17.1 C
New York
Monday, September 27, 2021
Home Special സുജ ഹരിയുടെ പുഴയറിവുകൾ (ലേഖനം)

സുജ ഹരിയുടെ പുഴയറിവുകൾ (ലേഖനം)

✍സബിത്ത് കെ. ജി

മലയാളത്തിൽ പക്ഷികളെ കുറിച്ചുള്ള പഠനം ഇന്ദുചൂഡൻ ആയിരിക്കും, ഫോട്ടോ ഗ്രാഫിയെ കുറിച്ചുള്ള പഠനം മാത്രഭൂമി വാരികയിൽ എഴുതുന്ന എംഎൻ നസീർ ആകും, ശാസ്ത്ര മേഖലയെ കുറിച്ചുള്ള പഠനം ജീവൻ ജോബ് ആയിരിക്കും. ഇവരെല്ലാം വ്യത്യസ്ത വിഷയങ്ങളിൽ കഴിവ് തെളിയിച്ചവരാണ്, പക്ഷെ നദികളെ കുറിച്ചുള്ള ഒരു പഠനം താരതമ്യേനെ കുറവായിരിക്കും.

എഴുത്തിന്റെ മേഖലയിലേക്ക് കടന്നു വരുന്നവരിൽ പലരും കഥ, കവിത, എന്നിവയിലായിരിക്കും താല്പര്യം ഉള്ളവർ. ഇനി അഥവാ ലേഖനങ്ങൾ എഴുതുന്നവർ ആകട്ടെ,, സാഹിത്യം, നിരൂപണം, രാഷ്ട്രീയം, ഇവയായിരിക്കും ഇതിൽ നിന്നും എല്ലാം തികച്ചും വ്യത്യസ്തയായ എഴുത്തുകാരിയാണ് സുജ ഹരി.

പുഴയറിവുകൾ നമുക്ക് പകർന്നു തരുന്നു ഇന്ത്യയിൽ ഏത് നദികളെ കുറിച്ച് അറിയണമെങ്കിൽ സുജ ഹരിയുടെ ലേഖനം വായിച്ചാൽ മതി. സുജ ഹരിയുടെ എഴുത്ത് മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാകുന്നത് അതു മാത്രമല്ല. മനോഹരമായ ഒരു കഥ പോലെയോ കവിത പോലെയോ നമുക്ക് വായിച്ചിരിക്കാൻ സുഖം തോന്നുന്നു എഴുത്തിൽ സംഗീതം ഉണ്ടോ? ഉണ്ടെങ്കിൽ അത് സുജ ഹരിയുടെ എഴുത്തിൽ ആയിരിക്കും. സോഷ്യൽ മീഡിയയിൽ സജീവമാണ് സുജ ഹരി

വായനയെ വ്യത്യസ്തമാക്കുന്നത് പുതിയ പുതിയ വിഷയങ്ങൾ അതിനെ സംബന്ധിച്ച് ഉള്ള പഠനം ഉണ്ടാകുമ്പോൾ ആണ്. സുജ ഹരിയുടെ നദികളെ കുറിച്ചുള്ള പഠനം അതാണ്, നമ്മുടെ മലയാളത്തിൽ ആനുകാലികങ്ങൾ നോക്കിയാലും സോഷ്യൽ മീഡിയയിൽ നോക്കിയാലും എല്ലാവരും കവികളാണ്, കഥകൃത്തും. ഇവയിൽ വ്യത്യസ്തമായി ശ്രദ്ധ പിടിച്ചു പറ്റുന്നവർ ചുരുക്കം, ഈ സാഹചര്യത്തിൽ സുജ ഹരിയുടെ നദികളെ കുറിച്ചുള്ള പഠനം ഒരുപാട് പ്രതീക്ഷ വായന ലോകത്തിനും സാഹിത്യ ലോകത്തിനും പകർന്നു നൽകുന്നു, മലയാള സാഹിത്യ ലോകത്തിന് ഒരു മുതൽ കൂട്ടാണ് സുജ ഹരി.

✍സബിത്ത് കെ. ജി

COMMENTS

1 COMMENT

  1. സ്നേഹപ്രവാഹങ്ങൾക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരമായി സബിത്തിെന്റെ ലേഖനത്തെ
    ഞാൻ കണക്കാക്കുന്നു. നന്ദി ..
    . സ്നേഹം … സബിത്ത് 🙏🙏🌹🌹

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഒരാഴ്ചയായി തലച്ചോറിനകത്ത് കുത്തുന്നവേദന (ഓർമ്മക്കുറിപ്പ്)

ഒന്നാം ദിവസം പുലർച്ചെ 3 മണിവേദനയുമായി എഴുന്നേറ്റു, നേരെ ഊണ് മുറിയിലെ ആവിയന്ത്രത്തിൽ നിന്നും വിയർക്കുവോളം ആവി കൊണ്ടു. വേദന കുറയുന്നില്ല. Dr.റുടെ നിർദ്ദേശപ്രകാരം ഉള്ള വേദനാസംഹാരി കഴിച്ചു, വലിയ തുവാലയെടുത്ത് തല...

ഒറ്റപ്പെടൽ (കവിത) ജയ ഉണ്ണി

ചില നിമിഷങ്ങളിലെഇല്ലായ്മകളിൽ,(സ്നേഹം, വിശ്വാസം, ആശ്വാസം, പണം )നിസ്സഹായരായി പോകുന്നവരുടെനെഞ്ചിലെ വേദനക്ക്കത്തിയാളുന്ന അഗ്നിയുടെ ...

വിഷാദം (കവിത)

മൗനചിന്തകൾ ഉഴുതുമറിക്കുമീഊഷരഭൂമിയിലെ കലപ്പയാവുന്നു ...

കല്ലേലിയില്‍ ഹാരിസണ്‍, കമ്പനി തൊഴിലാളികളെ ദ്രോഹിക്കുന്നു

ഹാരിസണ്‍ കമ്പനി കൈവശം വെച്ചിരിക്കുന്ന കോന്നി കല്ലേലിയിലെ 2885 ഹെക്ടര്‍ സ്ഥിതി ചെയ്യുന്ന എസ്റ്റേറ്റില്‍ പണിയെടുക്കുന്ന തൊഴിലാളികളെ കമ്പനി ദ്രോഹിക്കുന്നു .ആയിരത്തോളം തൊഴിലാളികള്‍ നേരത്തെ ഉണ്ടായിരുന്നു . കല്ലേലി എസ്റ്റേറ്റില്‍ 10 വര്‍ഷമായി...
WP2Social Auto Publish Powered By : XYZScripts.com
error: