിന്‍ ദാസ് (25), താമരശ്ശേരി അമ്പായത്തോട് ഇല്ലിക്കല്‍ ഷാജി (51), താമരശ്ശേരി തച്ചന്‍പൊയില്‍ അബ്ദുല്‍ ജലീല്‍ (38)എന്നിവരേയാണ് കൊണ്ടോട്ടി ഡിവൈഎസ്പി കെ അശ്റഫിന്റെ നേതൃത്വത്തതിലുള്ള പ്രത്യേക...

നോർത്ത് ഫിലാഡൽഫിയയിലെ സ്കൂളിന് പുറത്ത് 15 വയസ്സുള്ള ആൺകുട്ടിക്ക് വെടിയേറ്റു

നോർത്ത് ഫിലാഡെൽഫിയാ: നോർത്ത് ഫിലാഡൽഫിയയിലെ ഒരു സ്കൂളിന് പുറത്ത് ഒരു 15വയസ്സുള്ള ആൺകുട്ടിക്ക് വെടി വെച്ച് പരിക്കേറൽപ്പിച്ചു. ചൊവ്വാഴ്ച (ഇന്ന്) മാസ്റ്റർ സ്ട്രീറ്റിലെ 2300 ബ്ലോക്കിൽ പ്രവർത്തിക്കുന്ന വോക്സ് ബിഗ് പിക്ചർ ഹൈസ്കൂളിന്...

ചീസ്സ്റ്റീക്ക് കടയ്ക്ക് പുറത്ത് നടന്ന കൊലപാതകത്തിൽ 2 പ്രതികൾ അറസ്റ്റിൽ; 2 പേർക്കായി അന്വേഷണം തുടരുന്നു.

ഫിലാഡൽഫിയ - സൗത്ത് ഫിലാഡൽഫിയയിലെ പാറ്റ്സ് സ്റ്റീക്കിന് പുറത്ത് നടന്ന മാരകമായ വഴക്കിനെത്തുടർന്നുണ്ടായ കൊലപാതകത്തിൽ നാല് പ്രതികളിൽ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മറ്റ് രണ്ട് പ്രതികളെ കണ്ടെത്താനായുളള അന്വേഷണം പോലീസ്...

ന്യൂജേഴ്‌സിയിൽ എല്ലാ ശിശുസംരക്ഷണ ജീവനക്കാരും പ്രതിരോധ കുത്തിവയ്പ് നടത്തുകയോ ആഴ്ചതോറും കോവിഡ് പരിശോധന നടത്തുകയോ വേണം

ശിശുസംരക്ഷണ കേന്ദ്രങ്ങളിലെ ജീവനക്കാർക്ക് നവംബർ 1 - നകം കൊറോണ വൈറസിനെതിരെ പ്രതിരോധ കുത്തിവയ്പ്പ് എടുക്കണം. അല്ലെങ്കിൽ പ്രതിവാര കോവിഡ് പരിശോധനയ്ക്ക് തയ്യാറാവണം എന്ന നിയമം ഗവർണർ ഫിൽ മർഫി തിങ്കളാഴ്ച പ്രഖ്യാപിച്ചു. വെള്ളിയാഴ്ച...
WP2Social Auto Publish Powered By : XYZScripts.com
error: