17.1 C
New York
Wednesday, September 22, 2021
Home Special വിഷാദത്തിന്റെ കാണാകയങ്ങൾ (കാലികം)

വിഷാദത്തിന്റെ കാണാകയങ്ങൾ (കാലികം)

✍ജിത ദേവൻ

നാം എല്ലാവരും ആരോഗ്യം ഉള്ളവരായി ജീവിക്കാൻ ആഗ്രഹിക്കുന്നവരാണ്. എന്താണ് ആരോഗ്യം എന്ന വാക്ക് കൊണ്ട് വിവക്ഷിക്കുന്നത് എന്ന്‌ നോക്കാം. മനസിനും ശരീരത്തിനും രോഗമില്ലാത്ത അവസ്ഥയാണ് ആരോഗ്യം. സുഗമവും സന്തോഷകരവുമായ ജീവിതത്തിന് ആരോഗ്യംഅത്യന്താപേക്ഷിതമാണ്. എന്നാൽ ഒരാൾക്ക് മാനസിക ആരോഗ്യവും ശാരീരിക ആരോഗ്യവും ഒരു പോലെ ഉണ്ടാവുക അപൂർവമാണ്. വിഷലിപ്തമായ വായുവും, കീടനാശിനികളും മായവും ചേർത്ത ആഹാരസാധനങ്ങളും, മലിനമായ വെള്ളവും നമ്മുടെ ശാരീരിക ആരോഗ്യത്തെ തകിടം മറിക്കുന്നു. അതുപോലെ തന്നെ പല കാരണങ്ങൾകൊണ്ട്മാനസിക ആരോഗ്യവും നഷ്ടപ്പെടുന്നു. ശരീരത്തിന് ഉണ്ടാകുന്ന ഏതു രോഗത്തിനും നാം ചികിത്സ തേടുമ്പോൾ മനസിനുണ്ടാകുന്ന രോഗങ്ങൾക്കു ചികിത്സ തേടാൻ മിക്കവർക്കും മടിയാണ്. മനസികരോഗത്തിന് ചികിത്സ തേടുന്നത് നാണക്കേട് ആയി തോന്നും പലർക്കും. മെഡിസിൻ ഉപയോഗിക്കാൻ തുടങ്ങിയാൽ ജീവിതാവസാനം വരെ തുടരണം എന്ന തെറ്റായ ധാരണയും ചികിത്സയിൽ നിന്നും രോഗികളെ അകറ്റി നിർത്തുന്നു.

മാനസിക രോഗങ്ങളിൽ സർവ്വ സാധാരണമായ വിഷാദം അഥവാ ഡിപ്രഷൻ എന്ന അവസ്ഥയെ കുറിച്ചാണ് ഇവിടെ ചില കാര്യങ്ങൾ സൂചിപ്പിക്കുന്നത്.വളരെ ചെറിയ മാനസിക അസ്വസ്ഥതകൾ മുതൽ മുഴുഭ്രാന്ത് വരെ അനേകം
അവസ്ഥകൾ ഉണ്ട്‌ മനസിക രോഗത്തിൽ. ഇതിൽ ഏതെങ്കിലും ഒരു അവസ്ഥയിൽ കൂടി കടന്ന് പോകാത്ത ഒരു മനുഷ്യനും ഉണ്ടാകില്ല. പലരും സ്വയം അതിനെ അതിജീവിക്കുമ്പോൾ മറ്റ് ചിലർക്ക് മതിയായ ചികിത്സ ആവശ്യമാണ്.

ലോകത്തിൽ ഓരോ സെക്കൻഡിലും 40 പേര് ആത്‍മഹത്യ ചെയ്യുന്നു എന്നാണ് കണക്ക്‌. ആത്മഹത്യ ചെയ്യുന്നവരിൽ 20% പേരും വിഷാദരോഗികൾആണ്..ഇന്ത്യയിൽ കേരളത്തിൽ ആണ് ഏറ്റവും കൂടുതൽ വിഷാദ രോഗികൾ ഉള്ളത്.കേരളത്തിൽ10% പേരും വിഷാദ രോഗികൾ ആണ് എന്ന്‌ കണക്കുകൾ പറയുന്നു.വിഷാദരോഗം താരതമ്യേന ചെറിയ രോഗമാണ്, നേരത്തെ കണ്ടെത്തി പരിഹാരമാർഗങ്ങൾ സ്വീകരിച്ചാൽ. ഈ രോഗത്തിന്റെലക്ഷണങ്ങൾ,
കാരണങ്ങൾ, പരിഹാര മാർഗങ്ങൾ ഇവ എന്തെന്ന് നോക്കാം.

പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും ഒരുപോലെ ബാധിക്കുന്ന ഒന്നാണ് വിഷാദരോഗം.സാധാരണ ദേഷ്യം, സങ്കടം തുടങ്ങിയ വികാരങ്ങൾ പോലെയാണ് വിഷാദവും. എന്നാൽ അത് രോഗവസ്ഥയിൽ എത്തുന്നത് പലപ്പോഴും ആരും ശ്രദ്ധിക്കാറില്ല. നാം സ്വയം പരിശോധിച്ചാൽ പോലും അറിയാൻ കഴിയും നമ്മളും വിഷാദ രോഗികൾ ആണോ എന്ന്‌…

ലക്ഷണങ്ങൾ:

രണ്ട് ആഴ്ചയിൽ കൂടുതൽ നീണ്ട് നിൽക്കുന്ന വിഷാദം.,അലസത, ഒന്നിലും താല്പര്യമില്ലാത്ത അവസ്ഥ. മുൻപ് ആസ്വദിച്ചു ചെയ്തിരുന്ന കാര്യങ്ങൾ ചെയ്യാൻ മടി, ഒറ്റയ്ക്ക് ഇരിക്കാൻ ഇഷ്ടപ്പെടുക. മുൻപ് കൂട്ടുകാരും വീട്ടുകാരും ബന്ധുക്കളുമായി അടുത്തിടപഴകിയവർ പെട്ടെന്ന് എല്ലാവരിൽ നിന്നും അകലുകയും ഒറ്റക്ക്ഇരിക്കാൻആഗ്രഹിക്കുകയും ചെയ്യുന്നു എന്തിനെക്കുറിച്ചും നെഗറ്റീവായി മാത്രം ചിന്തിക്കുക. എന്നെകൊണ്ട് അത് ചെയ്യാൻ കഴിയുമോ, ഞാൻ ചെയ്താൽ ശരിയാകുമോ എന്ന ചിന്ത, ഇല്ലാത്ത അസുഖങ്ങൾ ഉണ്ടെന്ന് തോന്നുക, ചെറിയ രോഗങ്ങൾ പോലും മാറാരോഗങ്ങൾ ആയി കരുതുക, അകാരണമായ ദുഃഖം, ഭയം, ക്ഷീണം, തനിക്ക് ഇനിയൊരു നല്ല ഭാവി ഇല്ലെന്ന തോന്നൽ, തനിക്ക് ആരുമില്ല, തന്നെ ആർക്കും ഇഷ്ടമില്ല എന്ന ചിന്ത ഒറ്റപ്പെടൽ, വിവാഹം പോലെയുള്ള ചടങ്ങുകളിൽ നിന്നും വിട്ടുനിൽക്കുക, മറ്റുള്ളവരുമായി ഇടപെടാൻ ബുദ്ധിമുട്ട്, ലൈംഗീക താൽപര്യക്കുറവ്, ഉറക്കക്കുറവ് അല്ലെങ്കിൽ അമിതമായ ഉറക്കം, അമിതമായ വിശപ്പ്‌, വിശപ്പില്ലായ്മ,ആത്മഹത്യാപ്രവണത ഇവയൊക്കെയാണ് പ്രധാന ലക്ഷണങ്ങൾ.

കാരണങ്ങൾ:

ജനിതകമായ മാറ്റങ്ങൾ, പാരമ്പര്യം, sexual abuse, മാതാപിതാക്കളിൽ നിന്നും അടുത്ത ബന്ധുക്കളിൽ നിന്നും അധ്യാപകരിൽ നിന്നും നേരിട്ട അവഗണന, മാനസിക പീഡനം, സ്നേഹരാഹിത്യം,പ്രണയനൈരാശ്യം, ജോലി നഷ്ടപെടുക, ജോലിയിൽ നിന്നും പിരിയുക ഈ അവസരങ്ങളിലും വിഷാദം ഉണ്ടാകുന്നു. മദ്യം, മയക്കു മരുന്ന് ഇവയുടെ അമിത ഉപയോഗം, ചില മരുന്നുകളുടെ സൈഡ് എഫക്ട്, പുകവലി,ഇവയൊക്കെയാണ് സാധാരണ ഗതിയിൽ വിഷാദ രോഗം ഉണ്ടാകാൻ കാരണം..

പുരുഷന്മാരെ അപേക്ഷിച്ച് രണ്ടിരട്ടി കൂടുതൽ ആണ് സ്ത്രീകളിൽ വിഷാദ രോഗം. സ്ത്രീകളിൽ ഉണ്ടാകുന്ന വിഷാദ രോഗത്തിന് കാരണങ്ങൾ മറ്റ് ചിലത് കൂടിയാണ്. കൗമാരക്കാരിൽ ആദ്യ ആർത്തവം ഉണ്ടാകുമ്പോൾ കുട്ടികൾ പകച്ചു പോകാറുണ്ട്. അവർക്കു അതിനെക്കുറിച്ചുള്ള അവബോധം നൽകിയില്ലെങ്കിൽ അവർ വിഷാദത്തിലേക്കു കൂപ്പു കൂത്തും. പെട്ടെന്ന് തങ്ങളുടെ കുട്ടിത്തം നഷ്ടമായി എന്നും തങ്ങൾ വലിയ സ്ത്രീകൾ ആയെന്നും ഉള്ള തോന്നൽ അവരുടെ മനസിന്റെ താളം തെറ്റിക്കും. ഈ അവസരത്തിൽ കുട്ടികൾക്ക് വേണ്ടുന്ന സപ്പോർട്ട് മാതാപിതാക്കളും ബന്ധുക്കളും അധ്യാപകരും നൽകേണ്ടതാണ്. ആർത്തവാനന്തരം ശരീരത്തിന് ഉണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചും മറ്റും വളരെ ആശാങ്കാകുലരാണ് കുട്ടികൾ. അവരെ നേർവഴിക്കു കാര്യങ്ങൾ ബോധ്യപെടുത്തി കൊടുക്കാൻ പലപ്പോഴും കഴിയില്ല. ഇങ്ങനെകുട്ടികൾവിഷാദത്തിലേക്കു പോകുന്നു.

അടുത്തത് പ്രഗ്നൻസി കാലം ആണ്. പെൺകുട്ടികൾക്ക് ഇതും ആശങ്കയുടെ സമയമാണ്. താൻ ഒരു അമ്മയാകാൻ പോകുന്നു, ഇനി താൻ മറ്റൊരാളാകുന്നു, പഴയ പോലെ ഒന്നിനും കഴിയില്ല എന്ന്‌ ചിന്തിക്കും. പ്രസവം കഴിയുമ്പോൾ തന്റെ സൗന്ദര്യം നഷ്കുപ്പെടും ഭർത്താവ് തന്നെ ഇഷ്ടപ്പെടില്ല, തന്നെ സ്നേഹിക്കില്ല എന്നൊക്കെ ചിന്തിച്ചു കൂട്ടും. തന്റെ സകല സ്വാതന്ത്ര്യവും ഇതോടെ പോയി എന്ന്‌ വിചാരിക്കും. ഡെലിവറിയെകുറിച്ച് ഓർത്തുള്ള പേടി, ഇതും വിഷാദത്തിലേക്കു നയിക്കുന്ന ഒരു കാരണമാണ്. കുടുംബബന്ധങ്ങളിലെ താളം തെറ്റൽഇവിടെനിന്നുആരംഭിക്കുന്നു.

ഇനി പ്രസവാനന്തരം ആകും ചിലർക്ക് വിഷാദം ഉണ്ടാകുക. മുൻപ് പറഞ്ഞ കാരണങ്ങൾ ഇവിടെയും ഉണ്ടാകും. സൗന്ദര്യം നഷ്ടമാകും, സ്നേഹം കുറയും കുട്ടിയെ ആകും എല്ലാവരും സ്നേഹിക്കുക എന്നൊക്കെ ചിന്തിച്ചു കൂട്ടും. അനന്തര ഫലം കുട്ടികൾക്ക് മുലപാൽ നിഷേധിക്കുക, അവരെ ശ്രദ്ധിക്കാതിരിക്കുക,..അനാവശ്യമായി കുഞ്ഞുങ്ങളെ കരയിക്കുക, അടിക്കുക, അപൂർവമായി അവരെ കൊല്ലുക , മറ്റുള്ളവരോട് അനാവശ്യമായി വഴക്കിടുക ഇതൊക്കെചെയ്യും.കുടുംബബന്ധങ്ങൾ ശിഥിലമാകാൻ വേറെ കാരണം അന്വേഷിക്കണ്ടല്ലോ.

അടുത്തത് ആർത്തവ വിരാമം ആണ്. ആർത്തവ വിരാമം സംഭവിക്കുന്ന സമയത്തിനു മുൻപ് തന്നെ വളരെ വലിയ അസ്വസ്ഥതകൾ സ്ത്രീകൾക്ക് ഉണ്ടകുന്നു. ഹോർമോൺ വ്യതിയാനം കാരണമാണ് ഇത്‌ സംഭവിക്കുന്നത്. ശരീരത്തിന് ചൂട് കൂടുക, അകാരണമായി മറ്റുള്ളവരോട് ദേഷ്യപെടുക, തന്നെ ഇനി ഒന്നിനും കൊള്ളില്ലെന്ന ചിന്ത, പ്രായമായി പോയി എന്ന ചിന്ത, ഇതൊക്കെ ഈ അവസരത്തിൽ ഉണ്ടാകും. ശാരീരിക അസ്വസ്ഥതകൾ, ഭയം, ദേഷ്യം, സങ്കടം ഇവയൊക്കെ ഉണ്ടാകാം.അത് വിഷാദ രോഗത്തിൽ അവസാനിക്കുന്നു.

ഇവ കൂടാതെ ചെറുപ്പത്തിൽ ഉണ്ടാകുന്ന sexual abuse, വിഷാദ രോഗത്തിന്റെ പ്രധാന കാരണങ്ങളിൽ ഒന്നാണ്. 15 മുതൽ 29വയസു വരെയുള്ളവരുടെ ആത്മഹത്യകളുടെ കാരണങ്ങളിൽ രണ്ടാമത്തെ പ്രധാനകാരണം വിഷാദ രോഗമാണ്. മുൻ പറഞ്ഞ ലക്ഷണങ്ങൾ ഉണ്ടെങ്കിലും എല്ലാവർക്കും വിഷാദ രോഗം കടുത്തു പോയി എന്ന്‌ കരുതണ്ട. ഇവയൊക്കെ തുടർച്ചയായി രണ്ട് ആഴ്ച്ച എങ്കിലും ഉണ്ടെങ്കിൽ ശ്രദ്ധിക്കുക. ആവശ്യമായ മുൻകരുതലുകൾ എടുക്കുക. ആദ്യം സ്വയം തിരിച്ചറിയുക. കുടുംബത്തിൽ ഉള്ളവർ ഇവരെ ഒരു മനശാത്രജ്ഞനെ കണ്ടു ചികിത്സ നടത്തേണ്ടതാണ്. ശരീരത്തിന്റെ രോഗത്തിന് ചികിത്സിക്കാൻ മടി ഇല്ലാത്തവർ മനസിന്റെ അസുഖത്തിന് ചികിൽസിക്കാൻ വിമുഖത കാണിക്കും. അത് വലിയ കുഴപ്പങ്ങളിൽ കൊണ്ടെത്തിക്കും.

ചികിത്സ

ആദ്യം സ്വയം താൻ ഒരു വിഷാദ രോഗി ആണെന്ന് തിരിച്ചറിയുക. അതിൽ നിന്നും മോചനം വേണമെന്ന് നിരന്തരം മനസിനെ ബോധ്യപ്പെടുത്താൻ ശ്രമിക്കുക. ഇഷ്ടവും താല്പര്യവും ഉള്ള കാര്യങ്ങളിൽസമയംചിലവഴിക്കുക, ദിവസം 6മണിക്കൂർ എങ്കിലും ഉറങ്ങുക. ഉറങ്ങാൻ ഉള്ള ചില പൊടികൈകൾ നോക്കാം. വൈകുന്നേരങ്ങളിൽ ഉള്ള ചായ, കാപ്പി, സോഫ്റ്റ്‌ ഡ്രിങ്ക്സ്, ജങ്ക് ഫുഡ്‌ ഇവ ഒഴിവാക്കുക. മദ്യപാനം പുകവലി, മയക്കുമരുന്ന് ഉപയോഗം ഇവ ഉണ്ടെങ്കിൽ നിർത്തുക. തണുത്ത വെള്ളത്തിൽ കുളിക്കുക, ഇഷ്ടമുള്ള പ്രോഗ്രാമുകൾ കാണുക..
ഇതൊക്കെ നല്ല ഉറക്കം കിട്ടാൻ സഹായിക്കും. നല്ല ഭക്ഷണം കഴിക്കുക ധാരാളം വെള്ളം കുടിക്കുക. ഒറ്റയ്ക്ക് ഇരിക്കാൻ അവസരംഉണ്ടാക്കരുത്. കൂട്ടുകാർക്കൊപ്പമോ കുടുംബങ്ങൾക്ക് ഒപ്പം സമയം ചിലവഴിക്കുക.. ഒരു നേരം എങ്കിലും എല്ലാവരും ഒന്നിച്ചു ആഹാരം കഴിക്കുക. ഇലകറികൾ, omega3അടങ്ങിയ മത്സ്യങ്ങൾ കഴിക്കുക.ചീര, ശർക്കര,വാൾനട്ട് ബദാം തുടങ്ങിയവ കഴിക്കുക. മധുരപലഹാരങ്ങൾ, ഫാസ്റ്റ്ഫൂഡ് ഇവ ഒഴിവാക്കുക.

ഇതെല്ലാം താരതമ്യേനെ ചെറിയ രീതിയിൽ ഉള്ള വിഷാദ രോഗങ്ങൾക്ക് ശമനംനൽകും എങ്കിലും കടുത്ത വിഷാദ രോഗങ്ങൾക്ക് ചികിത്സ അനിവാര്യമാണ്. ചെറിയ രീതിയിൽ ഉള്ള വിഷാദ രോഗങ്ങൾ ചികിത്സ നൽകിയാൽ മൂന്ന് ആഴ്ചമുതൽ മൂന്ന് മാസം വരെയുള്ള സമയം കൊണ്ട് സുഖമാകും. മിക്കവാറും എല്ലാ ഹോസ്പിറ്റലുകളിലും ഇതിനുള്ള councelling, മെഡിസിൻ എല്ലാം ലഭ്യമാണ്.. ഹോമിയോ ഹോസ്പിറ്റലുകളിൽ സീതാലയം എന്ന പേരിൽ ഒരു പ്രൊജക്റ്റ്‌ ഉണ്ട്‌. കൗമാരക്കാർക്കും ആഴ്ചയിൽ ഒരു ദിവസം councelling, മെഡിസിൻ ഇവ നൽകുന്നു. തികച്ചും സൗജന്യമായി നല്കുന്ന ഈ സേവനം പരമാവധി പ്രയോജനപ്പെടുത്തുക..

ആരോഗ്യമുള്ള വ്യക്തികൾ കുടുബത്തിനും, നാടിനും സമൂഹത്തിനും മുതൽ കൂട്ട് ആണ്. എല്ലാവരും ആരോഗ്യത്തോടെ ജീവിക്കാൻ സ്വയം തീരുമാനിക്കുക.അതിന് പറ്റാത്തവരെ മറ്റുള്ളവർ സഹായിക്കുക. നന്മകൾ നേർന്നു കൊണ്ട് സ്നേഹപൂർവ്വം…

✍ജിത ദേവൻ

COMMENTS

1 COMMENT

  1. വളരെ വ്യക്തതയോടെയും ചുരുക്കിയും വിഷയം അവതരിപ്പിച്ചു. ഇന്നത്തെ, കോവിഡ് കാലത്തെ, പ്രത്യേകതയും കൂടി ഉൾപ്പെടുത്താമായിരുന്നു 🙏👌

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

നോർത്ത് ഫിലാഡൽഫിയയിലെ സ്കൂളിന് പുറത്ത് 15 വയസ്സുള്ള ആൺകുട്ടിക്ക് വെടിയേറ്റു

നോർത്ത് ഫിലാഡെൽഫിയാ: നോർത്ത് ഫിലാഡൽഫിയയിലെ ഒരു സ്കൂളിന് പുറത്ത് ഒരു 15വയസ്സുള്ള ആൺകുട്ടിക്ക് വെടി വെച്ച് പരിക്കേറൽപ്പിച്ചു. ചൊവ്വാഴ്ച (ഇന്ന്) മാസ്റ്റർ സ്ട്രീറ്റിലെ 2300 ബ്ലോക്കിൽ പ്രവർത്തിക്കുന്ന വോക്സ് ബിഗ് പിക്ചർ ഹൈസ്കൂളിന്...

ചീസ്സ്റ്റീക്ക് കടയ്ക്ക് പുറത്ത് നടന്ന കൊലപാതകത്തിൽ 2 പ്രതികൾ അറസ്റ്റിൽ; 2 പേർക്കായി അന്വേഷണം തുടരുന്നു.

ഫിലാഡൽഫിയ - സൗത്ത് ഫിലാഡൽഫിയയിലെ പാറ്റ്സ് സ്റ്റീക്കിന് പുറത്ത് നടന്ന മാരകമായ വഴക്കിനെത്തുടർന്നുണ്ടായ കൊലപാതകത്തിൽ നാല് പ്രതികളിൽ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മറ്റ് രണ്ട് പ്രതികളെ കണ്ടെത്താനായുളള അന്വേഷണം പോലീസ്...

ന്യൂജേഴ്‌സിയിൽ എല്ലാ ശിശുസംരക്ഷണ ജീവനക്കാരും പ്രതിരോധ കുത്തിവയ്പ് നടത്തുകയോ ആഴ്ചതോറും കോവിഡ് പരിശോധന നടത്തുകയോ വേണം

ശിശുസംരക്ഷണ കേന്ദ്രങ്ങളിലെ ജീവനക്കാർക്ക് നവംബർ 1 - നകം കൊറോണ വൈറസിനെതിരെ പ്രതിരോധ കുത്തിവയ്പ്പ് എടുക്കണം. അല്ലെങ്കിൽ പ്രതിവാര കോവിഡ് പരിശോധനയ്ക്ക് തയ്യാറാവണം എന്ന നിയമം ഗവർണർ ഫിൽ മർഫി തിങ്കളാഴ്ച പ്രഖ്യാപിച്ചു. വെള്ളിയാഴ്ച...

ഡബ്ബാവാല പൂജ കഴിഞ്ഞു. ചിത്രീകരണം തുടങ്ങുന്നു .

മലയാള സിനിമാരംഗത്ത് സഹസംവിധായകനായും, പ്രൊഡക്ഷൻ എക്സിക്യൂട്ടീ വായും പ്രവർത്തിച്ച പരിചയവുമായി ഒരു ചിത്രം സംവിധാനം ചെയ്യുകയാണ് രണ്ജിത്ത് തൊടുപുഴ. റിയൽ ടിവി പ്രൊഡക്ഷൻസിന്റ ബാനറിൽ ബൈജു ക്ലീറ്റസ് & ശ്രീജിത്ത് എന്നിവർ നിർമ്മിയ്ക്കുന്ന...
WP2Social Auto Publish Powered By : XYZScripts.com
error: