മതരാഷ്ട്രീയം മനുഷ്യനെ കാർന്നുതിന്നുന്ന അർബുദം
പോലെയോ, അവരവരുടെ വിശ്വാസം മുറുകെ പിടിച്ച് മനമൊന്നായി ഇഷ്ടഭക്ഷണം കഴിച്ച് അയൽവാസികളെ സ്നേഹബന്ധങ്ങളാൽ കോർത്തിണക്കി ലോകത്തിനുമുന്നിൽ ഏറ്റവും വലിയ മതേതരത്വം ഉയർത്തിപിടിച്ച് തലയുയർത്തിയ നാം ഇന്ന് എവിടെയാണ്?
മനുഷ്യനെ കാർന്നുതിന്നുന്ന അർബുദമായി മാറിയ മതരാഷ്ട്രീയം,തിരിച്ചറിയാൻ വൈകിപ്പോകുമ്പോൾ മുറിച്ചുമാറ്റാനാവാതെ അസ്ഥിയിൽ പിടിച്ചിട്ടുണ്ടാവും.
മതത്തെ മതമായും രാഷ്ട്രീയത്തെ രാഷ്ട്രീയമായും ഭക്ഷണത്തെ ഭക്ഷണമായും കാണാതെ, ചൂണ്ടുവിരളിന്റെ തണലിനായി ഇവയിലെല്ലാം രാഷ്ട്രീയം കലർത്തി മനുഷ്യനെ കണ്ടാമൃഗങ്ങളാക്കി പരസ്പരം കടിച്ച് കീറി കൊല്ലുന്നത്കണ്ട് കുറുക്കന്റെ രൂപമാറ്റത്തിൽ മതരാഷ്ട്രീയക്കാരെ തിരിച്ചറിയാനാവാതെ പകച്ചുപ്പോകുന്ന പാവം ജനം.
സ്നേഹവും കരുതലും ഇറ്റ് നിൽക്കുന്ന മത വിശ്യാസങ്ങളിൽ രാഷ്ട്രീയത്തിന്റെ നിറം ചാർത്തി പൊടിപ്പും തൊങ്ങലും വെച്ച് മതമെന്ന ഉലയിൽ ഊതി ആയുധത്തിന് മൂർച്ചക്കൂട്ടാൻ വെമ്പൽക്കൊള്ളുമ്പോൾ, തോറ്റുപോകുന്നത് വിശ്വാസങ്ങളെ മുറുകെപ്പിടിച്ച ഒരു പറ്റം സാധാരണമനുഷ്യർ.
വിശ്യാസങ്ങളിൽ മായംകലർത്തലും ശുദ്ധീകരണവും സംസ്കരിക്കലും അരിച്ചെടുക്കലും ആകെ മൊത്തം
അഴിച്ചുപ്പണിയിൽ ദുഃഖവെള്ളിയാഴ്ച്ചക്കും മാറ്റം വരുമോയെന്ന ആശങ്കയിൽ ഞാനും.
✍️ബീനാ പൂഞ്ഞാർ
very Good👏👏👍