രണ്ടാമത്തെ ബഹിരാകാശ യാത്രയ് ക്കുശേഷമുള്ള മടക്കയാത്രയിൽ കൊളംബിയ ബഹിരാകാശ വാഹനം തകർന്ന് കൽപന ചൗള മരിച്ചു.
ഹരിയാനയിലെ കർണാലിൽ 1962-ൽ കല്പനാ ചൗള ജനിച്ചു. പഞ്ചാബ് എഞ്ചി നീയറിംഗ് കോളജിൽ നിന്ന് ഏറോനോട്ടിക്കൽ എഞ്ചിനീയറിംഗ് ബിരുദമെടുത്ത ശേഷം അമേരിക്കയിലെത്തി ഏറോസ്പേസ് എഞ്ചിനീയറിംഗിൽ മാസ്റ്റർ ബിരുദവും ഡോക്ടറേറ്റും നേടി. നാസയിൽ ജോലി സ്വീകരിച്ച കൽപന വിവാഹത്തിനു ശേഷം അമേരിക്കൻ പൗരത്വം നേടി.
1997-ൽ കൊളംബിയ സ്പേസ് ഷട്ടിലിൽ ആദ്യ ബഹിരാകാശയാത്ര നടത്തി. അന്ന് ഭൂമിയെ 252 തവണ ചുറ്റി വിജയകരമായി തന്റെ ദൗത്യം പൂർത്തിയാക്കി ഭൂമിയിൽ തിരിച്ചെത്തി. രണ്ടായിരത്തിൽ വീണ്ടും ബഹിരാകാശയാത്രയ്ക്ക് തെരഞെഞ്ഞെടുക്കപ്പെട്ടു. 2003 ജനുവരി 16-ന് അവർ രണ്ടാമതും കൊളംബിയ വാഹനത്തിൽ ബഹിരാകാശത്തേക്കുയർന്നു. മടക്ക യാത്രയിൽ ഫെബ്രുവരി 1-ന് കൊളംബിയ തകർന്ന് കൽപന അന്തരിച്ചു.
അവതരണം: മാത്യു ശങ്കരത്തിൽ