തയ്യാറാക്കിയത്. സൈമ ശങ്കർ
-സിന്ദൂരം-
സിന്ദൂരം ഓർമ്മയുണ്ടോ?….
പണ്ട് കാലത്തു സിന്ദൂരം തിരുനെറ്റിയിൽ തൊടാതെ ഹൈന്ദവ സ്ത്രീകളെ കാണുക വളരെ അപൂർവ്വമാണ് .ഇക്കാലത്തു സീമന്ത രേഖയിലെ സിന്ദൂരമൊ, നെറ്റിയിലെ പൊട്ടു തൊടീലോ വളരെ കുറഞ്ഞു. മാത്രം അല്ല, പ്ലാസ്റ്റിക്കോ മുത്തോ കൊണ്ടുള്ള അലങ്കാര ബിന്ദികൾ സിന്ദൂരത്തിന്റെ സ്ഥാനം ഏറ്റെടുത്തു കഴിഞ്ഞു.
സ്ത്രീകളുടെ നെറ്റിയില്‍ സിന്ദൂരം കാണുന്നത് തന്നെ വളരെ ഭംഗിയാണ്.വിവാഹം കഴിഞ്ഞാല്‍
രാജ്യത്തെ ഭൂരിഭാഗം സ്ത്രീകളും സീമന്ത രേഖയില്‍ സിന്ദൂരം തൊടാറുണ്ട്.
എന്നാല്‍ പുതിയ തലമുറയില്‍ ഉള്ള സ്ത്രീകള്‍ ഇത് കാര്യമായി എടുക്കാറില്ല.
പൂര്‍വിക കാലം മുതല്‍ പിന്‍തുടര്‍ന്നു പോരുന്ന പല ആചാരാനുഷ്ഠാനങ്ങളിലും ശാസ്ത്രത്തിന്റെ പിന്‍ബലമുണ്ടെന്നും .ആരോഗ്യപരമയായ കാര്യങ്ങളുമായി ബന്ധപ്പെട്ടതു മാണെന്ന് കാണാം .
സീമന്തരേഖയില്‍ അണിയുന്ന സിന്ദൂരമെന്നത്. വിവാഹിതരായ സ്‌ത്രീകളുടെ നിത്യജീവിതത്തിലെ ആചാരങ്ങളുടെ ഭാഗമാണ് . നെറുകയില്‍ മുടി ആരംഭിയ്ക്കുന്നതിന്റെ നടുവിലായാണ് ഇതിടുന്നത്.വിധവകള്‍ പൊതുവേ സീമന്തത്തില്‍ സിന്ദൂരം അണിയാറുമില്ല.
തലയിലെ പിറ്റിയൂറ്ററി ഗ്രന്ഥിയുമായി ഇതു ബന്ധപ്പെട്ടിരിയ്ക്കുന്നു. നിറുകയോട് അടുപ്പിച്ചു വരുന്ന ഈ പ്രത്യേക ഗ്രന്ഥിയെ ഉത്തേജിപ്പിക്കുകയാണ് സീമന്ത രേഖയില്‍ സിന്ദൂരം തൊടുന്നത്തിലൂടെ സാധിക്കുന്നത് . ഈ പ്രത്യേക ഗ്രന്ഥിയുടെ പ്രവര്‍ത്തനങ്ങള്‍ കാരണം സെക്‌സ് ഹോര്‍മോണുകള്‍ പുറപ്പെടുവിയ്ക്കയും . സെക്‌സ് താല്‍പര്യങ്ങള്‍ വര്‍ദ്ധിപ്പിയ്ക്കുകയും ചെയ്യുന്നു.വിവാഹിതകള്‍ സീമന്തത്തില്‍ കുങ്കുമം തൊടുന്നതിന് സെക്‌സ് താല്‍പര്യങ്ങള്‍ ഉണര്‍ത്തുകയെന്നും വിധവകള്‍ തൊടാതിരിയ്ക്കുന്നതിന് ഇത്തരം താല്‍പര്യങ്ങള്‍ ഇല്ലാതെയാക്കുകയെന്നും കൂടി അര്‍ത്ഥമുണ്ട്.
സിന്ദൂരത്തിനു ആരോഗ്യവുമായി ബന്ധപ്പെടുത്തി ഏറെ വിശദീകരണങ്ങളുമുണ്ട്. മഞ്ഞള്‍, നാരങ്ങ, മെര്‍ക്കുറിഎന്നിവ ഉപയോഗിച്ചാണ് സിന്ദൂരം ഉണ്ടാക്കുന്നത് പണ്ട് കാലം മുതല്‍ ആയുര്‍വേദ ചികിത്സാ രംഗത്ത് മഞ്ഞള്‍, നാരങ്ങ, മെര്‍ക്കുറി എന്നിവയുടെ മിശ്രിതം രക്ത സമ്മര്‍ദ്ദം നിയന്ത്രിക്കാനും സ്‌ത്രീകളിലെ ഗര്‍ഭധാരണ ശേഷി വര്‍ധിപ്പിക്കാനും ഉപയോഗിച്ചിരുന്നു. ഇതിലെ മെര്‍ക്കുറി ബിപി നിയന്ത്രിയ്ക്കാന്‍ ഏറെ നല്ലതാണ്. മഞ്ഞളിനും നാരങ്ങയ്ക്കുമെല്ലാം അതിന്റേതായ ആരോഗ്യപരമായ ഏറെ ഗുണങ്ങളുമുണ്ട്.
സുമംഗലികളായ സ്ത്രീകൾ സിന്ദൂരരേഖയിൽ സിന്ദൂരമണിയുന്നതു പോലെ തന്നെ പ്രാധാന്യമുണ്ട് എല്ലാരും നെറ്റിയിൽ ചാർത്തുന്ന കുങ്കുമ (സിന്ദൂര) പൊട്ടിനും. നിസ്സാര രമെന്നു തോന്നുമെങ്കിലും നെറ്റിയിൽ പുരികങ്ങൾക്ക് നടുവിൽ,തൊട്ട് മുകളിൽ ആയി വട്ടത്തിൽ തൊടുന്ന ചുവന്ന സിന്ദൂര പൊട്ടിനു ഗുണങ്ങൾ ഏറെ ഉണ്ട്. ഈ ഭാഗമാണ് തൃക്കൺ ചക്ര അഥവാ ആഗ്യ ചക്ര എന്നറിയപ്പെടുന്നത്.
ശരീരത്തിലെ വളരെ പ്രധാനപ്പെട്ട ഒരു ഭാഗമായാണ് ഇതിനെ പരിഗണിക്കുന്നത്. മൂന്നു സുപ്രധാന നാഡികളായ ഇട, പിങ്ഗള, സുഷുമ്ന എന്നിവയ്ക്കിടയിലാണ് ഇതിന്റെ സ്ഥാനം. യോഗശാസ്ത്ര പ്രകാരവും ശരീരത്തിലെ സുപ്രധാന ഭാഗമാണ് നെറ്റിയിലെ ഇരുപുരികങ്ങൾക്കിടയിലെ ഈ ബിന്ദു. ശരീരത്തിലെ എല്ലാ ഭാഗങ്ങളുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. ഇവിടം എല്ലായ്‌പ്പോഴും സുതാര്യവും തടസങ്ങളൊന്നുമില്ലാതെയും സൂക്ഷിക്കണമെന്നാണ് യോഗശാസ്ത്രം പറയുന്നത്. ഈ ചക്രത്തിനു ഏതെങ്കിലും തരത്തിലുള്ള തടസങ്ങൾ ഭവിക്കുന്നത്, പ്രപഞ്ചത്തിൽ നിന്നുള്ള ഊർജ്ജ രൂപമായ കോസ്മിക് എനർജിയെ ശരീരവുമായി ബന്ധിപ്പിക്കുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്നു.
ചുമന്ന സിന്ദൂരം രക്ത ത്തെ പ്രതിനിധീകരിക്കുന്നു.കൂടാതെ ജ്യോതിശാസ്ത്ര പരമായി സിന്ദൂരം തൊടുന്ന നിറുക മേട രാശിയുടെ സ്ഥാനമാണ്. മേട രാശിയുടെ ഗ്രഹമായി കണക്കാക്കപ്പെടുന്ന ചൊവ്വയെ ചുവപ്പു കൊണ്ടാണ് സൂചിപ്പിയ്ക്കുന്നത്. ഇതാണ് ചുവന്ന സിന്ദൂരം തൊടുന്നതിന്റെ ഒരു കാരണം. പാര്‍വ്വതീ ദേവിയുടേയും സതീദേവിയുടേയും ഊര്‍ജമായും ഈ സിന്ദൂരത്തെ കണക്കാക്കുന്നു.
അജ്‌നാ ചക്ര അഥവ പുരികങ്ങള്‍ക്കിടയിലുള്ള ബിന്ദു ഉത്‌കണ്‌ഠയും സമ്മര്‍ദ്ദവും മൂലമുണ്ടാകുന്ന തകരാറുകള്‍ ഏറ്റവും എളുപ്പം സ്വാധീനിക്കുന്ന സ്ഥാനമാണ്. പൊട്ട് തൊടുന്നതിന്റെ പ്രാധാന്യം ഇവിടെയാണ് വരുന്നത്. ദിവസം ഒരു നേരമെങ്കിലും ഈ സ്ഥാനത്ത് തടവുന്നതിലൂടെ ഈ പ്രദേശത്തെ പേശികളുടെയും നാഡികളുടെയും ആയാസം കുറയുകയും. മനസ്സിനും ശരീരത്തിനും മുഴുവന്‍ ശാന്തത നല്‍കുകയും ചെയ്യും. സമ്മര്‍ദ്ദത്തിലാവുമ്പോള്‍ സ്വാഭാവികമായി നിങ്ങള്‍ അമര്‍ത്തുന്ന ഒരു സ്ഥാനമാണിത്. പൊട്ട് തൊടുന്ന സ്ഥാനം ഉറക്കമില്ലായ്‌മയെ ചെറുക്കുന്നതിന് വളരെ ഫലപ്രദമാണ്. ഇത് മനസ്സിനെ ശാന്തവും ഏകഗ്ര വും ആക്കുക മാത്രമല്ല മുഖം, കഴുത്ത്, പുറം ഉടല്‍ എന്നിവിടങ്ങളിലെ പേശികളുടെ ആയാസം കുറയ്‌ക്കുകയും ചെയ്യും.
തൃക്കൺ ചക്രയുടെ സ്ഥാനത്തു തൊടുന്ന ചുവന്ന സിന്ദൂരം എപ്പോഴും ശരീരത്തിനു ഉണർവും ഊർജ്ജവും കൈവരുന്നതിനു സഹായിക്കുന്നു. സിന്ദൂരം അണിയുമ്പോൾ ശരീരചക്രം ഉണർന്നു പ്രവർത്തിക്കുന്നു. എന്നാൽ ഇന്ന് പലരും സിന്ദൂരം അണിയുന്നതിനു പകരമായി ഒട്ടിച്ചു വെയ്ക്കുന്ന ബിന്ദിയാണ് ഉപയോഗിക്കുന്നത്. വസ്ത്രത്തിനു ചേരുന്ന നിറത്തിലുള്ളതും പല പല നിറങ്ങളിൽ ഉള്ളതുമായ, ഒട്ടിക്കാൻ കഴിയുന്ന ബിന്ദികൾ ഗുണത്തേക്കാളേറെ ദോഷങ്ങൾക്കു ഹേതുവാകുന്നു. ഇത് ശരീരചക്രത്തിലേക്കുള്ള ഊർജ്ജത്തിനു തടസമാകുന്നതിനൊപ്പം പ്രപഞ്ചത്തിലുള്ള കോസ്മിക് എനർജിയെ ശരീരവുമായി ബന്ധിപ്പിക്കുന്നതിനു വിഘ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു.

Very good article.
Good explanation 👌👌
Very nicely explained about scientific and traditional knowledge on usage of Sindhoorim. This is very much required for present generation.
അറിവു പകരുന്ന എഴുത്ത്
പ്രാധാന്യത്തെ കുറിച് അറിവില്ലായിരുന്നു.. പുതിയ അറിവിന് നന്ദി.. ഇനിയും ഇത്തരത്തിലുള്ള നല്ലറിവുകൾ പ്രതീക്ഷിക്കുന്നു ചേച്ചി…
ആശംസകൾ
Good article about importantance of Sindoor.Which current generation married ladies has forgotten it’s importance.Hope this article make them to follow and know it’s values.. 😊😊
Good