ജിത ദേവൻ
ഫെബ്രുവരി 21 ലോക ഭാഷദിനം ആണ് പരസ്പരംആശയവിനിമയം നടത്താനുള്ള ഒരു ഉപാധിയാണ് ഭാഷ. ഇന്നു ഏകദേശം 6000 ത്തോളം സംസാര ഭാഷകൾ നിലവിൽ ഉണ്ട്. എന്നാൽ പല ഭാഷകളും ഇല്ലാതായി കൊണ്ടിരിക്കുന്നുഎന്നതും വസ്തുതയാണ്.
മാതൃ ഭാഷയുടെ നിലനിൽപ്പിനായി ബംഗ്ലാദേശ് ഐക്യ രാഷ്ട്രസഭയിൽ അവതരിപ്പിച്ച ഒരു പ്രമേയംഅംഗീകരിച്ചതിലൂടെയാണ് 2002 ൽ മാതൃഭാഷാദിനം നിലവിൽ വന്നത്.2007 ൽ എല്ലാ അംഗരാജ്യങ്ങളോടും ലോകത്തുള്ളഎല്ലാ ഭാഷകളുംസംരക്ഷിക്കണമെന്നും,പ്രോത്സാഹിപ്പിക്കണമെന്നുംഅതിനാവശ്യമയ കാര്യങ്ങൾ ചെയ്യണമെന്നും ഐക്യരാഷ്ട്ര സഭ ആവശ്യപ്പെട്ടു.
ഓരോ രാജ്യത്തും പ്രാദേശികമായ സംസാരഭാഷ നിലവിൽ ഉണ്ട്. അവയെ മാതൃ ഭാഷയായികണക്കാക്കപ്പെടുന്നു. ഒരു നാടിന്റെ തനിമയും, സംസ്കാരവും, സ്വത്വബോധവും,എല്ലാം ആശയവിനിമയത്തിന്അപ്പുറമായിമാതൃഭാഷയുമായി ബന്ധപ്പെട്ടിരിക്കുന്നു.
” മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ, മർത്യന് പെറ്റമ്മ തൻ ഭാഷതാൻ” എന്നാണ് മഹാകവി വള്ളത്തോൾനാരായണമേനോൻ പാ2ടിയിട്ടുള്ളത്. നമ്മുടെ മാതൃഭാഷയായ മലയാളത്തിന് അമ്മയുടെ സ്ഥാനമാണ്നൽകിയിട്ടുള്ളത്. ഒരു കുഞ്ഞ് ജനിച്ചു കഴിഞ്ഞാൽമാതൃഭാഷയിൽ ആകും ആദ്യം സംസാരിക്കുക.
ഇന്ന്,നമ്മുടെ മാതൃഭാഷയായ മലയാളത്തിനു വേണ്ടത്ര പ്രാധാന്യം നൽകാറുണ്ടോ എന്നത്ചിന്തിക്കേണ്ട വിഷയമാണ്.
1991ൽ സമ്പൂർണ സാക്ഷരത നേടിയ സംസ്ഥാനമാണ് കേരളം. ഭരണഭാഷ മലയാളമായി പ്രഖ്യാപിച്ചു. മലയാള ഭാഷയുടെ പൈതൃക സംരക്ഷണത്തിനായി തിരൂർ മലയാളം സർവ്വകലാശാല ആരംഭിച്ചു. മാതൃ ഭാഷക്ക് ശ്രേഷ്ഠ ഭാഷാപദവി ലഭിച്ചു. എന്നിട്ടും വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോകുന്നു മലയാളം.
ജീവിതത്തിൽ പഠനത്തിനും ജോലി സമ്പാദനത്തിനും, യാത്രകൾക്കും മറ്റും അന്യഭാഷകൾ പഠിക്കേണ്ടതുണ്ട്. എന്നാൽ മാതൃഭാഷയെ തള്ളിക്കളഞ്ഞു കൊണ്ടാവരുത് അത്. മലയാളംനന്നായിഎഴുതാനുംഅക്ഷരസ്പുടതയോടെ സംസാരിക്കാനും ഇന്നത്തെ തലമുറ വിമുഖത കാട്ടാറുണ്ട്. ഡിഗ്രിയ്ക്കു പഠിക്കുന്ന കുട്ടികളെ പോലും മലയാളം അക്ഷരം പഠിപ്പിക്കേണ്ട ഗതികേടിനെക്കുറിച്ചു ഒരു കോളേജ് അദ്ധ്യാപകൻ വേദനയോടെസംസാരിക്കുന്നത് കേട്ടു. ആ ഗതികേട് ഇനിയും ഉണ്ടാകരുത്. മാതാപിതാക്കളോട് പറയാനുള്ളതും ഇതാണ്. നിങ്ങൾ മക്കളെ ഏത് ഭാഷകളും പഠിപ്പിച്ചോളൂ , എന്നാൽ മാതൃഭാഷയെ അവഗണിക്കരുത്. പല സ്കൂളുകളിലും കുട്ടികൾ മലയാളം സംസാരിച്ചാൽ ഫൈൻ ഈടാക്കും. അല്ലെങ്കിൽ കഠിനമായ ശിക്ഷ നൽകും അത് നല്ല പ്രവണതയല്ല.
” വിദ്യാഭ്യാസ മേഖലയിൽ ഭാഷബഹുസ്വരത പ്രോത്സാഹിപ്പിക്കുക ” എന്നതാണ് ഈ വർഷത്തെ ഭാഷാദിനത്തിന്റെ സന്ദേശം. ഭാഷയുടെ അതിരുകൾ ഭേദിച്ച് അറിവും, സഹകരണവും, സഹവർത്തിത്വവും വളർത്തുക എന്നതാണ് ഭാഷാ ദിനത്തിന്റെ ലക്ഷ്യം.
ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഭാഷാദിന ആശംസകൾ.മറക്കാതിരിക്കുക ‘അമ്മ മലയാളത്തെ..
ജിത ദേവൻ
മികച്ച ലേഖനം 👏👏