17.1 C
New York
Thursday, June 30, 2022
Home Special വരകളും വർണ്ണങ്ങളും🎨🥢 കൊറോണയും പിന്നെയീ സഹോദരങ്ങളും 🧑👧

വരകളും വർണ്ണങ്ങളും🎨🥢 കൊറോണയും പിന്നെയീ സഹോദരങ്ങളും 🧑👧

മേരി ജോസ്സി മലയിൽ,✍️ തിരുവനന്തപുരം.

 

അവസരങ്ങൾ പ്രയോജനപെടുത്തുന്ന അനേകരുണ്ട്. എന്നാൽ പ്രതിസന്ധികളെ നേട്ടങ്ങളാക്കി തീർക്കുന്ന അപൂർവം ചിലരുണ്ട്. അതിനൊരു ഉദാഹരണമിതാ.

ടെസി ഇടിക്കുള മുളമൂട്ടിൽ എന്ന ചിത്രകാരി, വ്യത്യസ്തയായ ഒരു വീട്ടമ്മ.ആലപ്പുഴ തത്തംപള്ളി മലയിൽ കുടുബാംഗം. ചിത്രകാരൻ തോമസ് മലയിലിൻറെ മകൾ.മൂന്നു വയസ്സുമുതൽ അച്ഛനോടൊപ്പം ചിത്രരചന.🎨 പഠനകാലത്ത് സ്കൂളിലും കോളേജിലും ചിത്ര രചനാ മത്സരങ്ങളിൽ സമ്മാനങ്ങൾ വാരിക്കൂട്ടി. പതിനെട്ടാം വയസ്സിൽ വിവാഹം.👩‍❤️‍💋‍👩 കുടുംബ ജീവിതത്തിലെ ഉത്തരവാദിത്വങ്ങൾ ഒക്കെ ഭംഗിയായി നിർവഹിക്കുന്നതിനോടൊപ്പം കിട്ടുന്ന ഇടവേളകളിൽ തൻറെ സർഗാത്മകമായ കഴിവുകൾ മിനുക്കിയെടുത്ത് ചിത്രരചനകൾ ആരംഭിച്ചിരുന്നു. വർണ്ണങ്ങൾ കാൻവാസിൽ വാരിവിതറി നൂറോളം ഓയിൽ പെയിൻറിംഗ്കൾ വരച്ചു കൂട്ടി. 1990ൽ തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിൽ കൂട്ടുകാരികൾ ആയ മണി കൃഷ്ണൻ നായർ, പ്രമീള, ജോയ് കോമള കുമാർ എന്നീ ചിത്രകാരികളോടൊപ്പം ചിത്രപ്രദർശനം സംഘടിപ്പിച്ചു. ഇതിൻറെ ഉദ്ഘാടനം നടത്തിയത് പരേതയായ പ്രശസ്ത കവയിത്രി സുഗതകുമാരി ടീച്ചറായിരുന്നു. ഫോട്ടോഗ്രാഫിയെ വെല്ലുന്ന പെയിന്റിങ്ങുകൾ അന്നേദിവസം തന്നെ ഒരുപാട് വിറ്റു പോയിരുന്നു. കുടുംബജീവിതത്തിന്റെ താളം തെറ്റിക്കാതെ ടെസ്സിയ്ക്കിതിന് സാധിച്ചു എന്നതാണ് ഇതിൻറെ ഹൈലൈറ്റ്.ഈ ചിത്രകാരിക്ക് വളരാൻ വേണ്ട എല്ലാ പ്രോത്സാഹനവും ഭർത്തൃഗൃഹത്തിൽ നിന്നു ലഭിച്ചു എന്നത് ശ്ലാഘനീയം ആണ്. കോവിഡ് വ്യാപനത്തിൽ എല്ലാവരും വീടിനകത്ത് കുടുങ്ങി പോയപ്പോഴും ടെസ്സിക്കത് തൻറെ ചിത്രരചനക്ക് കൂടുതൽ സമയം കണ്ടെത്താൻ സാധിച്ചതിലുള്ള സന്തോഷം🥰 ആയിരുന്നു.

ശാസ്ത്രീയമായി ചിത്രകല അഭ്യസിച്ചിട്ടില്ലാത്ത ടെസ്സിയുടെ ചിത്രങ്ങൾ ഏവരെയും അത്ഭുതപ്പെടുത്തും. പ്രണയവും പ്രകൃതിയും നിറഞ്ഞു നിൽക്കുന്ന ചിത്രങ്ങൾ. ഓയിൽ🎨 അക്രിലിക് ചായങ്ങളിൽ ആയിരുന്നു ടെസ്സിയുടെ ആദ്യ പരീക്ഷണങ്ങൾ എങ്കിൽ ചിത്രകലയിൽ പരീക്ഷണങ്ങളിലൂടെ പുതുമ തേടി കൊണ്ടിരിക്കുകയാണ് ഈ ചിത്രകാരി.

മൂന്നാം വയസ്സിൽ അച്ഛൻ എടുത്തു തന്ന ബ്രഷും✍️ വർണ്ണ കൂട്ടുകളും കൊണ്ട് ചിത്രരചന തുടങ്ങിയ ടെസ്സിയിൽ നിന്നും ഇനിയും വീടുകളുടെ സ്വീകരണമുറികൾ അലങ്കരിക്കുന്ന ആയിരമായിരം ചിത്രങ്ങൾ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.
🎨🎨🎨🎨🎨🎨🎨🎨

ടെസ്സിയുടെ ഏകസഹോദരൻ ജോസി തോമസ് മലയിൽ, (കൃപേഷ്) വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ ‘മലയാള മനോരമ’യിൽ കാർട്ടൂണുകൾ വരച്ചിരുന്നു. അദ്ദേഹം ജോലിസംബന്ധമായി ഗൾഫ് മണലാരണ്യത്തിലേക്ക് കൂടു മാറിയപ്പോഴും കൂട്ടായി ചിത്രരചന 🎨 ഉണ്ടായിരുന്നു. ഗൾഫിലെ കൊട്ടാരസദൃശ്യമായ പല കെട്ടിടങ്ങളുടേയും ചുവരുകൾ അലങ്കരിക്കുന്ന ചിത്രങ്ങൾ കൃപേഷ് എന്ന മലയാളിയുടെത് ആണെന്ന് അധികമാർക്കും അറിയില്ല.ഓയിലും അക്രിലിക്കിലും മാത്രമല്ല ഒരു പടി കൂടി കടന്ന് താറും മനുഷ്യൻറെ തലമുടിയും വരെ ചിത്രരചനക്ക് ആയി കൃപേഷ് ഉപയോഗിക്കുന്നു. ജിദ്ദയിലെ ആർട്ട്‌ ഗാലറിയിലേക്ക് തൻറെ ചിത്രങ്ങൾ ചൂടപ്പംപോലെ വിറ്റുപോകുന്നത് കണ്ട് സന്തോഷിച്ച കൃപേഷിന് ക്യാൻവാസ് വരകളും വർണ്ണങ്ങളും കൊണ്ട് നിറയ്ക്കാൻ പിന്നെ ഒട്ടും അമാന്തിക്കേണ്ടി വന്നില്ല. ചായങ്ങൾ ഇഷ്ടംപോലെ വാരി പൂശാനും പല പല പരീക്ഷണങ്ങൾ നടത്താനുള്ള ആത്മവിശ്വാസം ലഭിച്ചതും ഈ എണ്ണ പണത്തിലൂടെ തന്നെ.ജിദ്ദ, അബുദാബി, ബഹ്റൈൻ…..എന്നീ സ്ഥലങ്ങളിൽ പലതവണ അനേകം ചിത്രപ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്. കമ്പ്യൂട്ടറുകളുടെ ആവിർഭാവത്തോടു കൂടി ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിച്ച് അദ്ദേഹം തന്റെ ചിത്രരചനകൾ തുടരുന്നു.

‘ആറിൽ തിരിയാത്തവന് അറുപതിലും തിരിയില്ല’ എന്ന പഴഞ്ചൊല്ല് മനസ്സിലാക്കിയിട്ട് ആയിരിക്കണം ദീർഘദൃഷ്ടി ഉണ്ടായിരുന്ന തോമസ് മലയിൽ തൻറെ രണ്ടു മക്കൾക്കും ചെറുപ്രായത്തിലേ വിരലുകളുടെ വഴക്കവും തഴക്കവും ‘തിരിയലും’ പരിശീലിപ്പിച്ചത്. 60-കളിൽ സഞ്ചരിക്കുന്ന ഈ ചിത്രകാര സഹോദര ജോഡിക്ക് ഈ പരിശീലനം പ്രയോജനപ്പെട്ടു എന്ന് തന്നെ പറയാം.

ബ്രിട്ടീഷുകാർ ഇന്ത്യ മുഴുവൻ കൊള്ളയടിച്ച് തിരികെ പോയപ്പോഴാണ് അവർ നമുക്ക് ചെയ്തു തന്ന ഉപകാരങ്ങൾ എന്തൊക്കെയായിരുന്നു എന്ന് നമ്മൾ ഓർക്കുന്നത്. വിധവാവിവാഹം, ഇംഗ്ലീഷ് വിദ്യാഭ്യാസം, സതി നിരോധം, പെൺകുട്ടികളുടെ വിവാഹ പ്രായം ഉയർത്തൽ, തൊഴിൽസ്ഥലങ്ങളിൽ തുല്യനീതി ഉറപ്പാക്കൽ പല അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തുടച്ചു നീക്കൽ….. …ഇതൊക്കെ ബ്രിട്ടീഷ് അധികാരത്തിന്റെ ബലം കൊണ്ട് മാത്രമാണ് സാധിച്ചെടുത്തത്. അതുപോലെയാണ് കൊറോണാ ഏകദേശം പിൻവാങ്ങിയപ്പോൾ അത് നമുക്ക് തന്ന ഗുണങ്ങൾ എന്തൊക്കെയാണെന്ന് നമ്മൾ ഓർക്കുന്നത്. ആബാലവൃദ്ധം ജനങ്ങളും ഡിജിറ്റൽ യുഗത്തിലേക്ക് ചുവടു മാറ്റി.

എല്ലാ തിരക്കുകളിൽ നിന്നും ഒഴിഞ്ഞു മാറി ഈ അപൂർവ്വ സഹോദരങ്ങൾക്ക് ഈ കൊറോണക്കാലം തങ്ങളിൽ അന്തർലീനമായി കിടക്കുന്ന ജന്മസിദ്ധമായ കഴിവുകൾ പരിപോഷിപ്പിച്ച് എടുക്കാനുള്ള ഒരു സമയമായിരുന്നു ഇത്. ഈ സഹോദരങ്ങൾ ഉന്നതിയിലേക്ക്🧔👵 എത്തട്ടെ എന്ന് ആശംസിക്കുന്നു.എല്ലാ ഭാവുകങ്ങളും. 🙏🙏

മേരി ജോസ്സി മലയിൽ,✍️ തിരുവനന്തപുരം.

Facebook Comments

COMMENTS

- Advertisment -

Most Popular

മൃഗങ്ങളില്‍ ആന്ത്രാക്‌സ് സ്ഥിരീകരിച്ചതിനാല്‍ പ്രതിരോധത്തിന് അടിയന്തര നടപടികള്‍: മന്ത്രി വീണാ ജോര്‍ജ്.

തിരുവനന്തപുരം: മൃഗങ്ങളില്‍ ആന്ത്രാക്‌സ് രോഗബാധ സ്ഥിരീകരിച്ചതിനാല്‍ പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് അടിയന്തര നടപടികള്‍ സ്വീകരിച്ചു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തൃശൂര്‍ ആതിരപ്പള്ളി വനമേഖലയിലെ കാട്ടു പന്നികളിലാണ് ആന്ത്രാക്‌സ് രോഗബാധ...

ആന്ധ്രയിൽ ഓട്ടോയ്ക്ക് മേൽ വൈദ്യുതികമ്പി പൊട്ടിവീണു; 5 മരണം.

ആന്ധ്രാപ്രദേശില്‍ വൈദ്യുതികമ്പി ഓട്ടോറിക്ഷയുടെ മുകളിലേക്ക് പൊട്ടിവീണ് അഞ്ചു പേർ മരിച്ചു. മൂന്ന് പേർക്ക് ഗുരുതരമായി പരുക്കേറ്റു. ആന്ധ്രയിലെ സത്യസായ് ജില്ലയിലാണ് അപകടമുണ്ടായത്. യാത്രക്കാരുമായി പോയ ഓട്ടോറിക്ഷ വൈദ്യുത പോസ്റ്റിലിടിച്ചതിന് പിന്നാലെയാണ് വൈദ്യുത കമ്പികൾ...

സ്ത്രീകളുള്ള വാട്സ്ആപ് ഗ്രൂപ്പിലേക്ക് അശ്ളീല വീഡിയോ;വൈദികനെതിരെ പരാതി.

വീട്ടമ്മമാരും കന്യാസ്ത്രീകളും ഉള്ള വാട്സ്ആപ് ഗ്രൂപ്പിലേക്ക് വൈദികന്‍ അശ്ളീല വീഡിയോ അയച്ചതായി പരാതി. കണ്ണൂർ അടയ്ക്കാത്തോട് പള്ളി വികാരി ഫാദർ സബാസ്റ്റ്യൻ കീഴേത്തിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. മാതൃവേദി സംഘടനയുടെ ഡയറക്ടർ കൂടിയായ പുരോഹിതനെതിരെയാണ്...

സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷ വിജ്ഞാപനം; തിയറി പരീക്ഷകൾ ജൂലൈ 25 മുതൽ 30 വരെ.

ഹയർ സെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം ജൂലൈയിൽ നടത്തുന്ന സേ/ ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ വിജ്ഞാപനമായി. തിയറി പരീക്ഷകൾ ജൂലൈ 25ന് ആരംഭിച്ച് 30ന് അവസാനിക്കും. അപേക്ഷകൾ പിഴകൂടാതെ ജൂലൈ 4നും 600 രൂപയോടെ 7 വരെയും...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: