17.1 C
New York
Tuesday, June 22, 2021
Home Special സ്ത്രീയും, സമൂഹവും (ലേഖനം) ദേവി മനു

സ്ത്രീയും, സമൂഹവും (ലേഖനം) ദേവി മനു

സ്ത്രീ എന്നാൽ ദേവത, സാക്ഷാൽ മഹാദേവിയുടെ അവതാരം ശ്രീയുടെ അംശമെന്നു പറയുന്നവർ നാം ഭാരതീയർ .

വീട്ടിൽ മുതിർന്നവളായി ജനിച്ചാൽ ഇളയ സഹോദരങ്ങൾക്ക് അമ്മ. സഹോദരങ്ങൾക്കു വേണ്ടി സർവ്വം ത്യജിക്കുന്നവൾ.
മാതാ പിതാക്കളുടെ ആഗ്രഹത്തിനു വഴങ്ങി താലിയ്ക്ക് കഴുത്ത് നീട്ടി കൊടുക്കുന്നവൾ.

ഭർത്താവ്, മക്കൾ, എന്നിവർക്കായി ജീവിതം ഉഴിഞ്ഞ് വെയ്ക്കുന്നവൾ.
രാവും പകലും അടുക്കളയിൽ നീറിപുകയുന്നവൾ.
മക്കളെ പഠിക്കാനും ചിന്തിക്കാനും പഠിപ്പിക്കുന്നവൾ, കുട്ടികളുടെ ആദ്യ ഗുരു.
അമ്മ, ഭാര്യ, മകൾ, സഹോദരി, അമ്മായിഅമ്മ എന്നിങ്ങനെ എത്രയെത്ര റോളുകളാണ് സ്ത്രി കൈകാര്യം ചെയ്യുന്നത് .

ശൈശവത്തിൽ അച്ഛന്റെ, യൗവനത്തിൽ ഭർത്താവിന്റെ, വാർദ്ധക്യത്തിൽ മക്കളുടെ സംരക്ഷണത്തിൽ കഴിയുന്നവൾ . അവൾ അബലയാണ് ,ദുർബലയാണ് എന്നാണ് സമൂഹം പറയുന്നത്.
ഒരിക്കലും ചെന്നെത്താൻ സാധിക്കില്ല എന്നു കരുതിയ പല പല മേഖലകളിലും തങ്ങളുടെ സാന്നിദ്ധ്യംഅരക്കിട്ടുറപ്പിക്കാൻ സ്ത്രീകൾക്ക് കഴിഞ്ഞിട്ടുണ്ട്. എന്നിട്ടും
അബലയും,ദുർബലയുമായിട്ടാണ് നമ്മുടെ സമൂഹം ഇന്നും സ്ത്രീയെ കാണുന്നത് “
സ്ത്രീ ഇന്നും എന്നും അപമാനിക്കപ്പെടുന്നു……….
എല്ലാത്തരത്തിലുള്ള പരിഷ്ക്കാരങ്ങളും നമ്മുടെ ഇന്നത്തെ സമൂഹം സ്വീകരിച്ചു കഴിഞ്ഞു.അങ്ങനെ പരിഷ്കരിക്കപ്പെട്ടു എന്ന അവകാശപ്പെടുന്ന സമൂഹമേ….ഒരു ചോദ്യം
സ്ത്രീകൾക്ക് സമൂഹത്തിലുള്ള വിലയെന്ത്???

ഭോഗ വസ്തുവും, ത്യാഗം ചെയ്യുന്നവളും
ഇതാണോ സ്ത്രീയുടെ ഇന്നത്തെപദവി.സ്ത്രീകളിൽ അധികവുംവിദ്യാഭ്യാസം നേടിയവരായിട്ടു കൂടി
പലരും ഇന്നും ചൂഷണത്തിന് ഇരകളാണ്.
കുടുംബത്തിന്റെ നന്മ മാത്രമാഗ്രഹിച്ച്
സ്വപ്നങ്ങളെല്ലാം ത്യജിച്ച് മറ്റുള്ളവർക്കായി ജീവിക്കുന്നവളെ
ഒടുവിൽ കുടുംബവും തള്ളിപറയാറുണ്ട്
തനിക്ക് ഒരു വ്യക്തിത്വമുണ്ട് എന്നു പോലും ഓർക്കാതെ അടിമയെ പോലെ കഴിയാൻവിധിക്കപ്പെട്ടവർ. “എത്രയായാലും നീയൊരു പെണ്ണല്ലേ “എന്നു പറയുന്നവർ സ്വന്തം ഗൃഹങ്ങളിൽ പോലുമുണ്ട്..

നാം എത്ര പുരോഗതി
നേടിയെന്നു പറഞ്ഞാലും, നമ്മുടെ സങ്കുചിത മനോഭാവങ്ങൾക്ക് ഇന്നും ഒരു മാറ്റവും സംഭവിച്ചില്ല.
സ്വാശ്രയരല്ലാത്തവരിലാണ് ഗാർഹിക പീഢനങ്ങളും,മറ്റുംകൂടുതൽ കാണപ്പെടുന്നുത്.

പീഢനങ്ങൾക്ക് ഏറെ പ്രശ്സതി നേടിയ സമൂഹമാണ് ഇന്ന് നമ്മുടേത്. ലിംഗനീതി, ലിഖിതങ്ങളിൽ മാത്രമൊതുങ്ങി നിൽക്കുന്നു.. പുരോഗമന സമൂഹത്തിൽ
അസമത്വവും , വിവേചനങ്ങളും സ്ത്രീയുടെ നേരെ ഇന്നും നടമാടികൊണ്ടിരിക്കയാണ്. മനസ്സിനെ മരവിപ്പിച്ച എത്രയെത്ര ബാലികാ പീഢനങ്ങളും,മരണങ്ങളുമാണ് നാം കണ്ടത്. അഭിമാനത്തെ ചോദ്യം ചെയ്യുക വഴിഎത്രയെത്ര ജീവനുകളെയാണ് ആത്മഹത്യയിലേയ്ക്ക് നയിച്ചത്..

അങ്ങനെയുള്ള നമ്മുടെ ഈ സമൂഹത്തിൽ സ്ത്രീയുടെസ്ഥാനമെന്ത്??
സമൂഹത്തിൽസ്ത്രീകളുടെ ഇന്നത്തെ അവസ്ഥയും, മാന്യതയുംഈ ചോദ്യത്തിനുള്ള ഉത്തരമായി നമുക്ക് ദിവസവും ലഭിച്ചു കൊണ്ടിരിക്കുന്നുണ്ട്.
.
ഓർമ്മിക്കുക……….. സ്ത്രീകൾക്ക് മാന്യത നൽക്കുന്ന സമൂഹത്തിനെ ഉന്നതിഉണ്ടാവുകയൊള്ളൂ.

ഒരു പുരുഷവിദ്വേഷിയോ
ഒരു ഫെമിനിസ്റ്റോ ആയിട്ടല്ല, സ്ത്രീയുടെ സമൂഹത്തിലെ ദുർഗതി കണ്ട് സ്വയം ചോദിച്ചു കൊണ്ടിരിക്കുന്ന ചില ചോദ്യങ്ങൾഅക്ഷരങ്ങളായി പിറവി കൊണ്ടു എന്നു മാത്രം.: ……..

ദേവി മനു

COMMENTS

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ടിപിആർ 16 ൽ താഴെയുള്ള തദ്ദേശ സ്ഥാപന പരിധികളിൽ ആരാധനാലയങ്ങൾ തുറക്കാൻ അനുമതി

സംസ്ഥാനത്ത് ടിപിആർ 16 ൽ താഴെയുള്ള തദ്ദേശ സ്ഥാപന പരിധികളിൽ ആരാധനാലയങ്ങൾ തുറക്കാൻ അനുമതി പരമാവധി 15 പേർക്ക് മാത്രമാണ് പ്രവേശനാനുമതി തീരുമാനം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കൊവിഡ് അവലോകന യോഗത്തിൽ

നാളെ 25 കേന്ദ്രങ്ങളില്‍ കോവാക്സിന്‍ രണ്ടാം ഡോസ് നല്‍കും

നാളെ 25 കേന്ദ്രങ്ങളില്‍ കോവാക്സിന്‍ രണ്ടാം ഡോസ് നല്‍കും കോട്ടയം ജില്ലയില്‍ നാളെ(ജൂണ്‍ 23) 25 കേന്ദ്രങ്ങളില്‍ 18-44 പ്രായവിഭാഗത്തിലുള്ളവര്‍ക്ക് കോവാക്സിന്‍ രണ്ടാം ഡോസ് നല്‍കും. ഇന്ന്(ജൂണ്‍ 22) വൈകുന്നേരം ഏഴു മുതല്‍ ബുക്കിംഗ് നടത്താം. വാക്സിന്‍...

പിഞ്ചുകുഞ്ഞിനെ കരിയില കൂനയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍.

കൊല്ലം പരവൂരിൽ ഊഴായിക്കോട്ട് പിഞ്ചുകുഞ്ഞിനെ കരിയില കൂനയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍. കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ പുരയിടത്തിന്റെ ഉടമയുടെ മകള്‍ രേഷ്മ (22) ആണ് അറസ്റ്റിലായത്. കുഞ്ഞ് രേഷ്മയുടേത് ആണെന്ന് പൊലീസ് പറഞ്ഞു. ഡിഎന്‍എ...

കോട്ടയം ജില്ലയില്‍ 609 പേര്‍ക്ക് കോവിഡ്

കോട്ടയം ജില്ലയില്‍ 609 പേര്‍ക്ക് കോവിഡ് കോട്ടയം ജില്ലയില്‍ 609 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 604 പേര്‍ക്ക് സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ അഞ്ചു പേര്‍ രോഗബാധിതരായി. പുതിയതായി...
WP2Social Auto Publish Powered By : XYZScripts.com
Share via
Copy link
Powered by Social Snap