17.1 C
New York
Sunday, October 24, 2021
Home Special സഹാനുഭൂതിയെ സാഹസിയതയോടെ പൊരുതിയ പതിനാലുകാരന്റെ കാമാന്ധത

സഹാനുഭൂതിയെ സാഹസിയതയോടെ പൊരുതിയ പതിനാലുകാരന്റെ കാമാന്ധത

കോര ചെറിയാൻ, ഫിലാഡൽഫിയ

ഫിലാഡൽഫിയ, യു .എസ് .എ: മഴയ്ക്കു മുൻപായി കഴിഞ്ഞ ദിവസം സ്കൂൾ വിട്ടതിനു ശേഷം പതിനാലു വയസ്സുകാരന്റെ അപേക്ഷ അനുതാപത്തോടെ കേട്ടു സ്വന്തം ബൈക്കിൽ ലിഫ്റ്റ് കൊടുത്ത യുവതിയോടു പ്രകടിപ്പിച്ച ചേതോവികാരം അവിശസനീയമാണ്. എറണാകുളം നഗരത്തിലെ സായാഹ്ന തിരക്കും പോലീസ പെട്രോളിഗും എല്ലാം മറന്നു ലിഫ്റ്റ് കൊടുത്തതു അപ്രതീക്ഷിത പ്രതിസന്ധിയിൽ എത്തിച്ചു. മഴയിൽനിന്നും രക്ഷപെടുവാൻ ലിഫ്റ്റ് കൊടുത്ത വനിതയോടു ബാലൻ ചോദിക്കുന്നത് അവരുടെ ശരീരത്തിൽ പിടിച്ചോട്ടെ എന്നാണ്!

 മലയാളി സമൂഹത്തെ മാത്രമല്ല ലോകജനതയെതന്നെ ആശ്ചരൃത്തിലും ആശങ്കയിലും ആക്കിയ പതിനാലുകാന്റെ പൈശാചിക പന്നത്തരം കഴിഞ്ഞ ദിവസങ്ങളിലെ ഏതാനും മാധ്യമങ്ങളിലുളള പ്രകോപിതമായ പ്രസിദ്ധീകരണം ശ്രോതാക്കളേയും വായനക്കാരെയും അഗാധമായ ഉത്കണ്ഠതയിലാക്കി. ബാലിശ ദിശയിൽതന്നെ കാമാർത്തിയോടെ സഹോദരി തുല്യതയിൽ സഹായഹസ്തങ്ങൾ സഹാനുഭൂതിയോടെ സമർപ്പിച്ച നല്ല സമരിയക്കാരിയോടു അശേഷം അറപ്പില്ലാതെ പ്രകടിപ്പിച്ച ചേതോവികാരം മാനവസമൂഹത്തിനു തന്നെ അപമാനകരമാണ്.കോവിഡ് മാനദണ്ഡങ്ങൾതൃജിച്ചു സഹായിച്ച വനിതയെ തികച്ചും ശോച്യാവസ്ഥയിലാക്കി.

  മാതാപിതാക്കളെയോ അധ്യാപകരെയോ പരസ്യമായി പഴിക്കുന്നതിലുമുപരിയായി ഈ ബാലന്റെ സൗഹൃദവലയവും സമൂഹവും ഒരു പരിധിവരെ കുറ്റാരോപിതർ ആണ്. ഈ കാലഘട്ടത്തിൽ മാതാപിതാക്കളുടെ മുഖ്യ മാനദണ്ഡം സ്വന്തം സന്തതികൾ പഠനത്തിൽ അളവറ്റ ശേഷിയുള്ളവരും സയൻസ് വിഷയങ്ങളിലും ഗണിതശാസ്ത്രത്തിലും അഗ്രഗാമികൾ ആകണമെന്നു മാത്രം. സദാചാരമോ സാമാന്യ സഹാനുഭൂതിയോ പൗരധർമ്മമോ അടങ്ങുന്ന മാനുഷിക അനുഷ്ഠാനങ്ങൾ അനുകരിയ്ക്കുന്നതിലും സ്വന്തം മക്കളെ ബോധവൽക്കരിയ്ക്കുന്നതിലും പല മാതാപിതാക്കളും അശ്രദ്ധരാകുന്നു. ഭാരതീയ ചരിത്രാരംഭകാലംമൂതലെ മഹർഷികളും മതങ്ങളും സത്കർമ്മങ്ങളെ പോഷിപ്പിയ്ക്കുകയും ദുർകർമ്മങ്ങളെ ദൂരീകരിയ്ക്കുകയും ചെയ്തതായി പുതിയ തലമുറകളെ പഠിപ്പിക്കുകയോ മാതാപിതാക്കൾ ഉപദേശിയ്ക്കുകയോ ചെയ്യുന്ന ശൈലി പഴമയായി മാറി. മാതാ-പിതാ-ഗുരു-ദൈവം എന്ന് ആവർത്തികൾ ഉരുവിട്ട ആപ്ത വാക്യം നവയുഗത്തിൽ അപ്രത്യക്ഷതയിൽ.

  സമീപ കാലയളവിൽ അഭിനന്ദനാർഹമായ കൈരളി പാരമ്പര്യത്തിന്റെ സകല വിലപ്പെട്ട നന്മകളും നശിപ്പിച്ചുകൊണ്ടുള്ള മതനേതാക്കളുടെ കാമകേളികളും സാമ്പത്തിക വഞ്ചനകളും തട്ടിപ്പുകളും മാധ്യമങ്ങളിൽ നിർവിഗ്നം വിലസുമ്പോൾ സൽഗുണ സമ്പന്നമായ സമൂഹം കെട്ടിപ്പടുക്കുക അസാദ്ധൃമാണ്. പൗരോഹിത്യത്തിന്റെ ശക്തമായ പരിധികൾ ലംഘിച്ചു ഒരിയ്ക്കലും പൊറുക്കുവാൻ പാടില്ലാത്ത സ്ത്രീപീഡനങ്ങൾ മുതൽ ആത്മഹത്യ പ്രേരണകൾവരെ പ്രദാനം ചെയ്ത പുരോഹിതരുടെ സകല മ്ലേഛതകളും മനഃപൂർവ്വം മരവിപ്പിച്ചു വീണ്ടും അൾത്താരയിലേയ്ക്കു ആനയിക്കുവാൻ പ്രേരണ നൽകുന്ന ഉന്നത മതാചാരൃരും അവരുടെ ഹീനപ്രവർത്തികളും വിശാലമാധ്യമ സഹായത്താൽ കൗമാരപ്രായക്കാരും കേട്ടും അറിഞ്ഞും ജീവിയ്ക്കുന്നു

.
പതിനാലുകാരൻ പരസ്യമായി കുറ്റവിമുക്തൻ അല്ലെങ്കിലും സ്നേഹിതരില്‍നിന്നും സഹപാഠികളിൽ നിന്നുമുള്ള സമ്മർദ്ദവും ചിട്ടയറ്റ ചുറ്റുപാടുകളും അടിച്ചേൽപ്പിച്ച മൗഢ്യവികാരങ്ങളിൽ അറിയാതെ അടിമപ്പെട്ടിരിയ്ക്കും. ജനായത്തഭരണത്തിലെ വ്യക്തിസ്വാതന്ത്ര്യം സന്മാർഗീയതയ്ക്കും സമത്വത്തിനും സഹവാസി കളുമായി സഹകരിച്ചും ഐക്യതയോടു കൂടിയുള്ള സമാധാന ജീവിതശൈലിയാണ് വിഭാവന ചെയ്യുന്നത്. സ്വതന്ത്ര ഭാരതത്തിലെ സ്വസ്തതയും ശാന്തതയും ഇപ്പോൾ ശാശ്വതനിദ്രയിലായി. രാഷ്ട്രീയ തലത്തിലും സാമുദായിക മേധാവിത്വത്തിലും ഇപ്പോഴുള്ള നിരന്തരമായ പോരാട്ടത്തിന്റെ മാറ്റൊലികൾ പ്രായഭേദമില്ലാതെ മനുഷ്യരാശിയെ ഒരു പരിധിവരെ സംഭ്രാന്തിയിലും തുടർന്നു വിഭാഗീയ ചിന്താഗതിയിലും ആക്കുന്നതിനാൽ നൈസർഗിയ ദുർചിന്താശീലം ഉണ്ടാകുന്നു.

                

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ജമ്മു കാഷ്മീരിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സന്ദർശനത്തിനിടയിലും ഭീകരാക്രമണം.

ശ്രീനഗർ: ജമ്മു കാഷ്മീരിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സന്ദർശനത്തിനിടയിലും ഭീകരാക്രമണം. കാഷ്മീരിലെ ഷോപ്പിയാനിലുണ്ടായ ഭീകരാക്രമണത്തിൽ ഒരു നാട്ടുകാരൻ കൊല്ലപ്പെട്ടു. തോക്കുധാരിയായ ഭീകരൻ ആൾക്കൂട്ടത്തിനിടയിലേക്ക് വെടിയുതിർക്കുകയായിരുന്നു. കാ​ഷ്മീ​രി​ൽ അ​ടു​ത്തി​ടെ ഭീ​ക​ര​രു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം...

കോവിഡ് ബാധിച്ച്‌ മരിച്ച ബിപിഎല്‍ കുടുംബങ്ങള്‍ക്ക് പ്രതിമാസം 5000 രൂപ.

കോവിഡ് ബാധിച്ച്‌ മരിച്ചവരെ ആശ്രയിച്ച്‌ കഴിഞ്ഞിരുന്ന ബിപിഎല്‍ കുടുംബങ്ങള്‍ക്ക് പ്രതിമാസം 5000 രൂപ നല്‍കാന്‍ ഉത്തരവായി. മുന്നുവര്‍ഷത്തേക്കാണ് സഹായം. സാമൂഹ്യസുരക്ഷാ, ക്ഷേമനിധി, മറ്റ് പെന്‍ഷന്‍ എന്നിവ ലഭിക്കുന്നത് തടസ്സമാകില്ല.സംസ്ഥാനത്തിനും രാജ്യത്തിനും പുറത്ത് മരിച്ചവരുടെ കുടുബം...

സ​ർ​ക്കാ​ർ ബ​സി​ൽ ക​യ​റി വി​ശേ​ഷം തി​ര​ക്കി സ്റ്റാ​ലി​ൻ; സെ​ൽ​ഫി​യെ​ടു​ത്ത് യാത്ര​ക്കാ​ർ.

ചെന്നൈ: യാത്രാബസില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ കണ്ട വനിതാ യാത്രക്കാര്‍ അമ്പരന്നു. വനിതകള്‍ക്ക് വേണ്ടി നടപ്പാക്കിയ സൗജന്യ യാത്രാ പദ്ധതിയെ കുറിച്ച് പ്രതികരണം അറിയാനായിരുന്നു മുഖ്യമന്ത്രിയുടെ അപ്രതീക്ഷിത യാത്ര. ശനിയാഴ്ചയാണ് യാത്രയില്‍...

ഒക്ടോബർ 24 ലോക പോളിയൊ ദിനം.

പോളിയോവൈറസ് ബാധയാൽ ഉണ്ടാകുന്ന രോഗമാണ് പോളിയോമെലിറ്റസ് അഥവാ പോളിയോ. ഇതിനെ ഇൻഫന്റൈൽ പരാലിസിസ് എന്നും വിളിക്കുന്നു. രോഗബാധിതനായ വ്യക്തിയുടെ വിസർജ്ജ്യത്തിലൂടെ പുറത്തെത്തുന്ന വൈറസ് പകരുന്നത് വിസർജ്ജ്യവുമായി സമ്പർക്കത്തിൽ വരുന്ന കുടിവെള്ളം, ഭക്ഷണം മുതലായവ മറ്റൊരു...
WP2Social Auto Publish Powered By : XYZScripts.com
error: