17.1 C
New York
Tuesday, March 28, 2023
Home Special ശവകുടീരത്തിൽ നിന്ന് ലൈവ് ആയി ….. ഒരു ബ്രേക്കിംഗ് ന്യൂസ്!

ശവകുടീരത്തിൽ നിന്ന് ലൈവ് ആയി ….. ഒരു ബ്രേക്കിംഗ് ന്യൂസ്!

ദേവു-S

ഹേ മർത്യാ! ഇതിനായിരുന്നോ നീ നിന്റെ ജീവിതം തന്നെ പണയപ്പെടുത്തി, മണിമാളിക പണിതുണ്ടാക്കിയത്?

ദേ ഇങ്ങനെ കിടക്കും….നാം ഓരോരുത്തരും!!

“വീണിതല്ലോ കിടക്കുന്നു ധരണിയിൽ”- വാനോളം മുട്ടി നിന്നിരുന്ന നിന്റെ ഞാനെന്ന മനോഭാവം!

നിന്റെ സഹോദരനെ യുദ്ധത്തിൽ കൊന്ന്, നീ വേർതിരിച്ച അതിരികുളും, അതിന് ചുറ്റും നീ പണിത മതിലുകളും, നിന്നേ ഇന്ന്, വെറും ആറടി മണ്ണിൽ തളച്ചിട്ട് കളഞ്ഞല്ലോ!

മരിച്ചു കഴിഞ്ഞാൽ… നീയും, നീ ചെയ്ത് കൂട്ടിയ നിന്റെ കർമ്മങ്ങളും മാത്രം ബാക്കിയായി!

എവിടെ പോയി നീ അഹങ്കരിച്ച നിന്റെ സൗന്ദര്യവും, മനുഷ്യനേ തമ്മിൽ അടിപ്പിച്ച ജാതിയും, മതവും, രാഷ്ട്രീയവാദങ്ങളും?

എവിടെ ആണ് നീ അഹോരാത്രം സമ്പാദിച്ച് കൂട്ടിയ നിന്റെ പണവും, പ്രശസ്തിയും, അംഗീകാരവും?

എവിടെ പോയി നിങ്ങളുടെ സ്വാധീനം?

നിന്റെ വിഷചുവയുള്ള ചിന്തകൾ കൊണ്ട് മനുഷ്യ രക്തത്തിൽ നീ ആളിപടർത്തിയ അവഞ്ജയും, വെറുപ്പും, അസൂയയും, അഹങ്കാരവും, പകയും ഒക്കെ എവിടെ ഇന്ന്?

നിന്റെ അഹങ്കാരത്തിന്റെ അസ്ഥികൾ ഇന്ന് പൊടിഞ്ഞിരിക്കുന്നു!

നിന്റെ സൗന്ദര്യത്തിൽ പുഴുക്കൾ ഞുരക്കുന്നു!

നിന്റെ വിലപിടിച്ച വസ്ത്രങ്ങൾ ചിതലരിച്ചിരിക്കുന്നു!

വിലപിടിച്ച അത്തറിന്റെ മണമല്ല, നിന്നിൽ നിന്നും വമിക്കുന്നത് ദുർഗന്ധമാണ്!

ഹേ മൂഡനായ മനുഷ്യാ…നീ ഇത്രയും മാത്രം!

നീ ഇത്രയും മാത്രമേയുള്ളൂ!

ജീവിതം എന്നാൽ ക്ഷണികമായ ഒരു മഹത്വം അത്രേ!

എന്നിട്ടും…

“നീറ്റിലേ പോളയ്ക്ക് തുല്ല്യമാം ജീവനെ
പോറ്റുവാനെത്രയോ ദുഃഖിക്കുന്നു മാനുഷർ”

എന്ന കുഞ്ചൻ നമ്പ്യാരുടെ വരികൾ ഓർത്ത് പോകുന്നു!

സ്നേഹം എന്ന വികാരം മരണത്തേയും അതിജീവിക്കുന്നു!

സ്നേഹം അണിയുക!

സ്നേഹത്തിൽ ജീവിക്കുക!

സ്നേഹമാണഖിലസാരമൂഴിയിൽ!!

സ്നേഹമയമായ ഒരു സുപ്രഭാതം നിങ്ങൾക്കേവർക്കും ഉണ്ടാവട്ടെയെന്ന ആത്മാർത്ഥമായ ആശംസകളോടെ!

സ്നേഹപൂർവ്വം
-ദേവു-

FACEBOOK - COMMENTS

WEBSITE - COMMENTS

76 COMMENTS

 1. ദേവു എന്ന എഴുത്തുകാരിക്ക്‌ എല്ലാവിധ ആശംസകളും നേരുന്നു.
  ഇനിയും എഴുതുക.

 2. എത്ര വലിയ സത്യമാണ് ദേവു നീ കുറിച്ചിട്ടത്. മനുഷ്യൻ ഇത് മനസ്സിലാക്കാൻ ഇനിയും എത്ര കാലെടുക്കും. 😞

  • പ്രത്യേകിച്ച്, ഇന്നത്തെ കാലത്ത് ഇത് മനസ്സിലാക്കിയവർ വിരളം! വായനയ്ക്ക് നന്ദി!

 3. ആനുകാലിക പ്രസക്തി ഉള്ള മനോഹരമായ വരികൾ. ഇനിയും എഴുതുക

 4. മാനുഷിക മൂല്യങ്ങള്‍ ഉയർത്തി കാണിക്കാത്ത മതങ്ങളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും ആണ് മനുഷ്യന്റെ ഇന്നത്തെ അവസ്ഥയ്ക്ക് ഉത്തരവാദികള്‍….

 5. Consulted few friends of mine (from Kerala of course) to understand the context, but it was worth it….. GREAT JOB MA’AM !!!

 6. ഈ ലോകത്ത് ഏറ്റവും പരമസത്യമായ കാര്യം വളരെ ഭംഗിയായി ദേവു അവതരിപ്പിച്ചിരിക്കുന്നു. ദേവുവിന്റെ എഴുത്ത് കൂടുതൽ ഭംഗിയാവുന്നുണ്ട്. എല്ലാ ആശംസകളും ❣️

 7. Good msg to all..but only few will stop to think..rest all are in the mad race for money power and fame..which is all temporary..but can this money and power postpone the time of any one’s death??

 8. Excellent writing dear… you are reminding public to do an introspection…but …are we going to change our attitude…I doubt…

 9. ആരോർക്കുന്നു ഈ സത്യങ്ങൾ ഇന്ന്. ഭാവിയെയോ ഭവിഷ്യ ത്തിനെയോ ഓർക്കാതെ ഇന്നിൻറെ അഹന്തയിൽ ജീവിക്കുന്ന മനുഷ്യൻ. അവന് ഇതുപോലൊരു കൊട്ട് ഇടയ്ക്ക് കിട്ടുന്നത് നല്ലതാണ്.

 10. ഒരു ഓർമ്മപ്പെടുത്തലിന് ഒരായിരം നന്ദി.

 11. സൂപ്പർ 😍😍😍 എല്ലാവിധ ഭാവങ്ങളും നേരുന്നു🌹🌹🌹🌹🌹

 12. അഭിനന്ദനങ്ങൾ വളരെ നല്ല രചന ഇനിയും ഒരുപാട് എഴുതുക

 13. Bitter truth of life … very well explained . Keep writing dear , may you reach heights of success , with th lessons you preach for people to follow 👌🏻👌🏻🙏🏻🙏🏻

 14. മനോഹരമായ എഴുത്തുകൾ. ആശംസകൾ പ്രിയ കൂട്ടുകാരി….🌹

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

വാർത്തകൾ വിരൽത്തുമ്പിൽ | 2023 | മാർച്ച് 28 | ചൊവ്വ

◾ലോക് സഭയില്‍ ബഹളവും പ്രതിഷേധവും. സഭ ചേര്‍ന്നപ്പോള്‍ തന്നെ കോണ്‍ഗ്രസ് അംഗങ്ങള്‍ നടുത്തളത്തിലേക്ക് ഇറങ്ങി. സ്പീക്കറുടെ മുന്നിലേക്ക് പേപ്പര്‍ കീറിയെറിഞ്ഞ് കോണ്‍ഗ്രസ് എം പി മാര്‍ പ്രതിഷേധിച്ചു. എംപിമാര്‍ കരിങ്കൊടികളും വീശി. ഇതോടെ...

റോക്‌ലാൻഡ്‌ സെന്റ്. മേരിസ് ഇന്ത്യൻ ഓർത്തഡോൿസ് ദേവാലയത്തിൽ കാതോലിക്ക ദിനം ആഘോഷിച്ചു.

മലങ്കര ഓർത്തഡോൿസ് സഭ നോമ്പിലെ 36-ആം ഞായറാഴ്ച്ച സഭ ആകമാനം ആഘോഷിക്ക്ന്ന കാതോലിക്കാ ദിനത്തിൻറെ ഭാഗമായി, റോക്‌ലാൻഡ്‌ St. മേരിസ് ഇന്ത്യൻ ഓർത്തഡോൿസ് ദേവാലയത്തിലും (66 East Maple Ave., Suffern New...

ഫൊക്കാന ഇന്റർനാഷനൽ ചാപ്റ്ററിന്റെ ഭാഗമായാ മുംബൈ ചാപ്റ്ററിന്റെ ഉൽഘാടനം പി. ശ്രീരാമകൃഷ്ണൻ നിർവഹിച്ചു.

ഫൊക്കാന അന്തർദേശിയ തലത്തിൽ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഫൊക്കാന ഇന്റർനാഷനൽ ചാപ്റ്ററിന്റെ രൂപീകരണം മുംബൈ റമദാ ഹോട്ടലിൽ ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്റെ  അദ്ധ്യക്ഷതയിൽ  കൂടിയ യോഗത്തിൽ   നോർക്ക രുട്ട്സ് റസിഡന്റ്...

ഫോമാ കൾച്ചറൽ അഫയേഴ്സ് കമ്മിറ്റിയുടെ പ്രവർത്തന ഉദ്ഘാടനം ഗംഭീരമായി –

ന്യൂ യോർക്ക്: ഫോമാ കൾച്ചറൽ അഫയേഴ്സ് കമ്മിറ്റിയുടെ പ്രവർത്തന ഉദ്ഘാടനം ഗംഭീരമായി നടത്തപ്പെട്ടു, മാർച്ച്‌ 25 ശനിയാഴ്ച വൈകിട്ട് 5:30 ന് വിളിച്ചു ചേർത്ത ചടങ്ങിൽ പ്രശസ്ത സിനിമ താരവും മോഡലും ആയ...
WP2Social Auto Publish Powered By : XYZScripts.com
error: