17.1 C
New York
Wednesday, September 22, 2021
Home Special സൈബറിലുമുണ്ട് ഫ്യൂഡലുകൾ.. (ലേഖനം)

സൈബറിലുമുണ്ട് ഫ്യൂഡലുകൾ.. (ലേഖനം)

മുംബൈ,സാഹിത്യവേദിയുടെ കുറച്ച്നാൾ മുമ്പ് നടന്ന ഒരു ഓൺലൈൻ കഥാചർച്ചക്കിടയിൽ മലയാളത്തിലെ രണ്ട് പ്രശസ്ത കഥാസാഹിത്യക്കാർ പറഞ്ഞ ഗൗരവമുള്ള ഒരു പരാതി കേട്ടു; ഡിജിറ്റൽ,സൈബർ മാധ്യമങ്ങൾ വന്നതോടെ, മലയാളകവിതാമേഖലയിൽ വല്ലാത്ത മൂല്യശോഷണം സംഭവിച്ചിരിക്കുന്നു. എഡിറ്റിങ്ങ് പങ്കാളിത്തമില്ലാതെ പ്രസിദ്ധീകരിക്കപ്പെടുന്ന രചനകളിലൂടെ മലയാളകവിതയുടെ നിലവാരം താഴ്ന്നുകൊണ്ടിരിക്കുന്നു എന്നിങ്ങനെ.

സാമൂഹ്യമാധ്യമങ്ങളിലെ രചനകളുടെ ഗുണനിലവാരത്തെപ്പറ്റി ആക്ഷേപങ്ങൾ, ഇവിടെ മാത്രമല്ല,ലോകമെമ്പാടുംഉയരുന്നുണ്ട്. മലയാളത്തിലെ ലബ്ധപ്രതിഷ്ഠിതരായ എഴുത്തുകാർ പലരും ഈ അഭിപ്രായക്കാരാണ്.

അപകടസൈബർ.
സമസ്ത മനുഷ്യവ്യാപാരങ്ങളെയും, സിജിറ്റൽവിപ്ലവം ഇന്ന് ബാധിച്ചിരിക്കുകയാണല്ലൊ.പ്രായഭേദമെന്യേ ആർക്കും, സൈബറിൽനിന്ന് മുക്തമായൊരു നിലനില്പ് സാധ്യമല്ലാതെയായിരിക്കുന്നു. എല്ലാ ടെക്നോളജിക്കുമെന്നപോലെ ഡിജിറ്റലിനുമുണ്ട്, അതിന്റേനതായ ഗുണങ്ങളും അപകടങ്ങളും.സൈബർ നൽകുന്ന അതിവിശാല സ്പേസും,അനിയന്ത്രിതമായ ആശയപ്രകാശന സ്വാതന്ത്ര്യവുമാണ് അതിന് പ്രധാന കാരണം.
ക്രൈം, അശ്ലീലം,ഭീകരത എന്നിവക്ക്, അവിടെ നിയന്ത്രണസാധ്യത താരതമ്യേന കുറവാണെന്നതാണ് പ്രധാന അപകടം.

എന്നാൽ, ഇത്തരം അപകടങ്ങൾ തുലോം കുറവായിട്ടുള്ള, സാഹിത്യത്തിലും, കലകളിലും, നവമാധ്യമത്തിന് ജനാധിപത്യസാധ്യതകളാണ് ഏറെയുള്ളതെന്ന് ഓര്ക്ക ണം. സാഹിത്യത്തിലൂടെ കുറ്റകരമായ നിയമസമാധാനപ്രശ്നങ്ങൾ ഗണ്യമായി ഉണ്ടാകാനിടയില്ലല്ലൊ. അങ്ങനെയല്ലെന്നു കരുതാവുന്നവിധം തെളിവുകളോ,ആരോപണങ്ങളോ ഇതുവരെ ഉണ്ടായിട്ടുമില്ല.
സൈബർമാധ്യമം, കവിതക്ക് ദോഷകരമാണെന്നതിന്റെല ഭാഗമായി മലയാളത്തിൽനിന്നുയരുന്ന പ്രധാന പരാതികൾ താഴെ പറയുന്നവയാണ്;

1-ഡിജിറ്റൽ മാധ്യമങ്ങൾ വന്നതോടെ കവിതയുടെ എണ്ണം വല്ലാതെ വർധിച്ചിരിക്കുന്നു.
2- ഇത്തരം കൃതികളിലേറെയും നിലവാരം കുറഞ്ഞവയാണ്.
3-അച്ചടിയിലുണ്ടായിരുന്നവിധം എഡിറ്റിംഗ്,പുതുമാധ്യമത്തിൽ നടക്കുന്നില്ലയെന്നത് മാത്രവുല്ല നിലവാരമില്ലാത്തവയുടെ പ്രസിദ്ധീകരണം തടയാൻ, പ്രാപ്തമായ നിബന്ധനകളൊന്നും നിലവിലില്ല.
4- കവിതയെന്ന പേരിൽ നവമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്ന കൃതികളിൽ മിക്കവയും, വിഷയത്തിലും ക്രാഫ്റ്റിലും കവിതതന്നെയാണോയെന്ന് സംശയമാണ്.

5 – കവിത്വം ഇല്ലാത്തവരും ഇന്ന് കവിതയെഴുതുന്നു ,പ്രകാശിപ്പിക്കുന്നു

ചില മറുപടികൾ.


മേൽപ്പറഞ്ഞ പരാതികൾക്ക് ചില മറുപടികൾ കുറിക്കട്ടെ.

1- മലയാളത്തിലെന്നല്ല, ഒരു ഭാഷയിലും കവിതകളുടെ അഭികാമ്യമായ (Optimum)എണ്ണം എത്രയാവാമെന്ന് ആരും നിർണയിച്ചിട്ടില്ല. സാധാരണഗതിയിൽ വായനക്കാരന്റെ( സ്വകാര്യ ഇടവും(Space), സമയവും,ധനവും, ദുരുപയോഗപ്പെടുത്താതിരിക്കണം എന്നതല്ലേ, ഒരു പ്രസിദ്ധീകരണത്തെക്കുറിച്ച് സമൂഹത്തിന് മുന്നോട്ടുവെക്കാവുന്ന ന്യായമായ നിബന്ധന? ഇക്കാര്യത്തിൽ സൈബർകൃതികൾ തികച്ചും കുറ്റരഹിതമാണെന്ന്, നിക്ഷ്പക്ഷമതികൾ സമ്മതിക്കും. സ്പേസിന്റെന കാര്യമെടുത്താൽ,സൈബർസ്പേസ് അപരിമേയമാണ്. ശൂന്യാകാശമാണ് അതിന്റെന അതിര്. അതിനാൽ, ശൂന്യാകാശത്തിൽ വിക്ഷേപിക്കപ്പെട്ട ഒരു പൊടിപോലെപോലും,ഒരു കവിത നമ്മുടെ സ്പെയ്സ് അപഹരിക്കുന്നില്ല.
സമയത്തിന്റെ, കാര്യമെടുത്താൽ, യാതൊരുവിധ നിർബന്ധവും സൈബർമാധ്യമം അനുവാചകനിൽ അടിച്ചേൽപ്പിക്കുന്നില്ല. തന്നെയുമല്ല, സോഷ്യൽ മീഡിയയിൽ, ഒരു കൃതിയെ,കാഴ്ചയിലൂടെ മാത്രമല്ല ശ്രവ്യമായും ആസ്വദിക്കാന്‍ കഴിയുന്നുണ്ട്. കൂടാതെ,മൊബൈല്പോൂലെയുള്ള പോക്കറ്റിലൊതുങ്ങുന്ന ഉപകരണത്തില്‍ രചനകളെ സൂക്ഷിച്ചുവെക്കാന്‍ കഴിയുന്നതിനാല്‍ അച്ചടിയെയപേക്ഷിച്ച് വളരെ തുച്ഛമായ സ്പേസ് മാത്രംമതിയാവും. മാത്രവുമല്ല,കൃതികളെ എവിടെവെച്ചും തിരുത്തിയെഴുതാനും, ഉടനടി അനേകര്ക്ക്ി അയച്ചുകൊടുക്കാനും കഴിയുന്നു..

മറ്റൊരു പ്രധാന സൗകര്യം, അനുവാചകരുടെ അനുവാദമില്ലാതെ, സൈബർരചനകൾ പ്രൈവസിയിലേക്ക് കടക്കുന്നില്ലയെന്നതാണ്.കൂടാതെ,വായനക്കാര്ക്ക്ബ ഏത് രചനയെയും നിർബാധം ഒഴിവാക്കാനും സാധിക്കുന്നു.
സാമ്പത്തികബാധ്യതയുടെ കാര്യമെടുത്താല്‍,അച്ചടിമാധ്യമത്തെയപേക്ഷിച്ച്,
സൈബർരചനകൾ പ്രസിദ്ധീകരിക്കുവാനും, വായിക്കുവാനും, സൂക്ഷിച്ചുവെക്കുവാനും, പുനർവായനക്കും,പങ്കിടുവാനും ഗണ്യമായ ഒരു ചിലവും ഉണ്ടാകുന്നില്ല. ഇക്കാര്യങ്ങള്ക്കൊ ക്കെ വേണ്ടി വരുന്ന ഉപകരണങ്ങളുടെ കാര്യമെടുത്താലും, ചിലവ്,അച്ചടിമാധ്യമത്തിന്റെവ വളരെ തുഛമായ ഒരനുപാതംമാത്രമേ ആകുന്നുള്ളു. സൈബർപോസ്റ്റുകൾ, മൊബൈൽപോലുള്ള ഉപകരണങ്ങളുടെ സ്റ്റോറേജ്സ്പെയ്സ് അപഹരിക്കുന്നുവെന്നാണെങ്കിൽ, അപ്പപ്പോൾ പോസ്റ്റുകൾ ഡിലീറ്റ്ചെയ്ത് ഒഴിവാക്കാനുള്ള സൌകര്യമുണ്ട്.

ഇനി,.സൈബർകവിതകൾ നിലവാരം കുറഞ്ഞവയാണെന്ന്, വാദത്തിനുവേണ്ടി അംഗീകരിച്ചാൽത്തന്നെ,അവ സാമൂഹ്യപരമായി കുറ്റകൃത്യമാവില്ലല്ലൊ. മാത്രവുമല്ല, ഒരുരീതിയിലും നിലവിലുള്ള “നിലവാരരചന”കളെ അത് തടസപ്പെടുത്തുകയൊ, നിരുത്സാഹപ്പെടുത്തുകയൊ ചെയ്യുന്നില്ല. സൈബർ എഴുത്തിനെയും, ആസ്വാദനത്തിനെയുംകാൾ ഉയർന്നവയാണ് അച്ചടിരചനകൾ എന്നാണല്ലൊ, ഇപ്പോൾ പരിഗണിക്കപ്പെട്ടു പോരുന്നത്. അപ്പോൾ അവയുടെ വായനക്കാരും വേറെ വേറെയാവും. അപ്പോള്‍പ്പിന്നെ, മലയാളകവിതയുടെ നിലവാരത്തകർച്ചക്ക് സൈബർമാധ്യമങ്ങൾ കാരണമാകുമെന്ന് എന്തിന് പേടിക്കണം? സൈബറിൽ കവിതകളുടെ എണ്ണം വല്ലാതെ വർദ്ധിച്ചുവെങ്കിലും, അച്ചടിമാധ്യമങ്ങളുടെയോ,അവിടത്തെ ആസ്വാദകരുടെയോ എണ്ണം അതുകൊണ്ട്മാത്രം

കുറയുകില്ലല്ലൊ. ഒരു കാലത്ത് മലയാളത്തിലെ ‘മ’രചനകളെയും, പ്രസിദ്ധീകരണങ്ങളെയും കുറിച്ച് ഇതേവിധമുള്ള പരിവേദനങ്ങൾ ഉയർന്നിരുന്നത് ഓർമ്മയിലെത്തുന്നു. “മ”രചനകൾ സാഹിത്യമേന്മ കുറഞ്ഞവയായിരുന്നുവെങ്കിലും, അവ മലയാളത്തിലെ എഴുത്തുകാരുടെയും വായനക്കാരുടെയും എണ്ണം വര്ദ്ധിളപ്പിച്ചതേയുള്ളു എന്നതല്ലേ സത്യം? “നിലവാര”രചനകളുടെയോ, അവ പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങളുടെയോ, വായിക്കുന്നവരുടെ എണ്ണമോ, അവകാരണം ഒട്ടും കുറഞ്ഞുപോയിരുന്നില്ലയെന്നതാണല്ലൊ അനുഭവം.പല നിലവാരവാദികളും, പിൽക്കാലത്ത് “മ”പ്രസിദ്ധീകരണങ്ങളുടെ എഴുത്തുകാരാവുകയും,അതിലൂടെ കൂടുതൽ ആരാധകരെയും,പ്രതിഫലവും തരമാക്കുകയുമുണ്ടായി. മാത്രവുമല്ല,”മ”വായനയിൽ തുടങ്ങി പിന്നീട് നിലവാര രചനകളിലേക്ക് പരിണമിച്ച വായനക്കാരും, അന്നുണ്ടായിട്ടുണ്ട്. രചയിതാക്കളിലും ഇത്തരം സ്ഥാനക്കയറ്റം നേടിയവരുണ്ടാവാം. ഇത്തരമൊരു സാധ്യത സൈബറിലുമുണ്ടല്ലൊ. ഏതായാലും,സൈബർ കവിതകൾ,മലയാളകവിതയുടെ ഗുണനിലവാരത്തെ ദോഷകരമായി ബാധിക്കുന്നു എന്ന വാദം അടിസ്ഥാനരഹിതമാണെന്ന്തന്നെ പറയേണ്ടി വരുന്നു.

2-എഡിറ്റിങ്ങിനെക്കുറിച്ച്‌ പറയുമ്പോൾ എന്താണ് പ്രസാധനത്തില്‍ എഡിറ്റിങ്ങിന്റെ” ആവശ്യകത? രചയിതാക്കളുടെ ക്രാഫ്റ്റിനെ തിരുത്താനുള്ള അധികാരമില്ലാത്ത സ്ഥിതിക്ക്,സമൂഹത്തിന് അപകടകരമാകാവുന്ന സൃഷ്ടികളെ ഒഴിവാക്കുകയെന്നതല്ലേ എഡിറ്റിങ്ങിന് ചെയ്യാനുള്ളൂ? സിനിമയും, നാടകവമുൾപ്പടെയുള്ള ദൃശ്യകലകളിൽ ആശാസ്യവും ആശാസ്യമല്ലാത്തതും നിര്ണ്യിക്കുന്ന കാര്യത്തിൽ, തർക്കങ്ങൾ തീരുന്നില്ലല്ലൊ. നോവൽ സാഹിത്യത്തിലെ,”മീശ”വിവാദംകൊണ്ട് നോവൽ വായനക്കാര്ക്ക്ല ഒരു മൂല്യച്യുതിയും സംഭവിച്ചില്ലയെന്നതാണല്ലൊ
അനുഭവം.

സമൂഹത്തില്‍ ചില വ്യക്തികളുടെയോ കൂട്ടങ്ങളുടെയോമാത്രം ഇഷ്ടാനിഷ്ടങ്ങൾ കണക്കിലെടുത്താൽ, ഈ ലോകംതന്നെഎഡിറ്റ് ചെയ്യപ്പെടേണ്ടതാണെന്ന ആവശ്യപ്പെടലുണ്ടാവും. അതിനാല്‍,ആസ്വാദകർക്ക്,ശാരീരികവും, മാനസികവുമായി ഉപദ്രവമുണ്ടാക്കാത്തതാണെങ്കിൽ പിന്നെന്തിന് ആശയപ്രകാശനങ്ങൾക്ക് എഡിറ്റിങ്ങ് വേണം? വ്യക്തിപരമായി അസ്വീകാര്യമായ ആശയപ്രകാശനങ്ങളെ, പൊതുസാമൂഹത്തിന് അസ്വീകാര്യമല്ലെങ്കിൽ സഹിഷ്ണുതയോടെ സ്വീകരിക്കുകയാണല്ലൊ വ്യക്‌തികള്‍ സ്വീകരിക്കേണ്ടതായ ജനാധിപത്യനീതി.
വരേണ്യർ,അധസ്ഥിതരുടെ സർഗപ്രകാശനശ്രമത്തെ കുറച്ചുകൂടി സഹിഷ്ണുതയോടെ കാണാൻ തയ്യാറായാൽ തീരുന്ന പ്രശ്നമേ ഇക്കാര്യത്തിലുള്ളു.

3-സൈബർരചനകളുടെ നിലവാരത്തെക്കുറിച്ച്,അനുവാചകരും, കാലവും തീരുമാനിക്കട്ടെയെന്നങ്ങ് വെച്ചുകൂടേ? സൈബർകവിതകൾ,
നിലവിലെ കാവ്യധാരണകൾക്ക് നിരക്കുന്നില്ലയെന്ന് പറയുന്നവരുടെ ധാരണകളിലും മാറ്റം അനിവാര്യമാണെന്നും പറഞ്ഞുകൂടേ? സൈബർകവിത മലയാളകവിതയെ അധപ്പതിപ്പിക്കുന്നുണ്ടോയെന്നതും കാലം തീരുമാനിക്കട്ടെ.

4-സൈബർരചനകളെ “കവിത”യെന്ന് കരുതാമോയെന്നതാണ് മറ്റൊരു തർക്കം. വിഷയപരമായും,രചനാപരമായും കവിതയെങ്ങനെയാവണമെന്നതിനുള്ള അവസാനവാക്ക് ആർക്കാണ് അവകാശപ്പെടാവുക?

ഇനി, ലേബലിന്റേകതാണ് പ്രശ്നമെങ്കിൽ “കവിത”യെന്ന പേര് നൽകേണ്ടതില്ലയെന്ന്‍ എഴുത്തുകാര്‍ തീരുമാനിച്ചെക്കുക.എന്റെ് കവിതകളെ “അക്ഷരവിത”കൾ അഥവാ
“അവിത” എന്ന് വിളിക്കാൻ ഞാൻ തയ്യാറാകുന്നു. അതായത് നിങ്ങളുടെ കവിതയല്ല എന്റൊ ‘ഈഴവ’കവിത. പോരേ? സാമൂഹ്യനന്മയെ മുൻനിർത്തി ആത്മാർത്ഥതയോടെ ചുരുങ്ങിയ വാക്കുകളിൽ നടത്തുന്ന ആശയപ്രകാശനത്തെ ഞാൻ “അവിത”എന്ന് വിളിക്കുന്നു.

5-ഇനി, കവിത്വമില്ലാത്തവരും, സൈബറിൽ എഴുതുന്നു എന്ന പരാതി നോക്കാം.
എഴുതിയത് എന്തുമാകട്ടെ അശ്ലീലമല്ലല്ലോ, നിയമവിരുദ്ധവുമല്ലല്ലോ പിന്നെന്തിന് കലിക്കണം?

“സാഹിത്യത്തിലെ ഫ്യൂഡലുകൾ”*.
അധികാരം,ബഹുമാന്യത, അംഗീകാരങ്ങൾ എന്നിവയെ കുത്തകയാക്കി ആകാവുന്നത്ര ,തനിക്കും,സ്വന്തക്കാർക്കുമായിമാത്രം നിലനിർത്തണമെന്ന ഫ്യൂഡൽ മനോഭാവമാണ്, സാമൂഹ്യമായി നിരുപദ്രവകരമായ അക്ഷരപ്രകാശനങ്ങളെ, സാഹിത്യ പരിസരദൂഷണമെന്ന് പൊക്കി കാട്ടുന്നതിന്റെി പിന്നിലെ പ്രധാന പ്രേരക ശക്തി. സാഹിത്യജീവികളുടെ സ്വാർത്ഥതയുടെ ലക്ഷണംതന്നെയായി അതിനെ കണക്കാക്കണം. ഇന്ത്യയിൽ, രാഷ്ട്രീയ, സാമൂഹ്യ ഇടങ്ങളിലെന്നപോലെ,സാഹിത്യത്തിലും, കലകളിലും ഫ്യൂഡൽ മനസ്ഥിതി ഇന്നും ശക്തമാണ്.

ജനാധിപത്യരീതികളും സ്ഥിതിസമത്വ ഭാവനയും ആകാവുന്നത്ര തടയുകയെന്ന പ്രവണത അതിന്റെഥ ലക്ഷണംതന്നെയായി കാണേണ്ടി വരും.ഇത്തിരി കുറഞ്ഞ തോതിലെങ്കിലും ഈ പ്രവണത മലയാളസാഹിത്യത്തിലും, സുകുമാരകലകളിലും തുടർന്നുപോരുന്നുണ്ട്. ഈയിടെ, കേരളത്തിൽ നടന്ന ‘നാടക്’ എന്ന സംഘടനയുടെ സമരം ഇത്തരമൊരു പെരുമാറ്റത്തിനെതിരെ നടന്ന ചലനമായിരുന്നല്ലൊ. സാമൂഹ്യമാധ്യമങ്ങൾ സജീവമായതോടെ കവിതയിൽ ഫ്യൂഡലിസ്റ്റുകൾക്ക് വിഭാവനചെയ്യാനാവാതിരുന്നവിധം, സ്ഥിതിസമത്വവും, ജനാധിപത്യസാധ്യതയും വന്നിരിക്കുന്നു എന്നതാണ്, ഈ കലിപ്പിന്റെ പിന്നിലെ പ്രേരകശക്തി. അക്ഷരക്കരുക്കളുപയോഗിച്ചുള്ള ആശയ പ്രചാരണത്തില്‍, നിലനിന്നുപോരുന്ന ലബ്ധപ്രതിഷ്ഠിതരുടെ കുത്തകാത്വം, സൈബറിന്റെപ പ്രചാരത്തോടെ, പെട്ടെന്ന് കുറഞ്ഞിരിക്കുന്നു.

സാഹിത്യത്തിലെ പരമ്പരാഗത കിങ്ങ്മേക്കേഴ്സ് ആയ പ്രസാധകരും,എഡിറ്റര്മാമരും,നിരൂപകരും അപ്രമാദിത്തം നഷ്ടമായി നിരായുധരായിരിക്കുന്നു. ഈ അങ്കലാപ്പിൽ തങ്ങളുടെ വിരുദ്ധത മഹത്വവൽക്കരിക്കാനുള്ള തന്ത്രമായിമാത്രമേ, “നിലവാരത്തകർച്ച”യെന്ന സോദ്ദേശസാഹിത്യത്തെ കാണാനാകൂ. കീഴാളർ സ്വയം അക്ഷരപ്രവർത്തകരായി മാറിയപ്പോൾ,അവരുടെ ആരാധന മേലാളർക്ക് പണ്ടുണ്ടായിരുന്നവിധം ലഭിക്കുന്നില്ല. വാചികമാധ്യമംമാത്രം അനുവദിക്കപ്പെട്ടിരുന്നവര്‍ അക്ഷരമുപയോഗിച്ച് ആശയപ്രകാശനം നടത്തിത്തുടങ്ങിയിരിക്കുന്നു.മനുനിയമം പ്രാബല്യത്തിലില്ലാത്തതിനാൽ നിയമപരമായി പെരുവിരല്‍ മുറിച്ചെടുക്കാനാവുന്നില്ല. മാത്രവുമല്ല, നേരിട്ടെതിർത്താൽ ഇക്കാലത്ത് സാമൂഹ്യവിരുദ്ധതയെന്ന് ആരോപിക്കപ്പെടാനുള്ള സാധ്യതയുണ്ട്. അതോടെ ഉള്ളുകള്ളി പുറത്താവും.
പിന്നെ ചെയ്യാവുന്നത്, കീഴാളരിലൂടെ സൈബർആട്ടിന്‍കുട്ടി കവിതപ്പുഴ കലക്കുന്നേയെന്ന പരിവേദനം തന്നെ.

ഇത്തരുണത്തില്‍ ഒരു കാര്യമോർക്കണം. സൈബറെഴുത്തുകാർക്ക് ഇപ്പോഴും പ്രവേശനമില്ലാത്ത അച്ചടി മാധ്യമങ്ങൾ, പഴയ പ്രാഭാവത്തോടെതന്നെ ഇവിടെ
നിലനിന്നുപോരുന്നുണ്ട്. പ്രതിഷ്ഠിതരായ എഴുത്തുകാർക്ക് പിന്നെന്തിനായിരിക്കണം, സാമൂഹ്യമാധ്യമങ്ങളുടെ കാര്യത്തിൽ ഈ അരക്ഷിതത്വം?

കാരണം പലതുണ്ടാകാം.
തങ്ങളുടെ ആരാധകരിൽ കുറേപ്പേരെങ്കിലും,സ്വയം “എഴുത്തുകാരെ”ന്നുള്ള ഗർവോടെ സൈബർമാധ്യമങ്ങളിൽ സന്തോഷിക്കുന്നു. അതോടെ തങ്ങൾക്ക് ആശ്രിതാരാധകർ നന്നേ കുറയുന്നു എന്നതാവാം ഇന്നോളം,അക്ഷരങ്ങളെ ഉപയോഗിക്കാതിരുന്ന വീട്ടമ്മമാരുള്പ്പനടെയുള്ള സ്ത്രീകൾ, ദിവസജോലിക്കാർ, പ്രവാസികൾ, അക്കാദമികലേബലുകളില്ലാത്തവര്‍, സമൂഹത്തിൽ പലവിധത്തിൽ ശേഷികുറഞ്ഞവർ, ജന്മംകൊണ്ട് താഴെക്കിടയിലുള്ളവർ എന്നിവരൊക്കെ സൈബറിലൂടെ അക്ഷരം കൈകാര്യം ചെയ്ത് തുടങ്ങിയിരിക്കുന്നു. ഇതിനെ നിരോധിക്കാൻ ഫ്യൂഡൽപ്രമാണിമാർക്ക് കഴിയുന്നില്ല..

മറ്റൊരു പ്രധാനകാര്യം, ലബ്ധപ്രതിഷ്ഠിതരായ എഴുത്തുകാർ അപൂർവമായി മാത്രമേ സൈബറിൽ ഇടപെടുന്നുള്ളു എന്നതാണ്. അതിനായി പാഴാക്കാൻ അവർക്ക് സമയമില്ല. കാരണം, അച്ചടിമാധ്യമങ്ങൾ നിരന്തരം അവരുടെ കൃതികൾ ആവശ്യപ്പെട്ടുകൊണ്ടേയിരിക്കുകയാണ്. അതോടൊപ്പം പ്രഭാഷണങ്ങളും പ്രസംഗങ്ങളും,സമ്മാനാദരയോഗങ്ങളും. സാഹിത്യ,സാമൂഹ്യ, സാംസക്കാരിക പ്രഭാഷണത്തിരക്കുകളും. അപ്പോൾപ്പിന്നെ, രണ്ടാംകിട ഇടമാണ് സൈബർ എന്ന് മുദ്രകുത്തിയേക്കുക. ഇപ്പോഴും, അച്ചടിയുടേതിന് സമാനമായ ബഹുമാന്യത (respectability) സൈബറിന് ലഭിച്ചിട്ടില്ല എന്നതാണ് വേറൊരു പ്രധാന കാര്യം. അതിനാല്‍,സൈബറിൽ പ്രസിദ്ധീകരിച്ച രചനകളെ, ആനുകാലികങ്ങൾ പിന്നെ തൊടില്ല. ഇതുന് വിപരീതമായി അച്ചടിയില്‍ വന്ന രചനകൾക്ക് സൈബറിൽ ബഹുമാന്യത ഏറെയുണ്ട്താനും. അത്തരമൊരു ചുറ്റുപാടില്‍ തങ്ങളുടെ രചനകളെ സൈബറില്‍ പ്രസിദ്ധീകരിച്ച് പാഴാക്കാനായിട്ട് ആരാണ് ഇഷ്ടപ്പെടുക? ഇത് മാത്രമല്ല, അച്ചടി രചനകളെ വായിക്കാതിരുന്നാല്‍ അത് പോരായ്മയാണ്.എന്നാല്‍ സൈബര്കൃളതികളെ വായിക്കാതിരിക്കുന്നതും,അവിടെ അഭിപ്രായം രേഖപ്പെടുത്താതിരിക്കുന്നതും പോരായ്മയല്ലെന്ന് മാത്രമല്ല, തങ്ങള്ക്കപതിന് സമയമില്ലെന്ന് പറയുന്നതും മേന്മ്യാണിന്ന്.

ഇതോടൊപ്പം കാണേണ്ടതാണ്, അച്ചടിയില്‍ മുഖംകാണിക്കാനാവാതെ, തങ്ങളുടെ ഉദാത്തരചനകള്‍ സൈബറില്‍ പാഴാകുന്നു എന്ന സൈബര്സാാഹിത്യക്കാരുടെ ദുഖം!

സൈബറിനെ ചിലരെങ്കിലും അപലക്കുന്നതിന്,ഒരുകാരണം, പുതുസാങ്കേതികതയോടുള്ള അവരുടെ മാനസികബ്ലോക്കാ(Mental Block)ണ്. നിലവിൽ അവര്ക്ക് തിരക്കുള്ളതിനാൽ പുത്തന്‍ മാധ്യമരീതികൾ പഠിച്ചെടുക്കുന്നതിന് കഴിയാത്തതും ഒരു കാരണമാവാം.

ലബ്ധപ്രതിഷ്ഠിതർ വർഷങ്ങളോളമുള്ള പ്രയത്നത്തിലൂടെ നേടിയെടുത്ത അംഗീകാരങ്ങൾക്ക് ആരാധകര്‍ കുറയുന്നു എന്ന ചിന്തയുമുണ്ട്. തങ്ങള്ക്ക്ര പരിചയമുള്ള ടെക്നോളജി കാലഹരണപ്പെടുന്നു എന്ന ഭീതിയുമുണ്ട്ഇതിനോടൊപ്പം.

“സൈബർകവിതാനേട്ടങ്ങൾ”
1-ഇന്നോളം അക്ഷരം അപ്രാപ്യമെന്നു കരുതിയിരുന്നവർക്ക്,ഒരു പുതുവേദിയുണ്ടായിരിക്കുന്നു. അവരുടെയും ആശയങ്ങൾക്ക് ഒരു അപരിമേയവേദി കിട്ടിയിരിക്കുന്നു. അവിടെ ഏതു തരത്തിലുള്ള രചനകള്ക്കുംാ ആസ്വാദകരുണ്ടാകുന്നു. അതോടെ ഇന്നോളം അപ്രാപ്യമായിരുന്ന ഒരു ആത്മവിശ്വാസം,ഡിഗ്നിറ്റി, ജീവിതസംതൃപ്തി, തങ്ങളും മനുഷ്യരാണ് എന്ന ബോധ്യം ഒക്കെ സംജാതമായിരിക്കുന്നു.

2-പണച്ചെലവും, അന്യരുടെ ആനുഭാവങ്ങളും വേണ്ടിവരുന്ന അച്ചടിമാധ്യമത്തെ തൊടാൻ കഴിയാതിരുന്നവർക്ക് സ്വീകാര്യതയുള്ള ഒരു പുത്തൻ മാധ്യമം ലഭിച്ചത് ജീവിത നേട്ടമാകുന്നു. ഇന്നോളം, ഗോസിപ്പ്, വിൻഡോഷോപ്പിങ്ങ്, എന്നിത്തരം സമയംകൊല്ലി വ്യവഹാരങ്ങളിൽ ഇടപെട്ടിരുന്നവർക്ക്, ക്രിയാത്മകതയുടെ പുത്തനിടം ലഭിച്ചിരിക്കുന്നു. ദൈനംദിന റുട്ടീൻ ജീവിതത്തിരക്കുകളുള്ളവർക്കും ആശയങ്ങളെ, ഉടനുടൻ രേഖപ്പെടുത്താനും മറ്റുള്ളവരുടെ പ്രതികരണങ്ങളറിയുവാനും അതനുസരിച്ച് സ്വയം നവീകരിക്കുവാനും മാറ്റങ്ങൾ വരുത്തുവാനുമുള്ള സാധ്യത. തങ്ങളുടെ രചനകളെ വായനക്കാരിലെത്തിക്കുക, വായിക്കാൻ പ്രേരിപ്പിക്കുക എന്നിങ്ങനെയുള്ള ദുഷ്ക്കരവും സവിശേഷമായ സജ്ജീകരണങ്ങളും വേണ്ടിവന്നിരുന്ന പ്രവർത്തനം, സൈബറിന്റെവ വരവോടെ ഒഴിവാക്കാൻ കഴിഞ്ഞിരിക്കുന്നു. സൈബർമാധ്യമത്തിലെ പ്രകാശനപരിചയം ചിലപ്പോൾ അച്ചടിമാധ്യമത്തിലേക്കുള്ള പ്രവേശനവഴികൂടിയായേക്കാം. സൈബറിലൂടെ, സ്ഥലകാലപരിമിതികൾ ഒരു പരിധിവരെ മറികടന്ന് ലോകത്താകമാനമുള്ള വായനക്കാരിലേക്ക് ഒരേ സമയം എത്താനും കഴിയുന്നുണ്ട്.

“ചില പൊതുപരാതികൾ”
അന്തർദേശീയ, ദേശീയ തലത്തിൽതന്നെ സൈബർകവിതയെക്കുറിച്ച് ചില പരാതികൾ ഉണ്ട്. സോഷ്യൽമീഡിയ രചയിതാക്കളും, വായനക്കാരുമായുള്ള ബന്ധം വ്യക്തിതലത്തിൽ അത് കുറച്ചിരിക്കുന്നു എന്നതാണ് ഒരു പ്രധാന വാദം. സോഷ്യൽമീഡിയ ഫാസ്റ്റാണ്. അതിനാൽ ഗഹനമായ മനനസാധ്യത
(contemplation) കുറയുന്നു. ഗഹനതയെക്കാൾ പ്രദർശനപരതയാണ് അതിലുള്ളത് എന്നതാണ് മറ്റൊരു പരാതി.

ഇതിനു മറുപടിയായി പറയാവുന്നത്. സൈബറിലൂടെയുള്ള ബന്ധം, വ്യക്തിതല ബന്ധത്തെ നിരാകരിക്കുന്നില്ല, മറിച്ച്, അതിനുള്ള സാധ്യത കൂട്ടുന്നതേയള്ളൂ എന്നാണ്. വിശപ്പുകൾ തീർത്തുകഴിഞ്ഞാൽപ്പിന്നെ, ദൈനംദിന ജീവിതം വിരസതയായിരുന്നവർക്ക്, ആശയക്കൈമാറ്റങ്ങളിലൂടെ തങ്ങളുടെ അധികസമയം സാർത്ഥകമാക്കുവാൻ സാധിക്കുന്നു. അതോടെ, സമൂഹത്തിന്റെ താൻപോരിമയും,തൃപ്തിയും,സന്തോഷവും പൊതുവേ ഉയരുന്നുണ്ട്.

ഇനി, ഗഹനമനനത്തിന് സാധ്യതയില്ല സൈബറിലെന്ന വാദമെടുത്താല്‍. ഗഹനമനനക്കാരല്ലാത്തവര്ക്ക്ി സാഹിത്യപ്രവര്ത്തൈനം നിഷിദ്ധമായിരിക്കണമെന്ന് നിയമമുണ്ടോ? സത്യത്തില്‍ നിലവാരക്കാരുംകൂടി പുതിയ മാധ്യമത്തില്‍ ഇടപെടാൻ തയ്യാറായാൽ പോരേ. നിലവാരം ഉയര്ന്നോ ളുമല്ലോ. സാഹിത്യത്തിന്റെഇ ഗുണപരമായ ഔന്നത്യം ശരിക്കും ആഗ്രഹിക്കുന്നവരാണെങ്കിൽ ഇന്നത്തെ നിലവാരവാദക്കാര്‍,

തങ്ങളുടെ ശേഷിയും, അംഗീകാരവുമുപയോഗിച്ച് ഈ പുതിയ മാധ്യമത്തെ “നന്നാക്കി”യെടുക്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുകയാണ് വേണ്ടത്.

പക്ഷെ, അവിടെയൊരു പ്രശ്നമുണ്ടാവും. നിലവാരം കുറഞ്ഞവരെന്നു കരുതപ്പെടുന്നവരുടെ ഒപ്പമിരിക്കുകയും, അവരോടൊപ്പം സംവദിക്കുകയും ചെയ്യേണ്ടിവരുമെന്നതാണത്. അതൊഴിവാക്കാനുള്ള “വിമോചനസമര”മായിരിക്കാം ഇപ്പോഴത്തെ നിലവാരപരിവേദനമെന്ന് തോന്നുന്നു. സാമൂഹ്യമാധ്യമങ്ങളിൽ, അച്ചടിമാധ്യമത്തിലേതിനേക്കാൾ വേഗത്തിലും വിശദമായും ആകർഷകമായും,നിലവാരപ്രകാശനം സാധ്യമാണെന്നതാണ് യാധാര്ഥ്യംല. അതുമാത്രവുമല്ല, അച്ചടിമാധ്യമത്തിലും രചനകളെല്ലാം ഒരേപോലെ നിലവാരമുള്ളതാവാറില്ലല്ലോ. വിവിധ ഗഹനനിലവാരശ്രേണികൾ ഏത് മാധ്യമത്തിലും കാണാവുന്നതെയുള്ളൂ .ഗഹനതയെന്നത് സ്വാഭാവികമായി ഏതു മാധ്യമത്തിലും പ്രത്യക്ഷപ്പെടാവുന്നതേയുള്ളൂ. മാത്രവുമല്ല, ഇന്ന് ഗഹനമല്ലാത്തവരെന്ന് പറയപ്പെടുന്നവർക്ക് നാളെ ഗഹനമായിക്കൂടാ എന്നുമില്ലല്ലൊ. കുറ്റവും കുറവുമുണ്ടെങ്കിൽത്തന്നെ,അതൊന്നും മാധ്യമത്തിന്റേറതല്ല, വ്യക്തികളുടേതാണ് എന്നർത്ഥം.

2 -ജനപ്രിയകല നല്ല കലയാവില്ല എന്നതാണ് മറ്റൊരുവാദം. ഇതിൽ ഒരു മുൻവിധിതന്നെ പ്രവർത്തിക്കുണ്ടെന്ന് തോന്നുന്നു. പെർഫോമിങ്ങ് കലയിൽ ലോകധർമ്മിയേക്കാള്‍ ഔന്നത്യമുള്ളതാണ് നാട്യധര്മ്മി എന്ന ധാരണപോലെയാണിതും. അപ്പോഴും, ലോകധർമ്മിയെ കലയല്ല എന്നാരും വിധിക്കാറില്ലല്ലോ. കോമഡിഷോകളെപ്പോലും തീയിത് എന്ന് ആക്ഷേപിക്കാറില്ല.

“ദുനിയാവിനെ എഡിറ്റ്ചെയ്യണം.”
ഈ ദുനിയാവിന്റെഡതന്നെ അപരമാണ് സൈബർ. ദുനിയാവിൽ നമുക്ക് ഇഷ്ടപ്പെടുന്നതും ഇഷ്ടപ്പെടാത്തതുമായ വ്യക്തികളും
(സുന്ദരരും, അസുന്ദരരും) പ്രവർത്തനങ്ങളുമുണ്ടല്ലൊ. തങ്ങൾക്ക് ഇഷ്ടപ്പെടാത്തവയെ ഒഴിവാക്കിക്കിട്ടണമെന്ന ആഗ്രഹം സ്വാഭാവികംതന്നെ. പക്ഷെ, സമൂഹത്തിന് അപകടകരമല്ലാത്തിടത്തോളംകാലം ,അസുന്ദരരെ ഒഴിവാക്കവണമെന്ന വാദം വിലപ്പോവില്ലല്ലോ. തങ്ങൾക്ക് അഭികാമ്യമായ രീതിയിൽ ദുനിയാവിനെ ഒന്ന് എഡിറ്റ് ചെയ്തു കിട്ടിയാൽ കൊള്ളാമെന്നുണ്ട് എല്ലാവര്ക്കും. പക്ഷെ, സാധ്യമാകാത്ത മോഹമാണല്ലോ അത്. അതേപോലെ, സാമൂഹ്യദ്രോഹമാകാത്തിടത്തോളം, സൈബറിനെ അവമതിക്കുന്നത് ന്യായീകരിക്കാനാവില്ലെന്ന് പറയണം.

പ്രതിഷ്ഠിതർ,അധികാരകേന്ദ്രങ്ങളിൽ സ്വാധീനമുള്ളവരാകയാല്‍, സൈബറിനെതിരെയുള്ള അവരുടെ അഭിപ്രായം മതി,
ന്യായീകരണം കാത്തിരിക്കുന്ന അധികാരികൾക്ക് നിരോധനനിയമങ്ങളുമായി ചാടിവീഴാന്‍. ഇപ്പോൾത്തന്നെ കേന്ദ്ര, സംസ്ഥാന ഗവൺമെന്റുീകൾ സാമൂഹ്യമാധ്യമങ്ങൾക്ക് കൂച്ചുവിലങ്ങിടാൻ ഉത്സുകരാണ്. കുറച്ചുനാൾ മുമ്പ്, സാമൂഹ്യമാധ്യമൾക്കെതിരെ കേരളപോലീസ് നിയമം കഠിനമാക്കിയതും, ജനങ്ങളുടെ പ്രതിഷേധം കണക്കിലെടുത്ത് പിന്നീടതു പിൻവലിച്ചതും അനുഭവമാണല്ലൊ? പക്ഷെ, ഇത്തരം പിൻവലിക്കലുകള്‍ എപ്പോഴും നടക്കണമെന്നില്ല.

ബാത്ടബ്ബിലെ വെള്ളത്തോടൊപ്പം കുട്ടിയെ കളയാൻ അവസരം കാത്തിരിക്കുകയാണ് അധികാരികള്‍.

അതിനാൽ,സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള കവിതാപ്രവർത്തനത്തെ അപലപിക്കുന്ന, നിലവിലെ സാഹിത്യവിശാരദരുടെ പരിതാപങ്ങൾക്കെതിരെ, ശബ്ദമുയർത്തേണ്ടത്, സാമൂഹ്യപ്രാധാന്യമുള്ള പ്രവർത്തനമായി കരുതണം..

”സൈബറിലുമുണ്ട് അധികാരപ്രവണതകൾ.”
ഇത്തരുണത്തിൽ ശ്രദ്ധിക്കേണ്ടതായ ഒരുകാര്യം, ജനാധിപത്യസ്വഭാവമേറെയുള്ള പുതുമാധ്യമത്തിലും, പ്രൊമോട്ടർ, അഡ്മിൻ എന്നിവരുടെ അതിരുകടന്ന അധികാര പ്രയോഗപ്രവണതകള്‍ പരക്കെ കാണാനുണ്ടെന്നതാണ്.രാഷ്ട്രീയം പരാമർശിക്കരുത്, മതസംബന്ധ ചർച്ച പാടില്ല, പോസ്റ്റുകളുടെ എണ്ണം ഇത്രയേ ആകാവൂ,വലുപ്പം ഇത്രയേ ആകാവൂ, ഇടപെടലുകള്‍ ഇന്ന നേരത്തേ ആകാവൂ, വീഡിയോ പാടില്ല, ഫോട്ടോ പാടില്ല, ഫോര്വേചര്ഡ്ട പറ്റില്ല, എഴുതുന്നവരെല്ലാവരും നിര്ബ,ന്ധമായും മറ്റുള്ളവരെ വായിച്ചും പ്രതികരിച്ചും കൂടിയേതീരൂ. അങ്ങനെ നീളുന്നൂ നിബന്ധനകള്‍. ഇവയില്‍ ചെറിയ വ്യതിചലനങ്ങള്‍ മതി,അപലപിക്കലും,ശിക്ഷകളും പുറത്താക്കലും ഒക്കെ വരുകയായി.

ഡിജിറ്റല്‍ ക്യാന്വാ സിന്റെഅ അപരിമേയമായ പരപ്പും, വ്യക്തിതലത്തില്ത്ത്ന്നെ പലതും ഒഴിവാക്കാനുള്ള സൌകര്യങ്ങളും ഒക്കെ കണക്കിലെടുക്കുമ്പോള്‍, ഈ നിയന്ത്രണങ്ങൾ പലതും അത്യാവശ്യമില്ലാത്തവയാണെന്ന് ബോധ്യമാകും. അച്ചടിക്കു പകരമുണ്ടായിട്ടുള്ള ഒരു കൂടുതല്‍ സൌകര്യമാധ്യമമെന്ന നിലയില്മാരത്രം സൈബറിനെ കാണുന്നത്കൊണ്ടാണ്, അവിടെ അഡ്മിനും,മാനേജര്മാ്ര്ക്കും ഒക്കെ ഉടമസ്ഥതാബോധം ഉടലെടുക്കുന്നത്.

രാജ്യത്തെ ശക്തരായ പൊതുമാധ്യമങ്ങൾ മിക്കവാറും മുഴുവനായിത്തന്നെ, അധികാരികൾക്കൊപ്പം നിലകൊള്ളുന്ന ഇന്ന്, പൊതുജനത്തിന്റെ് ശബ്ദം കേള്പ്പി ക്കാനും, നാടിന്റെവ സത്യാവസ്ഥകള്‍ അവരെ മനസ്സിലാക്കിക്കാനും സാമൂഹ്യ മാധ്യമങ്ങള്മാാത്രമേ ബാക്കിയുള്ളൂ. ആര്ജ്ജ്വമുള്ളവരെന്നു കരുതപ്പെടുന്ന അനേകം ജേണലിസ്റ്റുകള്‍, തങ്ങളുടെ മാധ്യമങ്ങളുടെ, സബ്സ്ക്രിപ്ഷനും TRP റേറ്റിങ്ങും ഒക്കെ നിലനിര്ത്താകനും, ഉടമസ്ഥരുടെ താല്പ്പ ര്യങ്ങള്‍ ഉള്ക്കൊപള്ളിക്കാനുമൊക്കെയായി വിട്ടുവീഴ്ച ചെയ്യേണ്ടി വരുന്നു എന്നു പരിതപിക്കുന്നത് കേള്ക്കാ നുണ്ട്. കർഷക നിയമങ്ങളുൾപ്പടെ അനേകം ഗൗരവമുള്ള വിഷയങ്ങളിൽ പ്രതിരോധത്തിന് സാമൂഹ്യമാധ്യമങ്ങളില്ലായിരുന്നെങ്കിൽ എന്താകുമായിരുന്നു സ്ഥിതിയെന്ന് ഉൾക്കിടിലത്തോടെയല്ലാതെ ചിന്തിക്കാനാവില്ല.

സാഹിത്യത്തിലും,തീർച്ചയായും പുത്തൻ പ്രവണതകൾക്ക് സമയനഷ്ടം കൂടാതെ അവസരം ലഭിക്കുവാൻ സൈബർ മാധ്യമങ്ങൾ നിർവഹിക്കുന്ന സേവനം അളവറ്റതാണ്. അച്ചടി മാധ്യമങ്ങളിലെ കുത്തകക്കാര്‍, ഉടമസ്ഥരായാലും, എഡിറ്റര്മാ്രായാലും,പ്രതിഷ്ഠിതരായ സാഹിത്യപ്രവര്ത്താകരായാലും, ഡിജിറ്റല്‍ മാധ്യമവിപ്ലവത്തെ തള്ളിപ്പറയുവാന്‍ ആവുന്നത്ര ശ്രമിക്കുമെന്നതു കണ്ടറിഞ്ഞുകൊണ്ട് കവികളുള്പ്പവടെയുള്ള പുതിയ എഴുത്തുകാര്‍ വ്യക്തമായ നിലപാട് സ്വീകരിക്കേണ്ടത് അത്യന്താപേക്ഷിതമാണ് എന്ന് പറഞ്ഞ് നിർത്തട്ടെ.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

നര്‍ക്കോട്ടിക് വിവാദത്തില്‍ കള്ളക്കളി നടത്തുന്നു ; മുഖ്യമന്ത്രിക്ക് അനങ്ങാപ്പാറ നയമെന്ന് വി.ഡി സതീശന്‍

തിരുവനന്തപുരം : നര്‍ക്കോട്ടിക് വിവാദത്തില്‍ മുഖ്യമന്ത്രി കള്ളക്കളി നടത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. വിഷയത്തില്‍ അനങ്ങാപ്പാറ നയമാണ് മുഖ്യമന്ത്രിക്കുള്ളതെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. വര്‍ഗീയ സംഘര്‍ഷം പരിഹരിക്കാന്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന്...

സൗത്ത് സിയാറ്റിലെ സിഖ് ടെംമ്പിളിന് നേരെ ആക്രമണം: അന്വേഷണം ആവശ്യപ്പെട്ട് സിഖ് കൊയലേഷൻ

സൗത്ത് സിയാറ്റിൽ: വാഷിംഗ്ടൺ സംസ്ഥാനത്ത് സൗത്ത് സിയാറ്റിൽ ഫെഡറൽ വേയിലുള്ള ഖൽസ ഗൂർമറ്റ് സെന്ററിന് നേരെ ആക്രമണം നടത്തുകയും അവിടെയുണ്ടായിരുന്ന വിശുദ്ധ വസ്തുവകകൾ നശിപ്പിക്കുകയും ചെയ്ത സംഭവത്തിൽഅന്വേഷണം നടത്തണമെന്ന് സെപ്തംബർ 20 ന്...

നിയമവിരുദ്ധ ശാസ്ത്രക്രിയ നടത്തിയതിന് 12 വർഷം തടവ് ശിക്ഷ

ഒക്കലഹോമ: നിയമവിരുദ്ധ ശാസ്ത്രക്രിയ നടത്തിയ ബോബി ലീ അലനെ 54 ഒക്കലഹോമ കോടതി 12 വർഷത്തെ തടവ് ശിക്ഷ വിധിച്ചു മരങ്ങൾക്കിടയിൽ പണിതിരുന്ന കാബിനിൽ വെച്ചായിരുന്നു സ്വയം സന്നദ്ധനായി മുന്നോട്ട് വന്ന ചെറുപ്പക്കാരന്റെ വൃഷണം...

കാവ്യ മാധവന്റെ വാക്കുകൾ തന്നെ ഞെട്ടിച്ചെന്ന് അവതാരകൻ വിജയ്

മലയാളി പ്രേക്ഷകരടെ പ്രിയപ്പെട്ട താരമാണ് കാവ്യ മാധാവൻ. ബാലതാരമായി സിനിമയിൽ എത്തിയ കാവ്യ പിന്നീട് മലയാള സിനിമയുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. 1991 ൽ പുറത്ത് ഇറങ്ങിയ പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടായിരുന്നു...
WP2Social Auto Publish Powered By : XYZScripts.com
error: