17.1 C
New York
Thursday, September 23, 2021
Home Special സമയമാം രഥത്തിലെ യാത്രികർ… (Time Management) (കാലികം)

സമയമാം രഥത്തിലെ യാത്രികർ… (Time Management) (കാലികം)

✍ജിത ദേവൻ

ജീവിതത്തിൽ ഏറ്റവും അമൂല്യമായതും നഷ്ടപ്പെട്ടാൽ തിരിച്ചു കിട്ടാത്തതുമായ ഒരേ ഒരു കാര്യം സമയം ആണ്. സമ്പത്ത് നഷ്ടമായാലോ ആരോഗ്യം നഷ്ടമായാലോ ബന്ധങ്ങൾ നഷ്ടമായാലോ ശ്രമിച്ചാൽ വീണ്ടും നേടിയെടുക്കാൻ കഴിയും. എന്നാൽ കടന്ന് പോകുന്ന സമയം വീണ്ടെടുക്കാൻ കഴിയില്ല. ജീവിതത്തിലെ ഏറ്റവും വലിയ വിജയരഥം ഏറിയവർക്കും ഒന്നുമാകാതെ പോയവർക്കും ആബാലവൃദ്ധം ജനങ്ങൾക്കും ഒരേ പോലെ ആണ് സമയം ഉള്ളത്. ലോകത്തിൽ സകലതിനും സകലർക്കും തുല്യമായുള്ളത് സമയം മാത്രം. എന്നിട്ടും ഒന്നിനും സമയമില്ല എന്ന് വിലപിക്കുന്നവരാണ് നാം ഓരോരുത്തരും. എന്തിനും ഏതിനും പഴികേൾക്കാൻ സമയവും. സമയമില്ലാത്തത് കൊണ്ട് അത് ചെയ്യാൻ പറ്റിയില്ല, ഇത്‌ ചെയ്യാൻ പറ്റിയില്ല, അവരെ വിളിക്കാൻ പറ്റിയില്ല, എന്തിന് കഴിക്കാനും കുടിക്കാനും ഉറങ്ങാനും പോലും സമയമില്ല എന്നാണ് പരാതി.

സത്യത്തിൽ സമയം പണ്ട് ഉള്ളത് പോലെ ഇപ്പോഴും ഉണ്ട്‌. സമയം ആവശ്യാനുസരണം വിനിയോഗിക്കുന്നതിലെ പ്ലാനിങ് ഇല്ലായ്മ ആണ് എല്ലാത്തിനും കാരണം എന്ന്‌ എത്ര പേർക്ക്‌ അറിയാം. ഇന്ന് ആധുനിക യുഗത്തിൽ മനുഷ്യന്റെ ജോലിഭാരം കുറക്കാൻ മെഷീനറികൾ ധാരാളമുണ്ട്. ശാരീരിക അധ്വാനവും മാനസിക അധ്വാനവും കുറക്കാൻ കുറുക്കുവഴികൾ ഏറെയുണ്ട്. അത് വിനിയോഗിക്കുന്നതിൽ വ്യക്തമായ പ്ലാനിങ് ഉണ്ടാകണം എന്ന്‌ മാത്രം.

അമൂല്യവും വിലമതിക്കാൻ ആവാത്തതുമാണ് സമയം. അതിന്റെ വില അറിയാൻ കഴിയണമെങ്കിൽ ഒരു വർഷം പഠിച്ചിട്ടും തോറ്റ കുട്ടിയുടെ മനസികാവസ്ഥ അറിയണം, ഒരു വർഷമാണ് നഷ്ടം, ചിലപ്പോൾ ഒരു മിനിറ്റിന്റെ വ്യത്യാസത്തിൽ ഒരു വിമാനയാത്രയോ അതുപോലെ പ്രധാനമായ എന്തെങ്കിലും കാര്യം നഷ്ടപ്പെട്ടേക്കാം. ഒരു സെക്കൻഡിന്റെ നഷ്ടത്തിൽ ആകും ഒരു ഒളിമ്പിക്സ് മെഡൽ നഷ്ടപെടുക, ഒരു മില്ലിസെക്കൻഡിൽ ആകും ഒരു വലിയ അപകടത്തിൽ പെടുന്നതോ അതിൽ നിന്ന് രക്ഷപെടുന്നതോ. പറഞ്ഞു വന്നത് നഷ്ടമാകുന്ന ഓരോ മില്ലിസെക്കന്റ് പോലും വിലയുള്ളതാണ് എന്നാണ്.

പലകാരണങ്ങൾ കൊണ്ടും നമ്മൾ സമയം പാഴാക്കാറുണ്ട്. ലക്ഷ്യബോധം ഇല്ലായ്മയും അലസതയും മടിയും കൊണ്ട് സമയം കളയുന്നവർ ഉണ്ട്‌. ഇന്ന് ചെയ്യാനുള്ള കാര്യം നാളത്തേക്ക് മാറ്റി വയ്ക്കുന്നവർ ധാരാളമുണ്ട്. ഇനിയും സമയമുണ്ടല്ലോ എന്ന ചിന്തയാണ് അടിസ്ഥാനം. പഠിക്കുന്ന കുട്ടികൾ ആണെങ്കിൽ അന്നന്നു പഠിക്കേണ്ട ഭാഗങ്ങൾ നാളത്തേക്ക് മാറ്റിവയ്ക്കും. നാളെയാകുമ്പോൾ ഇരട്ടി പഠിക്കാനുണ്ടാകും. അപ്പോൾ ആകെ ആസ്വസ്ഥതയാകും. ഇതെല്ലാം എപ്പോൾ പഠിച്ചു തീരും എന്നാകും ചിന്ത. അപ്പോൾ ചിന്തിക്കും ശനിയും ഞായറും അവധിയല്ലേ ഒന്നിച്ചു പഠിക്കാം. അങ്ങനെ മാറ്റി വയ്ക്കുന്നതിലൂടെ അലസതയും മടിയും കൂടും. പഠിക്കാനുള്ള മൂഡ് നഷ്ടമാകും. ഇതെല്ലാം കൂടി എങ്ങനെ പഠിച്ചു തീരും എന്ന ചിന്തയിൽ ടെൻഷൻ ആകും. ഇവിടെ പഠിക്കാനുള്ള അന്നത്തെ സമയം വെറുതെ കളഞ്ഞു. മറ്റ് പ്രയോജനപ്രദമായ ഒരു കാര്യവും ചെയ്യുകയുമില്ല.

ഉദ്യോഗസ്ഥരായ ആളുകളുടെയും അവസ്ഥ ഏകദേശം ഇതൊക്കെത്തന്നെയാണ്. ഇന്ന് നോക്കി തീർക്കേണ്ട ഒരു ഫയൽ നോക്കതെ മാറ്റി വയ്ക്കും. നാളെയും അവസ്ഥ തഥൈവ.. ഫലമോ ഓരോ മേശപ്പുറത്തും ഫയലുകളുടെ കൂമ്പാരം കാണും. അനേകം പേരുടെ ജീവിതമാണ് ആ ഫയലുകളിൽ എന്നുപോലും ഓർക്കാറില്ല പലരും. ഇനി വീട്ടമ്മമാരായാലോ അതും വിഭിന്നമല്ല അവസ്ഥ. എന്തൊക്കെയോ കാട്ടി കൂട്ടി ബാക്കി ജോലികൾ മാറ്റിവയ്ക്കും. അന്നന്നു ചെയ്യാനുള്ളത് പോലും നാളത്തേക്ക് മാറ്റിവയ്ക്കും. ഇങ്ങനെ നമ്മൾ ഒരു പ്രയോജനവും ഇല്ലാതെ ഓടിച്ചു വിടുന്ന സമയത്തെ നമ്മുടെ വരുതിയിൽ നിർത്തി നമുക്ക് പ്രയോജനപ്പെടുത്താൻ കഴിയില്ലേ. കഴിയുമല്ലോ, തീർച്ചയായും കഴിയും. അതിന് പ്ലാനിങ്മാത്രം മതി. ടൈം മാനേജ്മെന്റ് എല്ലാവർക്കും പ്രയോജനപ്രദമാണ്. അതിനായി ചില പൊടികൈകൾ നമുക്ക് നോക്കാം.

സമയത്തെ പ്രയോജനപ്രദമായി ഉപയോഗിക്കാൻ നമുക്ക് പല കാര്യങ്ങളും ചെയ്യാൻ കഴിയും ഇന്നലെ വരെ നമ്മുടെ സമയത്തിന്റെ ഏറെ ഭാഗവും ഒരു പ്രയോജനവും ഇല്ലാതെ പോയെങ്കിൽ പോകട്ടെ. എന്തെല്ലാം കാര്യങ്ങൾ ആണ് നമ്മുടെ സമയംഅപഹരിക്കുന്നത് എന്ന തിനെക്കുറിച്ചു ഓർമ്മിച്ചു ടെൻഷൻ വേണ്ട ഇന്നുമുതൽ എങ്ങനെ സമയത്തെ വരുതിയിൽ ആക്കാം എന്ന്‌ നോക്കാം. ആദ്യമായി നാളെ എന്തെല്ലാം കാര്യങ്ങൾ ചെയ്യണം എന്നൊരു ലിസ്റ്റ് ഉണ്ടാക്കണം. മുൻഗണന ക്രമത്തിൽ അത് ചെയ്യാൻ ശ്രമിക്കണം.ജോലിക്ക് പോകുന്നവർ ആണെങ്കിൽ പോകും മുൻപ് ചെയ്തു തീർക്കേണ്ട കാര്യങ്ങൾ, പാചകം, വീട് വൃത്തിയാക്കൽ കുട്ടികളുടെ കാര്യങ്ങൾ നോക്കുക, മാതാപിതാക്കൾ കുടെ ഉണ്ടെങ്കിൽ അവരുടെ കാര്യങ്ങൾ, പോകാനുള്ള തയാറെടുപ്പ്, ജോലി സ്ഥലത്തു ചെയ്യേണ്ട ജോലികൾ, വൈകിട്ട് വീട്ടിൽ വരുമ്പോൾ ചെയ്യേണ്ട കാര്യങ്ങൾ ഇതെല്ലാം എഴുതുക. ഒരു പക്ഷെ ഇത്‌ വായിച്ചാൽ ഒരുപക്ഷെ നിങ്ങൾക്ക് ചിരി വന്നേക്കാം. ഉള്ള ജോലി നോക്കാൻ സമയമില്ല അപ്പഴാണ് ഒരു ലിസ്റ്റ് എഴുത്ത് എന്ന്‌ ചിന്തിച്ചു ചിരിക്കേണ്ട. അങ്ങനെ ചെയ്യുന്നതിന്റെ പ്രയോജനം വളരെ ചുരുങ്ങിയ ദിവസത്തിനുള്ളിൽ മനസിലാകും.

അപ്പോൾ ലിസ്റ്റ് എഴുതി കഴിഞ്ഞെങ്കിൽ അതൊന്നു ഓർഡറിൽ ആക്കുക. എന്നുവച്ചാൽ അതിൽ വളരെ അത്യാവശ്യമായി ചെയ്തു തീർക്കേണ്ട കാര്യങ്ങൾ ഉണ്ടാകും അതെല്ലാം പ്രാധാന്യം അനുസരിച്ചു ലിസ്റ്റ് ചെയ്യുക. അതനുസരിച്ചു പിറ്റേ ദിവസം മുതൽ ചെയ്യാൻ ശ്രമിക്കുക.ലിസ്റ്റ് എല്ലം തയാറാക്കി കഴിഞ്ഞെങ്കിൽ അതിൽ ഒന്ന് കണ്ണോടിക്കുക. അതിൽ തന്റെ സ്വകാര്യതക്കായി അല്ലെങ്കിൽ സ്വന്തം താല്പര്യത്തിനായി ഉപയോഗിക്കാൻ എത്ര സമയം മാറ്റി വച്ചു എന്ന്‌ നോക്കിയാൽ ഒരു മിനിറ്റ് പോലും ഇല്ലെന്ന് കാണാം. എന്നാൽ ഉറപ്പായും കുറച്ചു സമയം നമുക്കായും മാറ്റിവയ്ക്കണം. അത് കുട്ടികൾ വീട്ടിൽ ഇല്ലാത്ത സമയം ആകും നല്ലത്. നമ്മുടെ മനസിന്‌ സന്തോഷം തരുന്ന, സമാധാനം തരുന്ന ഏതെങ്കിലും കാര്യത്തിൽ ആ സമയംശ്രദ്ധകേന്ദ്രികരിക്കണം. പാട്ടുകേക്കുക, ടീവി കാണുക. തയ്യൽ, ക്രാഫ്റ്റ് വർക്ക്‌, എഴുത്ത്, വായന അങ്ങനെ നമുക്ക് മാത്രമായി അല്പം സമയം ചിലവഴിക്കണം. ടെൻഷൻ ഒഴിവായി ക്ലീൻ മൈൻഡ് ആയി ജോലികൾ ചെയ്യാൻ നമുക്ക് സാധിക്കും.

ഇനി ഒരു പ്രധാനകാര്യം ßevaluation ആണ്. ലിസ്റ്റിൽ എഴുതിയ കാര്യങ്ങൾ എല്ലാം മുൻഗണന അനുസരിച്ചു ചെയ്യാൻ കഴിഞ്ഞോ, പ്രധാനപ്പെട്ട ഏതെങ്കിലും കാര്യങ്ങൾ വിട്ടുപോയോ എന്ന്‌ നോക്കുക. അതിന് ശേഷം പിറ്റേദിവസം ചെയ്യേണ്ട കാര്യങ്ങൾ എഴുതി വയ്ക്കുക. പാചകം, വീട് വൃത്തിയാക്കൽ, ഷോപ്പിങ്, ബില്ലുകൾ അടക്കുക, ബാങ്ക്, മറ്റ് അവശ്യ സർവീസുകൾ, ഹോസ്പിറ്റൽ കേസ് ഉണ്ടെങ്കിൽ അത്. ഇതെല്ലാം ഉൾപ്പെടുത്തിലിസ്റ്റ് എഴുതി വീണ്ടും മുൻഗണന ക്രമത്തിൽ ആക്കുക. ഓരോന്നിനും സമയം കൂടി എഴുതിയാൽ നന്നായിരിക്കും.കുറച്ചു ദിവസം ആകുമ്പോൾ ഇതെല്ലാം ശീലമാകും. തീർച്ചയായും സമയം നന്നായി വിനിയോഗിക്കാൻ കഴിയും. ഇതിനിടയിൽ relax ചെയ്യാൻ സമയവും കിട്ടും. വൈകുന്നേരം വീട്ടിൽ വന്നാലും ഫ്രഷായി വന്നിട്ടു അടുത്ത ജോലിയിലേക്ക് കടക്കുന്നു. എല്ലാം മുൻകൂട്ടി എഴുതി വച്ചത് കൊണ്ട് അത് അനുസരിച്ചു അത്യാവശ്യമുള്ള കാര്യങ്ങൾ ചെയ്യാൻ കഴിയും. പിറ്റേദിവസത്തെ കാര്യങ്ങൾ കുറച്ചു ചെയ്തു വയ്ക്കാം. ഇതിനിടയിൽ വീട്ടിൽ ഉള്ള മറ്റ് അംഗങ്ങളെ കുടെ ജോലികളിൽ പങ്കാളികൾ ആക്കണം. അവർക്കു കൂടി ജോലികൾ പങ്കിട്ടു കൊടുക്കാം. പരസ്പരം സ്നേഹവും സഹകരണവും ഉണ്ടാകുകയും ചെയ്യും.

സന്തോഷവും സമാധാനവും ഉള്ള ഒരു ജീവിതത്തിന് ടൈം മാനേജ്മെന്റ് അത്യാവശ്യമാണ്. ബന്ധങ്ങൾ ഊട്ടി ഉറപ്പിക്കാനും ജോലിയിൽ അംഗീകാരങ്ങൾ നേടാനും കുടുംബഭദ്രതക്കും ടൈം മാനേജ്മെന്റ് വഴികാട്ടിയാകും…

✍ജിത ദേവൻ

COMMENTS

5 COMMENTS

  1. ഏറെ ഹൃദ്യം… സന്തോഷത്തോടെ….
    സ്നേഹമയമായ സുദിന ആശംസകൾ..

  2. Time management നെ പറ്റി വളരെ വിശദമായി, മികച്ച രീതിയിൽ എഴുതി ചേച്ചി. ഇന്ന് ഞാനടക്കം പലരും നേരിടുന്ന വലിയൊരു പ്രശ്നം സമയം വേണ്ട രീതിയിൽ ഉപയോഗിക്കാൻ കഴിയാത്തതാണ്. ലേഖനത്തിൽ പറഞ്ഞത് പോലെ ഓരോന്നിനും സമയം നീക്കിവച്ചുകൊണ്ടുള്ള സമയ ക്രമീകരണങ്ങൾ ആവശ്യമാണ്. ശ്രമിച്ചു നോക്കണം 🙂ഇത്രയും പ്രധാനപ്പെട്ട വിലയേറിയ സന്ദേശങ്ങൾ നൽകുന്ന വിഷയങ്ങൾ തിരഞ്ഞെടുക്കുന്നത് വളരെയധികം പ്രശംസനീയമാണ് ചേച്ചി 👏🏻👏🏻Great work 🙏🏻🙏🏻❤️❤️

  3. ഇന്നത്തെ കാലത്തു ആളുകൾക്കുള്ള ഒരു സ്ഥിരം പല്ലവിയാണ്, തിരക്ക്, ഒന്നിനും സമയം കിട്ടുന്നില്ല അങ്ങനെ നീണ്ടുപോകുന്ന സമയമില്ലായ്മകൾ, അതിനൊരു പരിഹാരമാണ് ഈ ലേഖനം. എല്ലാ കാര്യങ്ങൾക്കും മുൻകൂട്ടി ഒരു പ്ലാൻ തയ്യാറാക്കുന്നത് ജീവിതത്തിൽ ഒരു ചിട്ടയുണ്ടാക്കാൻ സാധിക്കും. ടൈം മാനേജ്മെന്റ് എന്ന ഈ എന്തുകൊണ്ടും സ്വാഗതാർഹം. ആശംസകൾ ടീച്ചർ 👌💕💕.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കൂലിത്തർക്കത്തിന്റെ പേരിൽ പാറശാലയിൽ കിണർ കുഴിക്കുന്ന തൊഴിലാളിയെ കിണറില്‍ കല്ലിട്ട് കൊല്ലാൻ ശ്രമം.

പാറശ്ശാല സ്വദേശി സാബുവിനാണ് പരിക്കേറ്റത്. കിണറ്റിലേക്ക് കല്ലിട്ട സുഹൃത്ത് ബിനുവിനെ പൊലീസ് തിരയുകയാണ്.ഇയാൾ ഒളിവിൽ പോയതായാണ് സൂചന. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. പണിനടക്കുന്ന കിണറ്റിലുണ്ടായിരുന്ന സാബുവിന്റെ ദേഹത്തേക്ക് ബിനു വലിയ...

കോന്നിയില്‍ അത്യാധുനിക ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറി :ലാബിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി ഇന്ന് നിര്‍വഹിക്കും

സംസ്ഥാനത്തെ നാലാമത്തെ മരുന്ന് പരിശോധനാ ലബോറട്ടറി പത്തനംതിട്ട കോന്നിയില്‍ സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 10 കോടി രൂപ മുടക്കിയാണ് അത്യാധുനിക ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറി സജ്ജമാക്കിയത്. ലബോറട്ടറി പ്രവര്‍ത്തന...

സ്‌കൂളുകള്‍ തുറക്കുന്നതിലെ മാര്‍ഗരേഖ രൂപീകരണം ; ഉന്നതതല യോഗം ഇന്ന്

സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നതിലെ മാര്‍ഗരേഖകള്‍ രൂപീകരിക്കാന്‍ ഉന്നതതല യോഗം ഇന്ന് ചേരും. വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകളുടെ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.ഒന്നിടവിട്ട ദിവസങ്ങളില്‍ പകുതി വീതം കുട്ടികള്‍ക്ക് ക്ലാസുകള്‍ എന്നാണ് സര്‍ക്കാര്‍...

മഞ്ചേശ്വരം കോഴക്കേസുമായി ബന്ധപ്പെട്ട് കെ സുരേന്ദ്രന് വീണ്ടും ക്രൈംബ്രാ‍ഞ്ച് നോട്ടീസ്

കാസർഗോഡ് മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസിൽ കെ സുരേന്ദ്രന് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ് . മൊബൈല്‍ ഫോണ്‍ പരിശോധനയ്ക്ക് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടാണ് അന്വേഷണ സംഘം ഇത്തവണ നോട്ടീസ് നല്‍കിയത്. നേരത്തെ സുരേന്ദ്രനെ അന്വേഷണ...
WP2Social Auto Publish Powered By : XYZScripts.com
error: