
വീട്ടിലെ ക്ലാസ്സ് മുറിയിൽ…
✍️ ദേവു – S
നിങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസ സാമർത്ഥ്യത്തെ ഓർത്തു മാത്രം വേവലാതിപ്പെടുന്ന ഒരു രക്ഷിതാവ് ആകാതിരിക്കൂ!
പകരം അവരെ പഠിപ്പിക്കേണ്ടത്…
ഒറ്റപ്പെടലിന്റെ തുരുത്തിൽ കഴിയുന്നവർക്ക് ഒരു അത്താണി ആവാൻ…..
ഏകാന്ത അനുഭവിക്കുന്നവരോട് കൂട്ട് കൂടാൻ…..
മറ്റുള്ളവരേ കരുണയോടെ കാണാൻ ഉള്ള കാഴ്ച ലഭിക്കാൻ….
സഹജീവികൾക്ക് സഹായത്തിൻ്റെ ഒരു ഹസ്തം നീട്ടാൻ….
മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്നർ ആയി മാറാൻ…
ചുറ്റുമുള്ളവരെ പറ്റി ചിന്തിക്കാൻ…..
നമ്മളെ പോലെ ചിന്തിക്കാത്തവരേയും, ജീവിക്കാത്തവരേയും, പ്രാർത്ഥിയ്ക്കാത്തവരേയും ഒരേ കണ്ണോട് കാണാനും, ചേർത്ത് പിടിയ്ക്കാനും…..
പന്തിയിൽ പക്ഷാഭേദമില്ലാതെ….
സന്തോഷവും ദുഖവും മറ്റുള്ളവരുമായി പങ്കുവയ്ക്കാൻ….
മറ്റുള്ളവരിൽ ഉള്ള നന്മകൾ കണ്ടെത്താൻ…..
ചുറ്റുമുള്ള എല്ലാത്തിലും നന്മ കണ്ടെത്താൻ….
ഇതവരെ കുട്ടിക്കാലം മുതൽ പഠിപ്പിച്ചാൽ…..
അവർ ലോകത്തെ തന്നെ മാറ്റും!
എന്നാലേ സ്നേഹവും, സൗഹ്രൃദവും, സന്തോഷവും, സമാധാനവും, സമൃദ്ധിയും നമ്മുടെയും, അയൽക്കാരുടെ അംഗണത്തിലും ഓടിക്കളിക്കാൻ എത്തൂ!
ജാതി, മതം, വർഗ്ഗീയത, രാഷ്ട്രീയ, വിഷം സ്വയം കുടിച്ചും, നിങ്ങളുടെ കുട്ടികളിലും കുത്തി വെച്ചാൽ, സമൂഹത്തിൽ വെറുപ്പും അസൂയയും, വൈരാഗ്യവും മാത്രമേ വളരുകയുള്ളൂ!
ഒരു പക്ഷെ, ഇന്ന് ലോകത്ത് നാം കാണുന്നതും അനുഭവിക്കുന്നതും ആയ എല്ലാ പ്രശ്നങ്ങൾക്കും കാരണം, നമ്മുടെ തെറ്റായ ചിന്താഗതി തന്നെ നമ്മുടെ കുട്ടികളെയും നാം പഠിപ്പിച്ചത് കൊണ്ട് ആണ് എന്ന് പറയുന്നതിൽ തെറ്റില്ല!
ഇന്ന് സൂക്ഷിച്ചാൽ നാളെ ദുഃഖിക്കേണ്ട!
ഇന്നലെയുടെ തെറ്റുകൾ ഇനിയെങ്കിലും തിരുത്തുക!
തിരുത്താൻ ഒരു മനസ്സ് കാണിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിച്ചു കൊണ്ട്,
സ്നേഹപൂർവ്വം
- ദേവു-
ഫോട്ടോ കടപ്പാട് Anil Harlow