17.1 C
New York
Wednesday, December 1, 2021
Home Special സ്ത്രീകൾക്കെതിരെയുള്ള അന്താരാഷ്ട്ര അക്രമവിരുദ്ധ ദിനം (ലേഖനം)

സ്ത്രീകൾക്കെതിരെയുള്ള അന്താരാഷ്ട്ര അക്രമവിരുദ്ധ ദിനം (ലേഖനം)

നവംബർ 25 സ്ത്രീകൾക്കെതിരെയുള്ള അക്രമവിരുദ്ധദിനമായി
ലോകമെങ്ങും ആചരിക്കുന്നു. സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെയുള്ള അക്രമങ്ങളും പീഡനങ്ങളും മഹാമാരിപോലെ ലോകത്തിൽ എല്ലായിടത്തും വ്യാപിക്കുന്നു.. ലോകത്തിൽ ആകെയുള്ള സ്ത്രീസമൂഹത്തിൽ മൂന്നിൽ ഒന്ന് പേരും ‌ പലവിധത്തിലുള്ള അക്രമങ്ങൾക്കും ലൈംഗീക പീഡനങ്ങൾക്കും ഇരയാകുന്നു എന്ന്‌ ഐക്യ രാഷ്ട്രസഭയുടെ കണക്കുകൾ സൂചിപ്പിക്കുന്നു. യുദ്ധം, പ്രകൃതി ദുരന്തങ്ങൾ, മഹാമാരികൾ കലാപങ്ങൾ ഇവ ഉണ്ടാകുമ്പോഴും ദുരിതവും അക്രമവും ഉണ്ടാകുന്നത് സ്ത്രീകൾക്കാണ്.

കേരളത്തിലെ സ്ഥിതിയും വിഭിന്നമല്ല.100% സാക്ഷരത നേടിയ, സാംസ്‌കാരികമായി മുന്നിട്ടു നിൽക്കുന്ന കേരളത്തിൽ ദിനം തോറും പുറത്ത് വരുന്ന സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളുടെ കണക്കുകൾ ഞെട്ടിക്കുന്നതാണ്. അപ്പോൾ പിന്നെ അക്ഷരഭ്യാസമില്ലാത്ത, ബുദ്ധിയും വിവരവും ഇല്ലാത്ത സാധാരണ മനുഷ്യർക്കിടയിൽ അതിക്രമങ്ങൾ വർദ്ധിക്കുന്നതിൽ അതിശയോക്തിക്കിടമില്ല.

ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ തന്നെ സ്ത്രീസമത്വത്തെക്കുറിച്ചു എടുത്തുപറയുന്നുണ്ട്. രാജ്യത്തിനകത്ത് ഒരു പൗരനും നിയമത്തിനു മുൻപിൽ തുല്യതയോ അല്ലെങ്കിൽ തുല്യനിയമപരിരക്ഷയോ ഇന്ത്യ നിഷേധിക്കുകയില്ല (അനുച്ചേദം14). മതം, വർഗം, ജാതി, ലിംഗം, ജന്മസ്ഥലം എന്നിവയുടെയോ അവയിൽ ഒന്നിന്റെയോ അടിസ്ഥാനത്തിൽ ഒരു പൗരനും എതിരെ രാജ്യം വിവേചനം കാണിക്കുകയില്ല (അനുച്ചേദം 15).

നമ്മുടെ രാജ്യത്ത് സ്ത്രീസുരക്ഷ ഉറപ്പ്‌ വരുത്തുന്ന പല നിയമങ്ങളും ഉണ്ട്. സ്ത്രീകൾക്ക് എതിരെയുള്ള അക്രമങ്ങളും പീഡനങ്ങളും മാത്രമല്ല സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ വരുന്ന പരാമർശങ്ങൾ പോലും ശിക്ഷാർഹമാണ്. ഇതിനെക്കുറിച്ചു അവബോധം നൽകാനായി നവംബർ 25 സ്ത്രീകൾക്കെതിരെയുള്ള അക്രമവിരുദ്ധ ദിനമായിഐക്യ രാഷ്ട്ര സഭ ആചരിക്കുന്നു. കോവിഡ് മഹാമാരിയിൽ വീടുകളിൽ തളച്ചിടപ്പെട്ട അവസ്ഥയിൽ ഗാർഹിക അതിക്രമവും മറ്റ് അക്രമങ്ങളും വലിയ തോതിൽ വർദ്ധിച്ചു. ഈ സാഹചര്യത്തിൽ ഈവർഷത്തെ ദിനചാരണത്തിന്
പ്രസക്തിഏറെയുണ്ട്‌.

“ലോകത്തെ ഓറഞ്ചണിയിക്കു, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഈ നിമിഷം അവസാനിപ്പിക്കു “എന്നതാണ് ഈ വർഷത്തെ ദിനചാരണത്തിന്റെ തീം. സ്ത്രീകൾക്കും പെൺ കുട്ടികൾക്കുമെതിരായ ഒരു പുതുപുലരിയുടെ പ്രതീകമായാണ് ഓറഞ്ചു നിറത്തെ ഐക്യരാഷ്ട്ര സഭ സ്വീകരിച്ചത്.

ഡോമനിക്കൻ റിപ്പബ്ലിക്ക് ഏകാധിപതിയായ റഫയേൽ ട്രൂയിലോയുടെ ഭരണകാലത്തു ലിംഗ സമത്വത്തിനായി പോരാടിയ മിറാബെൽ സഹോദരിമാരെ വധിക്കുകയുണ്ടായി. ഇവരുടെ കൊലപാതകം ഫെമിനിസ്റ് മുന്നേറ്റങ്ങൾക്ക് വലിയ പ്രചോദനമായി മാറി. ഇവരോടുള്ള ബഹുമാനസൂചകമായി ഐക്യരാഷ്ട്രസഭ 1999 നവംബർ 25സ്ത്രീകൾ ക്കെതിരായുള്ള അതിക്രമ വിരുദ്ധദിനമായിപ്രഖ്യാപിച്ചു.

സ്ത്രീസമത്വത്തിനായുള്ള പോരാട്ടം പത്തൊൻപതാം നൂറ്റാണ്ടിൽ ആരംഭിച്ചെങ്കിലും ലക്ഷ്യപ്രാപ്തി നേടാൻ കഴിഞ്ഞില്ലെന്നു മാത്രമല്ല അതിക്രമങ്ങൾ നാൾക്ക് നാൾ വർദ്ധിച്ചു വരികയും ചെയ്യുന്നത് ആശങ്കപെടുത്തുകയും ചെയ്യുന്നു. വോട്ടവകാശം, തുല്യജോലി, തുല്യവേതനം, തുടങ്ങിയ പ്രാഥമിക ആവശ്യങ്ങൾക്കപ്പുറം സ്ത്രീകളെ മാറ്റി നിർത്തുന്ന പലമേഖലകളിലും സമത്വത്തിനായി പോരാട്ടം നടക്കുന്നു.

സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ

സ്ത്രീയുടെ അന്തസിനും അഭിമാനത്തിനും കോട്ടം തട്ടുന്ന എല്ലാ പ്രവർത്തിയും ശിക്ഷാർഹമായ കുറ്റമാണ്.

ഒരു സ്ത്രീയുടെ മര്യാദ ലംഘനം വരുത്തണമെന്ന ഉദ്ദേശത്തോട് കൂടി അവളെ അടികലശൽ നടത്തുകയോ അല്ലെങ്കിൽ അവൾക്കെതിരെ കുറ്റകരമായ ബലപ്രയോഗംനടത്തുകയോ ചെയ്യുന്നത് (IPC354),

ഒരു സ്ത്രിയുമായി വ്യക്തിപരമായി പരസ്പര ഇടപെടൽ വളർത്തിയെടുക്കുന്നതിനായി ഒരു സ്ത്രീക്ക് അതിൽ താല്പര്യമില്ല എന്ന വ്യക്തമായ സൂചന ഉണ്ടായിട്ടും, ആ സ്ത്രീയെ പിന്തുടരുകയോ, സമ്പർക്കപെടുകയോ,സമ്പർക്കപ്പെടാൻ ശ്രമിക്കുകയോചെയ്യുന്നത് (IPC354D),

അല്ലെങ്കിൽ ഒരു സ്ത്രീ ഇന്റർനെറ്റൊ, ഇമെയിലോ, ഇലക്ട്രോണിക്സ് വാർത്താവിനിമയ ഉപാധിയോ ഉപയോഗിക്കുന്നതിനെ നിരീക്ഷിക്കുകയോ ചെയ്യുന്നത്,

ഏറ്റവും ഹീനമായ ബലാൽസംഗമോ (IPC376) ഇതെല്ലാം സ്ത്രീകൾക്ക് എതിരെയുള്ള അതിക്രമങ്ങൾ ആണ്.

കേരള ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കു അനുസരിച്ചു.2021 ജനുവരി മുതൽ ഏപ്രിൽ വരെ ഏകദേശം 4 മാസത്തിനകം 602 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പുറം ലോകം അറിയാതെ അകത്തളങ്ങളിൽ മൂടിവയ്ക്കപ്പെടുന്ന അതിക്രമങ്ങൾ ഇതിലും എത്രയോ ഇരട്ടിയാണ്. സമീപകാലത്ത് നടക്കുന്ന അതിക്രമങ്ങൾ മനുഷ്യമനസാക്ഷിയെ മരവിപ്പിക്കുന്ന വിധം നിന്ദ്യവും ക്രൂരവുമാണ്. സ്ത്രീധനപ്രശ്നത്തിൽ നടന്ന കൊലപാതകങ്ങൾക്കും ആത്മഹത്യകൾക്കും കാരണം പണത്തിനോടുള്ള ആർത്തിയും സ്ത്രീ എന്ന വിവേചനവുമാണ്. സ്ത്രീകളോട് എന്തും ആകാം എന്ന നിലപാട് പുരുഷാധിപത്യ സമൂഹത്തിൽ നിലനിൽക്കുന്നു.. സ്ത്രീ ഒരു കച്ചവട ചരക്കു മാത്രമാണ് ഇവിടെ. ഭരണഘടന ഉറപ്പ്‌ നല്കുന്ന ലിംഗസമത്വവും നീതിയും ഒന്നും സ്ത്രീകൾക്ക് ലഭിക്കുന്നില്ല എന്നതാണ് വാസ്തവം. സ്ത്രീകളുടെ സ്വത്വവും അഭിമാനബോധവും അവൾക്കു നല്കാൻ സ്കൂൾ തലം മുതൽ പരിശീലനം നൽകണം. കൂടെ സെക്സ് എഡ്യൂക്കേഷനും അനിവാര്യമാണ്.

നവംബർ 26 സ്ത്രീധന വിരുദ്ധദിനമായും ആചരിക്കുന്നു. സ്ത്രീധനവുമായി ബന്ധപ്പെട്ടു ഒരു പാട് പെൺകുട്ടികൾക്ക് ജീവനും ജീവിതവും നഷ്ടപ്പെടുന്നു. സ്ത്രിയാണ് ധനം എന്ന് കരുതുന്നതിനു പകരം അവളുടെ സ്വത്ത്‌ കണ്ട് അവളെ വിവാഹം കഴിക്കാൻ ആണ് താല്പര്യം. അത് കുറഞ്ഞു പോകുകയോ കിട്ടാതെ വരികയോ ചെയ്താൽ ഒന്നുകിൽ കൊല്ലും അല്ലെങ്കിൽ ആപെൺകുട്ടിക്ക് ആത്മഹത്യ ചെയ്യേണ്ടി വരും.

സ്ത്രീകളെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാക്കിയിട്ടേ വിവാഹം കഴിപ്പിക്കാൻ പാടുള്ളു. അവൾക്കു സാമ്പത്തികമായി ആരെയും ആശ്രയിക്കാതെ ജീവിക്കാൻ കഴിഞ്ഞാൽ അവളെ കൂടുതൽ ആരും ഉപദ്രവിക്കാൻ സാധ്യതയില്ല.

നിയമങ്ങൾ എത്ര കർക്കശമായാലും സമൂഹം സ്ത്രീസമത്വത്തിന്റെയും സ്ത്രീസുരക്ഷയുടെയും ഒരു സംസ്കാരം ഉൾകൊള്ളുന്നി ല്ലെങ്കിൽ സ്ത്രീ സുരക്ഷ എന്നത് വെറും കടലാസ് നിയമങ്ങൾ മാത്രമാകും. .

സ്ത്രീസമത്വത്തിന്റെയും സ്ത്രീസുരക്ഷയുടെയും സ്ത്രീ ശാക്തികരണത്തിന്റെയും ശക്തമായ അവബോധം ജനങ്ങളിൽ സൃഷ്ടിക്കാൻ ഈ ദിനചാരണം കൊണ്ട് സാധ്യമാകട്ടെ എന്ന്‌ പ്രതീക്ഷിക്കാം. അതിനായി പരിശ്രമിക്കാം.

ജിത ദേവൻ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഓർമ്മയിലെ ക്രിസ്തുമസ്:- ലേഖനമത്സരം – (2)

ആകാശത്തു മിന്നിത്തിളങ്ങുന്ന നക്ഷത്രഗണങ്ങളിൽ ക്രിസ്തുവിന്റെ വരവറിയിച്ച ദിവ്യതാരകം കൺചിമ്മി നോക്കുന്നുണ്ടോ എന്നറിയാൻ വിടർന്ന കണ്ണുകളിൽ ജിജ്ഞാസയും കൗതുകവും നിറച്ചു ഇടയ്ക്കിടെ മാനത്തെ കാഴ്ചകൾ ചികഞ്ഞു നോക്കിയിരുന്ന ബാല്യം✨️✨️✨️കേരളത്തിലെ തൃശൂരിലെ മുക്കാട്ടുകര എന്ന ഗ്രാമത്തിൽ,ഒരു...

ഓർമ്മയിലെ ക്രിസ്തുമസ്സ്:- ലേഖനമത്സരം – (1)

ഓർമ്മയിലെ ക്രിസ്തുമസിനെ കുറിച്ച് ചിന്തിക്കുമ്പോൾ.. എല്ലാ വർഷവും ക്രിസ്തുമസ് അടുക്കുമ്പോൾ എന്റെ മനസ്സിൽ ഓർക്കുന്ന ഒരു കാര്യം പറയാതിരിക്കാൻവയ്യ. അന്ന് എനിക്ക് ഏകദേശം പത്തു വയസാണ് പ്രായം. ഏതാണ്ട് നാല്പത്തിഅഞ്ചുവർഷങ്ങക്ക് മുമ്പ്....

സ്വപ്നങ്ങളേ..( ഗാനം )

സ്വപ്നങ്ങളേ..സ്വപ്നങ്ങളേ..മിഴിവാർന്ന സുന്ദര സ്വപ്നങ്ങളേ..//നിദ്രയിൽ മോഹനചിത്രങ്ങളേകിപറയാതെ പോകുവതെന്തേ..?ഒന്നും..പറയാതെ പോകുവതെന്തേ..?// ...

മോർബി ഡാം ദുരന്തം.! (ലേഖനം)

മനുഷ്യ മനഃസാക്ഷിയെ മരവിപ്പിച്ച കേരളത്തിലെ മഹാപ്രളയദുരന്തം 2018- മലയാളിക്ക് മറക്കാൻ കഴിയില്ല.. ഗുജറാത്തിലെ മോർബി അണക്കെട്ട് തകർന്നത് 1982-ൽ ഒരു നഗരത്തെ മാത്രമല്ല എത്രയോ പ്രദേശങ്ങളിലെ നിരപരാധികളേയും അനേകം വളർത്തുമൃഗങ്ങളേയും, ജനങ്ങളുടെ സർവ്വം സമ്പാദ്യത്തേയും...
WP2Social Auto Publish Powered By : XYZScripts.com
error: