17.1 C
New York
Monday, March 20, 2023
Home Special ലോക വയലിൻ ദിനം.

ലോക വയലിൻ ദിനം.

ലോക വയലിൻ ദിനം ആയി ക്രിസ്തുമസിന്‌ മുമ്പുള്ള ഡിസംബർ 13 ആചരിക്കുന്നു. എന്നാൽ അന്താരാഷ്ട്ര വയലിൻ ദിനം ആചരിക്കുന്നത്‌ ജൂൺ 17 ന്‌ ആണ്‌.

തടിയും തന്ത്രികളും ഉപയോഗിച്ച് നിർമ്മിക്കപ്പെട്ട ഉപകരണമാണ് വയലിൻ. തന്ത്രികളുടെ മുകളിലൂടെ ബോ ഉപയോഗിച്ചാണ് വയലിൻ വായിക്കുന്നത്. തന്ത്രികളെ വിരലുപയോഗിച്ച് തട്ടിക്കൊണ്ട് (പിസിക്കാറ്റോ) വായിക്കുന്ന ശൈലിയും നിലവിലുണ്ട്.

17 ആം നൂറ്റാണ്ടിൽ ആണ് വയലിൻ ആദ്യം പ്രചാരത്തിലെത്തിയത്. 18, 19 നൂറ്റാണ്ടുകളിൽ കൂടുതൽ ഭേദഗതികൾ വരുത്തി

വയലിൻ

ശ്രുതിമധുരമായ സംഗീതം പൊഴിക്കുന്ന ഒരു തന്ത്രിവാദ്യമാണ്‌ വയലിൻ അഥവാ ഫിഡിൽ. പാശ്ചാത്യമായ വാദ്യോപകരണമാണ് ഇതെന്നാലും കർണാടക സംഗീതത്തിൽ ഇന്ന് ഒഴിച്ചുകൂടാൻ കഴിയാത്ത ഒരു ഉപകരണമാണിത്.

മനുഷ്യശബ്ദത്തോട് ഏറ്റവും കൂടുതൽ താദാത്മ്യം പ്രാപിച്ച നാദമാണ് വയലിനുള്ളത്. ആറ് കാലങ്ങളും വളരെ മനോഹരമായി വയലിനിൽ വായിക്കുവാൻ സാധിക്കും. വയലിൻ കൂടാതെയുള്ള ഒരു സംഗീതകച്ചേരി ഇക്കാലത്ത് വിരളമാണ്‌. വായ്പ്പാട്ടിന്റെ കൂടെയല്ലാതെ വയലിൻ മാത്രം ഉപയോഗിച്ചും കച്ചേരികൾ നടത്തുന്നുണ്ട്.

തന്ത്രികൾ

കർണാടകസംഗീതക്കച്ചേരിക്ക് പിന്നണിയിൽ വയലിൻ വായിക്കുന്നു
നാലു തന്ത്രികളാണ്‌ സാധാരണയായി വയലിനുള്ളത്. കർണ്ണാടകസംഗീതത്തിൽ ഓരോ കമ്പികളും യഥാക്രമം മന്ദ്രസ്ഥായി ഷഡ്ജം, മന്ദ്രസ്ഥായി പഞ്ചമം, മദ്ധ്യസ്ഥായി ഷഡ്ജം, മദ്ധ്യസ്ഥായി പഞ്ചമം എന്നിവ മീട്ടുന്നതിനായി ക്രമീകരിച്ചിരിക്കും. പാശ്ചാത്യ ശൈലിയിൽ ഇ,എ,ഡി,ജി എന്നിങ്ങനെയാണ് തന്ത്രികളുടെ ക്രമീകരണം.

ചരിത്രം

ഗ്രീസിലെ ലയർ പോലെയുള്ള കമ്പിവാദ്യങ്ങൾ കമ്പി വലിച്ചുവിട്ടു വായിക്കുന്നവയാണ്. വില്ലുരൂപത്തിലുള്ള വാദ്യോപകരണങ്ങൾ മധ്യേഷ്യയിലെ അശ്വാരൂഢസസ്കാരത്തിൽ നിന്നും ഉത്ഭവിച്ചതാണ്. ഇതിനൊരു ഉദാഹരണമാണു തംബുർ. ഇതു ആധുനിക ഉസ്ബെക്കിസ്ഥാൻ അല്ലെങ്കിൽ കോബിസ് -ഒരു പ്രാചീന ടർക്കിയിലേയോ കസാക്കിലേയോ വദ്യോപകരണം അല്ലെങ്കിൽ മംഗോളിയായിലെ മോറിൻ ഹൂർ: ടർക്കിയിലേയോ മംഗോളിയായിലേയോ അശ്വാരൂഢരായിരിക്കാം ഒരുപക്ഷെ ലോകത്തെ ആദ്യത്തെ ഫിഡിൽ വായനക്കാർ. അവരുടെ രണ്ടു കമ്പികളുള്ള തിരിച്ചുപിടിക്കുന്ന ഫിഢിലുകളുടെ കമ്പികൾ കുതിര വാലുപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. അവ വായിക്കുന്നതോ, കുതിരരോമം കൊണ്ടുള്ള വില്ലുകൊണ്ടും. ഇതിന്റെ തലഭാഗത്ത് കുതിരയുടെ തല കൊത്തിവച്ചിട്ടുമുണ്ടാവും. ഇന്നു നമ്മൾ വായിക്കാനുപയോഗിക്കുന്ന വയലിനുകളും വയോളകളും സെല്ലോകളും വായിക്കുന്നതിനുള്ള വില്ലു നിർമ്മിച്ചിരിക്കുന്നത് അന്നത്തെ നാടോടികളുടെ പൈതൃകമായ കുതിരരോമം കൊണ്ടു തന്നെയാണ്.

ഈ വാദ്യോപകരണങ്ങൾ ഒടുവിൽ, ചൈനയിലേയ്ക്കും ഇന്ത്യയിലേയ്ക്കും ബൈസാന്റൈൻ സാമ്രാജ്യത്തിലേയ്ക്കും മധ്യപൂർവദേശങ്ങളിലേയ്ക്കും പടരുകയാണുണ്ടായത്. അവിടെ അവ എർതു(ചൈന) റിബാബ്(മധ്യപൂർവദേശം) ലൈറ(ബൈസാന്റിയം) ഇസ്രാജ് (ഇന്ത്യ) എന്നീ രൂപങ്ങളിൽ വിവിധ സ്ഥലങ്ങളിൽ ഉപയോഗിച്ചുവരുന്നു. ഇന്ന്ത്തെ രൂപത്തിൽ വയലിൻ ഉൽഭവിച്ചത് 16മ് നൂറ്റാണ്ടിലെ വടക്കൻ ഇറ്റലിയിലായിരുന്നു. മധ്യപൂർവദേശത്തിനു സിൽക്ക് റൂട്ട് (പട്ടുപാത) എന്നറിയപ്പെടുന്ന പാത വഴി ഇറ്റലിയിലെ തുറമുഖങ്ങളായ വെനീസ്, ജെനോവ എന്നിവിടങ്ങളുമായി വാണിജ്യബന്ധമുണ്ടായിരുന്നു.

ആധുനിക യൂറോപ്യൻ വയലിനു മധ്യപൂർവദേശത്തെയും ബൈസാന്റിയം സാമ്രാജ്യത്തിലേയും പല വാദ്യോപകരണങ്ങളുമായും ബന്ധമുണ്ടായിരുന്നു. ആദ്യ വയലിൻ നിർമാതാക്കൾ ഇന്നത്തെ മൂന്നുതരം വാദ്യോപകരണങ്ങളിൽ നിന്നും കടം കൊണ്ടിട്ടുണ്ടെന്നു കാണാം: പത്താം നൂറ്റാണ്ടു മുതൽ ഉപയോഗിച്ചു വന്നിരുന്ന, റെബെക്ക് (ബൈസാന്റിയം സാമ്രാജ്യത്തിലേ ലൈറയിൽ നിന്നും അറബി വാദ്യമായ റെബാബിൽ നിന്നും) , ഫിഢിൽ, ലിറ ഡ ബ്രാക്കിയോ.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഡോക്ടർ ജോൺ ബ്രിട്ടാസ് എം പി യുടെ മാതാവിന്റെ നിര്യാണത്തിൽ കൈരളിടിവി യുഎസ് എ പ്രവർത്തകരുടെ ആദരാജ്ഞലികൾ

ന്യൂയോർക്: രാജ്യസഭാംഗവും കൈരളി ടിവി മാനേജിംഗ് ഡയറക്ടറുമായ ഡോ. ജോൺ ബ്രിട്ടാസിൻ്റെ മാതാവ് ആലിലക്കുഴിയിൽ അന്നമ്മ (95 ) കണ്ണൂർ പുലിക്കുരുമ്പ നിര്യാണത്തിൽ വടക്കേ അമേരിക്കയിലെ കൈരളിടിവി യുഎസ് എ യുടെ പ്രവർത്തകരുടെ...

ഡോ.ജോൺ ബ്രിട്ടാസ് എംപിയുടെ മാതാവ് അന്തരിച്ചു..

രാജ്യസഭാംഗവും കൈരളി ടിവി മാനേജിംഗ് ഡയറക്ടറുമായ ഡോ. ജോൺ ബ്രിട്ടാസിൻ്റെ മാതാവ് ആലിലക്കുഴിയിൽ അന്നമ്മ പുലിക്കുരുമ്പ അന്തരിച്ചു. 95 വയസായിരുന്നു. സംസ്കാര ചടങ്ങുകൾ ചൊവ്വാഴ്ച വൈകിട്ട് 4 മണിക്ക് സെന്റ്. അഗസ്റ്റ്യൻസ് ചർച്ച് പുലിക്കുരുമ്പയിൽ. മക്കൾ...

വാർത്തകൾ വിരൽത്തുമ്പിൽ | 2023 | മാർച്ച് 20 | തിങ്കൾ

◾ദേവികുളം മണ്ഡലത്തിലെ സിപിഎം എംഎല്‍എ എ. രാജയുടെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി. പട്ടിക ജാതി സംവരണ മണ്ഡലമായ ദേവികുളത്ത് ക്രിസ്തുമത വിശ്വാസിയായ രാജ തെറ്റായ വിവരങ്ങളും വ്യാജരേഖകളും ഹാജരാക്കിയാണ് തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചതെന്നു ഹൈക്കോടതി....

ഫൊക്കാനാ ഫിലാഡൽഫിയ ചാപ്റ്റര്‍ വനിതാ ഫോറത്തിന്റെ ഭാരവാഹികളെ തെരഞ്ഞെടുത്തു. മില്ലി ഫിലിപ്പ്  റീജണൽ കോഓർഡിനേറ്റർ.

ഫൊക്കാനാ ഫിലാഡൽഫിയ ചാപ്റ്റര്‍ വനിതാ ഫോറത്തിന്റെ റീജണൽ കോർഡിനേറ്റർ ആയി  മില്ലി ഫിലിപ്പ്   , റീജണൽ സെക്രട്ടറി  മഞ്ജു ബിനീഷ്, കൾച്ചറൽ കോർഡിനേറ്റർ  അമിത പ്രവീൺ,   കമ്മിറ്റി മെംബേഴ്‌സ് ആയി...
WP2Social Auto Publish Powered By : XYZScripts.com
error: