17.1 C
New York
Monday, January 24, 2022
Home Special ശരറാന്തൽ വിളക്ക് (ഓർമ്മകൾക്കു എന്ത് സുഗന്ധം – ഭാഗം 7)

ശരറാന്തൽ വിളക്ക് (ഓർമ്മകൾക്കു എന്ത് സുഗന്ധം – ഭാഗം 7)

തയ്യാറാക്കിയത് സൈമശങ്കർ

റാന്തൽ വിളക്ക് ഓർമ്മ യുണ്ടോ??
വൈദ്യുതി വന്നതോടെ കാലഹരണപെട്ട് പോയ ഒരു വെളിച്ച സ്രോതസ് ആണ് റാന്തൽ.

പണ്ട് കാലത്തു രാത്രി വെളിച്ചതിനു വേണ്ടി ഉപയോഗിച്ചിരുന്നവയാണ് ശരറാന്തൽ. പെട്രോമാക്സ്,പാനീസ് എന്നിങ്ങനെ പല പേരിൽ നാടിന്റെ പല ഭാഗങ്ങളിൽ അറിയപ്പെട്ടിരുന്നവിളക്കുകൾ.മണ്ണെണ്ണ ഉപയോഗിച്ച് ആണ് ഇത് കത്തിക്കുക.കത്തിച്ച രീതിയിൽ കാറ്റിലും കെടാതെ കത്തുവാൻ പറ്റുന്ന തരത്തിൽ ആണ് അത് നിർമ്മിക്കുക.കത്തുന്ന തിരി കണ്ണാടി കൂട് കൊണ്ട് കവർ ചെയ്തിട്ട്,മണ്ണെണ്ണ ഒഴിക്കുന്നത് താഴെ ഭാഗത്തു തിരി മുങ്ങി ഇരിക്കുന്ന രീതിയിൽ ഒരു കിണ്ണംമോഡൽ പാത്രത്തിൽ ആണ്.അതിന്റെ ഒരു വശത്തു തിരി മുകളിലേയ്ക്കും താഴേയ്ക്കും ഉയർത്താൻ ഉള്ള സംവിധാനം ഉണ്ട്.പുക കുഴൽ പോലെ ഗ്ലാസ്‌ കവർ ഉള്ള തിനാൽ കാറ്റിൽ കെടാതെയും വെളിച്ചം കുറയാതെയും എവിടെയും ഉപയോഗിക്കാൻ സാധിക്കുമായിരുന്നു.
മണ്ണെണ്ണ വാതകമാക്കി പമ്പ് ചെയ്തു ഉപയോഗിക്കുന്ന വിളക്കാണ് പെട്രോമാക്സ് വിളക്ക്.
റാന്തലിന്റെ വകഭേദ മായി കുറച്ചു കൂടി അലങ്കരിക്ക പെട്ട വിളക്കാണ് പാനീസ്.
റമദാനുമായി ബന്ധപെട്ട് അറബ് നാട്ടിൽ നിന്നും നമ്മുടെ നാട്ടിൽ എത്തിയതാണ് പാനീസ്. മുൻതലമുറ കളിലെ റംസാൻ ഓർമ്മ കളിൽ ദീപ്തമായ സാന്നിധ്യം ആയിരുന്നു പാനീസ് (റാന്തൽ )ആ നന്മയുടെ നാട്ടു വിളക്ക് ഇന്ന് അണഞ്ഞു പോയ്‌ എന്ന് തന്നെ പറയാം. നമ്മുടെ കേരളത്തിൽ വൈദ്യുതി വരും മുന്നേ റമദാനിൽ രാത്രി നമസ്കാരത്തിനു പോകാൻ റാന്തൽ ഉപയോഗിച്ചിരുന്നു.

വലിയ പരന്ന തിരിയും, ചില്ലിന്റെ കവറും ഉള്ള തിനാൽ കൂടുതൽ സ്ഥലത്തു വെളിച്ചം ലഭിക്കുന്ന റാന്തൽ വിളക്കുകൾ രാത്രി കാലങ്ങളിൽ ഒരു മിച്ചു ഇരുന്നു ജോലി ചെയ്യാനും, കൂട്ടമായി യാത്ര ചെയ്യാനും,വളരെ ഉപയോഗപ്രദ മായിരുന്നു.സർക്കാർ ഓഫീസുകളിലും ഈ ശ രറാന്തൽ വിളക്കുകൾ പ്രചാരത്തിൽ ഉണ്ടായിരുന്നു.

കാടിന്റെ സമീപ പ്രദേശത്തെ വയലുകളിൽ കാട്ടാന ഇറങ്ങാതിരിക്കാൻ വയലുകളിൽ റാന്തൽ വിളക്ക് കത്തിച്ചു വയ്ക്കാറുണ്ടായിരുന്നു. മീൻ പിടിക്കുന്ന ചീന വലയ്ക്ക് മുകളിൽ മീനുകളെ ആകർഷിക്കാൻ റാന്തൽ വിളക്ക് കത്തിച്ചു വച്ചിരുന്നു. രാത്രി കാലങ്ങളിൽ കാളവണ്ടികളിൽ കെട്ടി തൂക്കിയ റാന്തൽ വിളക്കും കാളവണ്ടി ശബ്ദവും മണിക്കിലു ക്കവും ഒക്കെ ഇപ്പൊ മധ്യവയസ്‌ക്കരായ മലയാളികയുടെ ഗൃഹാതുരത്വം ഉണർത്തുന്ന ഓർമ്മകൾ തന്നെ ആണ്.

പണ്ടൊക്കെ കല്യാണവീട്ടിൽ അയല്പക്കത്തെ വീട്ടുകളിൽ ഉള്ള എല്ലാ റാന്തലും കൊണ്ട് വന്നു മരത്തിന്റെ കൊമ്പിലും വരാന്തയിലും മുറ്റത്തും വീടിന്റെ പുറകിലും ഒക്കെ കെട്ടിതൂക്കിയാണ് പരിസരം മുഴുവനും വെളിച്ചം പരത്തുക.

ആ പഴയമയുടെ ഓർമപ്പെടുത്തലിൽ
പരസ്പരസഹായം,സഹകരണം. സന്തോഷം,ഇല്ലായ്മ യുടെ അടയാളങ്ങൾ, സഹനം, ത്യാഗം ഒക്കെ യും ആ ശരറാന്തൽ പ്രകാശം പോലെ മനസ്സിൽ തെളിഞ്ഞു വരുന്നു.

ശരറാന്തൽ തിരി താണു മുകിലിൽ കുടിലിൽ എന്ന ഗാനവും ശരരാന്തൽ വെളിച്ചവും മലയാളികളുടെ മനസ്സിൽ എന്നും തെളിഞ്ഞു കത്തും.

സൈമ ശങ്കർ ✍️

☘️☘️☘️☘️☘️☘️☘️☘️☘️☘️☘️

COMMENTS

3 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഇഎംഎസിന്റെ മകൻ എസ്‌ ശശി അന്തരിച്ചു.

കമ്മ്യൂണിസ്‌റ്റ്‌ ആചാര്യനും കേരളത്തിന്റെ ആദ്യമുഖ്യമന്ത്രിയുമായ ഇഎംഎസിന്റെ ഇളയ മകൻ എസ്‌ ശശി(67) മുംബൈയിൽ അന്തരിച്ചു. മകൾ അപർണയുടെ വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിൽ എത്തും മുമ്പേ മരണം സംഭവിച്ചു. ദേശാഭിമാനി ചീഫ്‌ അക്കൗണ്ട്‌സ്‌ മാനേജരായിരുന്നു. തിരുവനന്തപുരം...

സോളാർ കേസ് ഉമ്മൻ ചാണ്ടിക്ക് , വി എസ് 10 ലക്ഷം നൽകാൻ കോടതി വിധി.

സോളാർ കേസുമായി ബന്ധപ്പെട്ട് വിഎസ് അച്യുതാനന്ദനെതിരെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നൽകിയ കേസിൽ അനുകൂല വിധി. സോളാർ കേസിൽ ഉമ്മൻ ചാണ്ടി അഴിമതി നടത്തിയെന്ന വിഎസിന്റെ പ്രസ്താവനക്കെതിരെയാണ് ഉമ്മൻ ചാണ്ടി കോടതിയെ...

ക്ഷീര മേഖലയില്‍ ജില്ലാ പഞ്ചായത്തിന്റെ 1.42 കോടി രൂപയുടെ പദ്ധതികള്‍ക്ക് തുടക്കമായി

ജില്ലയിലെ ക്ഷീര കര്‍ഷകരുടെ സംരക്ഷണം, പാല്‍ ഉത്പാദനത്തില്‍ സ്വയം പര്യാപ്തത എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി ജില്ലാ പഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന 1.42 കോടി രൂപയുടെ പദ്ധതികളുടെ ജില്ലാതല വിതരണ...

ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിലെ വാഹന ക്രമീകരണത്തിലെ അപര്യാപ്തത പരിഹരിക്കണം – നവോദയ

ജിദ്ദ - നീണ്ട ഇടവേളയ്ക്കു ശേഷം ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ പൂർണമായും തുറക്കാൻ പോകുന്നു . വിദ്യാർഥികളെ സംബന്ധച്ചിടത്തോളം വളരെ സന്തോഷകരമായ വാർത്തയാണ് . എന്നാൽ വിദ്യാർഥികളുടെ യാത്ര സൗകര്യം സംബന്ധിച്ച...
WP2Social Auto Publish Powered By : XYZScripts.com
error: