ശ്രീ നാരായണ മാരാർ മാഷ് :
ചെറുപ്പം മുതലെ ക്ഷേത്രവും, ക്ഷേത്ര ചിട്ടകളുമായി ഇടപഴകിയ ജീവിതം. ക്ഷേത്രം മേൽ ശാന്തി മുതൽ ആത്മീയ ചിന്തകരുമായുള്ള സഹവാസം സംവാദത്തിലൂടെ, സംശയ നിവാരണത്തിലൂടെയുള്ള ജീവിതം പത്ത് വയസ്സിന്ന് മുമ്പേ മനസ്സിൽ പതിഞ്ഞു
ആത്മീയ ചിന്തകൾ.. വായനയിലൂടെ വളർത്താൻ ഉതകുന്ന സ്ഥാപനത്തിലെ ജോലിയായാരുന്നു ഭാഗ്യമായി തുണച്ചത്. കേരളത്തിലെ അറിയപ്പെടുന്ന പുസ്തക പ്രകാശനക്കാരായിരുന്ന
വിദ്യാരംഭം പ്രസ്സ് & ബുക്ക് ഡിപ്പോ പ്രൈവറ്റ് ലിമിറ്റഡിൽ പ്രൂഫ് റീഡറായി ചെയ്ത ജോലിയാണ് ഉപകാരപ്രദമായത്. ഹൈന്ദവ പുരാണങ്ങൾ ജോലിയുടെ ഭാഗമായി വായിച്ചത് ഗുണം ചെയ്തു.
അദ്ദേഹം പറയുന്നു……..“വാനപ്രസ്ഥിയായിരിക്കുമ്പോൾ മനസ്സിൽ തോന്നുന്നത് എഴുതി എന്നേക്കാൾ അറിവുള്ള വരെ കാണിച്ച ശേഷമാണ് പ്രസിദ്ധീകരണങ്ങൾക്ക് അയച്ചിരുന്നത് .
ആകയാൽത്തന്നെ എന്റ എല്ലാ ലേഖനത്തിലും കടപ്പാട് ഗുരു പരമ്പരക്ക്
സമർപ്പിതമാണ്. ഞാൻ എഴുതി എന്ന ധാരണ എനിക്ക് തോന്നിയാൽ അതെന്റെ അഹങ്കാരവും
അഹങ്കാരം തെറ്റ് കളുടെ കൂമ്പാരവുമാകാം..”
വേദഗ്രന്ഥങ്ങളിൽ നിന്നും കരസ്ഥമാക്കിയ അറിവുകളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന ആ അമൂല്യ പംക്തിക്കായി നമുക്ക് കാത്തിരിക്കാം ..
ഇനിമുതൽ എല്ലാ ഞായറാഴ്ചകളിലും മലയാളി മനസ്സിൽ പ്രസിദ്ധീകരിക്കുന്നു ..
“ആത്മീയ പാതയിലൂടെ ഒരു യാത്ര ..”