17.1 C
New York
Monday, November 29, 2021
Home Special സത്യസന്ധമായ ആശയവിനിമയങ്ങൾ (ചിന്താശലഭങ്ങൾ) - ദേവു-S

സത്യസന്ധമായ ആശയവിനിമയങ്ങൾ (ചിന്താശലഭങ്ങൾ) – ദേവു-S

ഫോട്ടോ കടപ്പാട്: അനിൽ ഹാർലോ

ഒരു വ്യക്തിയെ സൂക്ഷ്മമായി നിരീക്ഷിച്ചാൽ, അവനെ വിശ്വാസയോഗ്യ പാത്രനാക്കുന്നത്, അവനിലെ ഏറ്റവും പ്രധാനപ്പെട്ട സ്വഭാവ രീതിയാണ്. അതാണ് സത്യസന്ധമായ ആശയവിനിമയം.

സത്യസന്ധത, എന്ന് പറഞ്ഞാൽ, ചതിവിമുക്തം എന്നതാണ് വാസ്തവം.

എന്ന് പറഞ്ഞാൽ, മറ്റുള്ളവരെ സത്യം, എത്ര മാത്രം മുറിവേൽപ്പിക്കുന്നു എന്നല്ല, മറിച്ച്, യാഥാർത്ഥ്യത്തെ മായം ചേരാതെ, ചേർക്കാതെ സംരക്ഷിക്കുന്നു എന്നതാണ്. അതായത്, വിറയാർന്ന ശബ്ദത്തിൽ ആണെങ്കിൽ പോലും, സത്യത്തെ അവതരിപ്പിയ്ക്കാൻ ധൈര്യം കാട്ടിയവർ.

ആയതിനാൽ, ആത്മാർത്ഥമായ ആശയവിനിമയങ്ങൾ , എല്ലാ ബന്ധങ്ങളുടേയും അടിത്തറ ആണ്. അങ്ങനെ അല്ലാത്ത പക്ഷം, ആ ബന്ധങ്ങൾ അസ്ഥിരതയുടേയും, അരക്ഷിതാവസ്ഥയുടേയും പ്രതീകങ്ങളായി മാറുമെന്നുള്ളതിൽ സംശയം വേണ്ട!

ആത്മാർത്ഥമായ ആശയവിനിമയങ്ങൾ നടത്തുന്ന ഒരാളിന്റെ ലക്ഷണങ്ങൾ എങ്ങനെ തിരിച്ചറിയാം?

സ്വന്തം ചിന്തകളെ തുറന്നു പറയാൻ മടി കാണിക്കാത്തവർ!

തങ്ങളുടെ ഒരു പ്രവർത്തി മറ്റുള്ളവരുടെ ദ്രൃഷ്ടിയിൽ പ്പെടുമ്പോൾ, നിഷേധാത്മകമായ വാക്യങ്ങൾ ഉരുവിടാത്തവർ!

വളഞ്ഞ വഴി ഉപയോഗിക്കാത്തവർ!

കള്ളം പറയാത്തവർ!

രഹസ്യങ്ങൾ സൂക്ഷിയ്ക്കാത്തവർ!

ആത്മാർത്ഥമായ ആശയവിനിമയങ്ങൾ നടത്തി വ്യക്തി ബന്ധങ്ങൾ വിജയകരമാക്കാൻ, നിങ്ങളേവരേയും ഈശ്വരൻ പ്രാപ്തനാക്കട്ടെ എന്ന എളിയ പ്രാർത്ഥനയോടെ….

സ്നേഹപൂർവ്വം
-ദേവു-

COMMENTS

21 COMMENTS

  1. ഇന്ന് സത്യസന്ധത എങ്ങും കാണാനില്ല.. ആശയ വിനിമയം കള്ളങ്ങൾ കൊണ്ടു തീർത്ത ചീട്ട് കൊട്ടാരം പോലെ ആയി തീർന്നു.. അതു കൊണ്ടു തന്നെ നല്ല സൗഹൃദങ്ങളും കുറവ്.. കാലോചിതമായ ലേഖനം

    • അത് കൊണ്ട് തന്നെ ആണ് ഇന്ന് ബന്ധങ്ങൾ വിജയിക്കാത്തതിൻ്റെ കാരണവും. വായനയ്ക്ക് നന്ദിയും സ്നേഹവും 🙏

  2. Excellent thought on bitter truth.

    Ma’am… your articles arre really awesome and eye opener . Thank you and God bless you

    Looking forward for your next best of this kind.
    Regards

  3. സത്യസന്ധത നമുക്ക് തരുന്നത് വലിയ സ്വാതന്ത്ര്യമാണ്. നമ്മൾ സത്യം പറയുകയും പ്രവർത്തിക്കുകയും ചെയ്യുമ്പോൾ ആത്മ വിശുദ്ധിയോടെ ജീവിക്കാനാവും. നമ്മുടെ മനസ്സിന് വലിയൊരു സ്വാതന്ത്ര്യമാണ് അതുവഴി ലഭിക്കുക.
    നിങ്ങളുടെ ഓരോ പോലും ജീവിതത്തിൽ അനുവർത്തിക്കേണ്ട അടിസ്ഥാന മൂല്യങ്ങളെ കുറിച്ചാണെന്നതിൽ ഏറെ സന്തോഷം.. എഴുത്തുകാരിക്ക് ആശംസകൾ.

Leave a Reply to Devu Cancel reply

Please enter your comment!
Please enter your name here

- Advertisment -

Most Popular

ബലാത്സംഗത്തിന് ജീവപര്യന്തം, ഇര കുട്ടികളെങ്കില്‍ വധശിക്ഷ, യു.എ.ഇയില്‍ പുതിയ നിയമ പരിഷ്‌കാരം.

ബലാത്സംഗത്തിന് ജീവപര്യന്തം തടവ് വ്യവസ്ഥ ചെയ്ത് കൊണ്ട് യുഎഇയിലെ ഫെഡറൽ ക്രൈം ആൻഡ് പണിഷ്മെന്റ് നിയമം പരിഷ്കരിച്ചു. ഇരയ്ക്ക് 18 വയസ്സിന് താഴെയോ, അംഗവൈകല്യമോ മറ്റോ ഉണ്ടെങ്കിലോ, പ്രതിരോധിക്കാൻ കഴിയാത്ത അവസ്ഥയിലാണെങ്കിലോ ശിക്ഷ വധശിക്ഷ...

പാർലമെന്‍റ് ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കം.

പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കമാവും. വിവാദമായ മൂന്നു കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതടക്കം 26 പുതിയ ബില്ലുകൾ സഭയിൽ വരും. സഭാ സമ്മേളനത്തിന്‍റെ ആദ്യ ദിനമായ ഇന്ന് മൂന്നു കാർഷിക നിയമങ്ങൾ പിൻവലിക്കുന്ന...

രാജവംശത്തിന്റെ അവസാന കണ്ണി അറക്കൽ ബീവി അന്തരിച്ചു.

കേരളത്തിലെ ഏക മുസ്‌ലിം രാജവംശമായ അറയ്ക്കല്‍ രാജകുടുംബത്തിന്റെ 39ാമത് സുല്‍ത്താന്‍ ആദിരാജ മറിയുമ്മ എന്ന ചെറിയ ബീകുഞ്ഞി ബീവി (87) അന്തരിച്ചു. കണ്ണൂര്‍ സിറ്റി അറയ്ക്കല്‍ കെട്ടിനകത്ത് സ്വവസതിയായ അല്‍മാര്‍ മഹലിലായിരുന്നു അന്ത്യം. മദ്രാസ്...

സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത; 10 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്.

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം പറയുന്നു. കോട്ടയം മുതൽ കാസർഗോഡ് വരെയുള്ള 10 ജില്ലകളിൽ ഇന്ന് യെൽലോ...
WP2Social Auto Publish Powered By : XYZScripts.com
error: