17.1 C
New York
Wednesday, January 19, 2022
Home Special സാന്ത്വനചികിത്സ.

സാന്ത്വനചികിത്സ.

സങ്കീർണ്ണo ആയ രോഗങ്ങൾ ബാധിച്ചവരുടെ ക്ലേശങ്ങൾ ഒഴിവാക്കുക എന്ന ഉദ്ദേശ്യത്തോടെയുള്ള വൈദ്യ പരിചരണമോ ചികിത്സയെയോ ആണ്‌ സാന്ത്വന ചികിത്സ അഥവാ പാലിയേറ്റീവ്‌ പരിചരണം. മൂടുക, മറയ്ക്കുക, ഒളിപ്പിക്കുക തുടങ്ങിയ അർത്ഥങ്ങൾ വരുന്ന പാല്ലയർ എന്ന ലാറ്റിൻ വാക്കിൽ നിന്നുത്ഭവം. പത്തോൻപതാം നൂറ്റാണ്ടിൽ അയർലാൻഡിലും ലണ്ടനിലും സ്ഥാപിച്ച മരണാസന്നരായവർക്കുള്ള അഭയകേന്ദ്രമാണ്‌ പാല്ലിയേറ്റീവ്‌ പരിചരണത്തിനു തുടക്കമായത്‌. ആദ്യ കാലങ്ങളിൽ ഇങ്ങനെ പരിചരണം ലഭിച്ചിരുന്നത്‌ മരണാസന്നരായ അർബുദ രോഗികൾക്കു മാത്രമായിരുന്നു. പക്ഷേ ഇപ്പോൾ ചികിത്സിച്ചു ഭേദമാക്കാവുന്ന എല്ലാ രോഗങ്ങളിലും, രോഗിയുടെ വേദനയും മറ്റസ്വസ്ഥതകളും ഒഴിവാക്കുവാനോ കുറയ്ക്കുവാനോ ഈ പരിചരണം പ്രയോജനപ്പെടുന്നു. അർബുദം കൂടാതെ ശ്വാസകോശ രോഗങ്ങൾ, വൃക്ക രോഗങ്ങൾ, ഹൃദയ സംബന്ധിയായ രോഗങ്ങൾ, നാഡീ രോഗങ്ങൾ തുടങ്ങിയവയിൽ ഉണ്ടാകാവുന്ന അസ്വസ്ഥതകൾക്കും, ചില ഘട്ടങ്ങളിൽ അർബുദ ചികിത്സയുടെ ഭാഗമായ കീമോതെറാപ്പിയുടെ വിപരീത‍ഫലമായുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കുറയ്ക്കുവാനും പാല്ലിയേറ്റീവ്‌ പരിചരണം പ്രയോജനപ്പെടുന്നു. മരണാസന്ന രോഗങ്ങളുള്ള ശിശുക്കളെ സഹായിക്കുവാനായി പാല്ലിയേറ്റീവ്‌ പരിചരണത്തിന്റെ ഒരു പ്രത്യേക വിഭാഗമുണ്ട്‌.

ലോകാരോഗ്യ സംഘടന പ്രകാരം “ജീവനു ഭീഷണിയാകുന്ന രോഗങ്ങളുള്ളവരുടെയും അവരുടെ കുടുംബങ്ങളുടെയും ജീവിത നിലവാരം ഉയർത്തുന്നതിനായി പ്രസ്തുത രോഗലക്ഷണങ്ങളോടനുബന്ധിച്ച് സത്വരമായ രോഗ നിർണ്ണയവും കുറ്റമറ്റ വേദന സംഹാര ചികിത്സകളും, അവരുടെ ശാരീരിക, മാനസിക, സാമൂഹിക, ആധ്യാത്മീക പ്രശ്നങ്ങൾക്ക് പരിഹാരങ്ങൾ നിർദ്ദേശിച്ച് അവരുടെ ക്ലേശങ്ങൾ തടയുകയോ കുറയ്ക്കുകയോ ചെയ്യുന്ന സമീപനമാണ് പാല്ലിയേറ്റീവ്‌ പരിചരണം.

കാലങ്ങളായി വൈദ്യന്മാർ പാല്ലിയേറ്റീവ്‌ പരിചരണമെന്ന സങ്കൽപ്പം അതിനായി ഉപയോഗിച്ചിരുന്ന ഔഷധങ്ങൾ രോഗികളിലുണ്ടാക്കാവുന്ന ശീലത്തെയും വിപരീത ഫലങ്ങളേയും മറ്റ്‌ നിയന്ത്രണാതീതമായ പ്രശ്നങ്ങളേയും പറ്റി ആശങ്കാകുലരായിരുന്നു. അതിനാൽ ഈ പരിചരണത്തിന്‌ അത്ര പ്രാധാന്യം ലഭിച്ചില്ല.

കഴിഞ്ഞ ഇരുപതു വർഷങ്ങളിൽ രോഗികളുടെ ജീവിത നിലവാരത്തെ പ്പറ്റിയുള്ള കാഴ്ചപ്പാടുകൾക്ക്‌ വളരെ വ്യത്യാസം വരികയും, അമേരിക്കൻ ഐക്യ നാടുകളിൽ നൂറിനു മുകളിൽ കിടക്കകളുള്ള 55% അതുരാലയങ്ങളിലും പാല്ലിയേറ്റീവ്‌ പരിചരണം നൽകുന്നു. കൂടാതെ അഞ്ചിൽ ഒന്ന് എന്ന അനുപാതത്തിൽ സർക്കാർ ആശുപത്രികളിൽ ഈ പരിചരണം നൽകുന്നു. ഈ പരിചരണത്തിലെ ഏറ്റവും പുതിയ വികാസം പല്ലിയേറ്റീവ് പരിചരണ സംഘം എന്ന് പേരിൽ അർപ്പിത മനോഭാവത്തോടെ പ്രവർത്തിക്കുന്ന പ്രത്യേക വൈദ്യ സംഘമാണ്‌.

പാല്ലിയേറ്റീവ്‌ പരിചരണത്തിന്‌ വൈദ്യൻ, നെഴ്സ്‌, സാമൂഹിക പ്രവർത്തകൻ, ആത്മീയ പ്രവർത്തകൻ, ഫിസിയോതെറാപ്പിസ്റ്റ്‌, ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റ്‌, സന്നദ്ധ പ്രവർത്തകർ, ഏറ്റവും പ്രധാനമായി രോഗിയുടെ കുടുംബവും അടങ്ങുനതാണ്‌ പരിചരണ സംഘം.

കേരളത്തിൽ


കോഴിക്കോട്


കോഴിക്കോട്‌ മെഡിക്കൽ കോളജിൽ പെയിൻ ആൻഡ്‌ പാല്ലിയേറ്റീവ്‌ കെയർ സൊസൈറ്റി (പി പി സി എസ്)] 1993 മുതൽ പ്രവർത്തിക്കുന്നു. പെയിൻ ആൻഡ്‌ പാല്ലിയേറ്റീവ്‌ കെയർ സൊസൈറ്റി ക്ക് കേരളത്തിലെ മിക്കവാറും എല്ലാ ജില്ലകളിലും പ്രവർത്തകരുണ്ട്. ഇൻഡ്യയിലെ മറ്റ്‌ സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ പാല്ലിയേറ്റീവ്‌ പരിചരണം കേരളത്തിൽ അതിന്റെ എല്ലാ ഉദ്ദേശ്യങ്ങളും വിജയകരമായി നിറവേറ്റുന്നുണ്ട്‌. കോഴിക്കോട് താലൂക്കിലെ വളയനാട് വില്ലേജിൽ കിണാശേരിയിൽ കിണാശേരി പെയ്ൻ ആൻഡ് പാലിയെടീവ് കെയർ യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്.

എറണാകുളം,

പുല്ലേപ്പടി കേന്ദ്രമായി പ്രവർത്തിക്കുന്ന തണൽ പെയിൻ & പാലിയേറ്റീവ് കെയർ ജില്ലാ കമ്മിറ്റിയുടെ കീഴിൽ, ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ പാരാപ്ലീജിക് സൊസൈറ്റി അടക്കം 18 യൂണീറ്റുകൾ പ്രവർത്തിക്കുന്നു. ജില്ലയിലുടനീളം 300 ന് മുകളിൽ സ്ത്രീ പുരുഷ വാളണ്ടിയർമാർ പ്രവർത്തിക്കുന്നു.

മലപ്പുറം

1996 മുതൽ മഞ്ചേരി വലിയട്ടിപറമ്പിൽ സ്ഥാപിച്ച മഞ്ചേരി പെയിൻ ആന്റ് പാലിയേറ്റീവ് കെയറാണ് ആശുപത്രിക്കു പുറത്തായി സ്ഥാപിക്കപ്പെട്ട ജനകീയമായി പ്രവർത്തിക്കുന്ന ആദ്യത്തെ പാലിയേറ്റീവ് കെയർ. 2016 ഡിസംബർ മുതൽ ക്ലിനിക്ക് ഇപ്പോൾ മഞ്ചേരി ചെരണിയിലാണ് പ്രവർത്തിക്കുന്നത്. മലപ്പുറം ജില്ലയിൽ മഞ്ചേരിയിൽ നിന്ന് തുടങ്ങിയ ഈ സാന്ത്വന പരിചരണ യാത്ര ഇന്ന് ജില്ലയിൽ നൂറിനടുത്ത് ക്ലിനിക്കുകളിൽ എത്തി നിൽക്കുന്നു. കേരളത്തിൽ ഏറ്റവും കൂടുതൽ പാലിയേറ്റീവ് കെയർ ക്ലിനിക്കുകൾ ഉള്ളത് മലപ്പുറം ജില്ലയിലാണ്.

തൃശ്ശൂർ

പെയിൻ ആന്റ് പാലിയേറ്റീവ് കെയർ സൊസൈറ്റി 1997 നവംബർ മുതൽ പ്രവർത്തിച്ചു വരുന്നു.
ആൽഫ പാലിയേറ്റീവ് കെയർ 2005 മുതൽ പ്രവർത്തിച്ചു വരുന്നു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പപ്പ. ന്യൂസിലൻഡിൽ ചിത്രീകരിച്ച മലയാള ചിത്രം പൂർത്തിയായി

ന്യൂസിലൻഡ് മലയാളിയായ ഷിബു ആൻഡ്രൂസ് കഥ എഴുതി ഛായാഗ്രഹണവും, സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് പപ്പ. ന്യൂസിലൻഡ് മലയാളികളുടെ ജീവിത കഥ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൻ്റെ പ്രധാന ഭാഗങ്ങൾ ന്യൂസിലൻഡിൽ ചിത്രീകരിച്ചു. മുമ്പ്, ന്യൂസിലൻഡിൽ...

അഭിരാമി വെബ്ബ് സീരീസ് ഫസ്റ്റ് ക്ലാപ്പ് മൂവീസ് ചാനലിൽ

അഭിരാമി എന്ന ഹൊറർ കോമഡി വെബ്ബ് സീരീസിൻ്റെ രണ്ടാം ഭാഗം ഫസ്റ്റ് ക്ലാപ്പ് മൂവീസ് യൂറ്റ്യൂബ് ചാനലിൽ റിലീസ് ചെയ്തു.വ്യത്യസ്തമായ കഥയും, അവതരണവും കാഴ്ചവെക്കുന്ന അഭിരാമി ഫസ്റ്റ്ക്ലാപ്പ് മൂവീസും, എസ്.പി.ജെ ഫിലിംസും ചേർന്നാണ്...

മിസ്റ്റർ യൂണിവേഴ്‌സ് ഇന്ത്യൻ മോൺസ്റ്റർ ചിത്രേഷ് നടേശൻ കെങ്കേമത്തിൽ

ഇന്ത്യയുടെ തന്നെ അഭിമാനമായ മിസ്റ്റർ യൂണിവേഴ്‌സ് കെങ്കേമം എന്ന സിനിമയിൽ പ്രധാന കഥാപാത്രമായി വരുന്നൂ. ബോഡി ബിൽഡിങ്ങിൽ ഇന്ത്യൻ മോൺസ്റ്റർ എന്നറിയപ്പെടുന്ന ചിത്രേഷ് നടേശൻ ആണ് കെങ്കേമം എന്ന ചിത്രത്തിൽ ശക്തമായൊരു കഥാപാത്രത്തെ...

വഴിക്കണ്ണ് (കവിത)

വഴിക്കണ്ണുമായെന്നും കാത്തിരിക്കുന്നുഞാൻ…എന്റെ സ്വപ്‌നങ്ങൾ തൻ ശ്മശാനഭൂവിൽ…സൗവർണ്ണ മോഹങ്ങൾ മനസ്സിൽവിടർത്തി…എങ്ങോ മറഞ്ഞൊരെൻഭൂതകാലങ്ങളെ…കൂട്ടുകാരോടൊത്തു പാറിപ്പറന്നൊരാ…സുന്ദര സന്ധ്യതൻ മാസ്മരനിമിഷങ്ങളെ…പ്രണയകാവ്യങ്ങൾ തൻ മധുരംനിറഞ്ഞൊരാ…കരിനീലക്കണ്ണുള്ള പ്രണയിനീരാധയെ…എന്നുള്ളിൽ എന്നെന്നുംനർത്തനമാടുന്ന…പ്രാണനിൽ പാതിയാം പ്രിയസഖിയെ…പവിഴമല്ലിപ്പൂക്കൾ കൊഴിയുന്നരാവിന്റെ…സൗരഭ്യം നുകർന്നൊരാജാലകക്കാഴ്ചകളെ…താരാട്ടിൻ ഈണത്തിൽ സൗമ്യമായ്പാടുന്ന…പൂങ്കുയിൽ പാട്ടിന്റെ കല്ലോലിനികളെ…എൻമോഹമന്ദാര വനികയിൽ...
WP2Social Auto Publish Powered By : XYZScripts.com
error: