2021- ന്റെ പൊൻപുലരിയെ ലോകം വരവേൽക്കാൻ ഒരുങ്ങുമ്പോൾ ലോക മലയാളി മനസ്സിലേക്ക് ചേക്കേറാൻ സത്യസന്ധമായ പുതുപുത്തൻ വാർത്തകളുമായി ഒരു സമ്പൂർണ ഓൺലൈൻ പത്രം .
പത്രപ്രവർത്തന രംഗത്ത് മഹത്തായ പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന കുടുംബത്തിലെ പ്രശസ്തനായ മാദ്ധ്യമപ്രവർത്തകനാണ് പത്രത്തിന്റെ മുഖ്യ പത്രാധിപർ ശ്രീ . രാജു ശങ്കരത്തിൽ .
ഏതാണ്ട് മുപ്പത് വർഷത്തിലേറെയായി രണ്ട് ശരീരവും ഒരു മനസ്സുമായി ജീവിക്കുന്നവരാണ് ശ്രീ രാജുവും ഞാനും . മലയാളി മനസ്സ് എന്ന ഈ ഓൺലൈൻ പത്രം ഫിലഡൽഫിയയിൽ നിന്ന് ലോക മലയാളികളിലേക്ക് സത്യ സംശുദ്ധമായ വാർത്തകൾ എത്തിക്കാൻ തയ്യാറായിക്കഴിഞ്ഞു . ഈ പത്രം സകല മലയാളി മനസ്സും കീഴടക്കി മുന്നേറും എന്ന കാര്യം അവിതർക്കിതമത്രേ .
ലോകമലയാളത്തിന്റെ പുതുവർഷ പൊൻപുലരി 'മലയാളി മനസ്സിനൊപ്പം ' ആകട്ടെ . ഈ സുന്ദര ദിനത്തിൽ എന്റെ ആത്മ മിത്രം ആരംഭിക്കുന്ന വലിയ സംരഭത്തിന് സർവ്വവിധ മംഗളാശംസകളും നേരുന്നു. 2021 ജനുവരി ഒന്നിന് ലോകം 'മലയാളി മനസ്സിനൊപ്പം ' ഉണരട്ടെ എന്ന് ജഗദീശ്വരനോട് ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും ചെയ്യുന്നു .
വിൻസന്റ് ഇമ്മാനുവൽ, ഫിലാഡൽഫിയ.