17.1 C
New York
Monday, October 18, 2021
Home Special സ്ത്രീ സ്വാതന്ത്ര്യവും യഥാർത്ഥതയും (ലേഖനം)

സ്ത്രീ സ്വാതന്ത്ര്യവും യഥാർത്ഥതയും (ലേഖനം)

സമൂഹത്തിൽ പുരുഷന് എത്രമാത്രം സ്ഥാനമുണ്ടോ സ്ത്രീക്കും അത്രതന്നെ സ്ഥാനമുണ്ടെന്ന് അവകാശപ്പെടുന്നു. മാതൃദേവോ ഭവ എന്നാണല്ലോ ഭാരതീയ സംസ്കാരം. പരസ്ത്രീയെ പോലും ദേവതയ്ക്ക് തുല്യമായി കാണുന്നുവെന്ന് സാരം.ശരീരഘടന യാണ് സ്ത്രീയേയും പുരുഷനെയും വേർതിരിക്കുന്നത്. പണ്ടത്തേക്കാൾ ഏറെ സ്വാതന്ത്ര്യം ഇന്നത്തെ സ്ത്രീകൾക്കുണ്ട്. വന്നിരുന്നു സ്വാതന്ത്രം കൊതിക്കുന്നവരുമുണ്ട്. സാമൂഹ്യരംഗത്തും വിദ്യാഭ്യാസരംഗത്തും പുരോഗതി കൈവരിച്ചിരിക്കുന്നു. ഇന്ത്യൻ സ്ത്രീകളുടെ ശരാശരി ജീവനകാലം 27നും 30 നും ഇടയിലായിരുന്നു. ഇന്ന് അറുപതുകളിൽ എത്തി. സ്വാതന്ത്ര്യത്തിനു മുമ്പ് സ്ത്രീ വിദ്യാഭ്യാസം നേടിയവർ 2% ആയിരുന്നു. ഇന്ന് 59% ഉണ്ട്. ശൈശവ വിവാഹം നിർത്തലാക്കാൻ സാധിച്ചു. സതി പോലുള്ള ദുരാചാരങ്ങളിൽ നിന്ന് ഇന്ത്യ മുക്തി നേടി.

ഇന്ത്യൻ സ്ത്രീകളുടെ സഹനശക്തിയും ക്ഷമയുംപുരുഷനെ മുകളിലാണെന്ന് ഗാന്ധിജി പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഇന്ത്യയിൽ എന്നും പുരുഷാധിപത്യമായിരുന്നു. സ്ത്രീധന സമ്പ്രദായവും അടുക്കളയും വീട്ടുജോലികളും സ്ത്രീകളുടേത് മാത്രമായിരുന്നു. 60 വർഷത്തിനുശേഷവും ഇന്ത്യൻ സ്ത്രീകൾ തെരുവിലേക്ക് മാംസ വ്യാപാര കേന്ദ്രങ്ങളിലേക്കും തള്ളപ്പെടുന്ന അവസ്ഥയുണ്ടായിരുന്നു. സ്വത്തു കാര്യത്തിൽ പോലും സ്ത്രീകൾ അവഗണന നേരിട്ടു. 1980 കളിൽ നവവധുക്കൾ സ്റ്റൗ പൊട്ടിത്തെറിച്ച് മരിക്കുന്ന സാഹചര്യമുണ്ടായിരുന്നു. അതിന്റെ മറുവശം ചികഞ്ഞപ്പോൾ സ്ത്രീധന പ്രശ്നമാണ് കാരണം. വിവാഹമോചനം വന്നതോടെ അത്തരം സാഹചര്യങ്ങളിൽ സ്ത്രീകളുടെ ആത്മഹത്യകളും കുറഞ്ഞു.

UN പ്രസിദ്ധീകരിച്ച ആഗോള ലിംഗസമത്വ സൂചികയിൽ 159 രാജ്യങ്ങളിൽ 125ആം സ്ഥാനത്താണ് ഇന്ത്യ. സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം പെരുകുമ്പോഴും ഭൂരിഭാഗം കേസിലും കുറ്റവാളികൾ ഇഷ്ടപ്പെടുന്നില്ല. ഇരകളാക്കപ്പെടുന്നവരെ പുനരധിവസിപ്പിക്കാനും മറ്റുമായി പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കുകയോ അതിന് വേണ്ടി മാറ്റിവച്ച ഫണ്ട് ഫലപ്രദമായി ഉപയോഗിക്കുകയോ ചെയ്തിരുന്നില്ല. ഇന്ത്യയിൽ പ്രധാന 17 സംസ്ഥാനങ്ങളിലെ ജനനലിംഗാനുപാതം കുറയുകയാണെന്ന് നീതി അയോഗ് റിപ്പോർട്ടിൽ അവതരിപ്പിച്ചിട്ടുണ്ടായിരുന്നു.

സാമൂഹിക പരിഷ്കർത്താക്കളുടെ പ്രവർത്തനഫലമായി ഇന്ത്യയിൽ സ്ത്രീ പ്രസിഡന്റ്, പ്രധാനമന്ത്രി, ലോകസഭാ സ്പീക്കർ, പ്രതിപക്ഷ നേതാവ്, കേന്ദ്ര മന്ത്രിമാർ, സംസ്ഥാന മുഖ്യമന്ത്രിമാർ, ഗവർണർമാര്, തുടങ്ങിയ ഉയർന്ന സ്ഥാനം വഹിക്കുന്നുണ്ട്. ഇന്ത്യൻ ഭരണഘടന സ്ത്രീയുടെ സുരക്ഷ ഉറപ്പ് വരുത്തുന്നു. എന്നിരുന്നാലും ബലാത്കാരത്തിലൂടെ അക്രമണാത്മകമായി അവരെ ഇരയാക്കുന്നു. ആസിഡ് ആക്രമണം, വൈവാഹിക ബലാൽസംഗം, ബാലികമാരെ ലൈംഗീക തൊഴിലാളിയാക്കുക ഇവയൊക്കെ സ്ത്രീകൾ ഇന്നും അഭിമുഖീകരിക്കുന്നു.കേരളം കൈവരിച്ച സാമൂഹിക പരിഷ്കരണ നേട്ടങ്ങൾ നിലനിർത്തുന്നതിനും സ്ത്രീ -പുരുഷ സമത്വം ഉറപ്പ് വരുത്തുന്നതിനായി 2019ജനുവരി 1 ന് നവോത്ഥാന മൂല്യ സംരക്ഷണ പദ്ധതിയുടെ നേതൃത്വത്തിൽ കേരള സർക്കാർ കാസറഗോഡ് മുതൽ തിരുവനന്തപുരം വരെ 620കിലോമീറ്റർ ദൂരത്തിൽ സ്ത്രീകൾ അണിനിരന്ന് കൈകൾ കോർത്തു തീർത്ത മതിലാണ് വനിതാമതിൽ. 2020 സ്ത്രീ സുരക്ഷ വർഷമായി ആചരിച്ചിരുന്നു. സ്ത്രീകൾക്കെതിരെ സമൂഹത്തിൽ വർധിച്ചു വരുന്ന ലൈംഗീകാതിക്രമങ്ങൾ ചെറുക്കുന്നതിൽ സർക്കാർ രൂപം നൽകിയ പദ്ധതിയാണ് നിർഭയ. നിർഭയ ദിനമായ ഡിസംബർ 29ന് “പൊതുയിടം എന്റേതും “സന്ദേശമുയർത്തിയിരുന്നു.

സ്ത്രീ സ്വാതന്ത്ര്യത്തിനു വേണ്ടി പ്രയത്നിക്കുന്നവരെ ഫെമിനിസ്റ്റുകൾ എന്ന് വിളിച്ചു കളിയാക്കുമ്പോൾ അല്പന് അർത്ഥം കിട്ടിയാൽ അർദ്ധരാത്രിയിലും കുടപിടിക്കും എന്നത് പോലെ സ്വാതന്ത്ര്യം മുതലാക്കുന്ന സ്ത്രീകളെയും കാണാവുന്നതാണ്. അതിന് ഉത്തമ ഉദാഹരണമാണ് ഫോട്ടോഷൂട്ട്‌ എന്ന പേരിൽ പ്രചരിക്കുന്ന ചില ചിത്രങ്ങൾ. മറ്റുള്ളവരിൽ കാമാസക്തി വർധിപ്പിക്കും വിധം തുണിയുടെ അളവ് കുറച്ചു ശരീരഭാഗങ്ങൾ പ്രദർശിപ്പിച്ച ഇത്തരം സംഭവങ്ങൾ സ്വാതന്ത്ര്യം മുതലെടുക്കുന്നതായാണ് പലപ്പോഴും തോന്നിയിട്ടുള്ളത്.

ശാരിയദു

COMMENTS

1 COMMENT

 1. നന്നായി പറഞ്ഞു. ലിംഗസമത്വം എന്നു പറയുമ്പോൾ സമത്വത്തിന് വനിതകൾ തന്നെ എതിരാണെന്നാണ് എൻ്റെ വാദം.

  കാരണം ബസ്സിൽ റിസർവ് ചെയ്യപ്പെടാത്ത ഒരു സീറ്റിൽ ഞാൻ തനിച്ചുഇരിക്കുകയും ,ബസ്സിൻ്റെ ഏറ്റവും പുറകെയുള്ള സീറ്റിലേക്ക് ചൂണ്ടി കാണിച്ച് എഴുന്നേൽക്കാൻ പറയുകയും പുറകിലേക്ക് മാറ്റി ഇരുത്തുകയും ചെയ്യുന്നതിനെ ലിംഗസമത്വം എന്നു പറയാനാകുമോ?

  നാട്ടിൽ കുറെ ഞരമ്പൻ രോഗികളുണ്ടാകാം. എന്നു കരുതി എല്ലാ ആണുങ്ങളെയും അങ്ങനെ കാണുന്നത് ശരിയല്ല.

  ഞാൻ തനിച്ചിരുന്ന ആ സീറ്റിൽ ഒരമ്മയോ, അനിയത്തിയോ, ചേച്ചിയോ ആരുമായിക്കോട്ടെ എൻ്റെ അരികിൽ കൂടെ ഇരുന്നാൽ എന്താ കുഴപ്പം എന്നു എനിക്ക് മനസ്സിലാവുന്നില്ല.

  ഇങ്ങനെയൊക്കെ പ്രവർത്തികൾ വനിതകൾ ചെയ്യുമ്പൊ തന്നെ സമത്വം ഇല്ലാതെ പോവുന്നു.

  മാത്രമല്ല ബസ്സിനകത്ത് പുരുഷരേക്കാൾ സീറ്റ് സംവരണം കൂടുതൽ സ്ത്രീകൾക്കാണ്.

  എന്നിട്ടും കൂടിയാണ് ഇത്തരം പ്രവർത്തികൾ എന്നും കൂടി ചിന്തിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

സിബിഎസ്ഇ 2021-22 വര്‍ഷത്തെ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാത്തീയതികള്‍ പ്രഖ്യാപിച്ചു.

ന്യൂഡല്‍ഹി: സിബിഎസ്ഇ 2021-22 വര്‍ഷത്തെ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാത്തീയതികള്‍ പ്രഖ്യാപിച്ചു. സിബിഎസ്ഇ പത്താം ക്ലാസിലെ ആദ്യടേം പരീക്ഷ നവംബര്‍ 30 മുതല്‍ ഡിസംബര്‍ പതിനൊന്ന് വരെ നടക്കും. പന്ത്രണ്ടാം ക്ലാസ് പരീക്ഷ...

അഗ്‌നിക്കിരയായ വീട്ടില്‍ കത്തികരിഞ്ഞ നിലയില്‍ വൃദ്ധന്റെ ജഡം.

കോതമംഗലം നീണ്ടപാറ ചെമ്പന്‍കുഴി കുന്നത്ത് ഗോപാലന്‍ ( 99) ആണ് മരണമടഞ്ഞത്. ഇന്ന് വൈകിട്ട് 3 മണിയോടെയാണ് സംഭവം. വീടിന് സ്വയം തീയിട്ട് ഇയാള്‍ ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് പൊലീസിന്റെ പ്രാഥമീക നിഗമനം. ഓടിട്ട...

എംജി: പരീക്ഷകൾ മാറ്റി.

മഹാത്മാഗാന്ധി സർവ്വകലാശാല ഒക്ടോബർ 22, വെള്ളിയാഴ്ചവരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു.പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

കുളത്തിൽ കാൽ വഴുതിവീണ് വിദ്യാർത്ഥി മരിച്ചു.

കുളത്തിൽ കാൽ വഴുതിവീണ്  വിദ്യാർത്ഥി മരിച്ചു. കറുകച്ചാൽ പച്ചിലമാക്കൽ ആറ്റുകുഴിയിൽ ജയചന്ദ്രൻ്റെ മകൻ അരവിന്ദ് (19) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം 4.30 യോടെയായിരുന്നു സംഭവം. കൂട്ടുകാരുമൊത്ത് പ്ലാച്ചിക്കൽ ഭാഗത്തുള്ള സ്വകാര്യ വ്യക്തിയുടെ കുളത്തിൽ കുളിക്കാനെത്തിയതായിരുന്നു അരവിന്ദ്....
WP2Social Auto Publish Powered By : XYZScripts.com
error: