17.1 C
New York
Thursday, October 28, 2021
Home Special സ്നേഹപൂർവ്വം എഴുത്തുപെട്ടിക്ക്….. (ഓർമ്മകുറിപ്പ്)

സ്നേഹപൂർവ്വം എഴുത്തുപെട്ടിക്ക്….. (ഓർമ്മകുറിപ്പ്)

✍സി.ജി. ഗിരിജൻ ആചാരി തോന്നല്ലൂർ

എനിക്ക് 12വയസുള്ളപ്പോൾ മുതൽ ഞാൻ കത്തെഴുതി തുടങ്ങിയതാണ്… ആകാശവാണി തിരുവനന്തപുരം നിലയത്തിന്റെ “എഴുത്തുപെട്ടി”യിലേക്ക് 15പൈസയുടെ പോസ്റ്റുകാർഡിലാണ് എഴുത്തുകൾക്കു തുടക്കം… അന്ന് റേഡിയോയിലെ പ്രോഗ്രാമുകൾ എല്ലാം തന്നെ കേൾക്കുമായിരുന്നു… ആ പ്രോഗ്രാമുകളെക്കുറിച്ചുള്ള അഭിപ്രായങ്ങൾ എഴുത്തുപെട്ടി,c/o സ്റ്റേഷൻ ഡയറക്ടർ, ആകാശവാണി, പോസ്റ്റ്‌ ബോക്സ്‌ നമ്പർ -403
തിരുവനന്തപുരം -695014 എന്ന വിലാസത്തിലേക്ക് അയക്കുന്ന പോസ്റ്റ്‌ കാർഡ് ആഴ്ചയിൽ ഒരു ദിവസം എഴുത്തുപെട്ടിയിലെ കത്തുവായനയിലൂടെ പേര് ചൊല്ലി കേൾക്കുമ്പോൾ ഉള്ള സന്തോഷം ഇന്നും മറക്കാൻ കഴിയില്ല..രാത്രി 8മണിക്കുള്ള എഴുത്തുപെട്ടി കേൾക്കാൻ വീട്ടിൽ എല്ലാവരും കാത്തിരിക്കും.. കൂട്ടു കുടുംബമായതിനാൽ അംഗങ്ങളും കൂടുതൽ…

അടുത്തതായ് സി. ജി. ഗിരിജൻ ആചാരി തോന്നല്ലൂർ എഴുതിയ കത്തു വായിക്കാം എന്ന് പറയുമ്പോൾ മുത്തശ്ശിയുടെയും അപ്പന്റെയും അമ്മയുടെയും മുഖത്തു വിരിയുന്ന ചിരിക്ക് ഒരു പ്രത്യേക ചന്തമുണ്ടായിരുന്നു… ഒരു 12 വയസ്സുകാരന് അഭിമാനിക്കാൻ അത് ധാരാളം… പിറ്റേ ദിവസം സ്കൂളിലേക്ക് പോകുമ്പോൾ കൂട്ടുകാരുടെ കമന്റ് “ഇന്നലെ റേഡിയോയിൽ നിന്റെ പേര് കേട്ടല്ലോ..?” എന്ന്.. ഉടനെ ഒന്നുമാറിയാത്തതുപോലെ കുറുമ്പോടെയുള്ള മറുപടി എന്റെ വക.. “ഉവോ…ഞാൻ കേട്ടില്ലാട്ടോ… എന്താ റേഡിയോയിൽ പറഞ്ഞത്..?” അവരുടെ നാവിൽനിന്നും എന്റെ കത്തിന്റെ അഭിപ്രായം പറഞ്ഞതു കേൾക്കാനുള്ള ഒരു കൊതി. പിന്നീട് മഹിളാലയം, യുവവാണി ഇതിലും കത്തുകൾ വായിക്കുന്നത് വന്നപ്പോൾ അതിലേക്കും കാർഡുകൾ പോസ്റ്റ്‌ ചെയ്യുമായിരുന്നു…

ആകാശവാണി റേഡിയോ നാടകോത്സവത്തിലെ നാടകങ്ങൾ എല്ലാം കേട്ട് അഭിപ്രായം കുറിക്കുന്നതും പതിവായി.. നാടകോത്സവത്തെക്കുറിച്ചുള്ള കത്തുകൾ വായിക്കുന്ന പ്രേത്യേക എഴുത്തുപെട്ടി പ്രോഗ്രാമുകളിലും കത്തുകൾ അയച്ചു.. അതും വായിച്ചു കേൾക്കുമായിരുന്നു… ആദ്യമൊക്കെ ആകാശവാണി റേഡിയോ നാടകോത്സവത്തിന്റെ പ്രോഗ്രാം ലിസ്റ്റൊന്നും അയക്കില്ലായിരുന്നു.. പിന്നീട് ഓരോ ദിവസത്തെ നാടകത്തിന്റെ പേരും ഏതു നിലയമാണ് അവതരിപ്പിക്കുന്നതെന്നും സമയം എപ്പോൾ എന്നുമുള്ള കാര്യങ്ങൾ ചേർത്തുള്ള നോട്ടീസ് അയച്ചുതരുമായിരുന്നു…. നാടകം കേട്ടുള്ള അഭിപ്രായങ്ങൾ അല്പം വലുതാകുന്നതുകൊണ്ട് അത് ഇൻലെൻഡ്, പോസ്റ്റ്‌ കവർ എന്നിവയിലൂടെ അയക്കാൻ തുടങ്ങി… ശരിക്കും കത്തെഴുതാൻ പഠിപ്പിച്ചത് ആകാശവാണിയാണ്… ആകാശവാണിയിൽ കത്തുകൾ എഴുതി തുടങ്ങിയ എനിക്ക് പിന്നീട് ആകാശവാണി തിരുവനന്തപുരം, ദേവികുളം, കൊച്ചി നിലയങ്ങളിൽ കവിതകൾ അവതരിപ്പിക്കുവാൻ അവസരംകിട്ടിയതും ഭാഗ്യമായി കാണുന്നു..

1985-ൽ തൃശൂർ സാഹിത്യ അക്കാദമിയിൽ വച്ചു കൂടിയ ആകാശവാണി റേഡിയോ ശ്രോതാക്കളുടെ സംഘടനയായ “ആൾകേരള റേഡിയോ ലിസണേഴ്സ് അസ്സോസിയേഷൻ “ഇപ്പോളും പ്രവർത്തനമുണ്ട്…

അതോടൊപ്പം വിവിധ മിനിമാഗാസിനുകളിലും ആഴ്ചപ്പതിപ്പുകളിലും നുറുങ്ങുകളും കത്തുകളും എഴുതുന്ന രീതികൾ തുടർന്നു.. ഏറ്റവും കൂടുതൽ കത്തുകൾ എഴുതിയിട്ടുള്ളത് പോസ്റ്റുകാർഡിലും ഇൻലെന്റിലും…ആ ഇടയ്ക്ക് മാതൃഭൂമി പത്രത്തിലെ പരസ്യക്കോളത്തിൽ ചില തൂലികാസൗഹൃദ മാസികകളുടെ പരസ്യങ്ങൾ വന്നിരുന്നു.. അതിൽ നമ്മുടെ അഡ്രെസ്സ് പ്രസിദ്ധീകരിക്കും.
അതോടൊപ്പം നമ്മുടെ പേരും അഡ്രെസ്സും വന്നിട്ടുള്ള മാസിക ഉൾപ്പെടെ ഏതാനും മാസികകൾ അയച്ചുതരും. അതിൽ കേരളത്തിലും വെളിയിലുമുള്ള ധാരാളംപേരുടെ അഡ്രെസ്സുകളുണ്ടാകും.അതിലെ അഡ്രെസ്സുകളിൽ പോസ്റ്റുകാർഡിലും ഇൻലെന്റിലും കത്തുകൾ അയക്കും… കുറയൊക്കെ റിപ്ലെ കിട്ടും.. അത് കിട്ടുമ്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ… അങ്ങനെ എത്രയൊ സൗഹൃദങ്ങൾ ഇന്നും തുടരുന്നു.

അന്ന് പരിചയപ്പെട്ട ചില സൗഹൃദങ്ങളിൽ എഴുത്തുകാരനായ ശ്രീ. ആലാരാജൻ,പടയണിക്കലാകാരന്മാരായ ഓച്ചിറ സജികുമാർ, സുനിൽ തുടങ്ങി അങ്ങനെ ഒരു പത്തിരുപതുപേർ ഇപ്പോഴുമുണ്ട്…ഇന്നു കാലം ഒരുപാട് മാറി.. മാസികകൾക്കും ആഴ്ചപതിപ്പുകൾക്കുവരെ ഫോൺകോളും വാട്സപ്പ് മെസ്സേജുകളും മെയിലുകളും മതി… ആകാശവാണിയിലും പ്രോഗ്രാമുകളിൽ ഗാനങ്ങൾ ആവശ്യപ്പെട്ടുകൊണ്ടുള്ള രഞ്ജിനിയിലേക്കും മറ്റു എഫ് എം നിലയങ്ങളിലെ പ്രോഗ്രാമുകൾക്കും ഫോൺകോളും വാട്സാപ്പ് സന്ദേശങ്ങളും മതി…

എത്ര മാറ്റങ്ങൾ വന്നാലും കത്തെഴുത്തിന്റെ സുഖം ഒന്നു വേറെ തന്നെയാണ്… കൂട്ടുകാർക്ക് കത്തുകൾ അയച്ചിട്ട് അത് ഒരാഴ്ചയോളം കാത്തിരുന്നിട്ടും മറുപടി കിട്ടാതെവരുമ്പോഴുള്ള ഒരു ആവലാതി… കിട്ടിക്കഴിയുമ്പോൾ വൈകാനുള്ള കാരണങ്ങൾ പറഞ്ഞുകൊണ്ടുള്ള തുടക്കം വായിക്കുന്നതും പിന്നെ അതിനെല്ലാം മറുപടി അയക്കുന്നതും ഒരു സുഖമുള്ള അനുഭൂതി തന്നെ… ഇന്ന് മിനിറ്റുകൾക്കുള്ളിൽ വിവരങ്ങൾ കൈമാറുന്ന സാങ്കേതിക വിദ്യകൾ വന്നുവെങ്കിലും… എത്രയും സ്നേഹം നിറഞ്ഞ __ന്… എന്നു തുടങ്ങികൊണ്ടുള്ള കത്തെഴുത്തിന്റെ ഓർമ്മകൾക്ക് എന്നും സുഗന്ധംതന്നെ….

പോസ്റ്റ്‌കാർഡ്, ഇൻലെന്റ്, കല്യാണക്കുറികൾ, പോസ്റ്റ്കവറുകൾ…. എല്ലാം ഓർമ്മകളാകുന്ന ഈ കാലഘട്ടത്തിൽ മനസ്സിലോർത്തുവയ്ക്കാൻ ഒരു തപാൽദിനംകൂടി വന്നു ചേർന്നതിൽ സന്തോഷം പങ്കുവെച്ചുകൊണ്ട് നിർത്തുന്നു…

സ്നേഹപൂർവ്വം,

സി.ജി. ഗിരിജൻ ആചാരി തോന്നല്ലൂർ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി.

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി  പിണറായി വിജയന്‍.വിചാരണ കൂടുതല്‍ ശിശു സൗഹൃദമാക്കുന്നതിന് ഉദ്യോഗസ്ഥർക്ക് ഹൈക്കോടതിയുടെ സഹായത്തോടെ പരീശലനം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരാകേണ്ടിവന്നവർക്ക് നിയമ പരിരക്ഷ, സംരക്ഷണം...

കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം.

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സിഎംഡിയും ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം. ശനിയാഴ്ച വീണ്ടും ചര്‍ച്ച നടത്തും. നവംബര്‍ അഞ്ചിന് പ്രഖ്യാപിച്ചിട്ടുള്ള പണിമുടക്ക് ഉള്‍പ്പെടെയുള്ള സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് യൂണിയനുകള്‍...

എരുമേലിയില്‍ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ ഒ​രു ഓ​ട്ടോ​റി​ക്ഷ​യും ര​ണ്ടു ബൈ​ക്കും ഒ​ലി​ച്ചു​പോ​യി.

കോ​ട്ട​യം: ശബരിമല വനമേഖലയോട് അടുത്തു കിടക്കുന്ന എരുമേലിയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായി. ശക്തമായ മഴ തുടരുന്ന എരുമേലി പഞ്ചായത്തിലെ എയ്ഞ്ചല്‍ വാലി, പളളിപ്പടി, വളയത്ത് പടി എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്.എ​രു​മേ​ലി പ​ഞ്ചാ​യ​ത്തി​ലെ എ​യ്ഞ്ച​ല്‍​വാ​ലി​യി​ല്‍...

അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചു.

കൊല്ലം : ശാസ്താംകോട്ടയിൽ അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി പൊലീസിന്റെ പിടിയിലായി. തേവലക്കര, മുള്ളിക്കാലയിൽ വാടകക്ക് താമസിക്കുന്ന മൊട്ടയ്ക്കല്‍ സ്വദേശിയായ അബ്ദുള്‍ വഹാബ്...
WP2Social Auto Publish Powered By : XYZScripts.com
error: