17.1 C
New York
Tuesday, September 21, 2021
Home Special സൃഷ്ടിയുടെ വേദന (ഓർമ്മകുറിപ്പ്)

സൃഷ്ടിയുടെ വേദന (ഓർമ്മകുറിപ്പ്)

മേരി ജോസി മലയിൽ തിരുവനന്തപുരം

ഞാനും എന്റെ അച്ഛനും അമ്മയും സഹോദരിമാരും സഹോദരനും 1976-77 കാലഘട്ടത്തിൽ തൃശൂർ താമസിക്കുന്നു. ഞങ്ങളുടെ സ്വന്തം വീട്ടിൽ. അച്ഛന് കെ.എസ്.ഇ.ബിയിൽ ജോലി. സ്ഥലമാറ്റം കിട്ടി വന്നതാണെങ്കിലും ഒന്നര വർഷം കഴിഞ്ഞപ്പോഴെ സൈലന്റ് വാലി പ്രോജക്ടുമായി ബന്ധപ്പെട്ട് അച്ഛന് മണ്ണാർക്കാട്ടേയ്ക്ക് വീണ്ടും സ്ഥലമാറ്റം ആയി. ഭാർഗവിനിലയം പോലുള്ള ആ വലിയ വീട്ടിൽ ഞങ്ങൾ അമ്മയും മക്കളും തനിച്ചായി. വാരാന്ത്യത്തിൽ മാത്രം അച്ഛൻ വരും. പിന്നെ പോളങ്കിൾ ഒക്കെ അടങ്ങുന്ന ഞങ്ങളുടെ അമ്മ വീട് തൊട്ടടുത്തായതുകൊണ്ടും എല്ലാ സഹായത്തിനും മുത്തച്ഛനും മുത്തശ്ശിയുമുണ്ടായിരുന്നതു കൊണ്ടും വലിയ സങ്കടമുണ്ടായിരുന്നില്ല. ജീവിതം ശാന്തമായി ഒഴുകുമ്പോളാണ് അശനിപാതം പോലെ ഒരു ദിവസം രാത്രി കഴിഞ്ഞപ്പോൾ വന്ന ഒരു ഫോൺ കോളിനെ തുടർന്ന് മുത്തച്ഛനും പോളങ്കിളും ഞങ്ങളുടെ വീട്ടിലേക്ക് ഓടിയെത്തിയത്. അന്ന് ഞങ്ങളുടെ വീട്ടിൽ ഫോണില്ല. ഞങ്ങളുടെ വീടിന് ഇടതു വശത്ത് ഒരു ഹിന്ദിക്കാർ കുടുംബവും വലതു വശത്തെ വീട്ടിൽ വൃദ്ധ ദമ്പതികളായ ഈനാശേട്ടനും ഭാര്യയും കുറെ വില കൂടിയ പട്ടികളുമാണ് താമസം. ഹിന്ദിക്കാരൻ പയ്യന്റെ വീട്ടിലേക്ക് പാത്രിരാത്രി കഴിഞ്ഞപ്പോൾ ഒരു ഫോൺ കോൾ വന്നു. എൻജിനിയർ സാറിന്റെ വീട് ഞങ്ങൾ കുറച്ച് ആൾക്കാർ ചേർന്ന് വളയാൻ പോവുകയാണെന്നും പറഞ്ഞുള്ള ഭീഷണിയുടെ സ്വരത്തിലുള്ള ഒരു കോളായിരുന്നു അത്. ആ ഹിന്ദിക്കാരൻ പയ്യൻ ഉടനെ തന്നെ ഇനാശേട്ടനെ ഫോണിൽ വിവരമറിയിച്ചു. ഞങ്ങളുടെ വീട്ടിൽ അച്ഛനില്ല എന്ന് അറിയാവുന്നതു കൊണ്ട് ഇനാശേട്ടൻ മുത്തച്ഛനെയും പോളങ്കിളിനെയും ഫോണിൽ വിളിച്ചു വരുത്തി. എല്ലാവരും കൂടി വീടിനു പുറത്തു നിൽപ്പായി. അജ്ഞാത ഫോൺ കോളിനെപ്പറ്റിയുള്ള വിവരങ്ങൾ ഹിന്ദിക്കാരൻ പയ്യൻ മുറി മലയാളത്തിൽ എല്ലാവരെയും പറഞ്ഞു കേൾപ്പിക്കുന്നുണ്ട്. സൈലന്റ് വാലി പ്രോജക്ട് വേണ്ടെന്നും വേണമെന്നുമുള്ള തർക്കം നടക്കുന്ന സമയമായിരുന്നു അത്. കാട് സംരക്ഷിക്കണമെന്നും പറഞ്ഞ് പ്രകൃതി സ്നേഹികൾ ഒരു വശത്ത്. വൈദ്യുതി പ്രതിസന്ധി മറികടക്കണമെന്നും പറഞ്ഞ് മറ്റൊരു കൂട്ടർ. എന്റെ അച്ഛനായിരുന്നു അതിന്റെ പ്രധാന വകുപ്പു തലമേധാവി. ഇനി അതിന്റെ തുടർ നാടകങ്ങളായിരിക്കുമോ ഇവിടെയരങ്ങേറാൻ പോകുന്നതെന്ന് ഭയന്ന് വിറച്ച് എല്ലാവരും ഞങ്ങളുടെ വീടിനു മുന്നിൽ കാവൽ നിൽക്കുകയാണ്. സെക്കന്റ്ഷോ സിനിമ കഴിഞ്ഞ് റോഡിലൂടെ വന്നവരും വിവരമറിഞ്ഞ് അവിടെ നിലയുറപ്പിച്ചു. നാടക- സിനിമാ നടനെ കണ്ട സന്തോഷത്തിൽ അവർ പോളങ്കിളിനോട്‌ കുശലം പറഞ്ഞ് കൂട്ടുനിന്നു. എന്തെങ്കിലും പ്രശ്നമുണ്ടായാൽ മാത്രം പോലീസ് സ്‌റ്റേഷനിൽ വിവരമറിയിച്ചാൽ മതി എന്ന തീരുമാനത്തിൽ എല്ലാവരും മൂന്നുമണി വരെ കാത്തുനിന്നു. ഞങ്ങൾ ഇതൊന്നും അറിയാതെ സുഖസുഷുപ്തിയിൽ. ആരെയും കാണാത്തതു കൊണ്ട് ഞങ്ങളെ തട്ടി വിളിച്ച് മുത്തച്ഛനും പോളങ്കിളും വീടിനകത്തേക്ക് കയറി ഞങ്ങളോടു വിവരം പറഞ്ഞു. ഞങ്ങൾ ഇവിടെ തന്നെയുണ്ട്, ആരും പേടിക്കേണ്ട എന്നും പറഞ്ഞ് ഉറങ്ങാൻ പോയി. നേരം വെളുത്തപ്പോൾ തന്നെ മുത്തച്ഛൻ പള്ളിയിൽ പോക്കും മറ്റും കൃത്യമായി ചെയ്യുന്ന ആളായതു കൊണ്ട് സ്ഥലം വിട്ടു. രാവിലെ 11 മണിയോടെ പോളങ്കിൾ ഉണർന്നു. ഞങ്ങളൊക്കെ തലേ ദിവസത്തെ സംഭവങ്ങൾ കേൾക്കാൻ കാതോർത്ത് ഇരിക്കുകയായിരുന്നു. പോൾ അങ്കിൾ ഉണർന്നയുടനെ എന്തോ വെളിപാടുണ്ടായതു പോലെ ഹിന്ദിക്കാരന്റെ വീട്ടിലേക്ക് കയറി ചെന്നു. അജ്ഞാത ഫോൺ വന്നുവെന്നും പറഞ്ഞ് ആളെക്കൂട്ടിയ ആ ചെറുപ്പക്കാരൻ കുറച്ചു പഴയ കടലാസുകളിൽ എന്തോ കുത്തിക്കുറിച്ചു കൊണ്ടിരിക്കുന്നുണ്ടായിരുന്നു അവിടെ.
കതിരു പോലുള്ള ആ ചെറുക്കനെ ഒത്ത വണ്ണവും ഉയരവുമുള്ള പോൾ അങ്കിൾ എടുത്ത് വായുവിൽ നിറുത്തി നാടക സ്‌റ്റെലിൽ ചോദ്യം, ‘സത്യം പറയടാ നാറി, നീ മെനഞ്ഞ ഒരു കള്ളക്കഥയല്ലേ ഇത്’? എന്ന് അലർച്ചയോടെയുള്ള ഒരു ചോദ്യവും. പയ്യൻ ഭയന്നു വിറച്ച് പോളങ്കളിന്റെ കാലിലേയ്ക്ക് ‘ക്ഷമാ കീജിയെ പോളേട്ടാ,’ ഞാനൊരു നോവൽ എഴുതി കൊണ്ടിരിക്കുകയായിരുന്നു. അതിന്റെ ക്ലൈമാക്സ് എങ്ങനെയായിരിക്കണമെന്ന് ചിന്തിച്ച് ഒരു എത്തും പിടിയും കിട്ടിയില്ല. അപ്പോഴാണ് എനിയ്ക്കിങ്ങനെ ഒരു ഐഡിയ തോന്നിയത്. ഇന്നലെ നടന്ന സംഭവങ്ങൾ ഓരോന്നായി ഞാൻ ഹിന്ദിയിൽ എഴുതി കൊണ്ടിരിക്കുകയാണെന്ന്.” കലാകാരനായ പോളങ്കിൾ ഇത് കേട്ട് ചിരിച്ചു പോയി. സൃഷ്ടിയുടെ വേദന നന്നായി അറിയുന്ന ആളാണല്ലോ ഒരു കലാകാരൻ! ഏതായാലും അവനെ കൊണ്ട് ഈനാശേട്ടനോടും മുത്തച്ഛനോടും മാപ്പു പറയിച്ചു എന്ന് പറഞ്ഞാൽ കഥാന്ത്യമായി. ആ സംഭവത്തിനു ശേഷം രാത്രിയും പകലും ഒരു പോലെ ഭയന്നുവിറച്ച ഞങ്ങൾ കുട്ടികൾക്ക് കൂട്ടായി മുത്തശ്ശിയും മുത്തച്ഛനും ഞങ്ങളോടൊപ്പം താമസിച്ച് ധൈര്യം തന്നു. വാരാന്ത്യത്തിൽ അച്ഛൻ വന്നപ്പോഴാണ് കഥകളൊക്കെ അറിയുന്നത്. പോൾ അങ്കിൾ അന്ന് കള്ളി വെളിച്ചത്തു കൊണ്ടുവന്നില്ലായിരുന്നുവെങ്കിൽ ഡെമോക്ലസ്സിന്റെ വാൾ പോലെ ഇന്നും ഈ സംശയം നിലനിന്നേനെ. മാത്രമല്ല ഹിന്ദിക്കാരൻ പയ്യൻ ്് അവൻറ ഓരോ പുതിയ നോവലെഴുതുമ്പോഴും ഇതു പോലുള്ള നാടകങ്ങൾ ആവർത്തിച്ചേനെ. അന്ന് ഭയന്നുവിറച്ചിരുന്നുവെങ്കിലും ഇപ്പോൾ പറഞ്ഞ് ചിരിക്കാനുള്ള ഒരു പഴങ്കഥ മാത്രമായി അത്. ഞങ്ങൾ കുടംബാഗങ്ങൾ ഒത്തു കൂടുമ്പോൾ നമ്മുടെ ഹിന്ദിക്കാരൻ നോവലിസറ്റ് എന്ത് പറയുന്നു എന്ന് തമാശയായി ചോദിക്കുകയും ആ വീടിന് ഹിന്ദിക്കാരൻ നോവലിസ്റ്റിന്റെ വീട് എന്നു പേര് വീഴുകയും ചെയ്തു.

മേരി ജോസി മലയിൽ
തിരുവനന്തപുരം

അന്തരിച്ച പ്രശ്സത നാടക – സിനിമാ നടൻ സി.ഐ. പോൾ എന്റെ മാതൃസഹോദരനാണ്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

“കൂട്ട്കെട്ടിൽ നിന്ന് പാട്ടെഴുത്തിലേക്ക്….” സുനർജി വെട്ടയ്ക്കൽ

ഏതൊരു വ്യക്തിയിലും ഒരു സവിശേഷ കഴിവ് സ്വയം തിരിച്ചറിയപ്പെടാതെ ഉണ്ടാകും!!……ആ വിശേഷ കഴിവിനെ ചിലപ്പോഴെങ്കിലും കണ്ടെത്തുന്നതാകട്ടെ മറ്റ് ചിലരുമാകാം…. അതിന് നിമിത്തമാകുന്നത് ചില വ്യക്തികളുമായുള്ള പരിചയപ്പെടലുമാകാം……ഈ അനുഭവങ്ങൾ പറയുന്നത് ചേർത്തല വെട്ടയ്ക്കൽ സ്വദേശിയായ...

സൗഹൃദം (കവിത) പ്രസന്ന മുകുന്ദൻ

നീളെനീളെക്കൊഴിയുന്നു രാത്രങ്ങൾകാലചക്രം ഉരുളുന്നു പിന്നെയും. പകലെരിയുന്നു രാവുപുലരുന്നുസ്വപ്നഗേഹങ്ങൾ നിദ്രവിട്ടുണരുന്നു. അഴലെഴുന്നൊരെൻ മനമാകവേഅലകടൽപോലെ ആലോലമാടുന്നു. ചേർത്തുവയ്ക്കുന്നു ...

എന്നാലായത് (കവിത) കേണൽ രമേശ്‌ രാമകൃഷ്ണൻ

ഇന്നലെ ‌ഞാനൊരുകൊതുകിനെ‌ കണ്ടു.എന്റെ രക്തം ‌ഊറ്റിക്കുടിച്ചിട്ടുംഞാനതിനെ അടിച്ചു ‌കൊന്നില്ല.നീല വെട്ട൦ പരത്തുന്ന ഒരു ഇലക്ട്രിക് ...

ഏകാന്ത സന്ധ്യ (കവിത)

പോകാനുമിടമില്ല കേൾക്കനുമാളില്ലജീവിത സമരത്തിൽ ഏകകൂട പിറപ്പുകൾ ചിറക് മുളച്ചപ്പോൾ ...
WP2Social Auto Publish Powered By : XYZScripts.com
error: