17.1 C
New York
Tuesday, May 17, 2022
Home Special സഞ്ജീവനിതേടി ലങ്ക - ഗിരീഷ് നായർ കണ്ടത്ത്

സഞ്ജീവനിതേടി ലങ്ക – ഗിരീഷ് നായർ കണ്ടത്ത്

ഗിരീഷ് നായർ കണ്ടത്ത്

ശ്രീലങ്ക, രാവണന്റെ സുവർണ്ണനഗരി. മറ്റൊരുവിധത്തിൽ പറഞ്ഞാൽ, ഔഷധസസ്യങ്ങളും മറ്റും തിങ്ങിനിറഞ്ഞു ഹരിതാഭചാർത്തി വിളങ്ങുന്ന മരതകദ്വീപ്. പൗരാണികകാലകഥകളുമായി ബന്ധപ്പെട്ട് ഭാരതവുമായി കൂട്ടിവായിക്കുന്നതിനേക്കാൾ, നമ്മുടെ കൊച്ചുകേരളത്തോടാണ് ലങ്കയ്ക്ക് ഏറെ സാമ്യം. മലയാളിയുടെ ഭക്ഷണരീതികൾ സിംഹളർക്കിടയിൽ നിറഞ്ഞുനില്ക്കുന്നത് പകൽപോലെ വ്യക്തമാണെന്നതുപോലെ, അവരുടെ ഭാഷയും മലയാളവുമായി ഏറെ താദാത്മ്യം പുലർത്തുന്നു. അതുകൊണ്ടുതന്നെ മലയാളിക്ക് സിംഹള പഠിക്കാൻ ഏറെ ബുദ്ധിമുട്ടേണ്ടിവരില്ല.

സന്ദർശകരായി വന്നിറങ്ങുന്നവർ, ഇവിടുത്തെ പ്രകൃതിസൗന്ദര്യത്തിൽ ആകൃഷ്ടനായി, ഇനിയുള്ളകാലം ഇവിടെത്തന്നെ സെറ്റിൽ ചെയ്താലോയെന്നുപോലും ആശിച്ചുപോകുന്ന ദൃശ്യചാരുതയാൽ സമൃദ്ധമാണ് ലങ്ക. ഇവിടുത്തെ ജനത സുഖസമൃദ്ധമായ കാലാവസ്ഥയിലും പച്ചപ്പിലും ഏറെ അഭിരമിച്ചിരുന്നു. അതുകൊണ്ടുതന്നെയാണോയെന്തോ; ടൂറിസത്തിനപ്പുറത്തേക്കുള്ള സാധ്യതകളെക്കുറിച്ച്, അവർ ചിന്തിക്കാൻ മറന്നുപോയിരുന്നു. പുരാണസ്മൃതികളും ചരിത്രങ്ങളും ഉറങ്ങുന്ന ഗതകാല സംസ്കൃതിയുടെ ചുവടുപിടിച്ച് വിദേശനാണ്യം ശേഖരിക്കുന്ന തിരക്കിലായവർ, ഉല്പാദനക്ഷമത വർദ്ധിപ്പിക്കാനുതകുന്ന ദൈനംദിനോപാധികളെക്കുറിച്ച് ആലോചിച്ചതേയില്ല. വിദേശസന്ദർശകരിൽ നിന്ന് നാലിരട്ടി തുകവാങ്ങി ടിക്കറ്റുനൽകിയുള്ള ടൂറിസംപദ്ധതികളിൽ അവർ സംതൃപ്തരായിരുന്നു. സ്വാതന്ത്ര്യം ഇത്രയേറെ ആസ്വദിച്ച ജനത വേറെയുണ്ടോയെന്നകാര്യവും സംശയമാണ്. 2009ൽ തമിഴ്പുലികളെ നിർമ്മാർജ്ജനം ചെയ്തശേഷം 2019ലെ സ്ഫോടനപരമ്പര നടക്കുന്നതുവരെ ഇവർ തിരിഞ്ഞുനോക്കിയിട്ടില്ല.

കൊളംബോ മോടിപിടിപ്പിക്കുന്നതിന്റെ ഭാഗമായി ചൈനയെ സർവ്വാത്മനാ ചേർത്തുപിടിച്ചത് ഭാവിയിലേക്കുള്ള വിപത്താകുമെന്ന തിരിച്ചറിവും അവർക്കില്ലാതെപോയി. പോർട്ട്സിറ്റിയും ഹംബൻതോട്ടയും ചൈനയ്ക്കു പാട്ടത്തിനു നല്കിയപ്പോഴും അവർ സത്വരവികസനമെന്ന ഭ്രാന്തൻസ്വപ്നത്തിന്റെ പിറകിലായിരുന്നു. ഇന്ത്യയെയും ഐം എം എഫിനെയുമൊക്കെ തള്ളിപ്പറഞ്ഞു നികുതിതീരുവകൾ കുറച്ചുകൊണ്ട് പൊതുജനത്തിന്റെ കൈയ്യടിവാങ്ങിയ രജപക്സെ സർക്കാർ വിഡ്ഢിസ്വർഗ്ഗത്തിലായിരുന്നുവെന്നത് അവർക്ക് മനസ്സിലാകാൻ പിന്നെയും മാസങ്ങൾ വേണ്ടിവന്നു. നിക്ഷേപസൗഹൃദമെന്ന് ആർത്തുവിളിച്ചവർതന്നെ വോട്ടുചെയ്ത കൈകളെ പഴിച്ചു. 2019ലെ സ്ഫോടനപരമ്പരപോലും രജപക്സെ കുടുംബം അധികാരക്കൊതിപൂണ്ടു പിന്നിൽനിന്നുകളിച്ച കളിയാണെന്ന് ലങ്കൻ ജനത വിളിച്ചുപറഞ്ഞു. എൽ ടി ടി ഇ യെ അമർച്ചചെയ്ത പ്രൗഢിയോടെ ഭരണം തിരിച്ചുപിടിച്ച രജപക്സെ കുടുബത്തിന്റെ ഇന്ത്യയുൾപ്പെടെയുള്ള വിദേശയാത്രകൾ രാജ്യത്തിന്റെ സമ്പത്തുകൊള്ളയടിച്ചുള്ള ധൂർത്തുമാത്രമാണെന്ന് അവർ വിളിച്ചുകൂവി. പാട്ടം നല്കിയവകയിൽ ചൈനയിൽനിന്നുലഭിച്ച കമ്മീഷൻ തുകയിലാണ് തിരുപ്പതിപോലുള്ള ക്ഷേത്രങ്ങളിൽ കണക്കറ്റസ്വർണ്ണവും പണവും വഴിപാട് നൽകുന്നതെന്നും അവർ വിളിച്ചുപറഞ്ഞു.

തിരിച്ചറിവു വന്നുകഴിഞ്ഞപ്പോഴേക്കും പ്രതികരിക്കാൻപോലും പറ്റാത്ത അവസ്ഥയിലായിപ്പോയ ലങ്കൻ ജനത, പ്രതിഷേധത്തിനായി തിരഞ്ഞെടുത്തത്; ഒഴിവുസമയങ്ങളും അവധിദിനങ്ങളുമായിരുന്നു. കാരണം, കുതിച്ചുകയറുന്ന വിലക്കയറ്റത്തിൽ ഡേയ്സ്നോൺ ഭീതികൾ താങ്ങാവുന്നതിനും അപ്പുറമായിരിക്കുമെന്ന വസ്തുത അവരെ പരോക്ഷമായി അലട്ടിയിരുന്നു. ജനജീവിതത്തെ ബാധിക്കാതെ അഹിംസ മോഡലിൽ നടന്നുവന്ന “എരിതീ” സമരപരിപാടികളിൽ എണ്ണകോരിയൊഴിച്ചത് രജപക്സെ കുടുംബത്തിന്റെ അമിതാവേശമായിരുന്നു. പൊതുരംഗത്തിനു ശല്യമില്ലാതെ സമാധാനപരമായി സമരകാഹളം മുഴക്കിയിരുന്ന സമരാനുകൂലികളെ നേരിടാൻ സർക്കാർ അനുകൂലികളെന്ന രാഷ്ട്രീയപ്രവർത്തകരെ ഇറക്കി സമരം പൊളിക്കാൻ ഭരണപക്ഷം പദ്ധതിയിട്ടത് ആക്രമണോത്സുകതയ്ക്ക് വഴിവെച്ചു. സമരക്കാർക്കുനേരെ അക്രമമഴിച്ചുവിട്ട രജപക്സെ അനുകൂലികളെ സമരക്കാർ കൈയ്യിൽക്കിട്ടിയ ആയുധങ്ങളുമായി നേരിട്ടു. രജപക്സെ കുടുംബത്തിന്റെ സ്വദേശത്തുനിന്ന് പ്രവർത്തകരുമായിവന്ന വാഹനങ്ങൾ സമരക്കാർ ആക്രമിച്ചുതകർത്തു. മന്ത്രിമന്ദിരത്തിനു സുരക്ഷതീർത്ത പ്രവർത്തകർ ഗത്യന്തരമില്ലാതെ ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കൈയ്യിൽക്കിട്ടിയവരെ ആരേയും സമരക്കാർ വെറുതെവിട്ടില്ല. പൊതുപ്രവർത്തകരുടെ വാഹനങ്ങളും തകർത്തെറിയപ്പെട്ടു.

ഇത്രയൊക്കെ സംഭവങ്ങൾ നടന്നതിനുശേഷമാണ് മഹീന്ദ്രയുടെ രാജിവാർത്ത പുറത്തുവരുന്നത്. അക്രമസംഭവങ്ങൾക്കു കാരണക്കാരായ രജപക്സെ കുടുംബത്തെ അറസ്റ്റുചെയ്യണമെന്ന് ജനം മുറവിളികൂട്ടി. നിരോധനാജ്ഞയും കണ്ണീർവാതകപ്രയോഗങ്ങളും വകവെക്കാതെ അവർ നിരത്തിലിറങ്ങി. മന്ത്രിമന്ദിരങ്ങൾ അഗ്നിക്കിരയാക്കി. അതിനിടെ കൈത്തോക്കുമായി സമരക്കാർക്കെതിരെ നിറയൊഴിക്കാൻ നോക്കിയ ഭരണപക്ഷസാമാജികൻ ഓടിയൊളിച്ചു സ്വയം നിറയൊഴിച്ചു മരിച്ചതായി വാർത്തകളെത്തി. രജപക്സെ കുടുംബം ട്രിങ്കോമാലി നേവൽബേയ്സിൽ താല്ക്കാലിക അഭയംതേടി. വിദേശപൗരത്വമുള്ളവരാണ് ഭരണപക്ഷത്തിലിരിക്കുന്നവരിലേറെയും.

വൈറ്റ് കോളർ സംസ്കാരത്തിൽനിന്ന് ഇന്നോളം വ്യതിചലിക്കാത്ത ലങ്കൻ ജനതയുടെ സാമ്പത്തികസന്തുലനം ഒരുപക്ഷേ ഇനിയും വിദൂരമാകാം. യുവാക്കളേറെയും ഈയവസരത്തിൽ നാടുവിട്ട് വിദേശത്തേക്കു ചേക്കേറാനുള്ള തയ്യാറെടുപ്പിലാണ്. പാചകവാതക ദൗർലഭ്യവും പ്രകൃതിവാതകക്ഷാമവും ഇനിയുമെത്ര നീണ്ടുപോകുമെന്നു കണ്ടറിയേണ്ടിയിരിക്കുന്നു. വിദ്യാഭ്യാസ മേഖലയെയും ആരോഗ്യരംഗത്തെയും ക്ഷാമം സാരമായി ബാധിച്ചിട്ടുണ്ട്. കാർഷികമേഖലയിൽ രാസവളം ഇറക്കുമതിക്കുള്ള വിദേശനാണയദൗർലഭ്യംകാരണം ഓർഗാനിക് ഫാമിംഗിലേക്കുതിരിയാൻ ജനങ്ങളോടു പറയുന്ന സർക്കാരിൽനിന്ന് ഇവർ കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ല. ഇന്ത്യപോലുള്ള വിദേശരാജ്യങ്ങൾ കയറ്റിയയച്ച സഹായങ്ങൾ ഇറക്കുകൂലി തർക്കങ്ങളിൽപ്പെട്ട് തുറമുഖങ്ങളിൽ കെട്ടിക്കിടക്കുന്നുവെന്ന വാർത്തകളും കുറവല്ല. വിദേശരാജ്യങ്ങളോട് കൈനീട്ടി കടംവാങ്ങി എത്രനാൾ മുന്നോട്ടു പോകാനാവുമെന്നു ചോദിക്കുന്ന ജനത, ഐ ഐം എഫ് സഹായത്തിന്റെ പ്രതീക്ഷയിലാണ്. അതിനിടെ ഭരണമാറ്റവും അനുബന്ധപ്രശ്നങ്ങളും ചോദ്യചിഹ്നമായി ഇവർക്കുമുന്നിൽ അവശേഷിക്കുന്നു.

മറ്റുരാജ്യങ്ങളിലുള്ള ഇന്ത്യക്കാരുടെ പ്രശ്നങ്ങളിൽ സത്വരനടപടികൾ കൈക്കൊള്ളാറുള്ള സർക്കാരുകളും മാധ്യമങ്ങളും; ഇവിടെയുള്ള ഇന്ത്യക്കാരുടെ പ്രശ്നങ്ങളിലും വേണ്ടത്ര ഇടപെടലുകൾ നടത്തിയിട്ടുണ്ടോയെന്നത് അജ്ഞാതമായ വസ്തുതയായിത്തന്നെ നിലകൊള്ളുന്നു.

ശ്രീലങ്കയിൽ ഇന്ത്യക്കാർക്ക് അത്യാവശ്യഘട്ടങ്ങളിൽ ഉപയോഗിക്കുന്ന ഹെൽപ്പ് ലൈൻ നമ്പർ : +94 77 372 7832 ഇമെയിൽ : cons.colombo@mea.gov.in

ഗിരീഷ് നായർ കണ്ടത്ത്

Facebook Comments

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മീന്‍എണ്ണ കഴിക്കുന്നവര്‍ക്ക് ഹൃദ്രോഗ സാദ്ധ്യത കുറവായിരിക്കുമെന്ന് പഠനം

മീന്‍എണ്ണ ഗുളിക അഥവാഫിഷ് ഓയില്‍സപ്ലിമെന്റുകളെക്കുറിച്ച് നാമെല്ലാം സുപരിചിതരാണ്. എണ്ണമയമുളള മത്സ്യങ്ങളായ സാല്‍മോണ്‍, വെളുത്ത മത്സ്യം, മത്തി എന്നിവയില്‍നിന്നും അവയുടെ തോലുകളില്‍നിന്നുമാണ് മീന്‍ എണ്ണ എടുക്കുന്നത്. ഇതിലൂടെ നമുക്ക് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങള്‍ ഏറെയാണ്....

ബസിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികൾ മരിച്ചു.

ചാവക്കാട്: ദേശീയപാത ചേറ്റുവയിൽ ബസിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികളുടെ വിയോഗ വാർത്ത നാടിനെ ഞെട്ടിച്ചു. കടപ്പുറം അഞ്ചങ്ങാടി വെളിച്ചെണ്ണപ്പടി സ്വദേശി മുനൈഫ് (32), ഭാര്യ മുംബൈ സ്വദേശി സുവൈബ (22) എന്നിവരാണ് മരിച്ചത്. കൊടുങ്ങല്ലൂര്‍-...

പാലക്കാട് കല്ലാംകുഴി സുന്നി പ്രവര്‍ത്തകരുടെ കൊല; 25 പ്രതികൾക്കും ഇരട്ടജീവപര്യന്തവും പിഴയും ശിക്ഷ വിധിച്ചു.

മണ്ണാർക്കാട്: കാഞ്ഞിരപ്പുഴ കല്ലാംകുഴിയില്‍ രണ്ട് സുന്നിപ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ 25 പ്രതികൾക്കും ഇരട്ട ജീവപര്യന്തവും 50,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. പാലക്കാട് ജില്ലാ ജുഡീഷ്യല്‍ ഫാസ്റ്റ് ട്രാക്ക്...

യുഎഇയില്‍ സെന്‍ട്രല്‍ ബാങ്കിന്റെ പേരില്‍ തട്ടിപ്പ്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക.

അജ്മാന്‍: യുഎഇയില്‍ സെന്‍ട്രല്‍ ബാങ്കിന്റെ പേരില്‍ തട്ടിപ്പ് നടക്കുന്നു. യുഎഇ സെന്‍ട്രല്‍ ബാങ്കിന്റെ പേര് തന്നെ ഉപയോഗപ്പെടുത്തി സര്‍ക്കാര്‍ ലോഗോ പ്രൊഫൈല്‍ പിക്ച്ചര്‍ ആക്കിയ വാട്‌സപ്പ് നമ്പറില്‍ നിന്നാണ് തട്ടിപ്പ് സംഘം സന്ദേശം...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: