
ഒരു വ്യക്തിയെ സൂക്ഷ്മമായി നിരീക്ഷിച്ചാൽ, അവനെ വിശ്വാസയോഗ്യ പാത്രനാക്കുന്നത്, അവനിലെ ഏറ്റവും പ്രധാനപ്പെട്ട സ്വഭാവ രീതിയാണ്. അതാണ് സത്യസന്ധമായ ആശയവിനിമയം.
സത്യസന്ധത, എന്ന് പറഞ്ഞാൽ, ചതിവിമുക്തം എന്നതാണ് വാസ്തവം.
എന്ന് പറഞ്ഞാൽ, മറ്റുള്ളവരെ സത്യം, എത്ര മാത്രം മുറിവേൽപ്പിക്കുന്നു എന്നല്ല, മറിച്ച്, യാഥാർത്ഥ്യത്തെ മായം ചേരാതെ, ചേർക്കാതെ സംരക്ഷിക്കുന്നു എന്നതാണ്. അതായത്, വിറയാർന്ന ശബ്ദത്തിൽ ആണെങ്കിൽ പോലും, സത്യത്തെ അവതരിപ്പിയ്ക്കാൻ ധൈര്യം കാട്ടിയവർ.
ആയതിനാൽ, ആത്മാർത്ഥമായ ആശയവിനിമയങ്ങൾ , എല്ലാ ബന്ധങ്ങളുടേയും അടിത്തറ ആണ്. അങ്ങനെ അല്ലാത്ത പക്ഷം, ആ ബന്ധങ്ങൾ അസ്ഥിരതയുടേയും, അരക്ഷിതാവസ്ഥയുടേയും പ്രതീകങ്ങളായി മാറുമെന്നുള്ളതിൽ സംശയം വേണ്ട!
ആത്മാർത്ഥമായ ആശയവിനിമയങ്ങൾ നടത്തുന്ന ഒരാളിന്റെ ലക്ഷണങ്ങൾ എങ്ങനെ തിരിച്ചറിയാം?
സ്വന്തം ചിന്തകളെ തുറന്നു പറയാൻ മടി കാണിക്കാത്തവർ!
തങ്ങളുടെ ഒരു പ്രവർത്തി മറ്റുള്ളവരുടെ ദ്രൃഷ്ടിയിൽ പ്പെടുമ്പോൾ, നിഷേധാത്മകമായ വാക്യങ്ങൾ ഉരുവിടാത്തവർ!
വളഞ്ഞ വഴി ഉപയോഗിക്കാത്തവർ!
കള്ളം പറയാത്തവർ!
രഹസ്യങ്ങൾ സൂക്ഷിയ്ക്കാത്തവർ!
ആത്മാർത്ഥമായ ആശയവിനിമയങ്ങൾ നടത്തി വ്യക്തി ബന്ധങ്ങൾ വിജയകരമാക്കാൻ, നിങ്ങളേവരേയും ഈശ്വരൻ പ്രാപ്തനാക്കട്ടെ എന്ന എളിയ പ്രാർത്ഥനയോടെ….
സ്നേഹപൂർവ്വം
-ദേവു-