ലോകത്തിലെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയായിരുന്നു സിരിമാവോ, 1916 ഏപ്രിൽ 17ന്, കാൻഡി എന്ന സ്ഥലത്താണ് സിരിമാ ജനിച്ചത്. ഇരൂപത്തിനാലാമത്തെ വയസിൽ സിരിമാവോ സോളമൻ
ബന്ദാരനായകെയെ വിവാഹം കഴിച്ചു. ആരോഗ്യ-പ്രാദേശി കഭരണവകുപ്പുമന്ത്രിയായിരുന്നു അപ്പോഴദ്ദേഹം. അദ്ദേഹത്തിന്റെ വധത്തോടെ സിരിമാവോ മുഴുവൻസമയ രാഷ്ട്രീയക്കാരിയായി.
1960 ജൂലൈയിൽ ന ടന്ന തെരഞ്ഞടുപ്പിൽ ആ കെയുള്ള 151 പാർലമെന്റ് സീറ്റുകളിൽ 75 എണ്ണം നേടി സിരിമാവോയുടെ ശ്രീലങ്കാ ഫ്രീഡം പാർട്ടി ജയിച്ചു.
1970- ലെ തെരഞ്ഞടുപ്പിൽ അവർ രണ്ടാം തവണ അധികാര ത്തിലേറി. 1972 മേയ് മാസത്തിൽ സിലോൺ ‘റിപ്പബ്ലിക് ഓഫ് ശ്രീലങ്കയായി.’ രാജ്യത്തിന് പുതിയ ഭരണഘടനയുണ്ടായി. ഓഗസ്റ്റിൽ പാർലമെന്റ് പാസാക്കിയ ‘ലാൻഡ് റിഫോംസ് ആക്റ്റാ’ ണ് സിരിമാവോയുടെ ഭരണകാലത്തെ പ്രധാന ചുവടുവയ്പ്. രണ്ടാം വരവിൽ സിരിമാവോ ആറുവർഷം ഭരിച്ചു.
1977-ലെ തെരഞ്ഞെടുപ്പിൽ ശ്രീലങ്കാ ഫ്രീഡം പാർട്ടി പരാജയപ്പെട്ടു. 1980-ൽ സിരിമാവോ പാർലമെന്റിൽ നിന്നു പുറത്താക്കപ്പെട്ടു. പ്രധാനമന്ത്രിയായിരുന്നപ്പോൾ അഴിമതികൾ നടത്തിയെന്നു പറഞ്ഞ് 1982 വരെ അവർക്ക് പൗരാവകാശങ്ങൾ പോലും നിഷേധിക്കുകയുണ്ടായി. 1988-ൽ പ്രസിഡൻ സ്ഥാനത്തേക്കു മത്സരിച്ച് പരാജയപ്പെട്ടു.
പിന്നീട് 1994-ൽ അവരുടെ മകൾ ചന്ദ്രി കകുമാരതുംഗെ പ്രസിഡൻറായപ്പോൾ സിരിമാവോ വീണ്ടും പ്രധാനമന്ത്രിയായി നിയമിക്കപ്പെട്ടു.
അവതരണം: മാത്യു ശങ്കരത്തിൽ